ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
033056 (സംവാദം | സംഭാവനകൾ)
033056 (സംവാദം | സംഭാവനകൾ)
വരി 118: വരി 118:
=== അധ്യാപക ദിനാചരണം ===
=== അധ്യാപക ദിനാചരണം ===
സെപ്റ്റംമ്പർ 5അധ്യാപക ദിനത്തിൽ  മുൻ അദ്ധ്യാപകൻ ശ്രീ. ദേവസ്യ കാഞ്ഞിരക്കോണം സാറിന്,  സെന്റ്.എഫ്രേംസിന്റെ ആദരവ്.
സെപ്റ്റംമ്പർ 5അധ്യാപക ദിനത്തിൽ  മുൻ അദ്ധ്യാപകൻ ശ്രീ. ദേവസ്യ കാഞ്ഞിരക്കോണം സാറിന്,  സെന്റ്.എഫ്രേംസിന്റെ ആദരവ്.
[[പ്രമാണം:33056 onam2022 17.jpeg|thumb|right|""അധ്യാപക ദിനാചരണം""]]
[[പ്രമാണം:33056 onam2022 17.jpeg|thumb|left|""അധ്യാപക ദിനാചരണം""]]


=== സ്കൂൾ തല ശാസ്ത്രമേള ===
=== സ്കൂൾ തല ശാസ്ത്രമേള ===

01:10, 4 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പ്രവേശനോത്സവം 2022

ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക് സാറിന്റെ നേതൃത്വത്തിൽ june 1 രാവിലെ 10.30 am ന് നടത്തപ്പെട്ട പ്രവേശനോത്സവത്തിൽ വിശിഷ്ട വ്യക്തികളും വിദ്യാർത്ഥികളും അധ്യാപരും പങ്കെടുത്തു.ഹെഡ്മാസ്റ്റർ മൈക്കിൾ സിറിയക് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ Fr. Shaji John CMi മുഖ്യപ്രഭാഷണം നടത്തി.

ലോക ബൈസൈക്കിൾ ദിനം 2022

മാന്നാനം സ്കൂളിൽ സ്കൂളിൽ ലോക ബൈസൈക്കിൾ ദിനം ജൂൺ 3 ന് ആചരിച്ചു. സൈക്കിൾ റാലിയിൽ കുട്ടികൾ പങ്കെടുത്തു സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ മൈക്കിൾ സിറിയക്, ആൽബിൻ ചാവറ, ഫാദർ ആന്റണി കാഞ്ഞിരത്തിങ്കൽ എന്നിവ പ്രസംഗിച്ചു.

പരിസ്ഥിതി ദിനാചരണം 2022

സ്കൂൾ സയൻസ് ക്ലമ്പിന്റെ നേതൃത്യത്തിൽ പരിസ്ഥിതി ദിനാചരണം മാന്നാനം സെന്റ് എഫ്രേംസിൽ സമുചിതമായി ആചരിച്ചു.ക‍ുട്ടികൾ ഭവനങ്ങളിൽ വൃക്ഷത്തെകൾ നട്ടു. ശ്രീമതി റിൻസി ടീച്ചർ പരിസ്ഥിതി ദിനാചരണത്തിന് നേതൃത്വം നൽകി.

വിശുദ്ധ എഫ്രേം ദിനാചരണം

ജൂൺ 10 ന് സ്കൂളിന്റെ നാമഹേതു വിശുദ്ധ എഫ്രേമിന്റെ ഫീസ്റ്ര് സമുചിതമായി ആചരിച്ചു.സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഫാദർ ഷാജി സി.എം.ഐഎഫ്രേം ദിന സന്ദേശം നൽകി.

വായനാപക്ഷാചരണം

"വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും".. കേരളത്തിലെ ഗ്രന്ഥശാലാപ്രസ്ഥാനത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് പുതുവായിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച വായനാവാരമായും ആചരിക്കുന്നു. സെന്റ് എഫ്രേംസ് ഹയർ സെക്കന്ററി സ്കൂൾ ഓൺലൈൻ ആയി വായനാദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ. മൈക്കിൾ സിറിയക് വായനാദിനസന്ദേശം നൽകി. പ്രശസ്ത ഗാനരചയിതാവ് ശ്രീ ബീയാർ പ്രസാദ് വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ആശംസകൾ നേർന്നു. വെർച്വൽ ആയി കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. കൂടാതെ വായനാദിനസന്ദേശം നൽകുന്ന പോസ്റ്ററുകളും നിർമ്മിച്ചു. വായനാവാരാഘോഷത്തിൻെറ ഭാഗമായി വാർത്താവായന മത്സരം, പോസ്റ്റർരചനാമത്സരം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു. ' വായിച്ചു വളരുക ചിന്തിച്ചു വിവേകം നേടുക 'എന്ന പി എൻ പണിക്കരുടെ സന്ദേശം വിദ്യാർത്ഥികളിൽ എത്തിക്കാൻ ഈ ആഘോഷത്തിലൂടെ സാധിച്ചു..

യോഗാദിനാചരണം 2022

ബഹുമാനപ്പെട്ട സ്പോർട്സ് അക്കാഡമി ഡയറക്ടർ ഫാദർ ആന്റണി കാ‍ഞ്ഞിരത്തിങ്കലിന്റെ നേതൃത്വത്തിൽ അന്തരാഷ്‍ട്ര യോഗാദിനാചരണം സമുചിതമായി ആചരിച്ചു.

പി.റ്റി.എ മീറ്റിംഗ് 2022

സ്റ്റാഫ് കൗൺസിൽ 2022

സ്റ്റാഫ് കൗൺസിൽ ഹെഡ്‌മാസ്റ്റർ ശ്രീ.മൈക്കിൾ സിറിയക്കിന്റെ നേതൃത്വത്തിൽ ചേരുന്നു.സ്റ്റാഫ് സെക്രട്ടറി ശ്രീ ജിജോ മാത്യു, S.R.G. Convenor ശ്രീ ബെന്നി സ്കറിയ എന്നിവർ സ്റ്റാഫ് മീറ്റിംഗുകൾ ഫലപ്രദമാകാൻ വേണ്ട മുന്നൊരുക്കങ്ങൾ നടത്തുന്നു.സജീവമായ ചർച്ചകൾ നടത്തി തീരുമാനങ്ങളെടുത്ത് പ്രാവർത്തികമാക്കുന്നു.സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു വരുന്നു.

ലഹരിവിരുദ്ധ ദിനാചരണം 2022

ലഹരി വിരുദ്ധ ദിനാചരണവും സെമിനാറും സമുചിതമായി 24 ജൂൺ 2022 വെള്ളിയാഴ്ച 2.30 പി എമ്മിന് സെന്റ് എഫ്രേം എച്ച്.എസ്സ് എസ്സ്. മാന്നാനം സ്കൂളിൽ നടത്തപ്പെട്ടു. പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് സിവിൽ എക്സൈസ് ഓഫീസർ റോബിൻ പി എൽ എക്സൈസ് റേഞ്ച് ഓഫീസ് ഏറ്റു മാനൂർ ആണ്. കൗമാരക്കാരായ കുട്ടികൾക്ക് വളരെ പ്രയോജനപ്രദമായ സെമിനാർ ആയിരുന്നു.

മെരിറ്റ് ഡേ 2022

മാന്നാനം സെൻറ് എഫ്രേംസിൽ മെറിറ്റ് അവാർഡ് സമ്മേളനം ജൂലൈ 26 ചൊവ്വ്യാഴ്ച 12.30 പി.എം ന് നടത്തി. മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം സിഎംഐ കോർപ്പറേറ്റ് അവാർഡ്, ജില്ലാ പഞ്ചായത്ത് അവാർഡ്, സ്കൂൾ പിടിഎ അവാർഡ് എന്നിവ വിതരണം ചെയ്തു. സ്കൂൾ വിക്കിയുടെ ജില്ലയിലെ മികച്ച സ്കൂളിനുള്ള സമ്മാനവും വിതരണം ചെയ്തു. ദേശീയതലത്തിൽ നടന്ന ജൂനിയർ എൻബിഎ ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള ടീമിൽ അംഗങ്ങളായിരുന്ന ബാസ്ക്കറ്റ്ബോൾ അക്കാദമിയിലെ എട്ടുപേർക്ക് വിതരണം ചെയ്തു. ദേശീയതലത്തിൽ നടന്ന മത്സരത്തിൽ കേരള ടീമിലെ അംഗമായിരുന്ന ആദർശ് എസ് കാപ്പനും മെമന്റോ സമ്മാനിച്ചു. അക്കാദമി ഇതര പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കെ ഇ സ്കൂൾ പ്രിൻസിപ്പൽ ഫാദർ ജെയിംസ് മുല്ലശ്ശേരി നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജയിംസ് പി ജേക്കബ്, കോർപ്പറേറ്റ് മാനേജർ ഫാദർ സ്കറിയ എതിരേറ്റ്, പഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഷാജി ജോസഫ്, മൈക്കിൾ സിറിയക്, ഷോബിച്ചൻ, ഷാജി ജേക്കബ് പഠിപ്പുരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

