"ജി.ബി.എച്ച്.എസ്.എസ്. മഞ്ചേരി/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

sports
(ചെ.) (arts)
(sports)
വരി 127: വരി 127:

സ്റ്റാഫ് സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ.എം, മണികണ്ഠൻ വി.പി,കലാമേള ജോയിൻ്റ് കൺവീനർ ഡോ: ബബിത എന്നിവർ ആശംസകൾ അർപ്പിച്ചു. കലാമേള കൺവീനർ ഡോ: അബ്ദുസമദ് നന്ദി പറഞ്ഞു.നിറഞ്ഞവേദിയിൽ ആടിത്തീർത്ത വേഷങ്ങളുടെ ഗരിമയും, പരിസരങ്ങളെ കമ്പനം കൊള്ളിച്ച ശബ്ദ സാന്നിധ്യവും ഓർമയുടെ നിലവറയിൽ ചിതലരിക്കാതെ മടക്കി വച്ച് പുതിയ താളങ്ങൾക്ക് കാതോർക്കാം. കാലത്തിൻ്റെ നീണ്ട നടവഴിയിൽ കാതോർത്തു നിൽക്കുമ്പോൾ കൂട്ടായെത്തുന്നത് ഇത്തരം ഓർമകളായിരിക്കും.

== കളിക്കളമുണർന്നു ==
ഗവ. ബോയ്സ് ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ദ്വിദിന കായികമേള സ്കൂൾ ഗ്രൗണ്ടിൽ അരങ്ങേറി. സ്കൂളിൻ്റെ  ചരിത്രമുറങ്ങുന്ന കൈലാസത്തിൽ നിന്ന് ആരംഭിച്ച ദീപശിഖാപ്രയാണം നഗരം ചുറ്റി സ്കൂൾ  ഗൗണ്ടിലെത്തിയതോടെയാണ് കായിക മാമാങ്കത്തിന് തിരിതെളിഞ്ഞത്. വിദ്യാർഥികളെ നാല് ഹൗസുകളായി തിരിച്ച് നടത്തിയ  മാർച്ച് പാസ്റ്റ് മുതൽക്കുള്ള  മത്സരങ്ങൾ കുട്ടികളിൽ ആവേശമുണർത്തി. മലപ്പുറം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും  കോഴിക്കോട് സർവകലാശാല കായിക വിഭാഗം അസോസിയേറ്റ് പ്രൊഫസറും സ്കൂൾ പൂർവവിദ്യാർത്ഥിയുമായ  ഡോ.പി.എം. സുധീറാണ്    ഉദ്ഘാടന കർമം നിർവഹിച്ചത്.  ഹെഡ്മാസ്റ്റർ ടി.കെ ജോഷി അധ്യക്ഷത വഹിച്ചു.  കെ.എം. മുഹമ്മദ് അബ്ദുള്ള, പി. അബ്ദുൾ ഹമീദ് എന്നിവർ ആശംസകൾ നേർന്നു.  ഹയർസെക്കൻ്ററി പ്രിൻസിപ്പൽ പി. റീന സ്വാഗതവും കായികാധ്യാപകൻ കെ.പി. അജയ് രാജ്   നന്ദിയും പറഞ്ഞു .മഴ വെയിലും ഒളിഞ്ഞുനിന്ന് പരിപാടിക്ക് ഭംഗം വരാതെ നിശബ്ദമായ പ്രോത്സാഹനമേകി. സംഘാടക സമിതിയുടെ     അനൗൺസ്മെൻ്റുകൾ മത്സരാർത്ഥികളെയും കാണികളെയും ഒരുപോലെ ആവേശം കൊള്ളിച്ചു .  റിലേ മത്സരങ്ങൾക്കു ശേഷം റിസർട്ട് പ്രഖ്യാപിച്ചപ്പോൾ തികഞ്ഞ അച്ചടക്കത്തോടെ, ഫലപ്രാപ്തിയിലെത്തിയ  കായികമാമാങ്കത്തിന് തിരശീല വീണു. നിരവധി പുതിയ താരങ്ങളുടെ  പിറവിക്ക് സാക്ഷ്യം വഹിക്കാൻ കായികമേളയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
290

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1965763" എന്ന താളിൽനിന്ന് ശേഖരിച്ചത്