"ജാനകി മെമ്മോറിയൽ യു പി സ്കൂൾ ചെറുപുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(പയ്യന്നൂർ ഉപജില്ല അറബി കലോത്സവം തുടർച്ചയായ പതിമൂന്നാം തവണയും ജെ എം യു പി സ്കൂൾ ചെറുപുഴ ഓവറോൾ ചാമ്പ്യന്മാരായി.) |
||
വരി 1: | വരി 1: | ||
== പയ്യന്നൂർ ഉപജില്ല അറബി കലോത്സവം തുടർച്ചയായ പതിമൂന്നാം തവണയും ജെ എം യു പി സ്കൂൾ ചെറുപുഴ ഓവറോൾ ചാമ്പ്യന്മാരായി. == | |||
11/11/2023 | |||
=== 5 ഇനത്തിൽ ഫസ്റ്റ് എ ഗ്രേഡും === | |||
=== 2 ഇനത്തിൽ തേർഡ് എ ഗ്രേഡും === | |||
=== 2 ഇനത്തിൽ എ ഗ്രേഡും നേടി. === | |||
=== മുഴുവൻ പോയിൻറ് ആയ 45 പോയിന്റും കരസ്ഥമാക്കി. === | |||
=== 1st A GRADE === | |||
* പദ്യം ചൊല്ലൽ - അംന അബൂബക്കർ IV D | |||
* കഥ പറയൽ - അംന അബൂബക്കർ IV D | |||
* പദ നിർമ്മാണം - മുഹമ്മദ് അബാൻ 1 C | |||
* കയ്യെഴുത്ത് - നജ ഫാത്തിമ III C | |||
* കിസ്സ് - നാദിയ എൻ IV ക് | |||
=== 3rd A Grade === | |||
* ഖുർആൻ പാരായണം- ഫാത്തിമ ഫർഹ പി എസ് - IV D | |||
* സംഘഗാനം - അംന അബൂബക്കർ, നാദിയ എൻ, ഫാത്തിമ ഫർഹാ, നഫീസത്തുൽ മിസ്രിയ, അനസ് ടി എ, മുഹമ്മദ് ഫാരിസ്, ആഫ്ര ഫാത്തിമ | |||
=== A Grade === | |||
* അഭിനയ ഗാനം - നാദിയ എൻ IV C | |||
* പദ്യം ചൊല്ലൽ - മുഹമ്മദ് ഫാരിസ് - IV C | |||
== മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ == | == മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ == | ||
09/08/2023 | 09/08/2023 |
12:14, 17 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പയ്യന്നൂർ ഉപജില്ല അറബി കലോത്സവം തുടർച്ചയായ പതിമൂന്നാം തവണയും ജെ എം യു പി സ്കൂൾ ചെറുപുഴ ഓവറോൾ ചാമ്പ്യന്മാരായി.
11/11/2023
5 ഇനത്തിൽ ഫസ്റ്റ് എ ഗ്രേഡും
2 ഇനത്തിൽ തേർഡ് എ ഗ്രേഡും
2 ഇനത്തിൽ എ ഗ്രേഡും നേടി.
മുഴുവൻ പോയിൻറ് ആയ 45 പോയിന്റും കരസ്ഥമാക്കി.
