"ഭൂമിയ്ക്കൊരു ഉണർത്തു പാട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
[[പ്രമാണം:11453_evn12.jpeg|പകരം=|ഇടത്ത്|ചട്ടരഹിതം|533x533ബിന്ദു]] | [[പ്രമാണം:11453_evn12.jpeg|പകരം=|ഇടത്ത്|ചട്ടരഹിതം|533x533ബിന്ദു]] | ||
[[പ്രമാണം:11453_env13.jpeg|പകരം=|ചട്ടരഹിതം| | [[പ്രമാണം:11453_env13.jpeg|പകരം=|ചട്ടരഹിതം|500x500px]] |
23:05, 19 ഫെബ്രുവരി 2023-നു നിലവിലുള്ള രൂപം
2022 ജൂൺ 5 പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചതും നാളിതുവരെയും തുടർന്നുകൊണ്ടിരിക്കുന്നതുമായ വിദ്യാലയത്തിന്റെ തനതു പ്രവർത്തനമാണ് ഭൂമിയുടെ ഉണർത്തു പാട്ടായ കാർബൺ ന്യൂട്രൽ കാമ്പസ്.
കാസർഗോഡ് നഗരത്തിനടുത്ത് സംസ്ഥാന ഹൈവേയോട് ചേർന്നാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ പുക കാരണമായിട്ടുള്ള ഗുരുതരമായ പ്രയാസങ്ങൾ സ്കൂളിൽ അനുഭവപ്പെടാറുണ്ട്.
അതുപോലെ സ്കൂളിനോട് ചേർന്ന് കിടക്കുന്ന പുഴയുടെ തീരങ്ങളിൽ മാലിന്യങ്ങൾ നിക്ഷേപിക്കുന്ന പതിവും ധാരാളമായിട്ട് കാണപ്പെടാറുണ്ട്.
ഇതിനെല്ലാം മാറ്റം വരുത്തുക എന്ന രൂപത്തിൽ ജൂൺ 5 പരിസ്ഥിതി ദിനത്തിൽ ക്ലീൻ കടവത്ത് എന്ന നമ്മുടെ വിദ്യാർത്ഥികളുടെ കൂട്ടായ്മയും പി.ടി.എയും ചേർന്ന് സ്കൂളും പരിസരവും വഴിയും പുഴയുടെ പരിസരങ്ങളും പൂർണമായും ശുചീകരിക്കുകയും ഈ വിവരം പഞ്ചായത്തിന് അറിയിക്കുകയും പുഴയുടെ തീരങ്ങളിൽ ചെളി അടിഞ്ഞുകൂടിയ സ്ഥലങ്ങളിൽ ചെളിമാറ്റി നല്ല മണ്ണിട്ട് വൃത്തിയാക്കി കണ്ടൽ കാടുകൾ നട്ട് പിടിപ്പിക്കുകയുംചെയ്തു എന്നതാണ് ആദ്യത്തെ പ്രവർത്തനം.തുടർന്ന് ക്ലാസുകളിലും പിടിഎ യിലും ബോധവൽക്കരണം സംഘടിപ്പിക്കുകയും മുള പോലെയുള്ള ചെടികൾ വീടുകളിലും മറ്റും നട്ടുപിടിപ്പിക്കാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു. സ്കൂളിലെ സ്ഥലപരിമിതി കാരണം സ്കൂളിൻറെ പരിസരങ്ങളിൽ ഇതുപോലെയുള്ളവ നട്ടുപിടിപ്പിക്കുക എന്നുള്ളത് പ്രയാസകരമായിരുന്നു.സ്കൂളിനോട് ചേർന്ന് കിടക്കുന്ന വീടുകളിലെ കുട്ടികളോട് വാഹനങ്ങൾ ഒഴിവാക്കി നടന്നു വരാനും സൈക്കിൾ ഉള്ളവർ സൈക്കിൾ ഉപയോഗിച്ച് സ്കൂളിലേക്ക് എത്താനും ദൂരെയുള്ള കുട്ടികൾ വരുന്ന വാഹനങ്ങൾ സ്കൂളിന് പുറത്ത് നിർത്തി കോമ്പൗണ്ടിന് ഉള്ളിലേക്ക് കയറ്റാതെ കുട്ടികളെ ഇറക്കി പോകുവാനും പ്രത്യേകമായി നിർദ്ദേശിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്തു.
അതിനുശേഷം കുട്ടികളുടെ വീടുകളിൽ ഉപയോഗിക്കുന്ന ബൾബുകൾ മറ്റു ഉപകരണങ്ങൾ എന്നിവയെക്കുറിച്ച് സർവ്വേ നടത്തുകയും സാധാരണ ബൾബുകളും മറ്റും ഉപയോഗിക്കുന്നത് ഒഴിവാക്കി ഘട്ടം ഘട്ടമായി താരതമ്യേനെ വൈദ്യുതി ഉപയോഗം കുറക്കുന്ന എൽഇഡി പോലെയുള്ളവ ഉപയോഗിക്കാൻ നിർദ്ദേശിക്കുകയും മാലിന്യങ്ങൾ പഞ്ചായത്തുമായി ബന്ധപ്പെട്ട് സംസ്കരിക്കാനുള്ള മാർഗ്ഗങ്ങൾ തേടാനും നിർദ്ദേശിച്ചു.
തുടർന്ന് സ്കൂളിലോ സ്കൂളിൻറെ പരിസരങ്ങളിലോ പ്ലാസ്റ്റിക്കുകളോ അതുപോലെയുള്ള മാലിന്യങ്ങളോ കത്തിക്കുകയില്ല എന്നും സ്കൂളിൽ വിറക് കത്തിച്ചിട്ടുള്ള പാചകം ഒഴിവാക്കണമെന്നും നിർദ്ദേശിക്കുകയും അടുത്ത വർഷങ്ങളിൽ എൽപിജി ഒഴിവാക്കി ബയോഗ്യാസിലേക്ക് നീങ്ങാനുള്ള പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു.അതുപോലെ പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ശേഖരിക്കുകയും അവ വൃത്തിയാക്കി ഇനം തിരിച്ച് പഞ്ചായത്തുമായി ബന്ധപ്പെട്ട് ഗ്രീൻ അംബാസിഡർമാർ മുഖേനെ ഹരിത കർമ്മ സേനക്ക് ഏൽപ്പിക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളും ഇടക്കിടെയുള്ള ബോധവത്കരണ ക്ലാസുകളും നടന്ന് വരുന്നു.