"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/ലിറ്റിൽകൈറ്റ്സ്/ഫ്രീഡം ഫെസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
== ഫ്രീഡം ഫെസ്റ്റ് == | == ഫ്രീഡം ഫെസ്റ്റ് == | ||
ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് മുന്നൊരുക്കം ആരംഭിച്ചു.ഇതിന്റെ ഭാഗമായി പ്രോഗ്രാമിന്റെ പോസ്റ്റർ തയ്യാറാക്കുന്ന മത്സരം നടത്താനായുള്ള നോട്ടീസ് ലീഡേഴ്സ് എല്ലാ ക്ലാസുകളിലും വായിച്ചു.പോസ്റ്റർ വര മത്സരം ഓഗസ്റ്റ് മൂന്നാം തീയതി നടത്താൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട പാനൽ ചർച്ച വരും ദിവസങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. | ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് മുന്നൊരുക്കം ആരംഭിച്ചു.ഇതിന്റെ ഭാഗമായി പ്രോഗ്രാമിന്റെ പോസ്റ്റർ തയ്യാറാക്കുന്ന മത്സരം നടത്താനായുള്ള നോട്ടീസ് ലീഡേഴ്സ് എല്ലാ ക്ലാസുകളിലും വായിച്ചു.പോസ്റ്റർ വര മത്സരം ഓഗസ്റ്റ് മൂന്നാം തീയതി നടത്താൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട പാനൽ ചർച്ച വരും ദിവസങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു. | ||
== ഫീൽഡ് ട്രിപ്പ് -ഫ്രീഡം ഫെസ്റ്റ് == | |||
2023 ഓഗസ്റ്റ് പതിനഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സിലെ 45 കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി.ആദ്യത്തെ ഹാളിലെ വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി.മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി.രണ്ടാമത്തെ പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളെ ജിജ്ഞാസഭരിതരാക്കി.സെൻസറിൽ കൈകാണിച്ച് പാവയെ ചലിപ്പിക്കുന്നതു മുതൽ അവസാനം വരെ ഓരോന്നും വ്യക്തമായി മനസിലാക്കി കുട്ടികൾ കടന്നുപോയി.പോലീസിന്റെ പവലിയനും ത്രീഡി പ്രിന്റിംഗും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു.തങ്ങളുടെ സ്വന്തം സ്കൂൾവിക്കി പേജ് കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി. | |||
== ഐ ടി കോർണർ == | == ഐ ടി കോർണർ == |
14:03, 19 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം
ഫ്രീഡം ഫെസ്റ്റ്
ഗവ.വി.എച്ച്.എസ്.എസ്,വീരണകാവിൽ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് മുന്നൊരുക്കം ആരംഭിച്ചു.ഇതിന്റെ ഭാഗമായി പ്രോഗ്രാമിന്റെ പോസ്റ്റർ തയ്യാറാക്കുന്ന മത്സരം നടത്താനായുള്ള നോട്ടീസ് ലീഡേഴ്സ് എല്ലാ ക്ലാസുകളിലും വായിച്ചു.പോസ്റ്റർ വര മത്സരം ഓഗസ്റ്റ് മൂന്നാം തീയതി നടത്താൻ തീരുമാനിച്ചു.ഇതുമായി ബന്ധപ്പെട്ട പാനൽ ചർച്ച വരും ദിവസങ്ങളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ഫീൽഡ് ട്രിപ്പ് -ഫ്രീഡം ഫെസ്റ്റ്
2023 ഓഗസ്റ്റ് പതിനഞ്ചാം തീയതി ലിറ്റിൽ കൈറ്റ്സിലെ 45 കുട്ടികളും മിസ്ട്രസുമാരും തിരുവനന്തപുരം ടാഗോർ തീയേറ്ററിൽ നടക്കുന്ന ഫ്രീഡം ഫെസ്റ്റ് കാണാനായി പോയി.ആദ്യത്തെ ഹാളിലെ വിവിധ അർഡുനോ പ്രോജക്ടുകളും മറ്റും കുട്ടികളിൽ കൗതുകമുണർത്തി.മാത്രമല്ല നമുക്കും അർഡുനോയുപയോഗിച്ച് ഇത്തരം പ്രോജക്ടുകൾ ചെയ്യാമെന്ന ആത്മവിശ്വാസവും കുട്ടികളിൽ ഉളവായി.രണ്ടാമത്തെ പ്രദർശനഹാളിലെ ഓരോ സ്റ്റാളും കുട്ടികളെ ജിജ്ഞാസഭരിതരാക്കി.സെൻസറിൽ കൈകാണിച്ച് പാവയെ ചലിപ്പിക്കുന്നതു മുതൽ അവസാനം വരെ ഓരോന്നും വ്യക്തമായി മനസിലാക്കി കുട്ടികൾ കടന്നുപോയി.പോലീസിന്റെ പവലിയനും ത്രീഡി പ്രിന്റിംഗും ത്രീഡി കാഴ്ചകളും കുട്ടികൾ ആസ്വദിച്ചതോടൊപ്പം തന്നെ വിജ്ഞാനത്തിന്റെ വലിയ സമാഹരമായി മാറ്റുകയും ചെയ്തു.തങ്ങളുടെ സ്വന്തം സ്കൂൾവിക്കി പേജ് കണ്ടത് കുട്ടികളിൽ ആത്മാഭിമാനം വളർത്തി.
ഐ ടി കോർണർ
വിജ്ഞാനത്തിന്റെ ഉത്സവമായി ഐ ടി കോർണർ ഓഗസ്റ്റ് പത്താം തീയതി മുതൽ പ്രവർത്തനം ആരംഭിച്ചു.സ്കൂളിൽ ലിറ്റിൽ കൈറ്റ്സിന് ലഭിച്ച അർഡുനോ ഉപയോഗിച്ചുള്ള വിവിധ പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സിലെ മിടുക്കർ തയ്യാറാക്കി അവതരിപ്പിച്ചു.വി.എച്ച്.എസ്.ഇ യ്ക്ക് ലഭിച്ച എക്സ്പൈസും പ്രദർശനത്തിന് ഉണ്ടായിരുന്നു.അർഡുനോയിൽ അപ്‍ലോഡ് ചെയ്ത പ്രോഗ്രാം അനുസരിച്ച് പ്രവർത്തിക്കുന്ന കോഴിയെ തീറ്റ കൊത്തിച്ചു കൊണ്ട് ബഹു.ഹെഡ്മിസ്ട്രസ് ശ്രീമതി.സന്ധ്യ ടീച്ചർ പ്രദർശനം ഉദ്ഘാടനം ചെയ്തു.ഡസ്ക്ടോപ്പിന്റെയും ലാപ്‍ടോപ്പിന്റെയും ഹാർഡ്വെയർ പരിചയപ്പെടുത്തുന്ന പ്രദർശനവും ഉണ്ടായിരുന്നു.കുട്ടികൾക്കായി ലെമൺ&സ്പൂൺ ഗെയിം ഒരുക്കിയിരുന്നു.പ്രൈമറി വിദ്യാർത്ഥികളിൽ ഇത് കൗതുകമുണർത്തി.