"മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 272: വരി 272:
പ്രമാണം:Hiroshimaday2022-3.png
പ്രമാണം:Hiroshimaday2022-3.png
പ്രമാണം:Hiroshimaday2022-4.png
പ്രമാണം:Hiroshimaday2022-4.png
</gallery>
=== <u>8.സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022</u> ===
'''സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പൂർത്തിയാക്കുന്ന വേളയിൽ, രാജ്യം സ്വാതന്ത്ര്യത്തിന്റെ അമൃതമഹോത്സവം ആഘോഷിക്കുന്ന വേളയിൽ നമ്മുടെ സ്വാതന്ത്യത്തിനായി സ്വജീവിതം ഹോമിച്ചവർ സ്വപ്നം കണ്ട ഇന്ത്യ പടുത്തുയർത്താനായി നമുക്ക് പ്രതിജ്ഞയെടുക്കാം.'''
'''സ്വാതന്ത്ര്യദിനം വിപുലമായ പരിപാടികളോടെ വിദ്യാലയം സമുചിതമായി ആഘോഷിച്ചു. ആഗസ്ത് 9 ന് ക്വിറ്റിന്ത്യാദിനത്തോടെ ആരംഭിച്ച പരിപാടികൾ ആഗസ്ത് 15 ന് സമാപിച്ചു. ഹർഘർ തിരംഗാ പരിപാടിയുടെ ഭാഗമായി എല്ലാ വീടുകളിലും ദേശീയ പതാകകൾ ആഗസ്ത് 13 തന്നെ ഉയർത്താനുള്ള പ്രവർത്തനങ്ങൾ ഭൂരിഭാഗം കുട്ടികളും ഏറ്റെടുത്തിരുന്നു. ആഗസ്ത് 12 ന് ദേശീയപതാകകളുടെ വിതരണം അസംബലിയിൽ ഹെഡ്മാസ്റ്റർ നിർവ്വഹിച്ചു. ദേശീയ പതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എസ്.ആർ.ജി കൺവീനർ ശ്രീജിത്ത് മാഷും വിശദീകരിച്ചു.'''
'''   ആഗസ്ത് 10 ന് ക്ലാസ് തല സ്വാതന്ത്ര്യസമര ക്വിസ് മത്സരം നടന്നു. ഒന്നാം സ്ഥാനക്കാരെ സ്കൂൾ തല മെഗാക്വിസിലേക്ക് തെരഞ്ഞെടുത്തു. ആഗസ്ത് 11 ന് മലയാളം പ്രസംഗമാത്സരവും ആഗ്സത് 12 ന് ദേശഭക്തിഗാനാലാപനമത്സരവും നടന്നു. അതേദിവസം സ്വാതന്ത്ര്യദിന പതിപ്പ് നിർമ്മാണമത്സരവും അവയുടെ പ്രദർശനവും നടത്തി. ഹിന്ദി, ഇംഗ്ലീഷ് പ്രസംഗമത്സരവും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിരുന്നു.'''
'''   ആഗസ്ത് 14 ന് സ്കൂളും പരിസരവും ശുചിയാക്കുകയും അലങ്കരിക്കുകയും ചെയ്തു. പ്രവർത്തനങ്ങളിലെല്ലാം അധ്യാപകർക്കൊപ്പം അധ്യാപക വിദ്യാർത്ഥികളും പങ്കെടുത്തു.'''
