"ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}
{{Yearframe/Header}}


== [[ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രവർത്തനങ്ങൾ|2021-2022 ലെ പ്രവർത്തനങ്ങൾ]]==
== [[ഗവ. യു.പി.എസ്. ആട്ടുകാൽ/പ്രവർത്തനങ്ങൾ|2021-2022 ലെ പ്രവർത്തനങ്ങൾ]]==

12:55, 8 ഡിസംബർ 2023-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


2021-2022 ലെ പ്രവർത്തനങ്ങൾ

സ്കൂൾ തല പ്രവേശനോത്സവം

സ്കൂൾ തല പ്രവേശനോത്സവംഓൺലൈൻ ആയിട്ടാണ് നടത്തിയത് . എസ് എം സി ചെയർമാൻ ശ്രീ വി എസ് സജീവ് കുമാർ അധ്യക്ഷനായി . ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ ദിലീപ്കുമാർ സാർ സ്വാഗതം ആശംസിച്ചു . പ്രശസ്ത കവിയും മുൻ അധ്യാപകനുമായ ശ്രീ സപ്തപുരം അപ്പുക്കറ്റാണ് സർ വിശിഷ്ട അഥിതി ആയിരുന്നു. വാർഡ് മെമ്പർമാർ കുട്ടികളുടെ പ്രതിനിധിയായി ഏഴാം ക്ലാസ്സിലെ അഭിരാമി  സീനിയർ അസിസ്റ്റന്റ് ഷാജി സാർ എന്നിവർ ആശംസകൾ അർപ്പിച്ച സംസാരിച്ചു. സ്കൂളിലെ പ്രവേശനോത്സവ ഒരുക്കങ്ങളും അലങ്കാരങ്ങളും ഓൺലൈൻ വഴി കുട്ടികളിലേക്ക് എത്തിച്ചു.കുട്ടികൾ അവരുടെ വീടുകളിൽ നടത്തിയ ഗാർഹിക തല പ്രവേശനോത്സവത്തിന്റെ ചിത്രങ്ങൾ വീഡിയോ എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ  ഷെയർ ചെയ്തു.

ഓൺലൈൻ ക്ലാസ്

02/06/2021 ൽ ചേർന്ന സർഗ യോഗത്തിൽ സ്കൂളിൽ നിന്നും ഗൂഗിൾ മീറ്റ് വഴി കുട്ടികൾക്ക് ഓൺലൈൻ പഠന പിന്തുണ നൽകുന്നത് തീരുമാനിച്ചു . ടൈംടേബിൾ അനുസരിച്ച കുട്ടികൾക്ക് ക്ലാസുകൾ നൽകി തുടങ്ങി. രക്ഷിതാക്കളിൽ നിന്നും കുട്ടികളിൽ നിന്നും മികച്ച പ്രതികരണം ആണ് ഓൺലൈൻ ക്ലാസ് പ്രവർത്തനങ്ങൾക്ക്  ലഭിച്ചത് .

സമ്പൂർണ ഡിജിറ്റൽ വിദ്യാലയം

ആട്ടുകാൽ സ്കൂളിനെ സമ്പൂർണ ഡിജിറ്റൽ വിദ്യാലയം ആക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് ബഹു എം എൽ എ ഡി കെ മുരളി രസക്ഷാധികാരിയായുള്ള സമിതി തുടക്കം കുറിച്ചിട്ടു. അധ്യയന വർഷത്തിനെ തുടക്കത്തിൽ ൪൪ കുട്ടികൾക്ക് സൻമാർട് ഫോൺ ഇല്ലാതിരുന്ന സാഹചര്യം ആയിരുന്നു. സ്കൂളിലെ അധ്യാപകരുടെയും പൂർവ അധ്യാപകരുടെയും പൂർവ വിദ്യാർഥി കൂട്ടായ്മയുടെയും സഹായത്തോടെ ൩൪ കുട്ടികൾക്ക് സ്മാർട്ട്ഫോൺ എത്തിച്ചു നൽകി. തുടർന്ന്   ബാക്കിയുള്ള കുട്ടികൾക്ക് സ്മാർട്ട് ഫോൺ നൽകുന്നതിനായി

നാട്ടുകാരുടെ സഹായം തേടുന്നതിന് തീരുമാനിച്ചു. ൭/൦൮/൨൦൨൧ ൽ എം എൽ എ ശ്രീ ഡി.കെ മുരളി അവർകൾ സമ്പൂർണ ഡിജിറ്റൽ പ്രഖ്യാപനം നടത്തി .

താലോലം പദ്ധതി

പ്രീപ്രൈമറി കുട്ടികൾക്കായി ആവിഷ്ക്കരിച്ച താലോലം പദ്ധതിയുടെ ഉൽഘാടനവും നവീകരിച്ച ശിശു സൗഹൃദ പ്രീപ്രൈമറി ക്ലാസ് മുറിയുടെ ഉൽഘാടനവും അഡ്വ  ഡി കെ മുരളി അവർകൾ നിർവഹിച്ചു. വേഡ് മെമ്പർമാർ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഡീനിയർ അസിസ്റ്റന്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച്  സംസാരിച്ചു.

