"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 154: വരി 154:
===അധ്യാപക ദിനം===
===അധ്യാപക ദിനം===
സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു.

https://www.youtube.com/watch?v=OLB5zIDIkZ4]

===ക്ലാസ് പി ടി എ===
===ക്ലാസ് പി ടി എ===
വരി 160: വരി 161:
===സ്കൂൾ ഇലക്ഷൻ===
===സ്കൂൾ ഇലക്ഷൻ===
14-09 -2023 ന്  ജനാധിപത്യരീതിയിൽ  സ്കൂൾ ഇലക്ഷൻ നടത്തി. മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് നാമനിർദ്ദേശിക പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കാനുള്ള അവസരം നൽകി. മൊബൈൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ വഴിയാണ് കുട്ടികൾ വോട്ട് ചെയ്തത്. ബൂത്തുകൾ ഒരുക്കി. കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ഇരുന്ന് വേട്ടെടുപ്പ് നടത്തിയത്. വോട്ട് ചെയ്തതിനു ശേഷം വേട്ടെണ്ണൽ നടത്തി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി 4 Aയിലെ  അബിൻ.ബി. സ്കൂൾ ലീഡറായി. അതേ ക്ലാസിലെ അഖില .എം.എ രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും സ്ഥാനമേറ്റു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=UHBLv1JuSvk]

===ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള===
===ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള===
സെപ്റ്റംബർ 20, 21 തീയതികളിൽ സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള മത്സരങ്ങൾ നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക് , കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ നിർമ്മിക്കൽ, വേസ്റ്റ് മെറ്റിരിയൽ കൊണ്ടുള്ള സാധനങ്ങൾ നിർമ്മിക്കൽ , മുള കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കൽ ,ഫാബ്രിക്ക് പെയിന്റ്, വെജിറ്റബിൾ പ്രിന്റ്,പേപ്പർ ക്രാഫ്റ്റ് , വോളിബോൾ നെറ്റ് മേക്കിങ്ങ്, തുടങ്ങിയ മത്സരങ്ങൾ  ഉണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും സബ് ജില്ലതലത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=CSJazUt5hag]

===സ്കൂൾ കലോത്സവം - 2023===
===സ്കൂൾ കലോത്സവം - 2023===
സെപ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, ആംഗ്യപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ  തുടങ്ങിയ മത്സരങ്ങളിൽ തമിഴ് കുട്ടികൾ പങ്കെടുത്തു. പുറമേ നിന്ന് വിധികർത്താക്കളെ കൊണ്ടു വന്നാണ് ഗ്രേഡ്  നിശ്ചയിച്ചതും വിജയികളെ കണ്ടെത്തിയതും. വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. കൂടാതെ അവർക്ക് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള  അവസരവും ലഭിച്ചു.

* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=IfPeiBFfjcg]
==അവലംബം==
==അവലംബം==

21:39, 13 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2023 - 24, വിദ്യാലയത്തിൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളും ദിനാചരണങ്ങളും

ജൂൺ

പ്രവേശനോത്സവം - 2023

പ്രവേശനോത്സവത്തിന് മുന്നോടിയായി സ്കൂളും പരിസരവും വൃത്തിയാക്കി തോരണങ്ങൾ കൊണ്ട് അലങ്കരിച്ചിരുന്നു. പുതുതായി ചേർന്ന പ്രീപ്രൈമറിയിലെയും ഒന്നാം ക്ലാസിലെയും എല്ലാ കുട്ടികൾക്കും അക്ഷര മന്ത്രികദണ്ഡ് നൽകി വരവേറ്റു. കുട്ടികളെ ആകർഷിക്കാൻ വേണ്ടി പക്ഷികളുടെയും മൃഗങ്ങളുടെയും വേഷങ്ങൾ നൽകി നാലാം ക്ലാസിലെ കൂട്ടുകാർ പ്രവേശനോത്സവത്തിലെ താരങ്ങളായി മാറി. ഈ വർഷത്തെ ചിറ്റൂർ ഉപജില്ലാ തല പ്രവേശനോത്സവം എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങൾ ഒരുമിച്ചായിരുന്നു നടത്തിയിരുന്നത്. പ്രവേശനോത്സവത്തിന്റെ ഉദ്ഘാടന പരിപാടികൾ ഹൈസ്കൂൾ അങ്കണത്തിൽ വച്ചാണ് നടത്തിയത്. പ്രവേശനോത്സവ പരിപാടിക്ക് ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ ടി .ഗിരി സ്വാഗതം പറഞ്ഞു. ചിറ്റൂർ തത്തമംഗലം നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. അഞ്ച് ദിവസത്തെ കേരള സന്ദർശനത്തിനായി എത്തിയ NIIT അലഹാബാദിലെ പ്രൊഫസർ രമേഷ് തൃപാഠിയും കുട്ടികളും പ്രവേശനോത്സവത്തിൽ പങ്കെടുത്തിരുന്നു. തുടർന്ന് കുട്ടികളുടെ വിവിധ പരിപാടികൾ അരങ്ങേറി. ഹൈസ്കൂൾ പ്രധാനാ ധ്യാപിക ബിനിത.കെ.ജി പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും നന്ദി പറഞ്ഞു. LP വിഭാഗത്തിലെ പുതുതായി ചേർന്ന കുട്ടികൾക്ക് ചിറ്റൂർ ജെയിന്റസ് ക്ലബിന്റെ സമ്മാനമായി പഠനോപകരണ കിറ്റുകൾ വിതരണം ചെയ്തു. പ്രവേശനോത്സവത്തിൽ പങ്കെടുത്ത എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.

അന്താരാഷ്ട്രപരിസ്ഥിതി ദിനം

അന്താരാഷ്ട്ര പരിസ്ഥിതിദിനാഘോഷ പരിപാടിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് ബി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രസ്തുത പരിപാടി വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. സുമതി ഉദ്ഘാടനം ചെയ്തു. ഈ വർഷത്തെ പരിസ്ഥിതി ദിനാഘോഷ പരിപാടിയിൽ പരിസ്ഥിതി സ്നേഹിയും ബി.ആർ.സി ട്രെയ്നറുമായ കൃഷ്ണമൂർത്തി സ്വന്തമായി എടുത്ത് തയ്യാറാക്കിയ വിവിധ തരം പക്ഷികളുടെ ചിത്ര പ്രദർശനവും ഉണ്ടായിരുന്നു. ലീല മന്ദിര[1] ത്തിലെ പ്രധാന ഹാളിൽ കേരളത്തിലെ വിവിധ പക്ഷികളുടെ ചിത്ര പ്രദർശനം വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും പരിപാടിയിൽ പങ്കെടുത്ത രക്ഷിതാക്കൾക്കും കാണാൻ അവസരമുണ്ടായി. തുടർന്ന് പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരിസ്ഥിതിദിന പരിപാടികൾ നടന്നു. പരിസ്ഥിതിദിന പ്രധാന്യമുള്ള കവിതകൾ, പ്രസംഗം, പരിസ്ഥിതിദിനവുമായി ബന്ധമുള്ള സന്ദേശങ്ങൾ തുടങ്ങിയ പരിപാടികൾ കുട്ടികൾ അവതരിപ്പിച്ചു. ഈ വർഷത്തെ പരിസ്ഥിതിദിന പ്രതിജ്ഞ നാലാം ക്ലാസിലെ ശ്രേയാദാസ് എല്ലാവർക്കും ചൊല്ലിക്കൊടുത്തു . സീനിയർ അധ്യാപികയായ എസ്. സുനിത പരിപാടിയിൽ പങ്കെടുത്തവർക്ക് നന്ദി പറഞ്ഞു. തുടർന്ന് ഉച്ചയ്ക്ക് 2 മണിക്ക് പരിസ്ഥിതിദിന ക്വിസ് നടത്തുകയും വിജയികൾക്ക് സമ്മാനങ്ങൾ നൽകുകയും ചെയ്തു.

വായന ദിനം

ഈ വർഷത്തെ വായനദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്. രക്ഷിതാക്കൾക്ക് പുസ്തകം വീട്ടിൽ കൊണ്ടു പോയി വായിക്കുന്നതിനായി ഒരു തുറന്ന പുസ്തകശാല " വായനമിത്രം " എന്ന പേരിൽ വിദ്യാലയത്തിൽ ഒരുക്കി. ചിറ്റൂർ തത്തമംഗലം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ.സുമതി രക്ഷിതാക്കൾക്ക് പുസ്തകം നൽകിക്കൊണ്ട് വായന മിത്രം ഉദ്ഘാടനം ചെയ്തു. ലീലാ മന്ദിരത്തിലെ മുഖ്യ ഹാളിൽവെച്ച് നടന്ന വായനദിനാഘോഷ പരിപാടി റിട്ടയേർഡ് AEO സി. സ്വർണകുമാരി ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു.പി ടി എ പ്രസിഡന്റ് ബി.മോഹൻദാസ് അധ്യക്ഷനായി. ജൂൺ 19 വായനദിനമായി ആഘോഷിക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും തന്റെ പഠന കാലത്തെ വായനദിന അനുഭവങ്ങളെക്കുറിച്ചും ഉദ്ഘാടകയായ സി. സ്വർണകുമാരി വിശദമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. SMC ചെയർമാൻ കെ.പി രഞ്ജിത്ത്, PTA വൈസ് പ്രസിഡന്റ് ജി. സുഗതൻ എന്നിവർ ആശംസകൾ നേർന്നു. സീനിയർ അധ്യാപികയായ സുനിത. എസ് പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചു. വിദ്യാലയത്തിലെ ക്ലാസ് ലൈബ്രറിയുടെ പ്രചരണാർത്ഥം സ്കൂൾ ലൈബ്രറിയിലുള്ള പുസ്തകങ്ങൾ കുട്ടികൾക്ക് പരിചിതമാക്കുക എന്ന ലക്ഷ്യത്തോടെ ഒരു പുസ്തക പ്രദർശനം സംഘടിപ്പിച്ചു. എല്ലാ കുട്ടികൾക്കും പുസ്തക പ്രദർശനം കാണാനും അവർക്കിഷ്ടമുള്ള പുസ്തകം കണ്ടെത്താനുമുള്ള അവസരം ഉണ്ടാക്കി. തുടർന്ന് കുട്ടികളുടെ വായനദിന പരിപാടികൾ നടന്നു. ക്ലാസ് ലൈബ്രറിയിലേക്ക് കുട്ടികളുടെ സമ്മാനമായി പുസ്തകം നൽകുന്നതിനായി കുഞ്ഞു കൈകളിൽ ഒരു പുസ്തകം എന്ന പരിപാടി നടത്തി. കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ അവരുടെ ക്ലാസ് ലൈബ്രറിയിലേക്ക് സ്നേഹ സമ്മാനമായി നൽകി.

അന്താരാഷ്ട്ര യോഗ ദിനം

ജൂൺ 21 അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് നടന്ന പ്രത്യേക അസംബ്ലിയിൽ പ്രധാനധ്യാപിക ടി.ജയലക്ഷ്മി യോഗദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് പറഞ്ഞ് കൊടുത്തു. യോഗ പരിശീലകയായ രഞ്ജിമ ഡോളി യോഗ മുറകളെക്കുറിച്ച് കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. തുടർന്ന് ചില യോഗമുറകൾ കുട്ടികളുടെ മുമ്പിൽ അവതരിപ്പിച്ചു. എല്ലാ കുട്ടികളും അവർ ചെയ്യുന്നത് പോലെ യോഗമുറകൾ ചെയ്തു . സീനിയർ അധ്യാപിക എസ്. സുനിത നന്ദി പറഞ്ഞു.

ലോക ലഹരി വിരുദ്ധദിനം

പുതിയ തലമുറയിലെ വർദ്ധിച്ചു വരുന്ന ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം തടയാനും ബോധവൽക്കരിക്കാനും ലഹരി വിരുദ്ധദിന പ്രതിജ്ഞ എടുത്തു. LP വിഭാഗം കെട്ടിടത്തിന് മുമ്പിലുള്ള ഗ്രൗണ്ടിൽ ഹൈസ്ക്കൂൾ പി.ടി അധ്യാപകനായ രമിത്തിന്റെ നേതൃത്വത്തിൽ "NO DRUGS " എന്ന് വലുതായി എഴുതി കുട്ടികളെ അതേ ആകൃതിയിൽ ക്രമമായി നിർത്തി.കുട്ടികൾ നിർമ്മിച്ച ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും വഹിച്ച്ഒരു ലഹരി വിരുദ്ധ പ്രചരണ റാലി നടത്തി.

ജൂലൈ

ചാന്ദ്രദിനാഘോഷം - 2023

ചാന്ദ്രദിനാഘോഷ പരിപാടിയിൽ പ്രധാനാധ്യാപിക ടി. ജയലക്ഷ്മി കുട്ടികളെ അഭിസംബോധന ചെയ്തു. ചന്ദ്രനെക്കുറിച്ചുള്ള പാട്ടുകൾ, കടങ്കഥകൾ, ആംഗ്യപ്പാട്ട്, പ്രസംഗം, തുടങ്ങിയവ കുട്ടികൾ അവതരിപ്പിച്ചു. ചന്ദ്രന്റെ വൃദ്ധിക്ഷയങ്ങളുടെ ചിത്രരൂപം, സൗരയൂഥത്തിലെ അംഗങ്ങളെ പരിചയപ്പെടുത്തൽ എന്നിവ നടത്തി. ആദ്യത്തെ ചന്ദ്രയാത്രയിലെ സഞ്ചാരികളുടെ വേഷവിധാനത്തോടെ കുട്ടികൾ വേദിയിൽ അണിനിരന്നു. പതിപ്പുകൾ, പോസ്റ്ററുകൾ, റോക്കറ്റുകൾ എന്നിവയുടെ പ്രദർശനം ആകർഷകമായി. ചാന്ദ്രദിന ക്വിസ് , അമ്പിളി മാമനൊരു കത്ത് തുടങ്ങിയ മത്സരങ്ങൾ നടത്തി, വിജയികളെ കണ്ടെത്തി.

കഥോത്സവം

പ്രീ പ്രൈമറി വിഭാഗത്തിലെ കഥോത്സവം 4 -7-2023 ചൊവ്വാഴ്ച കാലത്ത് 10.00 മണിക്ക് നടത്തി. പ്രീ പ്രൈമറി 4+ ക്ലാസിലെ കുട്ടികളുടെ പ്രാർത്ഥനയോടെ പരിപാടി ആരംഭിച്ചു. പ്രധാനാധ്യാപിക ജയലക്ഷ്മി എല്ലാവരെയും സ്വാഗതം ചെയ്തു. അദ്ധ്യക്ഷ സ്ഥാനം അലങ്കരിച്ചത് PTA പ്രസിഡൻ്റ് മോഹൻദാസ്.ബി. ആയിരുന്നു. നഗരസഭ വൈസ് ചെയർമാൻ എം.ശിവകുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുഞ്ഞു മക്കൾക്ക് കഥകൾ രസകരമായ രീതിയിൽ പറഞ്ഞു കൊടുത്താണ് അദ്ദേഹം "കഥോത്സവം" ഉദ്ഘാടനം ചെയ്തത്. ചിറ്റൂർ BRC ക്ലസ്റ്റർ കോർഡിനേറ്റർ ശ്രീജ "കഥോത്സവ" വിശദീകരണം നടത്തി. മുഖ്യാതിഥി Ret. HM കെ.ബി. വിജയകുമാരി കുട്ടികൾക്ക് ചിത്രങ്ങൾ കാണിച്ചു കൊണ്ട് കഥ പറഞ്ഞു കൊടുത്തു. 3+ ക്ലാസിലെ അദ്ക്കിൻ്റെ അമ്മ അശ്വതിയും 4+ ക്ലാസിലെ ആരവിൻ്റെ അമ്മ ശാലിനിയും കുട്ടികൾക്ക് കഥ പറഞ്ഞു കൊടുത്തു. 3+ലെ അധ്യാപിക അംബികാദേവി പപ്പറ്റ് ഉപയോഗിച്ച് ആപ്പളിന്റെ കഥ പറഞ്ഞു കൊടുത്തു. "കുഞ്ഞിക്കഥ" എന്ന പരിപാടിയിൽ 4+ ക്ലാസിലെ ആഗതും ആരാധ്യയും വേദികയും കഥകൾ പറഞ്ഞു. പരിപാടിക്ക് 4+ ക്ലാസിലെ അധ്യാപിക പത്മപ്രിയ ജെ നന്ദി പറഞ്ഞു.

ബണ്ണി ടംടോല ഉദ്ഘാടനം

29.7.2023ന് ശനിയാഴ്ച രാവിലെ 10.30ന് പ്രീ പ്രൈമറിയിലെ കുഞ്ഞു ടംടോല കുട്ടികളുടെ പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. പ്രധാനാധ്യാപിക ജയലക്ഷമി.ടി സ്വാഗതം പറഞ്ഞു. പി.ടി.എ. പ്രസിഡന്റ് മോഹൻദാസ്.ബി അദ്ധ്യക്ഷത വഹിച്ചു. എ ഇ ഒ അബ്ദുൾ ഖാദർ .പി ഉദ്ഘാടനം നിർവ്വഹിച്ചു. ജി.വി.എൽ.പി.എസ് ബണ്ണി ലീഡർ പത്മപ്രിയ.ജെ, ബണ്ണി ടംടോലയെ കുറിച്ച് വിശദീകരിച്ചു. ആശംസകൾ അർപ്പിക്കാനായി കെ.സുമതി(വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ.സി.റ്റി.എം.സി.), ശ്രീദേവിരഘുനാഥ്(വാർഡ് കൗൺസിലർ) സുഗതൻ.ജി.(പി.ടി.എ.വൈസ് പ്രസിഡൻറ്) രജ്ഞിത്ത് കെ.പി.(എസ്സ്.എം.സി. ചെയർമാൻ) പാർവ്വതി(ലീഡർ ട്രെയിനർ സ്കൗട്ട് ആൻഡ് ഗൈഡ്) ഉദയൻ(ഡി.ഒ.സി.സ്കൗട്ട്) സതി.എസ്(ഡി.ഒ.സി.ഗൈഡ്), ജീജ.എസ്.വി.(ചിറ്റൂർ എൽ.എ.സെക്രട്ടറി), നാരായണൻ.പി.പി(ജോയിന്റ് സെക്രട്ടറി), കലാധരൻ(ട്രെയിനിംഗ് കൗൺസിലർ), കമലാക്ഷി(ട്രെയിനിംഗ് കൗൺസിലർ)എന്നിവർ സന്നിഹിതരായിരുന്നു. തുടർന്ന് ടംടോല കുട്ടികളുടെ കലാപരിപാടികൾ നടന്നു. പ്രീപ്രൈമറി അധ്യാപിക അംബികാദേവി ചടങ്ങിന് നന്ദി പറഞ്ഞു. ഹൈസ്കൂളിലെ ഗൈഡ് കുട്ടികളുടെ ദേശീയഗാനത്തോടുകടി പരിപാടി അവസാനിപ്പിച്ചു.

ആഗസ്റ്റ്

സ്നേഹോപഹാര വിതരണം

ഓഗസ്റ്റ് 1 ന് ചിറ്റൂർ വിക്ടോറിയ എൽ.പി, ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലേക്ക് പാലക്കാട് ജോസ് ആലുക്കാസ് സ്നേഹോപഹാരങ്ങൾ വിതരണം ചെയ്തു. ഈ ചടങ്ങിന് ചിറ്റൂർ ജി.വി.ജി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ ഗിരി.ടി സ്വാഗതം പറഞ്ഞു. ചിറ്റൂർ ജി.വി.ജി.എച്ച്.എസ് പി.ടി.എ. വൈസ് പ്രസിഡന്റ് അജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി സി.ടി.എം.സി ചെയർമാൻ കവിത കെ.എൽ. ഉദ്ഘാടനം ചെയ്തു. പാലക്കാട് ജോസ് ആലുക്കാസ് മാനേജർ സജീവ് കുമാർ, അക്കൗണ്ട്സ് മാനേജർ അൻസൽ എൻ എന്നിവർ വിശിഷ്ടാതിഥികളായി. സി.ടി.എം.സി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൻ സുമതി.കെ, വാർഡ് കൗൺസിലർ ശ്രീദേവി രഘുനാഥ്, ജി.വി.എൽ.പി.എസ് പി ടി എ പ്രസിഡന്റ് മോഹൻദാസ് ബി, ജി.വി ജി.എച്ച്.എസ്. പ്രധാനാധ്യാപിക ബിനിത, ജി.വി.ജി.എച്ച്.എസ്. എസ്.എം.സി. ചെയർമാൻ മാത്യു എം.ജെ, ജി.വി.എൽ.പി.എസ് പ്രധാനാധ്യാപിക ടി. ജയലക്ഷ്മി, എം പി ടി എ പ്രസിഡന്റ് പ്രിയ. യു. എന്നിവർ ആശംസകൾ അറിയിച്ചു. സ്നേഹോപഹാര വിതരണം കോർഡിനേറ്റർ ഹിദായത്തുള്ള ചടങ്ങിന് നന്ദി പറഞ്ഞു.

അമ്മയും അച്ഛനും പിന്നെ, ഞാനും

ചിറ്റൂർ ജി.വി.എൽ.പി.സ്കൂളിൽ വായനദിനാചരണത്തെത്തുടർന്നു നടത്തിയ തനത് പ്രവർത്തനമാണ് രക്ഷിതാക്കൾ കുട്ടികളോടൊപ്പം പങ്കെടുക്കുന്ന മത്സര പരിപാടി. കുട്ടികളുടേയും രക്ഷിതാക്കളുടേയും വായന പ്രോത്സാഹിപ്പിക്കുക, വായനയോട് ആഭിമുഖ്യം വളർത്തുക തുടങ്ങിയ കാര്യങ്ങൾ ലക്ഷ്യം വെച്ചുള്ളതാണ് ഈ പ്രവർത്തനം. അതോടൊപ്പം കുട്ടിയും രക്ഷിതാവും പരസ്പരം പിന്തുണച്ചും പ്രോത്സാഹിപ്പിച്ചും മുന്നേറുന്നതിനും അവസരം ഒരുക്കുന്നു. 7.8.23, തിങ്കളാഴ്ച രാവിലെ നടന്ന ഈ പരിപാടി എഴുത്തുകാരനായ പിലാപ്പുള്ളി എസ്.എൽ.എൽ.പി.എസ് പ്രധാനാധ്യാപകൻ കെ.കെ. പല്ലശ്ശന ഉദ്ഘാടനം ചെയ്തു. SMC ചെയർമാൻ രഞ്ജിത്തിന്റെ അധ്യക്ഷതയിൽ പ്രധാനാധ്യാപിക ജയലക്ഷ്മി. ടി സ്വാഗതം ആശംസിച്ചു. അധ്യാപിക ഹേമാംബിക ഉദ്ഘാടകന്റെ കവിത ആലപിച്ചു. സീനിയർ അധ്യാപിക സുനിത.എസ് നന്ദി രേഖപ്പെടുത്തി. തുടർന്ന് കവിതാലാപനം, കഥ പറയൽ, പുസ്തകാസ്വാദനം, പത്രവാർത്ത വായന എന്നിങ്ങനെ വിഭാഗങ്ങളിൽ മത്സരം നടന്നു. ഹൈസ്കൂളിലെ അധ്യാപകർ വിധികർത്താക്കളായിരുന്നു. മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടിയവർക്ക് സമ്മാനങ്ങൾ നൽകി.

തുഞ്ചൻ മഠം സന്ദർശനം

ആധുനിക മലയാള ഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പ്രാചീന കവിത്രയത്തിലെ ഭക്തകവിയായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛന്റെ സമാധിസ്ഥലമായ തെക്കേഗ്രാമം ഗുരുമഠത്തിലേക്ക് നാലാം ക്ലാസ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സന്ദർശനം നടത്തി. വായനാമാസാചരണത്തോടനുബന്ധിച്ച് പ്രധാനാധ്യാപിക ജയലക്ഷ്മി ടി നേതൃത്വം നൽകി. റിട്ടയേഡ് മലയാളം അധ്യാപകനായ ദേവദാസ് മാഷ് കുട്ടികൾക്ക് എഴുത്തച്ഛനെക്കുറിച്ച് പറഞ്ഞു കൊടുത്തു. ജി.വി.എൽ.പി.എസിലെ അധ്യാപികയായ ഹേമാംബിക വി രാമായണം പാരായണം ചെയ്തു. എഴുത്തച്ഛന്റെ ഗ്രന്ഥക്കെട്ടുകൾ, നാരായം, മെതിയടി തുടങ്ങിയവയും മഠത്തിലുള്ള ഗ്രന്ഥശാലയും കുട്ടികൾക്ക് പുതിയ അനുഭവമായി.

ഹിരോഷിമ നാഗസാക്കി ദിനാചരണം

ആഗസ്റ്റ് 6 ഞായറാഴ്ച ആയതുകൊണ്ട് ആഗസ്റ്റ് 9 നു ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു. പ്രധാനധ്യാപിക ടി. ജയലക്ഷ്മി സ്കൂൾ അസംബ്ലിയിൽ യുദ്ധത്തിന്റെ കൊടും ഭീകരതയെക്കുറിച്ച് പറഞ്ഞു. യുദ്ധവിരുദ്ധ പോസ്റ്ററുകൾ, പ്ലക്കാർഡുകൾ എന്നിവ കുട്ടികൾ തയ്യാറാക്കി വന്നിരുന്നു. അവ അസംബ്ലിയിൽ പ്രദർശിപ്പിച്ചു. ശേഷം സ്കൂൾ കോമ്പൗണ്ടിൽ യുദ്ധ വിരുദ്ധ റാലിയും നടത്തി. കുട്ടികൾ നിർമിച്ച സഡാക്കോ കൊക്കുകൾ സ്കൂളിന്റെ മുൻവശത്ത് പ്രദർശിപ്പിച്ചു. ഉച്ചയ്ക്ക് ശേഷം ഹിരോഷിമ-നാഗസാക്കി ക്വിസ് സംഘടിപ്പിച്ചു. മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകി.

പി ടി എ പൊതുയോഗം

2023 - 24 അധ്യയന വർഷത്തെ പിടി എ പൊതുയോഗം ആഗസ്റ്റ് 14 തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടത്തി. ഈ പരിപാടിയ്ക്ക് സ്വാഗതം പറഞ്ഞത് പ്രധാനാധ്യാപിക ടി. ജയലക്ഷ്മിയാണ്. പിടി എ പ്രസിഡന്റ് മോഹൻദാസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീനിയർ അധ്യാപിക സുനിത റിപ്പോർട്ട് അവതരിപ്പിച്ചു. അതിനു ശേഷം നടന്ന ചർച്ചയിൽ രക്ഷിതാക്കൾ പങ്കെടുത്തു. പുതിയ ഭാരവാഹികളെ യോഗത്തിൽ തെരഞ്ഞെടുത്തു. മോഹൻദാസ് ബി പി ടി എ പ്രേസിടെന്റായും സുഗതൻ വൈസ് പ്രേസിടെന്റായും രഞ്ജിത്ത് കെ പി സ് എം സി ചെയർമാനായും തെരഞ്ഞെടുക്കപ്പെട്ടു. സ്റ്റാഫ് സെക്രട്ടറി ഹിദായത്തുള്ള യോഗത്തിനു നന്ദി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷം

76 ആം സ്വാതന്ത്ര്യദിനത്തിൽ രാവിലെ 9 മണിക്ക് പ്രധാനധ്യാപിക ടി. ജയലക്ഷ്മി പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് മോഹൻദാസ് അധ്യക്ഷനായി. ദേശഭക്തിഗാനാലാപനം, പ്രസംഗം തുടങ്ങിയ പരിപാടികൾ നടന്നു. ധീരദേശാഭിമാനികളുടെ വേഷത്തിൽ കുട്ടികൾ എത്തി. മധുരം വിതരണം ചെയ്തു. സ്വതന്ത്ര്യസമര സേനാനികളുടെ ചിത്രങ്ങൾ പ്രദർശിപ്പിച് തത്സമയ മത്സരവും നടത്തി. തത്സമയ മത്സര വിജയികൾക്കും ക്വിസ് മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.

കർഷകദിനം

കൊല്ലവർഷപ്പിറവി ദിനമായ ചിങ്ങം 1 കർഷകദിനമായി ആചരിച്ചു. കർഷകരായ ഗംഗാധരൻ, അദ്ദേഹത്തിന്റെ മകനായ സുഗതൻ, സ്കൂളിലെ വിദ്യാർത്ഥിയുടെ അമ്മൂമയായ വള്ളിയമ്മ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. ഈ ചടങ്ങിന് പ്രധാനാധ്യാപിക ടി. ജയലക്ഷ്മി സ്വാഗതം പറഞ്ഞു. വള്ളിയമ്മ കുട്ടികൾക്കായി നാടൻ പാട്ടുപാടി. സ്കൂളിലെ പാചക തൊഴിലാളിയായ രമയെ ഗംഗാധരൻ പൊന്നാട അണിയിച്ച് ആദരിച്ചു. സ്കൂളിലെ അധ്യാപികയായ ഹേമാംബികയും കുട്ടികളും ചേർന്ന് കൊയ്ത്തുപാട്ട് പാടി. ഈ ചടങ്ങിന് സീനിയർ അധ്യാപിക സുനിത നന്ദി പറഞ്ഞു.

ഓണാഘോഷവും ഓണസദ്യയും

ഓണപരീക്ഷകൾക്കുശേഷം ആഗസ്റ്റ് 25 ആം തീയതി ഓണാഘോഷം നടത്തി. പ്രീപ്രൈമറി മുതൽ നാലാം ക്ലാസുവരെയുള്ള കുട്ടികൾ ഓണാഘോഷത്തിൽ പങ്കെടുത്തു. വിദ്യാലയമുറ്റത്ത് കുട്ടികൾ ഓണപ്പൂക്കളം ഒരുക്കി. വാമനന്റെയും മഹാബലിയുടെയും വേഷം കെട്ടിയ കുട്ടികൾ ഓണാഘോഷത്തിന് മാറ്റുകൂട്ടി. പുലിവേഷ മണിഞ്ഞ കുട്ടികൾ ചെണ്ടമേളങ്ങളോടെ ചുവടു വച്ചു. ഓണപ്പാട്ട്, പ്രസംഗം, സംഘഗാനം, തിരുവാതിരക്കളി, കസേരകളി, എന്നിവ കുട്ടികൾ അവതരിപ്പിച്ചു. അമ്മമാർക്കും കസേരകളി മത്സരം ഉണ്ടായിരുന്നു. രക്ഷിതാക്കളും അധ്യാപകരും ചേർന്ന് വിഭവ സമ്യദ്ധമായ ഓണസദ്യ തയ്യാറാക്കി.

  • വീഡിയോ കണ്ടു നോക്കാം- onam- 2023

സെപ്തംബർ

അധ്യാപക ദിനം

സെപ്തംബർ 5നു അധ്യാപക ദിനം ആഘോഷിച്ചു. അധ്യാപക ദിനവുമായി ബന്ധപ്പെട്ട പ്രസംഗം,കവിത എന്നിവ അസംബ്ലിയിൽ കുട്ടികൾ അവതരിപ്പിച്ചു. പ്രധാനാധ്യപിക ജയലക്ഷ്മിയെ കുട്ടികൾ പൂക്കൾ നൽകി ആദരിച്ചു. പ്രധാനാധ്യപിക കുട്ടികൾക്ക് അധ്യാപക ദിനത്തിന്റെ പ്രാധാന്യം വിശദികരിച്ചു കൊടുത്തു. ഓരോ കുട്ടികളും അവരവരുടെ ക്ലാസ്ടീച്ചറെ പൂക്കളും സ്വയം തയാറാക്കിയ ആശംസ കാർഡുകളും നൽകി ആദരിച്ചു. കുട്ടികൾ അധ്യാപക ദിനോത്തോടനുബന്ധിച്ച് പതിപ്പുകൾ നിർമ്മിച്ചു. https://www.youtube.com/watch?v=OLB5zIDIkZ4]

ക്ലാസ് പി ടി എ

ഓണപരീക്ഷയിൽ കുട്ടികളുടെ നിലവാരത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി 12.09.2023 നു ഉച്ചയ്ക്ക് 2 മണിക്ക് ക്ലാസ് പി ടി എ മീറ്റിംഗ് നടത്തുകയുണ്ടായി.

സ്കൂൾ ഇലക്ഷൻ

14-09 -2023 ന് ജനാധിപത്യരീതിയിൽ സ്കൂൾ ഇലക്ഷൻ നടത്തി. മത്സരാർത്ഥികളായ വിദ്യാർത്ഥികൾക്ക് നാമനിർദ്ദേശിക പത്രിക സമർപ്പിക്കുന്നതിനുള്ള വിജ്ഞാപനം നൽകി. തങ്ങൾക്ക് ഇഷ്ടപ്പെട്ട ചിഹ്നങ്ങളിൽ മത്സരിക്കാനുള്ള അവസരം നൽകി. മൊബൈൽ ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ വഴിയാണ് കുട്ടികൾ വോട്ട് ചെയ്തത്. ബൂത്തുകൾ ഒരുക്കി. കുട്ടികൾ തന്നെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായി ഇരുന്ന് വേട്ടെടുപ്പ് നടത്തിയത്. വോട്ട് ചെയ്തതിനു ശേഷം വേട്ടെണ്ണൽ നടത്തി. ക്ലാസ് ലീഡർ തെരഞ്ഞെടുപ്പിൽ വിജയിച്ച വിദ്യാർത്ഥികളാണ് സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. സ്കൂൾ ലീഡർ തെരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടി 4 Aയിലെ അബിൻ.ബി. സ്കൂൾ ലീഡറായി. അതേ ക്ലാസിലെ അഖില .എം.എ രണ്ടാം സ്ഥാനത്തെത്തി. സ്കൂൾ അസംബ്ലിയിൽ സത്യപ്രതിജ്ഞ ചെയ്ത് ഇരുവരും സ്ഥാനമേറ്റു.

  • വീഡിയോ കണ്ടു നോക്കാം- [1]

ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേള

സെപ്റ്റംബർ 20, 21 തീയതികളിൽ സ്കൂൾ തല ശാസ്ത്ര, സാമൂഹ്യശാസ്ത്ര, ഗണിത ശാസ്ത്ര പ്രവൃത്തി പരിചയമേള മത്സരങ്ങൾ നടത്തി. ചോക്ക് നിർമ്മാണം, ചന്ദനത്തിരി നിർമ്മാണം, ബീഡ്സ് വർക്ക് , കളിമണ്ണ് കൊണ്ടുള്ള രൂപങ്ങൾ നിർമ്മിക്കൽ, വേസ്റ്റ് മെറ്റിരിയൽ കൊണ്ടുള്ള സാധനങ്ങൾ നിർമ്മിക്കൽ , മുള കൊണ്ടുള്ള ഉത്പന്നങ്ങൾ നിർമ്മിക്കൽ ,ഫാബ്രിക്ക് പെയിന്റ്, വെജിറ്റബിൾ പ്രിന്റ്,പേപ്പർ ക്രാഫ്റ്റ് , വോളിബോൾ നെറ്റ് മേക്കിങ്ങ്, തുടങ്ങിയ മത്സരങ്ങൾ ഉണ്ടായിരുന്നു. മത്സരങ്ങളിൽ വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റും സബ് ജില്ലതലത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.

  • വീഡിയോ കണ്ടു നോക്കാം- [2]

സ്കൂൾ കലോത്സവം - 2023

സെപ്റംബർ 25, 26 തീയതികളിൽ സ്കൂൾ തല കലോത്സവം അരങ്ങേറി. ഭരതനാട്യം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യം ചൊല്ലൽ, മാപ്പിളപ്പാട്ട്, കഥാകഥനം, ആംഗ്യപാട്ട്, ഇംഗ്ലീഷ് പദ്യം ചൊല്ലൽ, മോണോ ആക്ട്, നാടോടി നൃത്തം, ദേശഭക്തി ഗാനം, തുടങ്ങിയ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുത്തു. രണ്ടാം ദിവസമാണ് തമിഴ് കലോത്സവം നടന്നത്. തിരുക്കുറൽ ഒപ്പുവിത്തൽ, കഥൈ സൊല്ലുതൽ, കവിതൈ സൊല്ലുതൽ തുടങ്ങിയ മത്സരങ്ങളിൽ തമിഴ് കുട്ടികൾ പങ്കെടുത്തു. പുറമേ നിന്ന് വിധികർത്താക്കളെ കൊണ്ടു വന്നാണ് ഗ്രേഡ് നിശ്ചയിച്ചതും വിജയികളെ കണ്ടെത്തിയതും. വിജയിച്ച കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ നൽകി. കൂടാതെ അവർക്ക് സബ്ജില്ലാ കലോത്സവത്തിൽ പങ്കെടുക്കാനുള്ള അവസരവും ലഭിച്ചു.

  • വീഡിയോ കണ്ടു നോക്കാം- [3]

അവലംബം

  1. പൂർവ്വ വിദ്യാർത്ഥിനിയായ പ്രശസ്ത ഗായിക പി.ലീലയുടെ പേരു നൽകിയ കെട്ടിടം ലീലാ മന്ദിരം