"ജി എച്ച് എസ് എസ് കടന്നപ്പള്ളി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 9: വരി 9:
പ്രമാണം:1385 june1.JPG
പ്രമാണം:1385 june1.JPG
</gallery>
</gallery>
  മധ്യവേനൽ അവധിക്ക് ശേഷം 2023 ജൂൺ ഒന്നിന് പുതിയ അക്കാദമിക വർഷം ആരംഭിച്ചു സ്കൂളിൽ എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളെ പ്രവേശനോത്സവം സംഘടിപ്പിച്ച സ്കൂളിലേക്ക് എത്തിച്ചു പ്രസ്തുത ചടങ്ങ് കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു പ്രസിദ്ധ ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ബേബി മനോഹരൻ പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കൈപ്രത്ത് എന്നിവർ പങ്കെടുത്തു
  മധ്യവേനൽ അവധിക്ക് ശേഷം 2023 ജൂൺ ഒന്നിന് പുതിയ അക്കാദമിക വർഷം ആരംഭിച്ചു. സ്കൂളിൽ എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളെ പ്രവേശനോത്സവം സംഘടിപ്പിച്ച് സ്കൂളിലേക്ക് എത്തിച്ചുപ്രസ്തുത ചടങ്ങ് കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു .പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ബേബി മനോഹരൻ , പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കൈപ്രത്ത് എന്നിവർ പങ്കെടുത്തു.
   
   
'''''ജൂൺ 5- ലോകപരിസ്ഥിതി ദിനം'''''
'''''ജൂൺ 5- ലോകപരിസ്ഥിതി ദിനം'''''

21:51, 12 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വരെ2023-242024-25



ജൂൺ 1-പ്രവേശനോത്സവം

മധ്യവേനൽ അവധിക്ക് ശേഷം 2023 ജൂൺ ഒന്നിന് പുതിയ അക്കാദമിക വർഷം ആരംഭിച്ചു. സ്കൂളിൽ എട്ടാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയ കുട്ടികളെ പ്രവേശനോത്സവം സംഘടിപ്പിച്ച് സ്കൂളിലേക്ക് എത്തിച്ചു.  പ്രസ്തുത ചടങ്ങ് കടന്നപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ മോഹനൻ ഉദ്ഘാടനം ചെയ്തു .പ്രസ്തുത ചടങ്ങിൽ വാർഡ് മെമ്പർ ശ്രീമതി ബേബി മനോഹരൻ , പിടിഎ പ്രസിഡണ്ട് ശ്രീ മനോജ് കൈപ്രത്ത് എന്നിവർ പങ്കെടുത്തു.

ജൂൺ 5- ലോകപരിസ്ഥിതി ദിനം


കടന്നപ്പളളി

മലയാളം ക്ലബ് / വിദ്യാരംഗം ക്ലബ്

ജൂൺ 19 വായനാദിനത്തിൽ മലയാളം ക്ലബ് ഉൾപ്പെടെയുളള വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു.

സ്വാതന്ത്ര്യ ദിനാഘോഷം

       ആഗസ്ത് 15ന് ചേർന്ന അസംബ്ലിക്ക് ശേഷം എസ്.പി.സി, എൻ എസ് എസ് ,ജെ ആർ സി ,സ്കൗട്ട് യൂണിറ്റുകളുടെ നേതൃത്വത്തിൽ വിപുലമായ സ്വാതന്ത്ര്യ ദിന പരിപാടികൾ അരങ്ങേറി. 

9A ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ച ഫ്യൂഷൻ ഡാൻസ് വളരെ മികച്ചതായിരുന്നു.

ചാന്ദ്രയാൻ 3

23 - 08 - 2023:ഇന്ത്യയുടെ അഭിമാനമായ ചാന്ദ്രയാൻ 3 ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തിൽ സോഫ്റ്റ്ലാൻറിംഗ് നടത്തുന്ന ദൃശ്യം തത്സമയം കാണുന്നതിനും മറ്റുമായി നടത്തിയ സ്കൂൾ അസംബ്ലി.

സബ്‍ജില്ലാ കായിക മേള

2023 ഒക്ടോബർ 3,4 ദിവസങ്ങളിലായി മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക് ട്രാക്കിൽ നടന്ന അത്‌ലറ്റിക്സ് മത്സരങ്ങളിൽ ജി.എച്ച്.എസ്.എസ് കടന്നപ്പള്ളി ഓവറോൾ ചാമ്പ്യന്മാരായി. അമ്പതോളം പോയിൻറുകളുടെ മുൻതൂക്കമാണ് കടന്നപ്പള്ളി ഗവ: ഹയർ സെക്കൻ്ററി സ്കൂൾ നേടിയത്.

ജൂനിയർ (ആൺ) വിഭാഗത്തിൽ ശ്രീനന്ദ് ടി.കെ 

ജൂനിയർ (പെൺ) - അമന്യ പി.വി

സീനിയർ (ആൺ) - ഗൗതം സുരേഷ് എന്നിവർ വ്യക്തിഗത ചാമ്പ്യന്മാരായി

പി.ടി അധ്യാപകനായ ശ്രീ. ലിജോ വർഗ്ഗീസിൻ്റെ ശിക്ഷണത്തിൽ വളരെ മികച്ച വിജയം കൈവരിക്കാൻ കുട്ടികൾക്ക് സാധിച്ചു.


മാടായി സബ്‍ജില്ലാ സർഗ്ഗോത്സവം 2023

 മാടായി സബ് ജില്ല വിദ്യാരംഗം കലാ സാഹിത്യ വേദി സർഗോത്സവം കടന്നപ്പള്ളി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ കവിയും പ്രഭാഷകനുമായ സോമൻ കടലൂർ നിർവഹിച്ചു. കുട്ടികളിൽ സർഗാത്മകത കണ്ടെത്തി വേണ്ട പരിശീലനം നൽകിയാൽ ലഹരി പോലുള്ള മഹാവിപത്തിൽ നിന്ന് കുട്ടികളെ അകറ്റി നിർത്താമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി സുലജ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ കാർത്യായണി, ബേബി മനോഹരൻ, മനോജ് കൈപ്രത്ത്, കെ.പി ഭാർഗവൻ, പി ലീന, കെ സന്തോഷ് കുമാർ, ബാബു മണ്ടൂർ, സി വി വിനോദ് , ലതീഷ് പുതിയടത്ത് എന്നിവർ സംസാരിച്ചു.


സബ്‍ജില്ലാശാസ്ത്രമേള 2023

2023 നവംബർ 8, 9 തീയ്യതികളിലായി സിഎച്ച് എം കെ എസ് ജി എച്ച് എസ് എസ് മാട്ടൂലിൽ വച്ചു നടന്ന മാടായി ഉപജില്ലാ ശാസ്ത്രമേളയിൽ മികച്ച വിജയം കൈവരിക്കാൻ സ്കൂളിന് സാധിച്ചു.

ഗണിതശാസ്ത്രമേള ഹൈസ്കൂൾ വിഭാഗം നാലാം സ്ഥാനവും ഹയർ സെക്കൻ്ററി വിഭാഗം രണ്ടാം സ്ഥാനവും, ഓവറോൾ പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനവും കടന്നപ്പള്ളി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് ലഭിച്ചു.

സബ്‍ജില്ലാസ്കൂൾ കലോത്സവം 2023

   നവംബർ 10, 13, 14, 15, 16 തീയ്യതികളിലായി ഗവ.വെൽഫെയർ ഹയർ സെക്കൻ്ററി സ്കൂൾ ചെറുകുന്ന് വച്ചു നടന്ന മാടായി ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം രണ്ടാം സ്ഥാനം നമ്മുടെ സ്കൂളിനാണ്.

എയ്ഡ്സ് ബോധവത്കരണ പാവനാടകം

2023 നവംബർ 20ന് ജില്ലാ ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ എച്ച്ഐവി ബോധവത്ക്കരണ നാടൻ കലാജാഥയുടെ ഭാഗമായി "പാവനാടകം " സ്കൂൾ ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ചു . മലപ്പുറം യുവഭാവന ക്ലബ്ബാണ് പാവനാടകം അവതരിപ്പിച്ചത്.

video


ലോക എയ്ഡ്സ് ദിനം -ഡിസംബർ 1

   കടന്നപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും കടന്നപ്പള്ളി ഗവ: ഹയർ സെക്കൻ്ററി Spc യൂണിറ്റിൻ്റെയും ആഭിമുഖ്യത്തിൽ ലോക എയ്ഡ്സ് ദിനാചരണം നടത്തി.