"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പാഠം പഠിക്കുന്ന മനുഷ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് വി & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പാഠം പഠിക്കുന്ന മനുഷ്യൻ എന്ന താൾ ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പാഠം പഠിക്കുന്ന മനുഷ്യൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പാഠം പഠിക്കുന്ന മനുഷ്യൻ എന്ന താൾ ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പാഠം പഠിക്കുന്ന മനുഷ്യൻ എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പാഠം പഠിക്കുന്ന മനുഷ്യൻ
ഭൂമിയിലെ ജീവികളെ കൊന്ന് ഭക്ഷണമാക്കുന്ന മനുഷ്യൻ ,ഇന്ന് നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വൈറസിൻ്റെ മുന്നിൽ മുട്ടുകുത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. അതിനാൽ തന്നെ മനുഷ്യനൊഴികെയുള്ള സകല ജീവിവർഗത്തിൻ്റെയും ആശ്വാസത്തിൻ്റെ നാളുകളാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. മനുഷ്യരുടെ ജീവൻ രക്ഷിക്കുന്നതിനായി ആരോഗ്യ പ്രവർത്തകർ ദൈവമായി മാറുന്ന കാഴ്ചകൾ. നമ്മെ രക്ഷിക്കാനായി സ്വന്തം ജീവൻ പോലും പണയം വച്ച് പ്രവർത്തിക്കുന്നവർ ' പ്രകൃതിയുടെ പാഠം പഠിപ്പിക്കലാണോ ഇത്? നമ്മുടെ പ്രകൃതി മനുഷ്യന് മാത്രമല്ലാ, എല്ലാ ജീവിവർഗത്തിൻ്റെ തുമാണെന്ന് തിരിച്ചറിവാണോ പ്രകൃതി തന്ന പാഠം. ഈ വൈറസിനെതിരെ ഇതേവരെ മരുന്നു കണ്ടു പിടിച്ചിട്ടില്ല. ലോകത്തെ വമ്പൻ രാജ്യങ്ങളെല്ലാം ഈയൊരു ചെറു ജീവിക്കു മുമ്പിൽ അടിയറവു പറഞ്ഞു. എത്രയെത്ര മനുഷ്യരാണ് മരിച്ചു വീഴുന്നത്. വലിയ വലിയ കണ്ടുപിടിത്തങ്ങൾ കൊണ്ടും അത്യാധുനിക ടെക്നോളജി കൊണ്ടും അത്ഭുതങ്ങൾ കാട്ടുന്ന രാജ്യങ്ങൾ, വൈറസിനെ തടുക്കാൻ പാടുപെടുന്നു.എന്നാൽ നമ്മുടെ രാജ്യത്തിനും അതിനകത്തെ കൊച്ചു കേരളത്തിനും അഭിമാനിക്കാനേറെയുണ്ട്. രോഗികളെ സുഖപ്പെടുത്താനും മരണ നിരക്ക് കുറയ്ക്കാനും നമുക്ക് സാധിക്കുന്നു. ഈ കൊറോണക്കാലം പാഠങ്ങൾ ഉൾക്കൊണ്ട് മാനുഷിക മൂല്യങ്ങൾ കൈവിട്ടു കളയാതെ ജാഗ്രതയോടെ നമുക്ക് ജീവിക്കാം. സഹജീവികളോട് സ്നേഹത്തോടെ പെരുമാറാo .പ്രകൃതിയെ സംരക്ഷിക്കാം. ഇക്കാലവും ഇനി വരാൻ പോകുന്ന കാലവും നമുക്കു വേണ്ടിയുള്ളതാണ്.ഭയമല്ല, വ്യക്തി ശുചിത്വം ,പരിസര ശുചിത്വം എന്നിവ പാലിച്ച് ,ജാഗ്രതയോടെ ജീവിക്കാം. എല്ലാവർക്കും നന്മ വരട്ടെ..........
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം