"എച്ച്. എസ്സ്. എസ്സ്. പനങ്ങാട്/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hsspanangad (സംവാദം | സംഭാവനകൾ)
വാർത്തകൾ
Hsspanangad (സംവാദം | സംഭാവനകൾ)
No edit summary
 
വരി 104: വരി 104:
[[പ്രമാണം:23068 WON 1.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:23068 WON 1.jpg|വലത്ത്‌|ചട്ടരഹിതം]]
കൊടുങ്ങല്ലൂർ : ഒക്ടോബർ 30, 31 തിയ്യതികളിലായി കൊടുങ്ങല്ലൂർ പി ബി എം ജി എച്ച് എസ് എസ് വിദ്യാലയത്തിൽ നടന്ന ശാസ്‍ത്ര - ഗണിതശാസ്‍ത്ര - സാമൂഹ്യശാസ്‍ത്ര - ഐ ടി - പ്രവൃത്തിപരിചയമേളയിൽ തിളക്കമാർന്ന വിജയത്തോടെ എച്ച് എസ് എസ് പനങ്ങാട്.      രണ്ടു ദിവസമായി നടന്ന മേളയിൽ സയൻസ് വിഭാഗത്തിൽ രണ്ട് വിദ്യാർത്ഥികൾക്ക് ഒന്നാം സ്ഥാനവും  രണ്ടും   മൂന്നും സ്ഥാനം ഒരാൾവീതവും നേടി. സാമൂഹ്യശാസ്‍ത്രമേളയിൽ ഒന്നാം സ്ഥാനവും രണ്ട് പേരും രണ്ടാം സ്ഥാനം ഒരാളും കരസ്ഥമാക്കി. ഗണിതശാസ്‍ത്രമേളയിൽ  രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും ഓരോരുത്തർ നേടി. ഐ ടി മേളയിൽ ഒരാൾ  ഒന്നാം സ്ഥാനവും മൂന്നുപേർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രവൃത്തിപരിചയ മേളയിൽ പതിമൂന്ന്പേർ ഒന്നാം സ്ഥാനവും നാൽപേര് രണ്ടാം സ്ഥാനവും മൂന്ന് വിദ്യാ‍ർത്ഥികൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കിക്കൊണ്ട് ഉപജില്ലമേളയിൽ വിദ്യാലയത്തെ ഉയർന്ന സ്‍കോറിലേയ‍്ക്ക് നയിക്കാൻ സാധിച്ചു. വിജയികൾക്കുള്ള സമ്മാനം ബഹു എം എൽ എ ഇ ടി ടൈസൻ മാസ്റ്ററുടെ കൈയ്യിൽ നിന്ന് വിദ്യാർത്ഥികൾ എറ്റുവാങ്ങി. വിദ്യാലയത്തിനുള്ള പ്രത്യേക പുരസ്‍കാരം എ ഇ ഒ ഗീത ടീച്ചർ പ്രധാനാധ്യാപികയായ പി പി ദീതി ടീച്ചർക്ക് നൽകുന്നു. വിജയത്തിലേയ്ക്ക് നയിച്ച എല്ലാവിദ്യാർത്ഥികളേയും അധ്യാപകരേയും ഈ അവസരത്തിൽ ഹെ‍ഡ്മിസ്‍ട്രസ്സ് അഭിനന്ദിക്കുകയും ചെയ‍്തു.

== വിജ്ഞാനമണിസൗധസമർപ്പണം ==
[[പ്രമാണം:23068 new block.jpg|ഇടത്ത്‌|ചട്ടരഹിതം]]
പനങ്ങാട് ഹയർസെക്കന്ററി വിദ്യാലയത്തിന്റെ നവീകരിച്ച ബ്ലോക്കിന്റെ ഉദ്ഘാടനം നവംബർ 9 ന് രാവിലെ  10 : 30 ന് ശ്രീമതി പദ്മിനി മോഹൻ പൂവ്വത്തുംകടവിൽ നിർവ്വഹിച്ചു. സ്‍കൂൾ അസംബ്ലിക്ക് ശേഷം നടന്ന ചടങ്ങിൽ മാനേജ്മെന്റ് പ്രതിനിധികളും പി ടി എ പ്രതിനിധികളും പൂർവ്വാധ്യാപകരും പങ്കെടുത്തു. പത്ത് ഹൈടെക്ക് ക്ലാസ് മുറികളും രണ്ട് സ്റ്റാഫ് റൂമുകളും അടങ്ങുന്ന പുതിയബ്ലോക്ക് വിദ്യാലയത്തിലെ മികവാർന്ന സൗകര്യങ്ങൾക്ക് വഴിയൊരുക്കി. അദ്യമായി പുതിയ ബ്ലോക്കിലേയ്‍ക്ക് കാൽവെച്ചവിദ്യാർത്ഥികളും അധ്യാപകരും ഏറെ സന്തോഷത്തിലാണ്.  പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത് മാസ്റ്റർ സ്വാഗതമാശംസിച്ച ചടങ്ങിൽ പുതിയ കെട്ടിടത്തിന്റെ ശില്പികളെ മാനേജ്മെന്റ് പ്രതിനിധിയും അധ്യാപകനുമായ രാജ്മോഹൻമാസ്റ്റർ ആദരിക്കുകയും ചെയ്‍തു. ഹെഡ്മിസ്ട്രസ് പി പി ദീതി ടീച്ചർ നന്ദിയും പറഞ്ഞു.
