"എൽ. എഫ്. സി. എച്ച്. എസ്സ്. ഇരിങ്ങാലക്കുട/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 80: വരി 80:


=== അധിക പരിശീലനങ്ങൾ ===
=== അധിക പരിശീലനങ്ങൾ ===
അബാക്കസ് യോഗ കാലിയോഗ്രഫി കരാട്ടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിങ്ങനെയുള്ള അധിക പരിശീലങ്ങളും വിദ്യാലയം ഒരുക്കിയിരിക്കുന്നു
<gallery>
<gallery>
പ്രമാണം:23027 TSR 410.jpg|ലൈബ്രറി
</gallery>അബാക്കസ് യോഗ കാലിയോഗ്രഫി കരാട്ടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിങ്ങനെയുള്ള അധിക പരിശീലങ്ങളും വിദ്യാലയം ഒരുക്കിയിരിക്കുന്നു<gallery>
പ്രമാണം:23027 TSR 401.jpg|സ്കൂൾ പൂച്ചെടികൾ
പ്രമാണം:23027 TSR 401.jpg|സ്കൂൾ പൂച്ചെടികൾ
പ്രമാണം:23027 TSR 302.jpg|ഓഫീസ് റൂം
പ്രമാണം:23027 TSR 302.jpg|ഓഫീസ് റൂം
വരി 91: വരി 91:
പ്രമാണം:23027 TSR 409.jpg|ഓവർ ബ്രിഡ്ജ്
പ്രമാണം:23027 TSR 409.jpg|ഓവർ ബ്രിഡ്ജ്
പ്രമാണം:23027 TSR 410.jpg|ലൈബ്രറി
പ്രമാണം:23027 TSR 410.jpg|ലൈബ്രറി
പ്രമാണം:23027 TSR 410.jpg
 
</gallery>
</gallery>

19:46, 5 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം


വിവിധ ബ്ലോക്കുകൾ

കെജി ബ്ലോക്ക്

ലോവർ പ്രൈമറി ബ്ലോക്ക്

അപ്പർ പ്രൈമറി ബ്ലോക്ക് & ഹൈസ്കൂൾ ബ്ലോക്ക്

ഹെഡ്മിസ്ട്രസ് ബ്ലോക്ക്

പൊതുവായ മീറ്റിങ്ങുകൾക്കും മറ്റു ആവശ്യങ്ങൾക്കുമായി മൂന്ന് നിലകളിലുള്ള പ്രത്യേക ബ്ലോക്ക്

ലാബ് സൗകര്യങ്ങൾ

ഐടി ലാബ്

ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായ ഐടി റൂമുകൾ സജ്ജീകരിച്ചിട്ടുണ്ട് കൂടാതെ ഹൈസ്കൂൾ ഭാഗങ്ങൾക്കുള്ള ഐടി റൂമിൽ എസി സേവനം ലഭ്യമാക്കിയിട്ടുണ്ട്

സയൻസ് ലാബ്

വിദ്യാർത്ഥികൾക്ക് ശാസ്ത്രപരമായ വിഷയങ്ങളിൽ പ്രായോഗിക കൂടി നൽകാൻ സംഘത്തിലുള്ള സയൻസ് വിഷയങ്ങൾക്ക് ഉപരി ഗണിതം സോഷ്യൽ സയൻസ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിവിധ ഉപകരണങ്ങളും വിദ്യാർത്ഥികൾക്കായി ഒരുക്കിയിട്ടുണ്ട് നൽകിയിരിക്കുന്ന പരീക്ഷണങ്ങൾ ലാബിൽ ചെയ്ത് പരീക്ഷിക്കാനുള്ള അവസരം അധ്യാപകർ കാഴ്ചവയ്ക്കുന്നു ഇതിനായി പ്രത്യേകം മുറിയും സജ്ജീകരിച്ചിട്ടുണ്ട്.

