"ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഭിന്നശേഷി സൗഹൃദ ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(dd)
(ചെ.) (ഭിന്നശേഷി സൗഹൃദ ക്ലബ്ബ് എന്ന താൾ ജി.ഒ.എച്ച്.എസ്സ്.എസ്സ്. എടത്തനാട്ടുകര/ഭിന്നശേഷി സൗഹൃദ ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(വ്യത്യാസം ഇല്ല)

12:33, 1 ജൂൺ 2023-നു നിലവിലുള്ള രൂപം

ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം

സ്കൂളിൽ സ്ഥിരമായി വരാൻ സാധിക്കാത്ത കുട്ടികൾക്ക് ബുധനാഴ്ചകളിൽ വിദ്യാലയത്തിലെ സ്പെഷ്യൽ

എജുക്കറ്ററും നിശ്ചിത ഇടവേളകളിൽ വിഷയ അധ്യാപകരും വീട്ടിലെത്തി പഠനത്തിൽ സഹായിച്ചു വരുന്നു.

വ്യക്തിഗത വിദ്യാഭ്യാസവും പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള പഠന പ്രവർത്തനങ്ങളും കുട്ടികളിൽ

ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നു.

പൊതു സ്ഥാപനങ്ങൾ സന്ദർശനം

പൊതു സ്ഥാപനങ്ങൾ സന്ദർശനം

സാമൂഹിക ഉൾച്ചേർക്കൽ ലക്ഷ്യമിട്ടുകൊണ്ട്  ഭിന്നശേഷി വിദ്യാർഥികൾ പൊതു സ്ഥാപനങ്ങൾ സന്ദർശിച്ചു.

2019 ഒക്ടോബർ മാസം നടത്തിയ യാത്രയിൽ മണ്ണാർക്കാട് പോലീസ് സ്റ്റേഷൻ ഫയർ സ്റ്റേഷൻ

കരിമ്പുഴ നെയ്ത്ത് ഗ്രാമം ബാപ്പുജി പാർക്ക് എന്നിവിടങ്ങൾ  സന്ദർശിച്ചു. ഭിന്നശേഷിക്കാരും സഹപാഠികളും

അധ്യാപകരും ചേർന്ന് നടത്തിയ യാത്ര കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിന് പ്രചോദനമേകി.

സ്കൂൾ പിടിഎയുടെയും അധ്യാപകരുടെയും പൂർണ്ണ പിന്തുണയോടെ നടത്തിയ യാത്രയിൽ 25 ഭിന്നശേഷി

കുട്ടികളും അവരുടെ സഹപാഠികളും പങ്കെടുത്തു

ബുധനാഴ്ചകളിൽ വിദ്യാലയത്തിലെ സ്പെഷ്യൽ എജുക്കറ്ററും നിശ്ചിത ഇടവേളകളിൽ വിഷയ അധ്യാപകരും

വീട്ടിലെത്തി പഠനത്തിൽ സഹായിച്ചു വരുന്നു. വ്യക്തിഗത വിദ്യാഭ്യാസവും പാഠപുസ്തകം അടിസ്ഥാനമാക്കിയുള്ള

പഠന പ്രവർത്തനങ്ങളും കുട്ടികളിൽ ഗണ്യമായ പുരോഗതി കൈവരിക്കാൻ സഹായിക്കുന്നു.

വിമാന യാത്ര

വിമാന യാത്ര

ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്രവികസനം അടയാളപ്പെടുത്തിക്കൊണ്ട് പ്രത്യേക വികസന പദ്ധതികൾ

തയ്യാറാക്കി വിദ്യാലയത്തിൽ ഉൾച്ചേരൽ വിദ്യാഭ്യാസത്തിന്റെ ഭാഗമായി ഭിന്നശേഷി   വിദ്യാർഥികൾക്ക് വിമാന യാത്ര ഒരുക്കി.

2018-19 അധ്യയന വർഷത്തിലെ വികസന പദ്ധതികളിൽ ഒന്നായിരുന്നു  സ്വപ്ന പദ്ധതിയായ വിമാനയാത്ര.

മുൻ വർഷത്തെ ഒരു പരിഹാര ബോധന ക്ലാസിൽ ഗതാഗത മാർഗ്ഗങ്ങളെക്കുറിച്ചുള്ള പഠന വേളയിൽ കുട്ടികളുടെ

പങ്കുവെക്കലുകളാണ് യാത്രക്ക് അടിസ്ഥാനം.കടൽ കാണാത്തവർ, തീവണ്ടിയിൽ യാത്ര ചെയ്യാത്തവർ,

വിമാനത്തിൽ പിന്നെ നമ്മൾ കയറുകയുമില്ലല്ലോ എന്ന നെടുവീർപ്പോടെയുള്ള  കുട്ടികളുടെ സംസാര ശകലങ്ങൾ

എന്നിവയാണ് ഇങ്ങനൊരു യാത്രയെക്കുറിച്ച് ചിന്തിക്കാനിടയായത്. വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നതോടൊപ്പം

കര ജല വ്യോമ ഗതാഗത ഉപാധികൾ ഒരേ സമയം അനുഭവവേദ്യമാകുന്ന നേരനുഭവം ഈ യാത്രയുടെ പ്രത്യേക

തയായിരുന്നു. ജീവ പ്രവാസി കൂട്ടായ്മയുടെയും പി ടി എ,  അധ്യാപകർ, നാട്ടിലെ നല്ല വ്യക്തിത്വങ്ങൾ അടക്കമുള്ള

നിരവധി സുമനസ്സുകളുടെ സാമ്പത്തിക പിന്തുണ യോടെ 28 കുട്ടികളും രക്ഷിതാക്കളുടെ പ്രതിനിധികളും അധ്യാപകരും

യാത്ര യുടെ ഭാഗമായി. കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള യാത്രക്ക് പ്രധാനാധ്യാപകൻ  എൻ അബ്ദുന്നാസർ,