"സെന്റ്. ജോർജ്ജ്സ് എച്ച്.എസ്. ആരക്കുന്നം/ഗ്രന്ഥശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{ഉള്ളടക്കം}}
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ഗ്രന്ഥശാലാദിനത്തിൽ ബാലസാഹിത്യകാരൻ കെ.ജെ ജോർജ്ജ് ആരക്കുന്നത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു]]''' ==
== '''[[സെന്റ്. ജോർജ്ജ്സ് എച്ച്.എസ്.ആരക്കുന്നം 2022 -2023 പാഠ്യ പഠ്യേതര പ്രവർത്തനങ്ങൾ|ഗ്രന്ഥശാലാദിനത്തിൽ ബാലസാഹിത്യകാരൻ കെ.ജെ ജോർജ്ജ് ആരക്കുന്നത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു]]''' ==
[[പ്രമാണം:WhatsApp Image 2022-11-21 at 20.14.17.jpg|വലത്ത്‌|ചട്ടരഹിതം]]
[[പ്രമാണം:WhatsApp Image 2022-11-21 at 20.14.17.jpg|വലത്ത്‌|ചട്ടരഹിതം]]

22:44, 21 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാലാദിനത്തിൽ ബാലസാഹിത്യകാരൻ കെ.ജെ ജോർജ്ജ് ആരക്കുന്നത്തിൻ്റെ ഫോട്ടോ അനാച്ഛാദനം ചെയ്തു

ഗ്രന്ഥശാലാദിനത്തിൻ ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ പൂർവ്വഅധ്യാപകനും, പ്രശസ്ത ബാലസാഹിത്യകാരനുമായിരുന്ന ആരക്കുന്നം ജോർജിന്റെ ഫോട്ടോ സ്കൂൾ ലൈബ്രറിയിൽ അനാച്ഛാദനം ചെയ്തു. സ്കൂൾ മാനേജർ സി. കെ റെജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പൂർവ്വവിദ്യാർത്ഥിയും പ്രശസ്ത ശിൽപിയുമായ ശിവദാസ് എടക്കാട്ടുവയൽ ഫോട്ടോ അനാച്ഛാദനം ചെയ്ത് അനുസ്മരണ പ്രഭാഷണം നടത്തി ആശംസകൾ നേർന്നു. ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി, സീനിയർ  അസിസ്റ്റന്റ് ഡെയ്സി വർഗീസ്, സ്കൂൾ ബോർഡ് മെമ്പർ ബോബി പോൾ, പ്രോഗ്രാം കോ ഓർഡിനേറ്റർ മഞ്ജു വർഗീസ്, അധ്യാപകരായ മഞ്ജു കെ ചെറിയാൻ, ജോസ്നി വർഗീസ്, ജോമോൾ മാത്യു, ജീവമോൾ വർഗീസ്, ആകർഷ് സജികുമാർ എന്നിവർ സംസാരിച്ചു. ആരക്കുന്നം ജോർജ്ജിന്റെ ബാലസാഹിത്യകൃതികൾ കണ്ടെടുത്തു പുന:പ്രസിദ്ധീകരിക്കുവാൻ സ്കൂൾ മുൻകൈ എടുക്കുമെന്ന് സ്കൂൾ മാനേജർ സി. കെ റെജി അറിയിച്ചു.

കഥാപാത്രങ്ങളുടെ രംഗാവിഷ്ക്കാരത്തോടെ ബഷീർ അനുസ്മരണം

ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂൾ  ആരക്കുന്നം ഗ്രാമീണ വായനശാലയുടെ സഹകരണത്തോടെ വൈക്കം  മുഹമ്മദ് ബഷീർ അനുസ്മരണം   സംഘടിപ്പിച്ചു.

ബഷീർ കഥാപാത്രങ്ങളായ മതിലുകളിലെ നാരായണി, പാത്തുമ്മയുടെ ആടിലെ പാത്തുമ്മ, ബാല്യകാലസഖിയിലെ മജീദ്, സുഹറ, പ്രേമലേഖനത്തിലെ കേശവൻ നായരും, സാറാമ്മയും കുട്ടികൾ രംഗത്ത് അവതരിപ്പിച്ചു.

എടയ്ക്കാട്ടുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ജയകുമാർ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു., സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, പി.ടി.എ പ്രസിഡന്റ് ബീന പി നായർ , മഞ്ജു വർഗീസ്, ആരക്കുന്നം ഗ്രാമീണ വായനശാല പ്രസിഡൻ്റ് ജിനു ജോർജ്,ഇന്നു .വി .ജോണി, അശ്വതി മേനോൻ, അന്ന ബിജു, സിയ ബിജു , ആതിര അശോകൻ, ആകർഷ് സജികുമാർ, അക്സ മേരി പോൾ, അമില ലാലൻ, ആൻമരിയ ഷിബു സംസാരിച്ചു.


ആരക്കുന്നം  സെന്റ് ജോർജ്ജസ് ഹൈസ്കൂളിൽ എന്റെ വായന എന്റെ അറിവ് എന്റെ ചിറക് പദ്ധതി

മുളന്തുരുത്തി: ആരക്കുന്നം സെന്റ് ജോർജ്ജസ് ഹൈസ്കൂളിലെ ഈ വർഷത്തെ വായനാദിനം എന്റെ വായന എന്റെ അറിവ് എന്റെ ചിറക് എന്ന വായന വർഷം പദ്ധതിയുടെ ഉദ്ഘാടനം  പുളിക്കമാലി പട്ടശ്ശേരിൽ ജിനു പി സജി എന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് പുസ്തകം കൈമാറിക്കൊണ്ട് പ്രശസ്ത സാഹിത്യകാരിയും സർവ്വവിജ്ഞാനകോശം ഡയറക്ടറുമായ ഡോ. മ്യൂസ് മേരി ജോർജ് നിർവ്വഹിച്ചു. വിദ്യാർത്ഥിയുടെ വീട്ടിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ മാനേജർ സി.കെ റെജി അദ്ധ്യക്ഷത വഹിച്ചു. ഒരു വർഷം നീണ്ടു നിൽക്കുന്ന ഈ പദ്ധതിയിൽ കുട്ടികൾ വായിച്ച പുസ്തകത്തിന്റെയും ആസ്വാദന കുറിപ്പിന്റെയും അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പുസ്തകം വായിക്കുന്ന ഹൈസ്കൂൾ യു.പി വിദ്യാർത്ഥികൾക്ക് സ്വർണ്ണ നാണയം സമ്മാനമായി നല്കുന്നു. ചടങ്ങിൽ ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി , ആലുവ യു.സി കോളേജ് റിട്ടയേർഡ് പ്രൊഫ.പി എം കുര്യാച്ചൻ , സ്കൂൾ ബോർഡംഗം ബോബി പോൾ ,ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് ബീന പി നായർ , മഞ്ജു വർഗീസ് , ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ്, അന്നമ്മ ചാക്കോ ,ജിൻസി പോൾ , സിജോ വർഗീസ്, ഫാ. മനു ജോർജ് കെ , ജോമോൾ മാത്യു , ജീവ മോൾ വർഗീസ് അശ്വതി മേനോൻ , സജി വർഗീസ് എന്നിവർ സംസാരിച്ചു.