1st A GRADE
- പദ്യം ചൊല്ലൽ - അംന അബൂബക്കർ IV D
- കഥ പറയൽ - അംന അബൂബക്കർ IV D
- പദ നിർമ്മാണം - മുഹമ്മദ് അബാൻ 1 C
- കയ്യെഴുത്ത് - നജ ഫാത്തിമ III C
- കിസ്സ് - നാദിയ എൻ IV ക്
3rd A Grade
- ഖുർആൻ പാരായണം- ഫാത്തിമ ഫർഹ പി എസ് - IV D
- സംഘഗാനം - അംന അബൂബക്കർ, നാദിയ എൻ, ഫാത്തിമ ഫർഹാ, നഫീസത്തുൽ മിസ്രിയ, അനസ് ടി എ, മുഹമ്മദ് ഫാരിസ്, ആഫ്ര ഫാത്തിമ
A Grade
- അഭിനയ ഗാനം - നാദിയ എൻ IV C
- പദ്യം ചൊല്ലൽ - മുഹമ്മദ് ഫാരിസ് - IV C
മലയാള മനോരമ നല്ല പാഠം എ ഗ്രേഡ് നേടി ജെ.എം. യു.പി സ്കൂൾ
09/08/2023
മലയാള മനോരമ നടപ്പിലാക്കുന്ന നല്ല പാഠം പദ്ധതിയുമായി ചെറുപുഴ ജെ.എം. യു.പി സ്കൂൾ നിരവധി വർഷങ്ങളായി സഹകരിച്ചു വരുന്നു. ജില്ലയിലെ അവാർഡുകൾ കൂടാതെ സംസ്ഥാന അവാർഡ് വരെ യോഗ്യത നേടിയിട്ടുണ്ട്.
ഈ വർഷം എ ഗ്രേഡ് നേടി, കണ്ണൂർ നോർത്ത് മലബാർ ചേംബർ ഓഫ് കോമേഴ്‌സ് ലെ കെ വി രാമൻ നായർ മെമ്മോറിയൽ ഹാളിൽ വച്ച് നടന്ന നല്ലപാഠം കണ്ണൂർ ജില്ലാതല അധ്യാപകസംഗമത്തിൽ കണ്ണൂർ സിറ്റി പൊലീസ്
കമ്മിഷണർ അജിത് കുമാരിൽ നിന്നും കെ അജയകുമാർ ജെ എം യു പി സ്കൂളിനുള്ള അവാർഡ് ഏറ്റുവാങ്ങി.
നീന്തൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടി: മുഹമ്മദ് റസീൻ എം
08/07/2023
കാസർഗോഡ് ജില്ല അക്വാറ്റിക്ക് അസോസിയേഷന്റെ നേതൃത്വത്തിൽ ജൂലായ് 8 ന് ബേക്കലിൽ വച്ച് നടന്ന
നീന്തൽ (100മീറ്റർ ഫ്രീ സ്റ്റൈൽ ബോയ്സ് ) മത്സരത്തിൽ ജൂനിയർ ആൻഡ് സബ്ജൂനിയർ വിഭാഗത്തിൽ
ഒന്നാം സ്ഥാനം കരസ്ഥമാക്കി ജെ എം യു പി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റസീൻ എം .
സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി: പാർവതി സുനിൽ
05/07/2023
ചെറുപുഴ ജെ.എം.യു.പി.സ്കൂൾ വിദ്യാർത്ഥിനി പാർവതി സുനിൽ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ വച്ച് നടന്ന 64 മത് സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പിൽ കുറുവടി ഇനത്തിൽ സ്വർണ്ണ മെഡൽ നേടി. സബ്ജൂനിയർ വിഭാഗത്തിൽ മത്സരിച്ച ഈ മിടുക്കി ആറാം ക്ലാസ്സിലാണ് പഠിക്കുന്നത്. കാക്കയം ചാലിലെ ഇ.വി. സുനിൽകുമാറിന്റെയും ജയശ്രീയുടെയും മകളാണ്. രണ്ടാം ക്ലാസുകാരി ശിവാനി സഹോദരിയാണ് ചെറുപുഴ കാക്കയം ചാലിലെ ശ്രീകൃഷ്ണ കളരിയിൽ ശശി ഗുരുക്കളുടെ കീഴിൽ പരിശീലനം നടത്തി വരുന്നു.
മാതൃഭൂമി "സമ്മാനവിദ്യ" ഒന്നാം ഘട്ട വിജയിയായി ശ്രീദേവ് ഗോവിന്ദന് .