'''   ആഗസ്ത് 15 ന് രാവിലെ 9 മണിക്ക് ചേർന്ന പ്രത്യേക അസംബ്ലിയിൽ ഹെഡ്മാസ്റ്റർ ശ്രീ.എം പി ശശിധരൻ ദേശീയ പതാക ഉയർത്തി. പി.ടി.എ പ്രസിഡന്റ് ശ്രീ.എം രതീഷ്, പി.ടി.എ അംഗങ്ങൾ, രക്ഷിതാക്കൾ തുടങ്ങിയവർ വിദ്യാർത്ഥികൾക്കും അധ്യാപകർക്കുമൊപ്പം പങ്കെടുത്തു. തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ ഹെഡ്മാസ്റ്റർ സ്വാഗതമാശംസിച്ചു. വർത്തമാനകാല ഭാരതത്തിന്റെ അവസ്ഥയിൽ സ്വാതന്ത്ര്യത്തെ കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിച്ച അധ്യക്ഷൻ ശ്രീ. എം രതീഷിനെത്തുടർന്ന് മട്ടന്നൂർ നഗരസഭാ ഉപാധ്യക്ഷൻ ശ്രീ. പി വി പുരുഷോത്തമൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. സമഗ്രശിക്ഷ ബി പി സി ശ്രീ. ജയതിലകൻ, പി.ടി.എ വൈസ് പ്രസിഡന്റ് ശ്രീ വിജിത്ത്, മദർ പിടി.എ വൈസ് പ്രസിഡന്റ് ശ്രീമതി സജിമ വിജിത്ത്, അധ്യാപകരായ ശ്രീ. സജിത്ത് കുമാർ, ശ്രീ. രാജേഷ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. സീനിയർ അധ്യാപികയായ ശ്രീമതി പ്രവീണ ചടങ്ങിൽ നന്ദി പ്രകാശിപ്പിച്ചു.'''
'''പൊതുസമ്മേളനത്തിന് ശേഷം വേദിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു. ദേശഭക്തിഗാനാലാപനം, സ്ക്വിറ്റുകൾ, പ്രസംഗം, നൃത്താവിഷ്കാരം എന്നിവ ആകർഷകമായിരുന്നു. കാണികളെ ഏറെ ആകർഷിച്ചത് കുട്ടികളുടെ പ്രച്ഛന്നവേഷമായിരുന്നു. ഗാന്ധിജിയും നെഹ്റുവും ബാലഗംഗാധരതിലകനും ഝാൻസി റാണിയും വേദിയെലത്തിയത് സദസ്സിനെ കോരിത്തരിപ്പിച്ചു. തുടർന്ന് രക്ഷിതാക്കളേയും കുട്ടികളേയും പങ്കെടുപ്പിച്ചുള്ള മൾട്ടി മീഡിയ മെഗാ സ്വാതന്ത്ര്യസമര ക്വിസ് ഏറെ ശ്രദ്ധേയമായിരുന്നു. ക്വിസ് മാസ്റ്ററായി ശ്രീ സജിത്ത് മാഷും സ്കോററായി ശ്രീ രാജേഷ് മാഷും പ്രവർത്തിച്ചു. മത്സ രിച്ച 26 ടീമുകളെ പിന്തള്ളി അഞ്ച് എ ക്ലാസിലെ നന്ദനയും അമ്മയായ ശ്രീമതി സുനിതയും ഒന്നാം സ്ഥാനവും ആറ് ബി ക്ലാസിലെ വൈദേവും അമ്മയായ ശ്രീമതി പ്രജിഷയും രണ്ടാം സ്ഥാനവും നേടിയപ്പോൾ മൂന്നാം സ്ഥാനത്ത് ആറ് സി ക്ലാസിലെ അമേയയും അച്ഛനായ ശ്രീ പ്രദീപും സ്വന്തമാക്കി. മത്സരത്തിൽ പങ്കെടുത്തവർക്കെല്ലാമുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പായസവിതരണത്തോടെ സ്വാതന്ത്ര്യ ത്തിന്റെ അമൃത മഹോത്സവത്തിന് തിരശ്ശീല വീണു.'''<gallery>
പ്രമാണം:Independance2022-1.png
പ്രമാണം:Independance2022-2.png
പ്രമാണം:Independance2022-3.png
പ്രമാണം:Independance2022-4.png
പ്രമാണം:Independance2022-5.png
</gallery>
</gallery>


391

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1907694" എന്ന താളിൽനിന്ന് ശേഖരിച്ചത്