"ജി.യു.പി.എസ് ക്ലാരി/പ്രവർത്തനങ്ങൾ/അധ്യയന വർഷം 2023-24" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 12: | വരി 12: | ||
[[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(2).jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു|പരിസ്ഥിതി ദിന പോസ്റ്റർ ]] | [[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(2).jpg|ഇടത്ത്|ലഘുചിത്രം|212x212ബിന്ദു|പരിസ്ഥിതി ദിന പോസ്റ്റർ ]] | ||
<blockquote>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.</blockquote>[[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(1).jpg|ഇടത്ത്|ലഘുചിത്രം|945x945px|വൃക്ഷത്തൈ നടുന്നു ]] | <blockquote>ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.</blockquote>[[പ്രമാണം:19866 2023 പരിസ്ഥിതി ദിനം(1).jpg|ഇടത്ത്|ലഘുചിത്രം|945x945px|വൃക്ഷത്തൈ നടുന്നു ]] | ||
21:56, 26 ജൂൺ 2023-നു നിലവിലുണ്ടായിരുന്ന രൂപം
പ്രവേശനോത്സവം
2023-24 അധ്യയന വർഷത്തെ വരവേറ്റ് ജി യു പി എസ് ക്ലാരി പ്രവേശനോത്സവം വിപുലമായ രീതിയിൽ നടത്തി. ഔപചാരിക ഉദ്‌ഘാടനം എടരിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ആബിദ തൈക്കാടൻ നിർവ്വഹിച്ചു.
സ്വാഗതം : ശ്രീ. അബ്ദുസലാം ഇ (ഹെഡ് മാസ്റ്റർ), അധ്യക്ഷൻ : ശ്രീ. സനീർ പൂഴിത്തറ (പി ടി എ പ്രസിഡന്റ്), ആശംസ : ശ്രീ. അഷ്‌റഫ് പാടഞ്ചേരി (SMC chairman), ശ്രീ.ഹംസ ക്ലാരി(SMC vice chairman), ശ്രീ.അബ്ദുൽ റഹിമാൻ കെ(PTA vice president)
ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി രമ്യ ടീച്ചർ നന്ദി പ്രകാശിപ്പിച്ചു.
പ്രവേശനോത്സവത്തിന് എത്തുന്ന കുരുന്നുകളെ സ്വീകരിക്കാൻ സ്കൂളിൽ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. തോരണങ്ങളും ബലൂണുകളും കൊണ്ടലങ്കരിക്കപ്പെട്ട സ്കൂൾ അങ്കണത്തിലേക്ക് കടന്നുവന്ന കുട്ടികളെ സമ്മാന പൊതിയുമായാണ് അധ്യാപകർ വരവേറ്റത്. ആഘോഷത്തിന് മാറ്റുകൂട്ടുന്നതിനായി ചെണ്ടമേളത്തിന്റെ അകമ്പടിയുമുണ്ടായിരുന്നു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബിന്റെ നേതൃത്വത്തിൽ വൃക്ഷത്തൈ നടൽ, റോസ് ഗാർഡൻ വിപുലീകരണം തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ച. പ്രധാന അധ്യാപകൻ ശ്രീ.അബ്ദുസലാം ഇ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. സ്കൂൾ സോഷ്യൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ ഔഷധച്ചെടികൾ ഉദ്യാനത്തിൽ നട്ടു.
ലോക സമുദ്ര ദിനം
ജൂൺ 8 ലോക സമുദ്ര ദിനത്തോടനുബന്ധിച്ച് ജി യു പി എസ് ക്ലാരിയിൽ ശാസ്ത്ര ക്ലബിന്റെ നേതൃത്വത്തിൽ സീ ഫുഡ് ഫെസ്റ്റ് നടത്തി. വ്യത്യസ്തമാർന്ന വിവിധയിനം ഭക്ഷ്യ വസ്തുക്കൾ സ്കൂളിൽ ഒരുക്കിയ സ്റ്റാളുകളിൽ പ്രദർശിപ്പിച്ചു. പ്രധാനാധ്യാപകൻ ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ രൂപീകരണ ദിനം.
മലപ്പുറം ജില്ലാ രൂപീകരണവുമായി ബന്ധപ്പെട്ട് കുട്ടികൾ ചുമർ പത്രിക നിർമ്മാണം നടത്തി. യു പി തലത്തിൽ നടത്തിയ മൽസരത്തിൽ കുട്ടികൾ ആവേശത്തോടെ പങ്കെടുത്തു. ചുമർ പത്രിക എന്താണെന്നു ചോദിച്ചറിഞ്ഞും വായിച്ചറിഞ്ഞും കുട്ടികൾ നിർമ്മിച്ചു. കുട്ടികൾ തയ്യാറാക്കിയ ചുമർപത്രികകൾ സ്കൂൾ അങ്കണത്തിൽ പ്രദർശിപ്പിക്കുകയും ചെയ്തു. വിജയികൾക്കുള്ള സമ്മാനദാനം അസ്സെംബ്ലിയിൽ വച്ച് നിർവഹിച്ചു.
റേഡിയോ ക്ലാരി
ക്ലാരിയുടെ സ്വന്തം എഫ് എം റേഡിയോ ക്ലാരി പ്രക്ഷേപണം ആരംഭിച്ചു. ക്ലാരിയിലെ വാർത്തകളും, കൊച്ചു കൂട്ടുകാരുടെ വിവിധ കലാ പരിപാടികളും വിജ്ഞാന വിനോദങ്ങളും ഉൾക്കൊള്ളിച്ച് കൊണ്ട് യു പി ക്ലാസിലെ വിദ്യാർഥികൾ റേഡിയോ ക്ലാരിയുടെ പ്രക്ഷേപണം ആവേശത്തോടുകൂടി മുൻപോട്ടു കൊണ്ടുപോകുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ആണ് ഈ പരിപാടി പ്രക്ഷേപണം ചെയ്യുന്നത്.
വിദ്യാരംഗം കലാ സാഹിത്യ വേദി ഉദ്ഘാടനം.
ജൂൺ 19 വായനാദിനത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ഉദ്ഘാടനം നാടൻ പാട്ട് കലാകാരനും പെരുവള്ളൂർ ഗവ: എച്ച് എസ് എസിലെ അദ്ധ്യാപകനും ആയ ശ്രീ. ഗിരീഷ് നിർവ്വഹിച്ചു. നാടൻ പാട്ടുകൾ പാടിയും പറഞ്ഞും ഗിരീഷ് സർ കുട്ടികൾക്ക് ആവേശം പകർന്നു.