10 ലക്ഷം രൂപയുടെ സമ്മാനങ്ങൾ ഉള്ള മാതൃഭൂമി വിദ്യയുടെ ഒന്നാം ഘട്ട മത്സര വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. വിദ്യയിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങളോടൊപ്പം ഉള്ള കൂപ്പണിലെ ചോദ്യങ്ങൾക്ക് ശരിയുത്തരം നൽകി വിജയിച്ച 46 വിദ്യാർത്ഥികൾക്കാണ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിൽ ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഗോവിന്ദനും സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും ലഭിച്ചു. ഏപ്രിൽ 11 മുതൽ മെയ് 26 വരെയായിരുന്നു മത്സരം. ഇതോടൊപ്പം സമ്മാനവിദ്യയുടെ രണ്ടാംഘട്ട എഴുത്ത് പരീക്ഷയും നടന്നു. ചൊവ്വ ധർമ്മസമാജം യുപി സ്കൂളിൽ നടന്ന ചടങ്ങിൽ വിശിഷ്ടാതിഥി കണ്ണൂർ നോർത്ത് എ ഇ ഓ പ്രസന്നകുമാരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ സീസൺ 3 ബെസ്റ്റ് പെർഫോമൻസ് അവാർഡ് : ശ്രീദേവ് ഗോവിന്ദന് .
02/03/2023
പൊതുവിദ്യാലയങ്ങളിലെ മികവുകൾ കണ്ടെത്തുന്നതിനും മികച്ച മാതൃകകൾ പങ്കുവെക്കു ന്നതിനും സംഘടിപ്പിച്ച രാജ്യത്തെ ആദ്യ വിദ്യാഭ്യാസ റിയാലിറ്റി ഷോ ആയ കൈറ്റ് വിക്ടേഴ്സ് ചാനലിലെഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ സീസൺ 3 യുടെ ഷോ പെർഫോമൻസ് അവാർഡ് ഞങ്ങളുടെ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയിൽ നിന്നും ഏറ്റുവാങ്ങി.
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാങ്‌മയം പ്രഥമ ഭാഷാപ്രതിഭ പുരസ്കാരവിതരണം നിരഞ്‌ജനക്ക്
22/02/2023
കേരള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ വാങ്‌മയം പ്രഥമ ഭാഷാപ്രതിഭ പുരസ്കാരവിതരണം ഞങ്ങളുടെ വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർഥിനി നിരഞ്‌ജനക്ക് വിദ്യാഭ്യാസ ഓഫീസർമാരുടെ യോഗത്തിൽ വെച്ച് ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ് ഐഎഎസ്, മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.രാമചന്ദ്രൻനായർ, പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻബാബു ഐഎഎസ്, അഡീഷണൽ ഡയറക്ടർ സന്തോഷ് സി.എ തുടങ്ങിയവർ പങ്കെടുത്തു.
അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നത വിജയം
13/02/2023
കണ്ണൂർ പയ്യന്നൂർ ഉപജില്ലയിൽ 31/01/ 2023 ചൊവ്വാഴ്ച എസ് എ ബി ടി എം എച്ച് എസ് എസ് വെച്ച് നടന്ന അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷയിൽ ജെ എം യുപി സ്കൂൾ നിന്നും നാലാം ക്ലാസിലെ കുട്ടികളായ നാദിയ സുൽത്താന, ഷറഫിയ കെ കെ, അദ്നാൻ ഷാഹുൽ, ബിഷറുൽ ഹാഫി, മുഹമ്മദ് റസീൻ എന്നിവർ ഉന്നത വിജയം കരസ്ഥമാക്കി.
വിദ്വാരംഗം കലാസാഹിത്യ വേദിയുടെ പ്രഥമ വാങ്മയം ഭാഷാ പ്രതിഭ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി തിളക്കമാർന്ന വിജയം.
