ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് എൽ. പി. എസ് പ്രാക്കുളം/പ്രവർത്തനങ്ങൾ/2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 5: വരി 5:
==വായന വാരാചരണം==
==വായന വാരാചരണം==
==ബഷീർ ദിനം==
==ബഷീർ ദിനം==
[[പ്രമാണം:41409 Basheer day 23.jpg|900px|]]
[[പ്രമാണം:41409_Basheer_day_23.jpg|വലത്ത്‌|400x400ബിന്ദു]]
പ്രാക്കുളം ഗവൺമെന്റ് എൽ പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു സാധാരണക്കാരന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാകാരനായ ബഷീറിന്റെ വേഷം ധരിച്ചത് രണ്ടാം ക്ലാസിലെ സിനാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായി വേഷം ധരിച്ചത് ഇശൽ ആയിരുന്നു ബഷീറിന്റെ
പ്രാക്കുളം ഗവൺമെന്റ് എൽ പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു സാധാരണക്കാരന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാകാരനായ ബഷീറിന്റെ വേഷം ധരിച്ചത് രണ്ടാം ക്ലാസിലെ സിനാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായി വേഷം ധരിച്ചത് ഇശൽ ആയിരുന്നു ബഷീറിന്റെ



11:27, 25 ജൂലൈ 2023-നു നിലവിലുണ്ടായിരുന്ന രൂപം

Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


പ്രവേശനോത്സവം

പരിസ്ഥിതി ദിനാചരണം

പിറ്റിഎ പൊതുയോഗം

വായന വാരാചരണം

ബഷീർ ദിനം

പ്രാക്കുളം ഗവൺമെന്റ് എൽ പി സ്കൂളിൽ ബഷീർ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു സാധാരണക്കാരന്റെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന കഥാകാരനായ ബഷീറിന്റെ വേഷം ധരിച്ചത് രണ്ടാം ക്ലാസിലെ സിനാൻ ആയിരുന്നു അദ്ദേഹത്തിന്റെ ഭാര്യയായി വേഷം ധരിച്ചത് ഇശൽ ആയിരുന്നു ബഷീറിന്റെ

വിവിധ കഥയിലെ കഥാപാത്രങ്ങളായും കുട്ടികൾ വേഷം ധരിച്ചു ബാല്യകാലസഖിയിലെ കഥാപാത്രങ്ങളായ സുഹറയും മജീദും മുച്ചിട്ടു കളിക്കാരന്റെ മകൾ എന്ന കഥയിലെ സൈനബയും ഒറ്റക്കണ്ണൻ പോക്കറും സാറാമ്മ എന്ന നോവലിലെ സാറാമ്മ ആനവാരിയും പൊൻകുരിശും എന്ന കഥയിലെ ആനവാരി രാമൻ നായരും പൊൻകുരിശു തോമയും പാത്തുമ്മയുടെ ആടിലെ പാത്തുമ്മയും ഒക്കെ നേരിൽ കാണാൻ കഴിഞ്ഞത് കുട്ടികൾക്ക് നവ്യ അനുഭവം ആയിരുന്നു കൂടാതെ പൂവൻപഴം എന്ന കഥയിലെ ജമീലയെ മോണോആക്ട് ആയും അവതരിപ്പിച്ചു.

പ്രീ പ്രൈമറി കഥോത്സവം

സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് പദ്ധതി വഴി പ്രീ സ്കൂളിൽ ഒരുക്കിയിട്ടുള്ള ഭാഷാ വികാസ യിടം, പ്രകടനയിടം എന്നിവയുടെ സജീവത ഉറപ്പാക്കുന്ന ഒരു പ്രവർത്തനമാണ് കഥോത്സവം. ഈ വർഷം നടത്തുന്ന പത്ത് ഉത്സവങ്ങളിൽ ആദ്യത്തേതാണ് കഥോത്സവം .

പ്രാക്കുളം ഗവ.എൽ പി .എസിൽ നടത്തുന്ന കഥോത്സവത്തിന്റെ ഭാഗമായി 23/6/2023 ൽ കൂടിയSRG മീറ്റിങ്ങിൽ 26/6/2023 ൽ സംഘാടക സമിതിയും രക്ഷാകർത്യ ശിൽപശാലയും നടത്താൻ തീരുമാനിച്ചു അന്നേ ദിവസം ഉച്ചക്ക് 2 മണിക്ക് സംഘാടക സമിതി രൂപീകരിക്കുകയും ഒപ്പം ശിൽപശാല നടത്തുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ ഒരു മാസകാലത്തെ പരിശീലനത്തിനൊടുവിൽ 4/7/2023 ൽ കഥോത്സവം നടത്താൻ തീരുമാനിക്കുകയും ചെയ്തു

4/7/2023 രാവിലെ 11 മണിക്ക് പ്രീ-പ്രൈമറി കുടികളുടെ ഈശ്വര പ്രാർത്ഥനയോടു കൂടി PTA പ്രസിഡന്റിന്റെ അധ്യക്ഷതയിൽ യോഗ നടപടികൾ ആരംഭിച്ചു. Hm കണ്ണൻ സാർ സ്വാഗതം പറഞ്ഞു ത്യക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സരസ്വതി രാമചന്ദ്രൻ കുട്ടികൾക്ക് കഥ പറഞ്ഞു കൊണ്ട് കഥോത്സവത്തിന്റെ ഉദ്ഘാടന o നിർവഹിച്ചു. വാർഡ് മെമ്പർ ശ്രീ. ജോയി, BRC കോർഡിനേറ്റർ ദിവ്യ ടീച്ചർ, അധ്യാപികമാരായ ജിബി,മിനി. ജെ, ഗിരിജ, ദിവ്യ എന്നിവർ സംസാരിച്ചു ഇതിനോടൊപ്പം ഭാഷാ വികസ നയിടത്തിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ ജോയി നിർവഹിച്ചു. ഇതോടൊപ്പം പുസ്തക പ്രദർശനം നടത്തുകയും ചെയ്തു

കഥോത്സവത്തെ അക്ഷരാർത്ഥത്തിൽ ഒരു ഉത്സവമാക്കി മാറ്റുവാൻ കുരുന്നുകൾക്ക് കഴിഞ്ഞു. മുത്തശ്ശിമാരും, മുത്തച്ഛൻ മാരും അമ്മമാരും കഥകൾ പറയുകയും കഥോത്സവം ഒരു ഉത്സവമാക്കി മാറ്റുകയും ചെയ്തു

ഔഷധ സസ്യ പ്രദർശനം

ചാന്ദ്ര ദിനം

ചാന്ദ്രദിനം പ്രാക്കുളം ഗവൺമെന്റ് എൽപി സ്കൂളിൽ ചാന്ദ്രദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടന്നു. അസ്ട്രോണമറായ ശ്രീ എൻ സാനു മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ അനിമേഷൻ ചിത്രീകരണത്തിലൂടെ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. ചാന്ദ്രദിന ക്വിസ്, കുട്ടികൾ തയ്യാറാക്കിയ റോക്കറ്റ് മോഡലുകളുടെ പ്രദർശനം, ചാന്ദ്രദിനവുമായി ബന്ധപ്പെട്ട നാടകം, അമ്പിളിമാമന്റെ ഗാനത്തിന് ജ്യുവൽ നൃത്തച്ചുവടുകൾ കാഴ്ചവച്ചു.