"സി എം എസ്സ് എൽ പി എസ്സ് വെങ്ങളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 17: | വരി 17: | ||
|പോസ്റ്റോഫീസ്=എഴുമററൂർ | |പോസ്റ്റോഫീസ്=എഴുമററൂർ | ||
|പിൻ കോഡ്=689586 | |പിൻ കോഡ്=689586 | ||
|സ്കൂൾ ഫോൺ= | |സ്കൂൾ ഫോൺ=9745051351 | ||
|സ്കൂൾ ഇമെയിൽ=cms.lps2022@gmail.com | |സ്കൂൾ ഇമെയിൽ=cms.lps2022@gmail.com | ||
|സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വെബ് സൈറ്റ്= |
16:48, 2 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
സി എം എസ്സ് എൽ പി എസ്സ് വെങ്ങളം | |
---|---|
പ്രമാണം:37636 133600 | |
വിലാസം | |
എഴുമറ്റൂർ എഴുമററൂർ , എഴുമററൂർ പി.ഒ. , 689586 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1926 |
വിവരങ്ങൾ | |
ഫോൺ | 9745051351 |
ഇമെയിൽ | cms.lps2022@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37636 (സമേതം) |
യുഡൈസ് കോഡ് | 32120601620 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | വെണ്ണിക്കുളം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | റാന്നി |
താലൂക്ക് | മല്ലപ്പള്ളി |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 8 |
പെൺകുട്ടികൾ | 3 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസൻ. പി. തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ദിനേഷ് വി ദിവാകരൺ |
എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു ജോബിൻ |
അവസാനം തിരുത്തിയത് | |
02-10-2023 | Schoolwiki37636 |
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിലും എഴുമറ്റൂർ വില്ലേജിലും ഉൾപ്പെട്ടതാണ് സി എം എസ് എൽ പി സ്കൂൾ. ചർച്ച മിഷണറി സൊസൈറ്റി എൽ പി സ്കൂൾ എന്നാണ് പൂർണ്ണരൂപം. 1926ൽ പള്ളിയും പള്ളിക്കൂടവും ഒന്നിച്ചാണ് സ്ഥാപിച്ചത്. പാറക്കെട്ടുകൾ നിറഞ്ഞ ഉൾപ്രദേശമായ സ്ഥലത്താണ് ഈ സ്കൂൾ സ്ഥാപിതമായിരിക്കുന്നത്.
ചരിത്രം
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ എഴുമറ്റൂർ ഗ്രാമപഞ്ചായത്തിൽ എഴുമറ്റൂർ വില്ലേജിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി.എം.എസ്.എൽ.പി സ്കൂൾ. ചർച്ച് മിഷണറി സൊസൈറ്റി ലോവർ പ്രൈമറി സ്കൂൾ എന്നാണ് പൂർണ രൂപം. പിന്നോക്ക സമുദായത്തിൽ പെട്ട ആളുകളാണ് അന്നും ഇന്നും ഈ പ്രദേശങ്ങളിൽ അധികവും ഉൾപ്പെട്ടിരിക്കുന്നത്. മലയോര പ്രദേശമാണ്. പാറക്കെട്ടുകൾ നിറഞ്ഞ സ്ഥലമായതിനാൽ വെള്ളത്തിന് ക്ഷാമം അനുഭവപ്പെടുന്നുമുണ്ട്. വഴി സൗകര്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല. ദൈനംദിന ജീവിതം പോറ്റുന്നതിനുള്ള പല പണികൾക്കും ആളുകൾ പോകേണ്ടി വന്നിരുന്നു. ഈ സ്കൂളിന് " കൂലിപ്പാറ" എന്നൊരു പേരു കൂടിയുണ്ട്. അന്ന് പകലന്തിയോളം കഷ്ടപ്പെടുന്നവർക്ക് കൂലിയായി നെല്ല് അളന്നു കൊടുത്തിരുന്നത് ഈ പാറയിൽ വെച്ചായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൂലിപ്പാറ എന്ന പേര് വന്നത്. അക്കാലത്ത് ഈ പ്രദേശത്ത് ഉള്ളവർക്ക് വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല. അതുകൊണ്ട് സമൂഹത്തിൽ മുഴുവനായി അജ്ഞത വ്യാപിച്ചിരുന്നു. ഈ സാഹചര്യങ്ങളെ മനസിലാക്കിക്കൊണ്ടും ആളുകളിൽ അക്ഷരജ്ഞാനവും അറിവും ലഭിക്കണമെന്നുള്ള കാഴ്ചപ്പാടോടും കൂടിയാണ് 1926 ൽ ഈ സ്കൂൾ സ്ഥാപിച്ചത്. പള്ളിയും പള്ളിക്കൂടവും ഒന്നു ചേർന്നാണ് പ്രവർത്തിച്ചു വന്നത്. വളരെ കഷ്ടപ്പാടുകൾ സഹിച്ചും ത്യാഗോജ്വലവുമായ പ്രവർത്തനങ്ങൾ കൊണ്ടുമാണ് ഈ സ്ഥാപനം ഇവിടെ സ്ഥാപിച്ചതും നിലനിർത്തിയിരിക്കുന്നതും.
ഭൗതികസാഹചര്യങ്ങൾ
ഒരു ലോവർ പ്രൈമറി സ്കൂളിന് ആവശ്യമായ ഭൗതിക സാഹചര്യങ്ങൾ ഉണ്ട്. കേടുപാടില്ലാത്ത ഒരു സ്കൂൾ കെട്ടിടം ഉണ്ട്. കുട്ടികൾക്ക് പഠനത്തിനാവശ്യമായ ബോർഡുകൾ,ബെഞ്ചുകൾ, കസേരകൾ ഇവ ഉണ്ട്. അധ്യാപകർക്ക് ഉപയോഗത്തിനുള്ള മേശകൾ, കസേരകൾ ഉണ്ട്. ലൈബ്രറി പുസ്തകങ്ങൾ സൂക്ഷിക്കുന്ന ലൈബ്രറി അലമാര ഉണ്ട്. സ്കൂൾ റെക്കോർഡുകൾ ക്രമീകരിച്ചു വെച്ചിരിക്കുന്ന അലമാരകൾ, ബുക്ക് ഷെൽഫുകൾ ഇവ ഉണ്ട്. ഉച്ചഭക്ഷണം ക്രമീകരിക്കുന്നതിന് അടുക്കള, സാധനങ്ങൾ സൂക്ഷിക്കുന്നതിന് അരിപ്പെട്ടി മുതലായവ ഉണ്ട്. ആവശ്യത്തിനുള്ള ടോയ്‌ലെറ്റ്, മൂത്രപ്പുര ഇവ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. ആവശ്യമായ വെള്ളം എപ്പോഴും ലഭിക്കുന്നതിന് മഴവെള്ള സംഭരണി ഉണ്ട് കൂടാതെ വാട്ടർ കണക്ഷൻ ഉണ്ട്. വൈദ്യുതി കണക്ഷൻ ഉണ്ട്. ഫാനുകൾ, ലൈറ്റുകൾ ഇവ പ്രവർത്തിപ്പിക്കുന്നു. കമ്പ്യൂട്ടർ പരിശീലനം നൽകുന്നതിന് കമ്പ്യൂട്ടർ ലാബും പ്രവർത്തിക്കുന്നുണ്ട്.
മികവുകൾ
LSS പരീക്ഷയിൽ കുട്ടികൾ വിജയിക്കുന്നു. ശാസ്ത്രമേള, സ്കൂൾ കലോത്സവം മുതലായ രംഗങ്ങളിൽ കുട്ടികൾ കഴിവ് തെളിയിക്കുന്നു. ഐ ടി പരിശീലനം, വായനാ പരിപോഷണം ലൈബ്രറിയിലൂടെ നടത്തുന്നു. Hello English പഠനം നടത്തുന്നു.
മുൻസാരഥികൾ
ഏബ്രഹാം സാർ കീഴ് വായ്പൂര്, M.V ചെറിയാൻ സാർ മഠത്തുംചാൽ, M.C അന്നമ്മ പെരുമ്പെട്ടി, K.M ശാമുവേൽ എഴുമറ്റൂർ, M.T ഏലി എഴുമറ്റൂർ, സോമ .പി .കോര എന്നിവർ ഹെഡ്മാസ്റ്റർമാരായി പ്രവർത്തിച്ചിരുന്നു.
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
Dr. കിഷോർ തങ്കച്ചൻ ഓർത്തോപിഡിക് ഡോക്ടറായി ആനിക്കാട് ഗവൺമെന്റ് ആശുപത്രിയിൽ സേവനം അനുഷ്ഠിക്കുന്നു. അധ്യാപകർ, എഞ്ചിനീയർമാർ , സാമൂഹ്യപ്രവർത്തകർ ,രാഷ്ട്രീയ നേതാക്കൾ എന്നീ വിവിധ നിലകളിൽ സേവനം ചെയ്യുന്ന പൂർവ്വ വിദ്യാർത്ഥികൾ ഉണ്ട്.
ദിനാചരണങ്ങൾ
റിപ്പബ്ലിക് ഡേ, സ്വാതന്ത്ര്യദിനം, ശിശുദിനം, പരിസ്ഥിതിദിനം മുതലായ എല്ലാ പ്രധാനപ്പെട്ട ദിനാചരണങ്ങളും ആഘോഷപൂർവ്വം സ്കൂളിൽ നടത്തുന്നു.
അധ്യാപകർ
Susan P Thomas തേമാലിൽ വാളക്കുഴിഹെഡ്മിസ്ട്രസ് ആയും, , Prajithmon A J,Nisha Joseph എന്നിവർ അധ്യാപകരായും സേവനമനുഷ്ഠിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൂൾ ബ്യൂട്ടിഫിക്കേഷൻ നടത്തുന്നു.
- പരിസര ശുചീകരണം ചെയ്യുന്നു.
- വ്യക്ഷങ്ങൾ നട്ടുപിടിപ്പിച്ച് പരിപാലിക്കുന്നു.
- പൂന്തോട്ടം നിർമിക്കുന്നു, സംരക്ഷിക്കുന്നു.
- ഔഷധസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്നു.
- പച്ചക്കറികൾ കൃഷി ചെയ്യുന്നു.
- കലാകായിക പ്രവർത്തനം നടത്തുന്നു.
- പത്രവായന നടത്തുന്നു.
- മോറൽ ക്ലാസുകൾ നടത്തുന്നു.
ക്ളബുകൾ
സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ് ഇവ പ്രവർത്തിക്കുന്നു.
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
{{#multimaps: |zoom=16}} പത്തനംതിട്ട റവന്യൂ ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ വെണ്ണിക്കുളം ഉപജില്ലയിൽ ഉൾപ്പെട്ടതാണ് വെങ്ങളം സി എം എസ് എൽ പി സ്കൂൾ.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 37636
- 1926ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