വായനവാരാചരണം

വായനദിനവുമായി ബസ്ന്ധപ്പെട്ട ഒരാഴ്ചകാലം നീണ്ടു നിൽക്കുന്ന പ്രവർത്തനങ്ങൾ ആൺ ആസൂത്രണം ചെയ്ത നടപ്പിലാക്കിയത്. കുട്ടികൾക്കായി വായനയുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ ശേഖരിക്കൽ ആസ്വാദന കുറിപ്പ്  ഞാൻ വായിച്ച പുസ്തകം പ്രസംഗ മത്സരം  ചിത്രരചനാ  വീട്ടിൽ ഒരു LIBRARY ആൽബം തയ്യാറാക്കൽ എന്നീ മത്സരങ്ങൾ സംഘടിപ്പിച്ചു. വായന വാര സമാപന ദിവസം വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉൽഘാടനവും നടന്നു.

അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗാദിനമായി ആചരിക്കുന്നു. 2014 ഡിസംബർ 11 ന് ഐക്യരാഷ്ട്രസഭയുടെ സമ്മേളന പ്രകാരം ഈ പ്രഖ്യാപനം നടന്നു. ജൂൺ 21 അന്താരാഷ്‌ട്ര യോഗാദിനമായി ഐക്യരാഷ്ട്രസംഘടനയുടെ പൊതുസമ്മേളനത്തിൽ നിർദ്ദേശിച്ചത് ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ.നരേന്ദ്ര മോദിയാണ്.നമ്മുടെ സ്കൂളിലെ രക്ഷകർത്താവായ ശ്രീ. രതീഷ് കുമാറിന്റെ  സഹായറ്റിഹോടെ കുട്ടികൾക്കായി യോഒരു അവബോധനം നല്കാന് കഴിഞ്ഞു

ബഷീർ ദിനാചരണം

ബഷീറിന്റെ ജീവചരിത്രം പ്രധാന സൃഷ്ടികൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്തി  . തുടർന്ന് കുട്ടികൾ ബഷീർ കഥാപാത്രങ്ങൾ ആകുകയും , ക്വിസ് മത്സരം നടത്തുകയും ചെയ്തു.

അക്ഷരച്ചെപ്പ്

പനവൂർ ഗ്രാമ പഞ്ചായത്ത് ആവിഷ്കരിച്ച നടപ്പിലാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയാണ് അക്ഷരച്ചെപ്പ് .

അതിന്റെ കോവിഡ് മഹാമാരികളാൽ വീട്ടിൽ അടച്ചിരിക്കുന്ന കുഞ്ഞു മക്കളുടെ സർഗ്ഗ ശേഷി വളർത്തുന്നതിനും പ്രോത്സാഹനം നല്കുന്നതിനുമായി നടപ്പിലാക്കുന്ന പഞ്ചദളം (അഞ്ച് പ്രധാന ദിനാചരണങ്ങൾ ) .ആദ്യ ദിനാചരണമായ പ്രകൃതി സംരക്ഷണ ദിനാചരണം ൧൪/൦൭/൨൦൨൧ നടന്നു. കുട്ടികളാക്കായി സ്കൂൾ തലത്തിലും പഞ്ചായത്തു തലത്തിലും കഥ പറച്ചിൽ ചിത്രരചനാ പ്രസംഗം നാടൻപാട്ട് കവിത പാരായണം എന്നീ വിഭഗങ്ങളിൽ  മത്സരങ്ങൾ നടന്നു . കുട്ടികളുടെ പ്രകടനങ്ങൾ പഞ്ചായത്ത് തല യൂട്യൂബ് ചാനൽ ആയ edumedia panavoor ലൂടെ പ്രക്ഷേപണം ചെയ്തു. അതിന്നാവശ്യമായ   സാങ്കേതിക സഹായങ്ങൾ ആട്ടുകാൽ  സ്കൂൾ  അധ്യാപകൻ ആയ അനുരഞ്ജ് നൽകി.

ചാന്ദ്രദിനം

ക്ലാസ് തലത്തിൽ വീഡിയോ പ്രദര്ശനം ചാന്ദ്രദിന ക്വിസ് പോസ്റ്റർ രചന റോക്കറ്റ് മാതൃക നിർമാണം ചന്ദ്ര ദിന പതിപ്പ് നിർമാണം എന്നിവ നടത്തുകയുണ്ടായി.

തപാൽ ദിനാചരണം

അക്ഷരച്ചെപ്പിന്റെ ഭാഗമായുള്ള തപാൽ ദിനാചരണം സ്കൂളിൽ വച്ച് നടന്നു . കുട്ടികൾക്കായി പ്രസംഗം കവിത പറയണം ചിത്ര രചന എന്നീ മത്സരങ്ങൾ സ്കൂൾ തലത്തിലും പഞ്ചായത്ത് തലത്തിലും നടന്നു . മത്സരങ്ങൾ യുട്യൂബ് ചാനലിൽ സംപ്രേക്ഷണം ചെയ്തു.