13/02/2023
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സംസ്ഥാനതലത്തിലുള്ള വാങ്മയം - പ്രതിഭ നിർണ്ണയ പരീക്ഷയിൽ ജെ എം യു പി സ്കൂളിലെ കുമാരി നിരഞ്ജന അർഹയായി.
പയ്യന്നൂർ ഉപ ജില്ലാ കായികോത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ
30/01/2023
കാങ്കോൽ ശിവക്ഷേത്ര മൈതാനത്തിൽ നടന്ന പയ്യന്നൂർ ഉപജില്ലാ കായിക ഉത്സവത്തിൽ ഓവറോൾ ചാമ്പ്യന്മാരായി ചെറുപുഴ ജെ എം യു പി സ്കൂൾ . നൂറോളം കുട്ടികളാണ് ഉപജില്ല കായികോത്സവത്തിൽ മത്സരിച്ചത്. ജയം യുപി സ്കൂളിലെ 30 ഓളം കുട്ടികൾ വിവിധ ഇനങ്ങളിൽ മത്സരിച്ചു. സ്റ്റാൻഡിങ് ജമ്പിൽ എം നന്ദിത,മുഹമ്മദ് അൻസിൽ എന്നിവർ ഒന്നാമതും, ലോങ്ങ് ജംപിൽ ദിയ ഫർവീൺ ഒന്നും, ദേവദത്ത് വിനോദ് രണ്ടും അർജുൻ മൂന്നും സ്ഥാനങ്ങൾ നേടി. 200 മീറ്റർ ഓട്ടത്തിൽ കിരൺ
ആൻ തെരേസ എന്നിവർ രണ്ടാമതും ഹൈ ജമ്പിൽ ആരാദ്യ രണ്ടാമതും എത്തി.
വാങ്മയം - പ്രതിഭ നിർണ്ണയ പരീക്ഷയിൽ പയ്യന്നൂർ ഉപജില്ലയിൽ യുപി വിഭാഗം ഒന്നാം സ്ഥാനം.
28/01/2023
പയ്യന്നൂർ ബി ഇ എം എൽ പി സ്കൂളിൽ വിദ്യാരംഗം കലസാഹിത്യവേദി യുടെ നേതൃത്വത്തിൽ കുട്ടികളുടെ സാഹിത്യപരമായ മികവുകളെ കണ്ടെ ത്തുന്നതിനായി വാങ്മയ ഭാഷ പ്രതിഭ തിരഞ്ഞെടുപ്പിൽ സബ്ജില്ലാ തലത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ ചെറുപുഴ ജെ. എം. യു. പി. സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന ജി.
മികവ് : ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
23/01/2023
23/01/2023 ന് പയ്യന്നൂർ ബിആർസി ഹാളിൽ വച്ച് നടന്ന സബ്ജില്ലാതല മികവ് വിലയിരുത്തലിൽ ജില്ലാതലത്തിലേക്ക് ജെ എം യു പി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.
Nu Mats: മിഷേൽ പ്രണേഷ് സംസ്ഥാനതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
23/01/2023
Nu Mats പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ നിന്നും സംസ്ഥാനതലത്തിലേക്ക് ജെ എം യു പി സ്കൂളിലെ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി മിഷേൽ പ്രണേഷ് തെരഞ്ഞെടുക്കപ്പെട്ടു.
Nu Mats: ശ്രീദേവ് ഗോവിന്ദ് ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
23/01/2023
Nu Mats പരീക്ഷയിൽ കണ്ണൂർ ജില്ലയിൽ നിന്നും ജില്ലാതലത്തിലേക്ക് ജെ എം യു പി സ്കൂളിലെ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശ്രീദേവ് ഗോവിന്ദ് തെരഞ്ഞെടുക്കപ്പെട്ടു.
സംസ്ഥാന തലത്തിലേക്ക് അഞ്ചാമത് ജീനിയസ് ടോപ്പ് ഇംഗ്ലീഷ് പ്രസംഗ മത്സരം
23/01/2023
അഞ്ചാമത് ജീനിയസ് ടോപ്പ് ഇംഗ്ലീഷ് പ്രസംഗ മത്സരത്തിൽ ജെഎം യുപി സ്കൂൾ ഏഴാം ക്ലാസ് വിദ്യാർത്ഥിനി നിരഞ്ജന ജി ജില്ലാതല മത്സരത്തിൽ പങ്കെടുത്ത് സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പൊതുമേ മേഖലാ വിദ്യാലയങ്ങളിലെ ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലെ കുട്ടികളുടെ ഇംഗ്ലീഷ് ആശയവിനിമയ നൈപുണ്യം നേത്രപാടവം ആത്മവിശ്വാസം എന്നിവ വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1918 മുതൽ സബ്ജില്ലാ ജില്ല സംസ്ഥാനതലത്തിൽ ജീനിയസ് ടോപ്പ് ഇംഗ്ലീഷ് പ്രസംഗ മത്സരം നടത്തിവരുന്നു.
അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ്
18/01/2023
കണ്ണൂരിൽ വച്ചു നടന്ന ജില്ലാതല അല്ലാമ ഇഖ്ബാൽ ഉർദു ടാലൻറ് മീറ്റിൽ ചെറുപുഴ ജെഎം യുപി സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമത് നാദിയ 25 ൽ 21 മാർക്കുകളോടെ പയ്യന്നൂർ ഉപജില്ലയിൽ ഏറ്റവും ഉയർന്ന സ്കോറിൽ A Grade കരസ്ഥമാക്കി.
ഹരിത വിദ്യാലയം സീസൺ 3 ൽ തിളങ്ങി ജെ എം യുപി സ്കൂൾ ചെറുപുഴ.
വളരെ ധന്യമായ ദിനം 09 ഡിസംബർ 2022
കേരളത്തിലെ പതിനാറായിരത്തോളം വിദ്യാലയങ്ങളിൽ നിന്നും 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്ത് കൈറ്റ് വിക്ടേഴ്സ് ചാനൽ നടത്തുന്ന "ഹരിത വിദ്യാലയം " റിയാലിറ്റി ഷോയിൽ ചെറുപുഴ ജെ. എം.യു.പി സ്കൂൾ പങ്കെടുത്തു.തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിലായിരുന്നു ഷൂട്ടിംഗ് . പ്രധാന അധ്യാപകൻ പി എൻ ഉണ്ണികൃഷ്ണൻ മാസ്റ്ററും,പി ലീന, സി.കെ ഷീന,അജിത്ത് കെ എന്നീ അധ്യാപകരും പിടിഎ പ്രസിഡണ്ട് കെ എ സജിയും ജി നിരഞ്ജന, മിഷേൽ പ്രണേഷ്,അമേയ അഭിലാഷ്, ശ്രീദേവ് ഗോവിന്ദ്, ആൽബി അഗസ്റ്റിൻ, സി.കെ വരദ , കെ അശ്വതി, ടി സ്നേഹ എന്നീ കുട്ടികളും റിയാലിറ്റി ഷോയിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ജഡ്ജസിനെ അമ്പരപ്പിച്ച ചുണക്കുട്ടികളായ കൊച്ചുമക്കൾക്ക് അഭിനന്ദനങ്ങൾ അഭിനന്ദനങ്ങൾ. സംസ്ഥാനത്തെ 110 വിദ്യാലയങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിലൊന്നായി മാറാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ട് . വിദ്യാഭ്യാസരംഗത്ത് നിരന്തര പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ചെറുപുഴ ജാനകി മെമ്മോറിയൽ യുപി സ്കൂളിനെ സംബന്ധിച്ച് ഏറെ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞ വർഷമാണിത്. ഏറെ നാളത്തെ അധ്വാനത്തിന്റെ ഫലമാണ് ഈ നേട്ടം. അടുത്ത റൗണ്ടിലേക്ക് കടക്കാനും അത് വഴി സംസ്ഥാനത്തെ
ഏറ്റവും മികച്ച വിദ്യാലയമായിത്തീരാനും ഏവരുടേയും അനുഗ്രഹം പ്രതീക്ഷിക്കുന്നു.
ഈ വർഷത്തെ നമ്മുടെ സുവർണ നേട്ടങ്ങൾ 2022-23
🔺അറബി കലോത്സവത്തിൽ തുടർച്ചയായി 11 വർഷം ഓവറോൾ കിരീടം
🔺ഉപജില്ലാ കലോത്സവം എൽ പി ചാമ്പ്യൻഷിപ്പ്
🔺ഉപജില്ലാ കലോത്സവം യുപി റണ്ണേഴ്സ്
🔺നീന്തൽ മത്സരം സംസ്ഥാന സെലക്ഷൻ
🔺പ്രവൃത്തി പരിചയ മേള എൽ പി ,യു പി ഓവറോൾ ചാമ്പ്യൻഷിപ്പ്
🔺 ശാസ്ത്രമേള എൽ പി ചാമ്പ്യൻഷിപ്പ് യുപി രണ്ടാം സ്ഥാനം.
🔺സാമൂഹ്യശാസ്ത്രമേള ഓവറോൾ കിരീടം
🔺ഗണിതശാസ്ത്രമേള യുപി ഓവറോൾ ചാമ്പ്യൻഷിപ്പ്, എൽ പി മൂന്നാം സ്ഥാനം.
🔺ന്യൂമാത്സ് ജില്ലാതല സെലക്ഷൻ .
🔺അറബിക് ടാലൻറ് ടെസ്റ്റ് ഉപജില്ലയിൽ ഒന്നാം സ്ഥാനം
🔺ടാലൻറ് സേർച്ച് എക്സാം ഉപജില്ലയിൽ ഒന്നാം സ്ഥാനം
🔺ഗണിതശാസ്ത്ര ക്വിസ് യുപി രണ്ടാം സ്ഥാനം. എൽ പി മൂന്നാം സ്ഥാനം.
🔺ഭാസ്കരാചാര്യ സെമിനാർ ഉപജില്ലയിൽ ഒന്നാം സ്ഥാനം.
🔺അക്ഷരമുറ്റം ക്വിസ് എൽപി വിഭാഗം ഉപജില്ലയിൽ ഒന്നാം സ്ഥാനം.
🔺ബെസ്റ്റ് പി.ടി.എ അവാർഡ്.
🔺അല്ലാമ ഇക്ബാൽ ഉറുദു ടാലന്റ് എക്സാമിനേഷൻ ഉപജില്ല വിജയം
🔺സംസ്കൃതം സ്കോളർഷിപ്പ്🔺വിദ്യാരംഗം സാഹിത്യോത്സവം വിജയം.
🔺 മാതൃഭൂമി സീഡ് ഹരിത വിദ്യാലയം ഒന്നാംസ്ഥാനം
🔺 ജില്ലയിലെ മികച്ച സീഡ് റിപ്പോർട്ടർ പുരസ്കാരം
നല്ലപാഠം 2021-22
2021-22 വർഷത്തെ ഏറ്റവും മികച്ച സ്കൂളുകൾക്കുള്ള മലയാള മനോരമയുടെ നല്ലപാഠം A+ പുരസ്കാരം ഇന്ന് കണ്ണൂരിൽ നടന്ന ചടങ്ങിൽ വെച്ച് ലീന ടീച്ചറും മനീഷ് മാസ്റ്ററും ചേർന്ന് മജീഷ്യൻ ഗോപിനാഥ് മുതുകാടിന്റെ കയ്യിൽ നിന്ന് ഏറ്റുവാങ്ങി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |