"ജി.എച്ച്.എസ്.എസ്. ഇരുമ്പുഴി/അംഗീകാരങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:
{{Yearframe/Pages}}
{{Yearframe/Pages}}
= 2023-2024 വർഷത്തിലെ മികവുകൾ =
= 2023-2024 വർഷത്തിലെ മികവുകൾ =
== സബ്‍ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം ==
[[പ്രമാണം:18017-SubSP-23.jpg|400px|thumb|right|സബ്‍ജില്ലാ കായികമേളയിൽ ലഭിച്ച ഓവറോൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം]]
മലപ്പുറം സബ്‍ജില്ലാ കായികമേള 2023 സെപ്തംബർ 27, 29 തിയ്യതികളിൽ മലപ്പുറം എം.എസ്.പി. സ്പോർ‍ട്സ് ഗ്രൗണ്ടിൽവെച്ച് നടന്നു. ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി മത്സരിച്ച മിക്ക ഇനങ്ങളിലും സ്കൂളിലെ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു സമ്മാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ, 4x400 മീറ്റർ റിലേ ആൺകുട്ടികൾ, 1500 മീറ്റർ ഓട്ടം ബോയ്സ്, 400 മീറ്റർ ഹഡിൽസ് ആൺകുട്ടികൾ, 4x400 മീറ്റർ റിലേ പെൺകുട്ടികൾ, 400 മീറ്റർ പെൺകുട്ടികൾ, 3000 മീറ്റർ ബോയ്സ് ഒന്നാം സ്ഥാനവും ഡിസ്കസ് ബോയ്സ്, 800 മീറ്റർ ബോയ്സ്, 3000 മീറ്റർ ബോയ്സ്, 1500 മീറ്റർ ബോയ്സ്, 110 മീറ്റർ ഹഡിൽസ് ബോയ്സ്, ജാവലിൻ ബോയ്സ്, ഹാമർത്രോ പെൺകുട്ടികൾ, ഡിസ്കസ് ആൺകുട്ടികൾ എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. സബ്‍ജൂനിയർ വിഭാഗത്തിൽ 600 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ, ഷോട്ട്പുട്ട് ആൺകുട്ടികൾ, ഡിസ്കസ് ത്രോ, 400 മീറ്റർ ഹഡിൽസ് ആൺകുട്ടികൾ എന്നിവയിൽ ഒന്നാം സ്ഥാനവും ഹാമർത്രോ ആൺകുട്ടികൾ രണ്ടാം സ്ഥാനവും, മറ്റു പല ഇനങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഈ ചരിത്ര വിജയം നേടിയത്.
== സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം ==
== സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം ==
[[പ്രമാണം:18017-fb-23.jpg|400px|thumb|right|സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം]]
[[പ്രമാണം:18017-fb-23.jpg|400px|thumb|right|സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം]]

12:08, 1 ഒക്ടോബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


2022-23 വരെ2023-242024-25


2023-2024 വർഷത്തിലെ മികവുകൾ

സബ്‍ജില്ലാ കായികമേളയിൽ ഓവറോൾ രണ്ടാംസ്ഥാനം

സബ്‍ജില്ലാ കായികമേളയിൽ ലഭിച്ച ഓവറോൾ ട്രോഫിയുമായി അധ്യാപകരോടൊപ്പം

മലപ്പുറം സബ്‍ജില്ലാ കായികമേള 2023 സെപ്തംബർ 27, 29 തിയ്യതികളിൽ മലപ്പുറം എം.എസ്.പി. സ്പോർ‍ട്സ് ഗ്രൗണ്ടിൽവെച്ച് നടന്നു. ഹയർസെക്കണ്ടറി, ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി മത്സരിച്ച മിക്ക ഇനങ്ങളിലും സ്കൂളിലെ കായിക താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു സമ്മാനം കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ, 4x400 മീറ്റർ റിലേ ആൺകുട്ടികൾ, 1500 മീറ്റർ ഓട്ടം ബോയ്സ്, 400 മീറ്റർ ഹഡിൽസ് ആൺകുട്ടികൾ, 4x400 മീറ്റർ റിലേ പെൺകുട്ടികൾ, 400 മീറ്റർ പെൺകുട്ടികൾ, 3000 മീറ്റർ ബോയ്സ് ഒന്നാം സ്ഥാനവും ഡിസ്കസ് ബോയ്സ്, 800 മീറ്റർ ബോയ്സ്, 3000 മീറ്റർ ബോയ്സ്, 1500 മീറ്റർ ബോയ്സ്, 110 മീറ്റർ ഹഡിൽസ് ബോയ്സ്, ജാവലിൻ ബോയ്സ്, ഹാമർത്രോ പെൺകുട്ടികൾ, ഡിസ്കസ് ആൺകുട്ടികൾ എന്നിവയിൽ രണ്ടാം സ്ഥാനവും നേടി. സബ്‍ജൂനിയർ വിഭാഗത്തിൽ 600 മീറ്റർ ഓട്ടത്തിൽ രണ്ടാം സ്ഥാനം നേടി. സീനിയർ വിഭാഗത്തിൽ, ഷോട്ട്പുട്ട് ആൺകുട്ടികൾ, ഡിസ്കസ് ത്രോ, 400 മീറ്റർ ഹഡിൽസ് ആൺകുട്ടികൾ എന്നിവയിൽ ഒന്നാം സ്ഥാനവും ഹാമർത്രോ ആൺകുട്ടികൾ രണ്ടാം സ്ഥാനവും, മറ്റു പല ഇനങ്ങളിൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് സ്കൂൾ ഈ ചരിത്ര വിജയം നേടിയത്.

സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ മൂന്നാംസ്ഥാനം

സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ജൂനിയർവിഭാഗത്തിൽ മൂന്നാം സ്ഥാനം നേടിയ ടീം

2023 സെപ്തംബർ 17 ന് മലപ്പുറം എം.എസ്.പി. ഹൈസ്കൂൾ ഗ്രൗണ്ടിൽ നടന്ന മലപ്പുറം സബ്‍ജില്ലാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഗവൺമെന്റ് ഹയർ സെക്കണ്ടറി ഇരുമ്പുഴി, ജൂനിയർ വിഭാഗത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ആവേശകരമായി മത്സരത്തിൽ ആർ.ജി.എച്ച്.എസ്.എസ്. കോട്ടക്കലിനെ തോൽപിച്ചാണ് ഈ നേട്ടം കൈവരിച്ചത്.

സബ്‍ജില്ലാ നീന്തൽമത്സരങ്ങളിൽ ഓവറോൾ ഒന്നാംസ്ഥാനം

നീന്തൽ താരങ്ങൾ തങ്ങൾക്ക് ലഭിച്ച ഓവറോൾ ചാമ്പ്യൻഷിപ്പ് ട്രോഫിയുമായി

2023 സെപ്തംബർ 09 ന് മേൽമുറി അജീനി നീന്തൽകുളത്തിൽ വെച്ച് നടന്ന മലപ്പുറം സബ്‍ജില്ലാ നീന്തൽ ചാമ്പ്യൻഷിപ്പ് മത്സരങ്ങളിൽ ഇരുമ്പുഴി ഹയർസെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. പങ്കെടുത്ത മറ്റുസ്കൂളുകളെ പിന്നിലാക്കി മത്സരം തുടക്കം മുതൽ ആധിപത്യം നിലനിർത്തി. നീന്തൽ മത്സരങ്ങളിലെ ഏതാണ്ടെല്ലാ ഇനങ്ങളിലും സബ്‍ജൂനിയർ, ജൂനിയർ സിനിയർ വിഭാഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ചാണ് സ്കൂൾ ഈ അഭിമാന നേട്ടം കൈവരിച്ചത്. സ്കൂളിലെ കായികാധ്യാപകൻ തന്നെയായിരുന്നു പരിശീലകൻ.

സബ്‍ജില്ലാതല JRC ദേശഭക്തിഗാന മത്സരത്തിൽ രണ്ടാം സ്ഥാനം

ദേശഭക്തിഗാന ടീം അംഗങ്ങൾ ട്രോഫി സ്വീകരിക്കുന്നു.

ജെ.ആർ.സിയുടെ ആഭിമുഖ്യത്തിൽ മലപ്പുറം സബ്‍ജില്ലാതലത്തിൽ നടന്ന ദേശഭക്തിഗാന മത്സരത്തിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം സബ്‍ജില്ലയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ജൂനിയർ റെഡ് ക്രോസ് സംസ്ഥാന വ്യാപകമായി ദേശഭക്തിഗാന മത്സരം സംഘടിപ്പിക്കുന്നുണ്ട്. ഇതിൻറെ ഭാഗമായിട്ടാണ് ആഗസ്ത് 11 ന് വെള്ളിയാഴ്ച MIC അത്താണിക്കൽ സ്കൂളിൽ സബ് ജില്ലാ ഹൈസ്കൂൾ വിഭാഗം ദേശഭക്തിഗാന മത്സരത്തിൽ നമ്മുടെ സ്കൂളിലെ JRC അംഗങ്ങൾ പങ്കെടുത്ത് രണ്ടാം സ്ഥാനം നേടിയത് 14 സ്കൂളിൽ നിന്നുള്ള JRC ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. ഫാത്തിമ നിദ, നൂർഷ, ലിബ ടി, ഫാത്തിമ സൻഹ, ഷിഖ, അൻജന, സമീഹ എന്നിവരാണ് ഗ്രൂപിൽ ഉണ്ടായിരുന്നത്.

ജില്ലാതല റോബോട്ടിക് മേളയിൽ മൂന്നാം സ്ഥാനം

വിജയികളായ ടീമിനെ സ്കൂൾ അസംബ്ലിയിൽ ആദരിക്കുന്നു.

മലപ്പുറം ജില്ലതല റോബോട്ടിക് മേളയിൽ ഇരുമ്പുഴി ജി.എച്ച്.എസ്.എസ് സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ടീം മൂന്നാം സ്ഥാനം നേടി. ഫിസിക്കൽ പ്രൊജക്ട് വിഭാഗത്തിൽ ഫയർഫൈറ്റിംഗ് റോബോട്ട് നിർമിച്ചാണ് സർട്ടിഫിക്കറ്റും 1000 രൂപ കാഷ് പ്രൈസും നേടിയത്. സമ്മാനാർഹരെ സ്കൂൾ അസംബ്ലിയിൽ വെച്ച് എച്ച്.എം. ആദരിച്ചു.

മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ ഒന്നാം സ്ഥാനം

സംസ്ഥാന വിജയി അബ്ദുൽ മുനീർ.

ആഗസ്ത് 5, 6 തിയ്യതികളിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വെച്ച് നടന്ന സംസ്ഥാനതല മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റിൽ സ്കൂളിലെ കായികാധ്യാപകനായ അബ്ദുൽ മുനീർ മേമന ഹാമർ ത്രോ 45+ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടി.

അലിഫ് ക്വിസ്സ് സബ്-ജില്ല ഒന്നാം സ്ഥാനം

അവാർഡ് വി ഷൗക്കത്തിൽ നിന്നും ജൽവ നിശാനി ഏറ്റുവാങ്ങുന്നു.

അലിഫ് (Arabic Learning Improvement Force)വിങ് സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാനവ്യാപകമായി നടത്തിവരുന്ന അറബിക് ടാലന്റ് ടെസ്റ്റിൽ സ്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്ത ജൽവ നിഷാനി സി.പി. ഹയർസെക്കണ്ടറി വിഭാഗത്തിൽ മലപ്പുറം സബ്‍ജില്ലാ തല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. മത്സരം ശേഷം നടന്ന ചടങ്ങിൽ വെച്ച് മെമന്റോയും ഒന്നാം സ്ഥാനത്തിനുള്ള പ്രത്യേക സമ്മാനവും മലപ്പുറം ഐ.എം.ഇ ഓഫീസർ വി. ഷൗക്കത്തിൽ നിന്ന് ജൽവ നിശാനി സ്വീകരിച്ചു.

സ്കൂളിലെ അധ്യാപികക്ക് സംസ്ഥാന അവാർഡ്

ഇ.എൻ.ഷീജ മന്ത്രിയിൽനിന്ന് അവാർഡ് ഏറ്റുവാങ്ങുന്നു.

2009 ലെ ജോസഫ് മുണ്ടശേരി അവാർഡ് ജേതാവും 15 ഓളം ബാലസാഹിത്യ കൃതികളുടെ കർത്താവുമായ സ്കൂളിലെ മലയാളം അധ്യാപിക ഇ.എൻ. ഷീജക്ക് 2022 ലെ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡ് ലഭിച്ചു. അമ്മമണമുള്ള കനിവുകൾ എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്. തിരുവനന്തപുരത്ത് വെച്ച നടന്ന പ്രൗഢമായ ചടങ്ങിൽ മന്ത്രി സജിചെറിയാനിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങി. അവാർഡ് ജേതാവിനെ സ്കൂളിൽവെച്ച് നടന്ന ചടങ്ങിൽ പി.ടി.എ. അനുമോദിച്ചു.

എസ്.എസ്.എൽ.സി മികച്ച നേട്ടത്തിനുള്ള അവാർഡ്

മികച്ച എസ്.എസ്.എൽ.സി വിജയത്തിന് ജില്ലാപഞ്ചായത്ത് നൽകുന്ന അവാർഡ് സ്വീകരിക്കുന്നു

2023 ലെ മികച്ച എസ്.എസ്.എൽ.സി. വിജയത്തിന് മലപ്പുറം ജില്ലാ പഞ്ചായത്ത് നൽകുന്ന മെമന്റോ എച്ച്.എം., വിജയഭേരി കൺവീനർ, പി.ടി.എ പ്രസിഡണ്ട്, സ്റ്റാഫ് സെക്രട്ടറി എന്നിവർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖയിൽനിന്ന് ഏറ്റുവാങ്ങി. മൂന്നാമത്തെ വർഷവും 100 ശതമാനം വിജയവും 43 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചു. കോവിഡ് കാലത്ത് നടന്ന പരീക്ഷയിൽ നൂറു ശതമാനം വിജയവും 72 പേർക്ക് മുഴുവൻ വിഷയത്തിലും എപ്ലസ്സും ലഭിച്ചിരുന്നുവെങ്കിലും. ഫോക്കസ് ഏരിയ ഇല്ലാതെ നടത്തിയ പരീക്ഷയിൽ ഇതൊരു ചരിത്ര വിജയമാണ്. വിജയികളെയും അതിന് സഹായം ചെയ്തുകൊടുത്ത അധ്യാപകരെയും പി.ടി.എ. സ്കൂളിൽവെച്ച് നടന്ന വിജയാദരം പരിപാടിയിൽ അനുമോദിക്കുകയുണ്ടായി.