"ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും-" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Sreejaashok എന്ന ഉപയോക്താവ് ഗവൺമെന്റ് വി & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും- എന്ന താൾ ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും- എന്നാക്കി മാറ്റിയിരിക്കുന്നു) |
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും- എന്ന താൾ ജി കാർത്തികേയൻ സ്മാരക ജി.വി.ആന്റ് എച്ച്.എസ്.എസ്. വെള്ളനാട്/അക്ഷരവൃക്ഷം/പരിസ്ഥിതിയും മനുഷ്യനും- എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
15:17, 14 ഡിസംബർ 2023-നു നിലവിലുള്ള രൂപം
പരിസ്ഥിതിയും മനുഷ്യനും-
മനുഷ്യരുടെ പ്രവർത്തന ഫലമായി പരിസ്ഥിതിയിൽ ഒട്ടേറെ മാറ്റം വന്നുകൊണ്ടിരിക്കുന്നു. മനുഷ്യൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്പ് തന്നെ പരിസ്ഥിതിയെ ആശ്രയിച്ചാണുള്ളത്. പരമ്പരാഗത സമൂഹങ്ങൾ പരിസ്ഥിതിയെ അമ്മയായാണ് കരുതിയിരുന്നത്. എന്നാൽ ഇന്നത്തെ സമൂഹമാകട്ടെ അതിൽ നിന്നും ഏറെ അകന്നു പോയിരിക്കുന്നു എന്നു മാത്രമല്ല തൻ്റേതായ സ്വാർത്ഥ തകൾക്കായി പരിസ്ഥിതിയെ ഉപയോഗിക്കുന്നു എന്നതാണ് സത്യം. നമ്മുടെ പരിസ്ഥിയിലുണ്ടായ മാറ്റങ്ങൾ കാരണമാകാം ഏറെ രോഗങ്ങൾ (നിപ്പ,ഡങ്കിപ്പനി ......) തുടങ്ങിയവ നമ്മുടെ നാട്ടിനെ പിടിച്ചുലച്ചത്.അതിൽ നിന്നും ഏറെ മുൻപിൽ പോയിരിക്കുന്നു ഇപ്പോഴത്തെ കൊറോണ വൈറസ് . ലോകത്താകെയുള്ള ജനങ്ങളെ കാർന്നുതിന്നുന്ന ഈ കോവിഡ് 19 പിടിച്ചു നിർത്താൻ കഴിയാതെ കുഴങ്ങുകയാണ് വൻകിട രാഷ്ട്രങ്ങൾ പോലും. ലോകാരോഗ്യ സംഘടനയ്ക്കു പോലും ഉത്തരം കിട്ടാത്ത ചോദ്യമായി നിലനില്ക്കുന്ന ഈ രോഗം ലക്ഷങ്ങളുടെ ജീവനാണ് ഇതുവരെ കൊണ്ടുപോയത്. ദിവസവും ഭീതിയോടെയാണ് ലോകം ഉണരുന്നതും ഉറങ്ങുന്നതും. ഇനി എന്ന് ഇതിനൊരു അവസാനമുണ്ടാകും എന്നും ആർക്കും അറിയില്ല. എന്നാൽ മനുഷ്യൻ ശ്രമിച്ചാൽ പ്രതിരോധിക്കാവുന്നതാണ് എല്ലാ രോഗവും എന്ന് ഇവിടെയും നാം അറിയേണ്ടതുണ്ട്. അതാണ് വ്യക്തി ശുചിത്വവും പരിസ്ഥിതി ശുചിത്വവും നമ്മെ പഠിപ്പിക്കുന്ന പാഠം. നാം സ്വയം വൃത്തി പാലിക്കുന്നതോടൊപ്പം നമ്മുടെ സമൂഹത്തെയും പരിസ്ഥിതിയെയും നന്നായി പരിപാലിക്കുക. വ്യക്തികൾ തമ്മിൽ അകലം പാലിക്കുന്നതോടൊപ്പം പരിസ്ഥിതിയുമായും നാം അകലം പാലിക്കുക. അപ്പോൾ പരിസ്ഥിതിയെ നശിപ്പിക്കാനുള്ള നമ്മുടെ പ്രവണത കുറയും. അത് നമ്മുടെ ലോകത്തെത്തന്നെ രക്ഷിക്കും.
സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 14/ 12/ 2023 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 14/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം