"ഗവ. യൂ.പി.എസ്.നേമം/പ്രവർത്തനങ്ങൾ/2023-24 പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 36: വരി 36:

== ഭാഷോത്സവം ==
== ഭാഷോത്സവം ==
ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി. ഭാഷോത്സവത്തിന്റെ ഭാഗമായിട്ടാണ് ചാർട്ടു പേപ്പറുകളിൽ മനോഹരമായ പത്രങ്ങൾ കുട്ടികൾ തയാറാക്കിയത്. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ വാർത്തകൾ, അസംബ്ലി, ഡയറിക്കുറിപ്പുകളിലെ വൈവിധ്യത എന്നിവയാണ് കുട്ടികൾ വാർത്താ രൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു.ചില പരാതികളും ആവശ്യങ്ങളും വാർത്തകളായി ഇടം പിടിച്ചിട്ടുണ്ട്. വർത്തമാന പത്രങ്ങളെ പഠന സാമഗ്രിയാക്കി ക്ലാസ് തലത്തിൽ നടന്ന ചർച്ചയിലൂടെയാണ് വാർത്തകൾ രൂപപ്പെട്ടത്. കുട്ടികൾക്കറിയാവുന്ന അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് ചെറിയ ചെറിയ സംഭവങ്ങളെ വാർത്തകളാക്കി മാറ്റി. ഒരു ചാർട്ടിനെ അഞ്ചു കോളങ്ങളാക്കി മാറ്റി. കോളത്തിന്റെ വലുപ്പത്തിൽ നീളത്തിൽ കടലാസ് കീറി കുട്ടികൾക്ക് നൽകി  അതിലെഴുതിയ  വാർത്തകൾ ചാർട്ടിൽ ഒട്ടിച്ചാണ് പത്ര രൂപത്തിലാക്കിയത്. ഓരോ ഡിവിഷനിലും തയാറാക്കിയ പത്രങ്ങൾക്ക് പുലരി, അക്ഷരപ്പൂക്കൾ, മഴവില്ല് എന്നിങ്ങനെ കുട്ടികൾ പേരും നൽകി. പത്രത്തിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം പി ടി എ പ്രസിഡന്റ് ആരതി , മഞ്ചു എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഷീബ, ബെൻറാണി, ബിന്ദു എന്നിവർ പത്ര നിർമാണത്തിന് നേതൃത്വം നൽകി.
ഒന്നാം ക്ലാസിലെ കൂട്ടുകാർ കുട്ടി പത്രങ്ങൾ തയാറാക്കി. ഭാഷോത്സവത്തിന്റെ ഭാഗമായിട്ടാണ് ചാർട്ടു പേപ്പറുകളിൽ മനോഹരമായ പത്രങ്ങൾ കുട്ടികൾ തയാറാക്കിയത്. വിദ്യാലയത്തിൽ നടന്ന വിവിധങ്ങളായ ഉത്സവങ്ങൾ, ശില്പശാലാ വാർത്തകൾ, സെമിനാർ വാർത്തകൾ, അസംബ്ലി, ഡയറിക്കുറിപ്പുകളിലെ വൈവിധ്യത എന്നിവയാണ് കുട്ടികൾ വാർത്താ രൂപത്തിലാക്കി മാറ്റിയത്. അനുയോജ്യമായ ചിത്രങ്ങളും കുട്ടികൾ വരച്ചു ചേർത്തു.ചില പരാതികളും ആവശ്യങ്ങളും വാർത്തകളായി ഇടം പിടിച്ചിട്ടുണ്ട്. വർത്തമാന പത്രങ്ങളെ പഠന സാമഗ്രിയാക്കി ക്ലാസ് തലത്തിൽ നടന്ന ചർച്ചയിലൂടെയാണ് വാർത്തകൾ രൂപപ്പെട്ടത്. കുട്ടികൾക്കറിയാവുന്ന അക്ഷരങ്ങളും വാക്കുകളും ഉപയോഗിച്ച് ചെറിയ ചെറിയ സംഭവങ്ങളെ വാർത്തകളാക്കി മാറ്റി. ഒരു ചാർട്ടിനെ അഞ്ചു കോളങ്ങളാക്കി മാറ്റി. കോളത്തിന്റെ വലുപ്പത്തിൽ നീളത്തിൽ കടലാസ് കീറി കുട്ടികൾക്ക് നൽകി  അതിലെഴുതിയ  വാർത്തകൾ ചാർട്ടിൽ ഒട്ടിച്ചാണ് പത്ര രൂപത്തിലാക്കിയത്. ഓരോ ഡിവിഷനിലും തയാറാക്കിയ പത്രങ്ങൾക്ക് പുലരി, അക്ഷരപ്പൂക്കൾ, മഴവില്ല് എന്നിങ്ങനെ കുട്ടികൾ പേരും നൽകി. പത്രത്തിന്റെ പ്രകാശനം കല്ലിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തിമതി നിർവഹിച്ചു. എസ്.എം.സി ചെയർമാൻ എസ്. പ്രേംകുമാർ അധ്യക്ഷനായി. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ചന്തുകൃഷ്ണ, ഇ.ബി. വിനോദ് കുമാർ, എം പി ടി എ പ്രസിഡന്റ് ആരതി , മഞ്ചു എന്നിവർ പങ്കെടുത്തു. അധ്യാപകരായ ഷീബ, ബെൻറാണി, ബിന്ദു എന്നിവർ പത്ര നിർമാണത്തിന് നേതൃത്വം നൽകി.<gallery mode="slideshow" showfilename="yes">
[[പ്രമാണം:44244 kuttipathram1.jpg|ലഘുചിത്രം|1 B ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "പുലരി"]]
പ്രമാണം:44244 kuttipathram3.jpg|1 A ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "അക്ഷരപ്പൂക്കൾ"
[[പ്രമാണം:44244 kuttipathram2.jpg|അതിർവര|നടുവിൽ|ലഘുചിത്രം|1 C ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "മഴവില്ല്"]]
പ്രമാണം:44244 kuttipathram1.jpg|1 B ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "പുലരി"
[[പ്രമാണം:44244 kuttipathram3.jpg|ഇടത്ത്‌|ലഘുചിത്രം]]
പ്രമാണം:44244 kuttipathram2.jpg|1 C ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ "മഴവില്ല്"
</gallery>

23:19, 15 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവ വിളംബര കലാജാഥ

2023 മെയ് 30 ന് പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചു 2023 ജൂൺ 1 ന് സ്കൂൾ പ്രവേശനോത്സവം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിദ്യാരംഗം കലാ സാഹിത്യ വേദി നേതൃത്വത്തിൽ പ്രവേശനോത്സവ വിളംബര കലാജാഥ സംഘടിപ്പിച്ചത്. കല്ലിയൂർ, പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പരിധിയിലെ ആറ് കേന്ദ്രങ്ങളിൽ കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു .നരുവാമൂട് ജംഗ്ഷനിൽ പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി മല്ലികയും വെള്ളായണി ദേവി ക്ഷേത്രം മൈതാനത്തിൽ കല്ലിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ കെ ചന്തുകൃഷ്ണയും വിളംബരജാഥഉദ്ഘാടനം ചെയ്തു. സ്കിറ്റുകൾ, കവിതാലാപനം, നാടകം എന്നിവയാണ് കുട്ടികൾ  അവതരിപ്പിച്ചത് പൊതുവിദ്യാലയങ്ങളുടെ മികവുകളായിരുന്നു അവതരണങ്ങളിലെ പ്രധാന പ്രമേയം.

നേത്ര പരിശോധനാ ക്യാമ്പ്

2023 നവംബർ 28 ന്  കുട്ടികൾക്ക് നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ഒപ്ടമെട്രിസ്റ് ശ്രീ.ഷീബയുടെ   നേതൃത്വത്തിൽ 8 അംഗങ്ങൾ  ക്യാമ്പിന് നേതൃത്വം നൽകി.  മുതൽ ഏഴാം ക്ലാസ്സ് വരെ ക്ലാസ് തലത്തിൽ നടത്തിയ പ്രാഥമിക പരിശോധനയുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത 133 കുട്ടികളും  പ്രീപ്രൈമറി വിഭാഗത്തിലെ  മുഴുവൻ കുട്ടികളും ക്യാമ്പിൽ പങ്കെടുത്തു.  കാഴ്ച്ച പരിശോധന നടത്തിയ  43 കുട്ടികൾക്ക് കണ്ണട നിർദേശിക്കുകയും, രണ്ടു കുട്ടികളെ ജനറൽ ഹോസ്പിറ്റലിലേക്ക് കൂടുതൽ പരിശോധനയ്ക്കായി റഫർ ചെയ്യുകയും ചെയ്തു.  

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനം

2023 - 24 വർഷത്തെ അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ പ്രകാശനം ജോൺ ബ്രിട്ടാസ് എം.പി. നിർവഹിച്ചു. വിവിധ ക്ലാസുകളിലെ അധ്യാപകരും വിവിധ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരും ചർച്ച ചെയ്താണ് പ്ലാൻ തയാറാക്കിയത്. സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി അംഗീകരിച്ച മാസ്റ്റർ കല്ലിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ചന്തു കൃഷ്ണക്ക് നൽകിയാണ് പ്രകാശനം ചെയ്തത്. 2023 ജൂൺ രണ്ടിനായിരുന്നു പ്രകാശനം.

ബാലശാസ്ത്ര കോൺഗ്രസ്

ബാലശാസ്ത്ര കോൺഗ്രസ്

ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച "ലെൻസ്" ബാലശാസ്ത്ര കോൺഗ്രസിന് നേമം ഗവ.യു.പി.എസ് വേദിയായി. കുട്ടികളിൽ ശാസ്ത്രബോധവും ശാസ്ത്രീയ സമീപനവും വളർത്തുകയാണ് ലക്ഷ്യം. പള്ളിച്ചൽ ഗ്രാമപഞ്ചായത്ത് തല ബാലശാസ്ത്ര കോൺഗ്രസ് സമാപന സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് എസ് കെ. പ്രീജ ഉദ്ഘാടനം ചെയ്തു ബ്ലോക്കംഗം എ.ടി. മനോജ്, സി ഡി പി ഒ ബിന്ദു, ഹെഡ് മാസ്റ്റർ എ.എസ് മൻസൂർ, വിജയകുമാർ  എന്നിവർ പ്രസംഗിച്ചു. വിജയി കൾക്ക് സർട്ടിഫിക്കറ്റുകളും പുസ്തകങ്ങളും വിതരണം ചെയ്തു. സ്കൂൾ തല മത്സരങ്ങളിൽ വിജയിച്ച അമ്പത് കുട്ടികൾ കോൺഗ്രസിൽ പങ്കെടുത്തു.

ഭാഷോത്സവം