"വർഗ്ഗം:ജി.എം.എൽ.പി.എസ്. വടക്കാങ്ങര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജിഎംഎഎൽപിസ്കൂൾവടക്കാങ്ങരയിലെആദ്യപള്ളിക്കൂടം. ~^~^~^~^~^~^~~ വടക്കാങ്ങരയിലെ ആദ്യ പള്ളിക്കൂടമാണ് വടക്കാങ്ങര ജി എം എ എൽ പി സ്കൂൾ കിഴക്കേ കുളമ്പ്. അക്കാലത്തെ ഗ്രാമത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചെ.)No edit summary
 
വരി 1: വരി 1:
ജിഎംഎഎൽപിസ്കൂൾവടക്കാങ്ങരയിലെആദ്യപള്ളിക്കൂടം.
ജിഎംഎഎൽപിസ്കൂൾവടക്കാങ്ങരയിലെആദ്യപള്ളിക്കൂടം. വടക്കാങ്ങരയിലെ ആദ്യ പള്ളിക്കൂടമാണ് വടക്കാങ്ങര ജി എം എ എൽ പി സ്കൂൾ കിഴക്കേ കുളമ്പ്. അക്കാലത്തെ ഗ്രാമത്തിലെ വിദ്യാഭ്യാസ വിവക്ഷണൻ വേങ്ങശ്ശേരി മൊയ്തു  വിദ്യാലയത്തിന് തുടക്കമിട്ടു. മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ1915 ൽ എലിമെൻ്ററി വിദ്യാലയം ആരംഭിക്കുന്നത്.  
~^~^~^~^~^~^~~
വടക്കാങ്ങരയിലെ ആദ്യ പള്ളിക്കൂടമാണ് വടക്കാങ്ങര ജി എം എ എൽ പി സ്കൂൾ കിഴക്കേ കുളമ്പ്. അക്കാലത്തെ ഗ്രാമത്തിലെ വിദ്യാഭ്യാസ വിവക്ഷണൻ വേങ്ങശ്ശേരി മൊയ്തു  വിദ്യാലയത്തിന് തുടക്കമിട്ടു. മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ1915 ൽ എലിമെൻ്ററി വിദ്യാലയം ആരംഭിക്കുന്നത്.  

1944 ൽ പ്രധാന അധ്യാപകൻ അടക്കം രണ്ട് അധ്യാപകരോട് കൂടിയ വിദ്യാലയം കിഴക്കേ കുളമ്പ് മസ്ജിദിന് അരികെ. ഒന്ന് മുതൽ 5 വരെ ആയിരുന്നു പ0നം. കാര്യമായും മലയാളവും കണക്കുമായിരുന്നു പാഠ്യ വിഷയം. വിദ്യാർത്ഥികളുടെ കയ്യിൽ പൊട്ടിയ സ്ലേറ്റും പെൻസിൽ പൊട്ടും മാത്രമാണ് പഠനോപകരണം. വസ്ത്രമാണെങ്കിൽ അധികപേർക്കും ഒറ്റ കൂട്ട് മാത്രം. അധ്യാപകർ പോലും കാലിൽ ചെരിപ്പ് ധരിക്കാത്ത കാലം. ശമ്പളം അന്ന് രണ്ട് അക്കം തന്നെ വലിയ സംഖ്യയാ,,,,

01:15, 16 ഏപ്രിൽ 2023-നു നിലവിലുള്ള രൂപം

ജിഎംഎഎൽപിസ്കൂൾവടക്കാങ്ങരയിലെആദ്യപള്ളിക്കൂടം. വടക്കാങ്ങരയിലെ ആദ്യ പള്ളിക്കൂടമാണ് വടക്കാങ്ങര ജി എം എ എൽ പി സ്കൂൾ കിഴക്കേ കുളമ്പ്. അക്കാലത്തെ ഗ്രാമത്തിലെ വിദ്യാഭ്യാസ വിവക്ഷണൻ വേങ്ങശ്ശേരി മൊയ്തു വിദ്യാലയത്തിന് തുടക്കമിട്ടു. മലബാർ ഡിസ്ട്രിക് ബോർഡിന് കീഴിൽ1915 ൽ എലിമെൻ്ററി വിദ്യാലയം ആരംഭിക്കുന്നത്.