== ശ്രാദ്ധസപര്യ 2023 ==
[[പ്രമാണം:23068 sradasaparya.jpg|ചട്ടരഹിതം]]പനങ്ങാട് ഹയർസെക്കന്ററി സ്‍കൂളിന്റെ സ്ഥാപക മാനേജറായ പി കെ ഭഗീരഥൻ മാനേജറുടെ ഇരുപത്തിയൊന്നാം ശ്രാദ്ധസപര്യയോടനുബന്ധിച്ച് അനുസ്‍മരണയോഗം സംഘടിപ്പിച്ചു. വിദ്യാലയാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ ഇപ്പോഴത്തെ മാനേജറായ ലോലിത പ്രേംകുമാർ ഭദ്രദീപംകൊളുത്തികൊണ്ട് ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. അശ്രാന്തപരിശ്രമശാലിയായ ആ മഹാത്മാവിന്റെ ഓർമ്മദിവസം തന്നെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം നിർവ്വഹിക്കാനായതിൽ ഈ ദിവസത്തെ കൂടുതൽ മഹനീയമാക്കിയെന്ന് ലോലിതടീച്ചർ ഓർമ്മിപ്പിച്ചു. തുടർന്ന്  സിനിയർ അസിസ്റ്റന്റ് രേഖ ടീച്ചർ പി കെ ഭഗീരഥൻ മാനേജറെ അനുസ്‍മരിച്ചുകൊണ്ട് സംസാരിച്ചു. മാനേജുമെന്റ് പ്രതിനിധികൾ, അദ്ധ്യാപകർ, അനധ്യാപകർ, പൂർവ്വാധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ആ മഹാത്മാവിന്റെ ചിത്രത്തിൽ പുഷ്‍പാ‍ർച്ചന നടത്തി
== ശിശുദിനാഘോഷം ==
[[പ്രമാണം:23068 nov 14 2023.jpg|ഇടത്ത്‌|ചട്ടരഹിതം]]
ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ശ്രീ പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ 134 -മത് ജന്മദിനം 2023 നവംബർ പതിനാലാം തിയ്യതി വിദ്യാലയത്തിൽ വിപുലമായി ആഘോഷിച്ചു. രാവിലെ 10 മണിക്ക് യു പി വിഭാഗം കുട്ടികളുടെ നേതൃത്വത്തിൽ പ്രത്യേക അസംബ്ലി നടന്നു. ഹെഡ്മിസ്ട്രസ് പി പി ദീതി ടീച്ചർ ശിശുദിനത്തെ പറ്റി സംസാരിച്ചു. ശിശുദിനപ്രതിജ്ഞയ‍്ക്ക് ശേഷം റാലി സംഘടിപ്പിച്ചു. മഹാത്മാക്കളെ അനുസ്‍മരിച്ച് കൊണ്ട് പല വേഷവിധാനത്തിലൊരുങ്ങി മുദ്രാഗീതങ്ങളുമായി നടത്തിയ റാലി ഏറെ നയനാനന്ദകരമായിരുന്നു. 11 മണിമുതൽ വിദ്യാർത്ഥികളുടെ വിവധ പരിപാടികൾ നടന്നു. തുടർന്ന് കുട്ടികൾക്കായി ഒരുക്കിയ The Treasure Hunt മൊട്ടിവേഷൻ ക്ലാസ്സ് എസ് സി ഇ ആർ ടി കോർ എസ് ആർ ‍ജി ശ്രീമതി രാഖി സാം നയിച്ചു. മധുരവിതരണത്തോടെ ആഘോഷങ്ങൾക്ക് വിരാമമിട്ടു.
== ശാസ്‍ത്രോത്സം : എം പി യുടെ മധുരസമ്മാനം ==
[[പ്രമാണം:23068 mp benni bahanan.jpg|ഇടത്ത്‌|ചട്ടരഹിതം]]
കേരളശാസ്‍ത്രോത്സവം ജില്ലാതല മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ പനങ്ങാട് ഹയർസെക്കന്ററി സ്കൂളിലെ അധ്യാപകരേയും വിദ്യാർത്ഥികളേയും അഭിനന്ദിക്കുവാൻ നേരിട്ടത്തി ബഹു എം പി ബന്നി ബഹനാൻ. ജില്ലാതലത്തിൽ ശാസ്ത്ര - സാമൂഹ്യശാസ്ത്ര -ഗണിത- ഐടി - പ്രവൃത്തിപരിചയ മേളയിൽ നമ്മുടെ വിദ്യാലയം 346 പോയിന്റ് നേടികൊണ്ട് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഈ സന്തോഷം പങ്കുവെയ‍്ക്കുവാൻ ബഹു : എം പി ബന്നി ബഹന്നാൻ നേരിട്ടെത്തി എച്ച് എം ദീതി ടീച്ചർക്ക് കേക്ക് സമ്മാനിച്ചു. പി ടി എ പ്രസിഡന്റ് സുനിൽ പി മേനോൻ, പ്രിൻസിപ്പൾ ഇ കെ ശ്രീജിത്ത്, സീനിയർ അസിസ്റ്റന്റ് രേഖ ടീച്ചർ, രാജ്മോഹൻ മാസ്റ്റർ, സജിൻ ആർ കൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.