"ശ്രീ അയ്യങ്കാളി മെമ്മോറിയൽ ജി.എം.ആർ.എസ്. വെള്ളായണി/അക്ഷരവൃക്ഷം/മഴ എന്െറ ചങ്ങാതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(വ്യത്യാസം ഇല്ല)

17:03, 23 ഡിസംബർ 2023-നു നിലവിലുള്ള രൂപം

മഴ എൻറെ ചങ്ങാതി

മഴ എന്നും എൻറെ ചങ്ങാതി ആയിരുന്നു.എൻറെ ഉറ്റ ചങ്ങാതി ഈ കൊടും ചൂടിൽ വീടിനകത്ത് തന്നെ ഇരിക്കുമ്പോൾ ഞാന് എൻറെ ചങ്ങാതിയെക്കുറിച്ച് ഓര്ക്കാറുണ്ട്.ഒന്ന് ആര്ത്തലച്ചുവന്നെങ്കിൽ എന്തൊരാശ്വാസമായിരുന്നു.പ്രകൃതിയ്ക്കും എനിക്കും. മഴയെ ഞാന് ഇഷ്ടപ്പെട്ടുതുടങ്ങിയത് നാലാംക്ലാസ്സില് പഠിക്കുമ്പോഴാണ്.അന്ന് അവധി ആയിരുന്നു .ഞാൻ ഒറ്റയ്ക്ക് വീടിൻറെ മുന്നിൽ ഇരിക്കുകയായിരുന്നു.അപ്പോഴാണ്ഛന്നം പിന്നം മഴതുടങ്ങിയത്.ഞാൻ വെളിയിലേയ്ക്ക് നോക്കിയിരുന്നു.അന്നാണ് മഴയുടെ ഭംഗി ഞാൻ അറിഞ്ഞത്.എന്തു രസമാണത്....മഴത്തുള്ളികൾ മണ്ണിൽ പതിക്കുന്നത് കാണാന്.വെള്ളത്തിൽ പൊങ്ങുന്ന ചെറുകുമിളകള്......കണ്ടിരിക്കാന് നല്ല രസം തോന്നി .അമ്മയെ കാണാതെ വള്ളമുണ്ടാക്കി ആവെള്ളത്തില് ഇട്ടു.പിന്നെ അതൊരു ഹരമായി.മഴയുടെ വിവിധ ഭാവങ്ങൾ ഞാന് ആസ്വദിക്കാന് തുടങ്ങി.ആര്ത്തലച്ച് ഇടിയും മിന്നലോടും കൂടി പെയ്യുന്നമഴയെ ആദ്യം ഞാൻ ഭയപ്പെട്ടു....പതുക്കെ പതുക്കെ അവളും എൻറെ ചങ്ങാതി ആയി. ഈ കൊറോണ കാലത്ത് ലോകം വിറങ്ങലിച്ചു നില്ക്കുമ്പോ എൻറെ മനസ്സും അസ്വസ്തമാണ്....വീടിനകത്ത് ഇങ്ങനെ ഇനി എത്രനാള് ...നല്ലൊരു നാളേയ്ക്കായുള്ള കാത്തിരിപ്പാണ് ഇത് എന്നറിയാം .ഇങ്ങനെ കാത്തിരിക്കുമ്പോൾ ആശിച്ചുപോകുന്നു മനസ്സിനെ കുളിരണിയിക്കാൻ എൻറെ ചങ്ങാതി എത്തിയെങ്ങിൽ.

അഭിജിത്ത് ഇ
8A ശ്രീ അയ്യങ്കാളി മെമ്മോറിയൽ ഗവൺമെൻറ്, റസിഡൻഷ്യൽ സ്പോർട്സ് സ്ക്കൂൾ വെള്ളായണി തിരുവനന്തപുരം
തിരുവനന്തപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