ലൈബ്രറി

വിദ്യാർത്ഥികളുടെ അഭിരുചിക്കനുസരിച്ച് വിവിധ ഭാഷകളിലും വ്യത്യസ്ത വിഭാഗങ്ങളിലുമുള്ള 7,000 പുസ്തക ശേഖരനും ആയി പ്രവർത്തിക്കുന്നു കൂടിയ വിശാലമായ വായനശാല

അത്യാവശ്യ സൗകര്യങ്ങൾ

ടോയ്ലറ്റ് സൗകര്യം(ഗേൾസ് ഫ്രണ്ട്ലി ടോയിലെറ്റ്,ഭിന്നശേഷിക്കാർ)

ഓരോ ബ്ലോക്കുകളിലും ഓരോ നിലകളിലും പ്രത്യേകമായി ടോയ്ലറ്റ് സൗകര്യമൊരുക്കിയിട്ടുണ്ട്. അപ്പർ പ്രൈമറി ഹൈസ്കൂൾ ബ്ലോക്ക് പെൺകുട്ടികളുടെ ആയതുകൊണ്ട് തന്നെ അവർക്കായിട്ടുള്ള പ്രാഥമിക സൗകര്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട് പെൺകുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായി നാപ്കിൻ വെൻഡിങ് മെഷീനോടുകൂടിയ അത്യാധുനിക ടോയ്ലറ്റ് സൗകര്യം .

ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കുന്നതിനായി യൂറോപ്യൻ ടോയ്‌ലറ്റുകൾ ഇവിടെ സജ്ജമാക്കിയിരിക്കുന്നു.

കൈ കഴുകാനുള്ള സൗകര്യം

ഒരേസമയം നൂറോളം കുട്ടികൾക്ക് കൈ കഴുകാനുള്ള സൗകര്യം

ശുദ്ധജലം

വിദ്യാർത്ഥികൾക്കായി ശുദ്ധീകരിച്ച ജലം എല്ലാം നിലവിളിലും ലഭ്യമാണ് .ഇതോടൊപ്പം തന്നെ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ഇച്ഛാനുസരണം കുടിക്കാൻ തണുത്തതും ചൂടുള്ളതും ആയ ജലത്തിന് മെഷീൻ സൗകര്യം വിദ്യാലയം ഒരുക്കിത്തരുന്നു.

ഡിജിറ്റൽ ക്ലാസ് റൂം

ദൃശ്യ സാങ്കേതിക വിദ്യയുടെ സഹായത്താൽ വിദ്യാഭ്യാസം കൂടുതൽ മികച്ചതാക്കുവാനും അഭ്യസന രീതിയിലെ വേണ്ടി 2011 മുതൽ തന്നെ ഓരോ ക്ലാസ് മുറികളിലും ഡിജിറ്റൽ ക്ലാസ് റൂമുകൾ രൂപീകരിക്കുകയുണ്ടായി. നിലവിൽ മുഴുവൻ ക്ലാസുകളിലും ഈ സൗകര്യം ലഭ്യമാണ്

ഓവർ ബ്രിഡ്ജ്

വിദ്യാർത്ഥികൾക്ക് വർഷകാലത്തും മറ്റും അവരുടെ ക്ലാസുകളിൽ നിന്ന് ലാബുകൾ ജയിക്കും മറ്റുമായി തൊട്ടടുത്ത് ബ്ലോക്കുകളിലേക്ക് തടസ്സങ്ങളില്ലാതെ യാത്ര ചെയ്യുവാനായി മേൽപ്പാലം ഒരുക്കിയിരിക്കുന്നു .വിദ്യാർത്ഥികളെ ആരോഗ്യത്തെ കൂടി നിർത്തിയാണ് ഇത്തരം ഒരു സൗകര്യം ഒരുക്കിയിരിക്കുന്നത്

സ്റ്റോർ റൂം

വിദ്യാലയം അങ്കണത്തിൽ നിന്നും പുറത്തു പോകാതെ തന്നെ വിദ്യാർത്ഥികൾക്ക് അത്യാവശ്യമായ പേന, പേപ്പർ, മറ്റ് പഠനോപകരണങ്ങൾ വിദ്യാലയത്തിലെ ഷോറൂമിൽ നിന്ന് ലഭ്യമാക്കുന്നു.ഓരോന്നിനും അതിൻറെതായ വില വിദ്യാലധികൃതർ നിശ്ചയിച്ചിട്ടുണ്ട്. ഇതിൻറെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് ആവശ്യാനുസരണം ഇവ വാങ്ങാൻ സാധിക്കും.

പാചകപ്പുര

അഞ്ചു മുതൽ 8 വരെയുള്ള ക്ലാസ്സുകാർക്കായി ഉച്ചഭക്ഷണം നൽകാൻ പ്രത്യേകമായ ഒരു പാചകപ്പുര ഒരുക്കിയിരിക്കുന്നു .വിദ്യാർത്ഥികൾക്ക് ഭക്ഷണം എത്തിക്കുന്നതിനായി ട്രോളികളും ഇവിടെ ലഭ്യമാണ്. ഭക്ഷണം പ്രത്യേകം പ്രത്യേകം പാത്രങ്ങളിൽ ആക്കി അതാത് ക്ലാസ് മുറികളിൽ എത്തിക്കുന്നു.

മാലിന്യ സംസ്കരണം

ഓരോ ക്ലാസ് മുറികളിലും പ്രത്യേകമായി രണ്ടു മാലിന് ബാസ്ക്കറ്റ് ഒരുക്കിയിരിക്കുന്നു. ഒന്ന് പ്ലാസ്റ്റിക്കിനായും മറ്റൊന്ന് പേപ്പറിനായും .പ്ലാസ്റ്റിക് ഒരിക്കലും ജ്വലിപ്പിക്കാൻ പാടുള്ളതല്ല .അതുകൊണ്ടുതന്നെ വിദ്യാർത്ഥികൾ കഴിക്കുന്ന മിഠായി മുതലായ പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് ബാസ്കറ്റിൽ നിന്ന് ശേഖരിച്ച് ഇവയെല്ലാം ക്ലാസ് മുറികളിൽ നിന്നും റീസൈക്ലിങ്ങിനായി അയക്കുന്നു .ഓരോ ക്ലാസിനും ഇതിനായി മാത്രം പ്രത്യേക ലീഡർമാരെ നിയമിച്ചിട്ടുണ്ട് .ആഴ്ചയിൽ ഒരു ദിവസം ഈ പ്ലാസ്റ്റിക് മാലിന്യങ്ങൾ തരം തിരിച്ച് സംസ്കരിക്കാനായി കൊണ്ടുപോകുന്നു.

സൈക്കിൾ ഷെഡ്

വിദ്യാലയത്തിന് ചുറ്റുപാടുകളിൽ നിന്ന് സൈക്കിൾ യാത്ര ചെയ്തു സ്കൂളിലെത്തുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സൈക്കിൾ സുരക്ഷിതമായി പാർക്ക് ചെയ്യുന്നതിനായി ഹെഡ്മിസ്ട്രസ് ബ്ലോക്കിന് പുറകുവശത്ത് സൈക്കിൾ ഷെഡ് ഒരുക്കിയിട്ടുണ്ട് .അവിടെത്തന്നെ അധ്യാപകർക്ക് അവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാവുന്നതാണ്.

വെബ്ബ് ക്യാമറകൾ

വിദ്യാലയത്തിന് പ്രവർത്തനങ്ങൾ കൃത്യമായി വീക്ഷിക്കുന്നതിനായി വിവിധ സ്ഥലങ്ങളിൽ ക്യാമറകൾ ഒരുക്കിയിട്ടുണ്ട് .അവിടെ നടക്കുന്ന കാര്യങ്ങൾ ഓഫീസിൽ ഇരുന്നു തന്നെ ഹെഡ്മിസ് ട്രസ്സിന് കാണുന്നതിന് സാധിക്കുകയും വേണ്ട നിർദേശങ്ങൾ നൽകാൻ കഴിയുകയും ചെയ്യുന്നു.

ഹാളുകൾ

3000 ത്തോളം വരുന്ന വിദ്യാർത്ഥികൾക്ക് ഒത്തൊരുമിച്ചു കൂടാൻ ത്തിലുള്ള അതിവിശാലമായ മൂന്ന് ഓഡിറ്റോറിയങ്ങൾ എൽ പി ബ്ലോക്കിലും യുപി ബ്ലോക്കിലും ഹൈസ്കൂൾ ബ്ലോക്കിലും സ്ഥിതി ചെയ്യുന്നു ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ഉപജില്ലയുടെ പ്രധാന അധ്യാപകരുടെ യോഗങ്ങളും മറ്റ് പ്രോഗ്രാമുകളും നടക്കുന്നതിന് പിടിഹോൾ ഈസി ഹാൾ എന്നപേരിൽ അറിയപ്പെടുന്ന മിനി ഓഡിറ്റോറിയങ്ങൾ നൽകാറുണ്ട്

പാർക്ക്

കെജി വിദ്യാർത്ഥികൾക്കും എൽ പി വിദ്യാർഥികൾക്കും കളിച്ചു രസിക്കാനായി പ്രത്യേകമായി തയ്യാറാക്കിയ അതിമനോഹരമായ പാർക്കുകൾ

പച്ചക്കറിത്തോട്ടം

വിദ്യാർത്ഥികളെ ആരോഗ്യ സംരക്ഷണം കണക്കിലെടുത്ത് രാസവളങ്ങൾ ഉപയോഗിക്കാതെയുള്ള ജൈവ പച്ചക്കറി തോട്ടം ലിറ്റിൽ ഫ്ലവറിൻെറ മുതൽക്കൂട്ടാണ്

പൂന്തോട്ടം

വിദ്യാർത്ഥികളുടെ മനസ്സിനെ ആനന്ദവും കുളിരും പകരുന്നതിനായി വിദ്യാലയ അങ്കണത്തിൽ പൂന്തോട്ടം വിവിധ ചെടികളാൽ അലങ്കരിച്ചിരിക്കുന്നു

തയ്യൽ ക്ലാസുകൾ

അത്യാവശ്യ തയ്യൽ വേലകൾക്കായി രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും തയ്യൽ പരിശീലനം നൽകുന്നു. കൂടാതെ ഈ വിദ്യാലയത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും യൂണിഫോമുകൾ തയ്യാറാക്കുന്നത് ഇവിടെ വിദഗ്ധരായ തയ്യൽ പരിശീലകരാണ്. പത്താം ക്ലാസ് കഴിഞ്ഞ് വിദ്യാർഥിനികൾ അവരുടെ നൈപുണ്യം വർധിപ്പിക്കുന്നതിനായി ഒഴിവുകാല സമയങ്ങളിൽ പരിശീലനത്തിനായി വരുന്നു.

സുരക്ഷ

സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും സുരക്ഷ മുൻനിർത്തി രാത്രിയും പകലുമായി സുരക്ഷജീവനക്കാരുടെ സാന്നിധ്യവും സുരക്ഷാ ക്യാമറകളും ഇവിടെ സജ്ജമാണ്.

ജനറേറ്റർ

കെഎസ്ഇബി വൈദ്യുതി നിലച്ചാൽ സ്കൂളിലെ വൈദ്യുത ഉപകരണങ്ങൾ നിശ്ചലമാക്കാതിരിക്കാൻ 20 കിലോ വാട്ടിന്റെ ഡീസൽ ജനറേറ്റർ സ്കൂളിൽ സ്ഥാപിച്ചിട്ടുണ്ട്.

അധിക പരിശീലനങ്ങൾ

അബാക്കസ് യോഗ കാലിയോഗ്രഫി കരാട്ടെ സ്പോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിങ്ങനെയുള്ള അധിക പരിശീലങ്ങളും വിദ്യാലയം ഒരുക്കിയിരിക്കുന്നു