"ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 79: വരി 79:
* ചാത്തന്നൂര്‍ നഗരത്തില്‍ നിന്നും 7 കി. മി. അകലത്തായി പരവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* ചാത്തന്നൂര്‍ നഗരത്തില്‍ നിന്നും 7 കി. മി. അകലത്തായി പരവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.         
* പരവൂര്‍ നഗരത്തില്‍ നിന്നും  4 കി.മി.  അകലം
* പരവൂര്‍ നഗരത്തില്‍ നിന്നും  4 കി.മി.  അകലം
[[വർഗ്ഗം:ചാത്തന്നൂര്‍ വിദ്യാഭ്യാസ ഉപ ജില്ലയിലെ വിദ്യാലയങ്ങള്‍]]

20:51, 8 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹയർ സെക്കന്ററി സ്കൂൾ നെടുങ്ങോലം
വിലാസം
നെടുങ്ങോലം

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-2017Kannans




ചരിത്രം

ചാത്തന്നുരിനും പരവൂരിനുമിടയ്ക്ക് നെടുങ്ങോലം പോസ്റ്റോഫീസ് ജംഗ്ഷനു സമീപം സമീപസ്ഥമായ രണ്ടു ഭാഗങ്ങളിലായാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. ഇന്നത്തെ നെടുങ്ങോലം ഗവ ഹയര്‍സെക്കന്ററി സ്കൂള്‍ നില്കകുന്ന സ്ഥലം ദിവാനായിരുന്ന രാമരാവുവും കുടുംബവും സംഭാവന ചെയ്ത സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ലാസുകള്‍ നടക്കുന്ന ഈ സ്കൂളില്‍ ആകെ 112 സെന്റ് സ്ഥലം മാത്രമേയുളളു. ഈ സ്കൂള്‍ സ്ഥാപിക്കുന്നതിന് ഉപദേശി എന്നപേരിലറിയപ്പെട്ടിരുന്ന ശ്രീ ജോസഫ് മാത്യുവാണ് പ്രാധാലമായും പ്രവര്‍ത്തിച്ചിട്ടുളളത്.

ഈ സ്കൂളിലെ ആദ്യത്തെ ഹെഡ്മാസ്റ്റര്‍ പ്ലാവിള വടക്കതില്‍ നാരായണപിളള സാര്‍ ആയിരുന്നു. തുടര്‍ന്ന് മാവേതിക്കരദേശത്ത് ബാതകൃഷ്ണപിളളസാര്‍, പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന്‍ കോയസാര്‍, കരുണാകരന്‍സാര്‍ എന്നിവരും പ്രധാന അദ്ധ്യാപകരായിരുന്നു. നാണുസാര്‍, രാമന്‍സാര്‍, ചെമ്പകക്കുട്ടി ടീച്ചര്‍, ദാമോദരന്‍സാര്‍ ​എന്നിവര്‍ അദ്ധ്യാപകരായി സേവനമനുഷ്ഠിച്ചവരില്‍ ശ്രദ്ധേയരാണ്.

ഇവിടെ പഠിച്ച് പ്രമുഖസ്ഥാനത്തെത്തിയ എം. എല്‍ എയും മന്ത്രിയുമായിരുന്ന ശ്രീ. പി. രവീന്ദ്രന്‍സാര്‍, എന്‍സൈക്ലോപീഡിയ അസി. ഡയറക്ടറായിരുന്ന ഡോ. എന്‍. ബാബു സാര്‍ തുടങ്ങി.വര്‍ ഈ നാടിന്റെ അഭിമാനമാണ്.


1980 ല്‍ ശ്രീ. ജെ. ചിത്തരജ്ജന്‍ എം. എല്‍. എ ആയിരുന്നപ്പോഴാണ് യു. പി. സ്കൂള്‍ എച്ച്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. 2004-05 കാലയളവില്‍ ‍ ഡോ. ജി. പ്രതാമവര്‍മ്മതമ്പാന്‍ എം എല്‍. എ ആയിരുന്നപ്പോഴാണ് എച്ച്. എസ്. എസ് ആയി അപ്ഗ്രേഡ് ചെയ്തത്. ചിരക്കര ഗ്രാമപഞ്ചായത്തിലെ ഏക ഹയര്‍സെക്കന്ററി സ്കൂളാണിത്.


2010-11 വര്‍ഷത്തില്‍ 1105 വിദ്യാര്‍ത്ഥികളും 53 അദ്ധ്യാപകരും 6 അനദ്ധ്യാപകരും ഈ സ്കൂളിന്റെ സജീവമായ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്നു. ഹയര്‍സെക്കഡറി വിഭാഗത്തിന്റെ ചുമതല ശ്രീമതി ഗീതാകുമാരിയും ഹൈസ്കൂള്‍ വിഭാഗത്തിന്റെ ചുമതല ശ്രീമാന്‍ അനില്‍ കുമാറും വഹിക്കുന്നു.


ഹൈസ്കൂളിലെ സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി അജിതകുമാരി ടീച്ചറിന്റെ സേവനം പ്രതമാദ്ധ്യാപകനു ലഭിക്കുന്നുണ്ട്. പ്രൈമരി, ഹൈസ്കൂള്‍, ഹയര്‍സെക്കഡറി വിഭാഗങ്ങള്‍ക്ക് പ്രത്യേകം എസ്. ആര്‍. ജി യുണ്ട്. കണ്‍വീനര്‍മാരുടെ നേതൃത്വത്തില്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആസുത്രണം ചെയ്തു നടപ്പാക്കുന്നു. വിദ്യാരംഗം, കലാ സാഹിതവേദി, സയന്‍സ് ക്ലബ്ബ്, ഗണിതക്ലബ്ബ്, സോഷ്യല്‍സയന്‍സ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, പരിസ്ഥിതി ക്ലബ്ബ്, ഐ. റ്റി ക്ലബ്ബ്, കുട്ടി പോലീസ് എന്നിവ സജീവമായി പ്രവര്‍ത്തിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 34 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്ലാവിള വടക്കതില്‍ നാരായണപിളള, ബാതകൃഷ്ണപിളളസാര്‍,പപ്പുപിളള കുഞ്ഞുസാര്‍, കിളിമാനൂര്‍ രമാകാന്തന്‍സാര്‍, താജ്ജുദ്ദീന്‍ കോയസാര്‍, കരുണാകരന്‍സാര്‍, അബിദാ ബീവി, സുലോചനാഭായി അമ്മ,പ്രവതകുമാരി, എസ് അംബിക

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ. പി. രവീന്ദ്രന്‍ (മുന്‍ എം. എല്‍ എയും മന്ത്രിയും)
  • ഡോ. എന്‍. ബാബു (മുന്‍ എന്‍സൈക്ലോപീഡിയ അസി. ഡയറക്ടര്‍ )

കുട്ടികളുടെ സൃഷ്ടികള്‍

-

വഴികാട്ടി

  • ചാത്തന്നൂര്‍ നഗരത്തില്‍ നിന്നും 7 കി. മി. അകലത്തായി പരവൂര്‍ റോഡില്‍ സ്ഥിതിചെയ്യുന്നു.
  • പരവൂര്‍ നഗരത്തില്‍ നിന്നും 4 കി.മി. അകലം