1944 ൽ പ്രധാന അധ്യാപകൻ അടക്കം രണ്ട് അധ്യാപകരോട് കൂടിയ വിദ്യാലയം കിഴക്കേ കുളമ്പ് മസ്ജിദിന് അരികെ. ഒന്ന് മുതൽ 5 വരെ ആയിരുന്നു പ0നം. കാര്യമായും മലയാളവും കണക്കുമായിരുന്നു പാഠ്യ വിഷയം. വിദ്യാർത്ഥികളുടെ കയ്യിൽ പൊട്ടിയ സ്ലേറ്റും പെൻസിൽ പൊട്ടും മാത്രമാണ് പഠനോപകരണം. വസ്ത്രമാണെങ്കിൽ അധികപേർക്കും ഒറ്റ കൂട്ട് മാത്രം. അധ്യാപകർ പോലും കാലിൽ ചെരിപ്പ് ധരിക്കാത്ത കാലം. ശമ്പളം അന്ന് രണ്ട് അക്കം തന്നെ വലിയ സംഖ്യയാ,,,,

 തെക്കേക്കര ഏനിക്കുട്ടി കാക്കയുടെ കെട്ടിടം അവതാളത്തിലായപ്പോൾ കിഴക്കേ കുളമ്പ് അങ്ങാടിയിൽ തന്നെയുള്ള കരുവാട്ടിൽ കുഞ്ഞയമു കുരിക്കളുടെ പീടിക റൂമിലേക്ക് മാറ്റി.

1945ൽ കരുവാട്ടിൽ കുഞ്ഞയമു കുരിക്കൾ ചോലക്കത്തൊടി അലവിയുടെ പിതാവിൽ നിന്ന് നൂറ് രൂപക്ക് വാങ്ങിയ ഇപ്പോഴത്തെ ഇടത്തേക്ക് മാറ്റിയത്. കുരിക്കളുടെ മരണശേഷം തനിക്ക് അവകാശമായി ലഭിച്ചഭൂമി പുത്രൻ അബൂബക്കർ മൗലവി സ്കൂൾ വിപുലീകരിക്കാൻ സൗജന്യമായി നൽകി.

 കേരളക്കരയിലുള്ള പല ആളുകളും ഇവിടെ അധ്യാപകരായി എത്തിയിട്ടുണ്ട്. ആദ്യകാല അധ്യാപകരിൽ പ്രധാനി കലങ്ങാടൻ കുഞ്ഞാപ്പ മുസ്ല്യാർ, കോട്ടോല കുഞ്ഞാലി മുസ്ല്യാർ കർക്കിടകം കിഴക്കേ കുളമ്പ് പള്ളിയിൽ ഖുതുബ നിർവ്വഹിച്ചിരുന്നു. ആല്യാമുട്ടി മാസ്റ്റർ പെരിന്തൽമണ്ണ, മമ്മുട്ടി മാസ്റ്റർ വടക്കേമണ്ണ എന്നവർ പഴയ കാല അധ്യാപകരുടെ പട്ടികയിൽ,,,,,
1980 യശ:ശ്ശരീയനായ കെ കെ എസ് തങ്ങളുടെ ശ്രമഫലമായി സംസ്ഥാന സർക്കാറിൽ നിന്നും അനുമതി വാങ്ങി പുതിയ കെട്ടിടത്തിന് അനുമതി ലഭിക്കുന്നത്. 1984 ൽ പുതിയ കെട്ടിടം പണി പൂർത്തിയായത്. 2018 മുതൽ കുട്ടികളിൽ വൻ വർദ്ധനവാണ് ഉള്ളത്. 2018ൽ 214 പേരിൽ  തുടങ്ങി ഇന്ന് 362 ൽ എത്തി നിൽക്കുന്നു.

19 93ൽ ടി എം വാസുദേവൻ നായർ പ്രധാന അധ്യാപകനായി ശേഷം ടി അബ്ദുൽ ഖാദർ മാഷ്, ടി സെയ്ത് മാസ്റ്റർ, മറിയുമ്മ ടീച്ചർ, മൊയ്തീൻ കുട്ടി മാസ്റ്റർ എന്നവരും നിലവിൽ അറക്കൽ യൂസുഫ് മാസ്റ്റർ പ്രധാന അധ്യാപകനുമാണ്. പ്രെമറി തലം തൊട്ട് നാലാം സ്റ്റാൻഡേർഡ് വരെ ഇപ്പോൾ പതിമൂന്ന് ഡിവിഷനുകളുണ്ട്. പുതിയ നാല് ക്ലാസ് റൂമുകൾ കൂടി ലഭ്യമായാൽ എനിയും ഡിവിഷനുകൾ വർദ്ധിപ്പിക്കാനും സ്കൂളിനെ ഉന്നതിയിലേക്ക് ഉയർത്താനുമാവും. ഗ്രാമത്തിലെ ആദ്യ തലമുറക്ക് അക്ഷര പാനപാത്രം നൽകി നൂറ്റാണ്ട് പിന്നിട്ട വടക്കാങ്ങര പ്രെമറി സ്കൂൾ വടക്കാങ്ങര ചരിത്രത്തിൻ്റെ ആദ്യ അധ്യായങ്ങളിൽ പെടുത്താം.

"ജി.എം.എൽ.പി.എസ്. വടക്കാങ്ങര/ചരിത്രം" എന്ന വർഗ്ഗത്തിലെ താളുകൾ

ഈ വർഗ്ഗത്തിൽ താഴെ നൽകിയിരിക്കുന്ന ഒരു താൾ മാത്രമാണുള്ളത്.