ഭാരതത്തിന്റെ 75 -ാമത് സ്വാതന്ത്ര്യ ദിനം അമൃത മഹോത്സവമായി രാജ്യം കൊണ്ടാടുമ്പോൾ സെന്റ് എഫ്രേംസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളും അതിന്റെ ഭാഗമായി.ആഗസ്റ്റ് പതിനഞ്ചാം തീയതി സ്കൂളിൽ വച്ച് നടന്ന അസംബ്ലിയിൽ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ നടത്തി.അസംബ്ലിയെ തുടർന്ന് സ്വാതന്ത്ര്യ ദിന റാലിയുമുണ്ടായിരുന്നു.എല്ലാ ലിറ്റിൽ കൈറ്റ് അംഗങ്ങളും വീട്ടിൽ ദേശീയ പതാക ഉയർത്തി ഹർ ഗർ തരംഗാ എന്ന പദ്ധതിയിൽ പങ്കാളികളായി.
""independance day celebration 2022"" (independance day celebration 2022)

സത്യമേവ ജയതേ

സ്മാർട്ട് ഫോണുകളുടെ ആവിർഭാവത്തോടെ ഇന്റർനെറ്റ് നിത്യ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞു. കോവിഡാനന്തരകാലത്തോടെ ഇന്റർനെറ്റ് അധിഷ്ഠിതമായ പുതിയൊരു ജീവിതക്രമം ലോകത്താകമാനം നിലവിൽവന്നു കഴിഞ്ഞു. പല ഇന്റർനെറ്റ് സേവനങ്ങളും നമുക്ക് നൽകുന്ന സൗകര്യങ്ങൾവിലമതിക്കാനാവാത്തതാണ്. അതുകൊണ്ടു തന്നെ ഒരോ ദിവസവും ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയത്തിന്റെ ദൈർഘ്യംകൂടി വരികയും ചെയ്യുന്നു.ഇന്റർനെറ്റ് ഉപയോഗിക്കുന്ന കാര്യത്തിൽ പ്രാഗല്ഭ്യം സിദ്ധിക്കുമ്പോഴും അതിലെ നെല്ലും പതിരുംതിരിച്ചറിയുന്നകാര്യത്തില് ‍അഥവാ ആരോഗ്യകരമായ രീതിയിൽഉപയോഗിക്കുന്ന കാര്യത്തിൽ വീഴ്ച സംഭവിക്കാറുണ്ട്.ഇത് പല തരത്തിലുള്ള പ്രയാസങ്ങൾ സൃഷ്ടിക്കാറുണ്ട്.സത്യമേവ ജയതേ വീഡിയോ അവതരണതതിലൂടെ സോഷ്യൽ മിഡിയ വഴി പ്രചരിക്കുന്ന വാർത്തയിലെ നെല്ലും പതിരുംതിരിച്ചറിയാൻ കഴിഞ്ഞു. ബോധപൂർവ്വം പ്രശ്നങ്ങൾ സ‍ൃഷ്ടിക്കാൻ ശ്രമിക്കുന്നവരേക്കാൾ അബദ്ധത്തിൽ കുറ്റകൃത്യങ്ങളുടെ ഭാഗമായിത്തീരുന്നവരുടെ എണ്ണം കൂടിത്തന്നെ ഇരിക്കുന്നു.നിലവിലെ സാഹചര്യത്തിൽ പഠന പ്രവർത്തനങ്ങൾക്കായി മൊബൈലും ഇന്റ‍ർനെറ്റുംഅനുബന്ധ സൗകര്യങ്ങളും നാം ഉപയോഗിച്ചു വരുന്നുണ്ട്. അതു കൊണ്ടു തന്നെ നമ്മുടെ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും ശരിയായ രീതിയിൽ ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുള്ള അറിവ് സ്വായത്തമാകേണ്ടതുണ്ട്. ഇതിന്റെ ഭാഗമായി, എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർ വഴി പരിശീലനം നൽകുന്നു.ഈപരിശീലനത്തിന്റെ ഭാഗമായി ഇന്റർനറ്റിന്റെയും സോഷ്യൽമീഡിയയുടെയും ശരിയായ ഉപയോഗത്തെ പറ്റിയും ഇന്റർനെറ്റ് നൽകുന്ന വിവരങ്ങളിലെ ശരി തെറ്റുകളെകുുറിച്ചും ഇന്റർനെറ്റിന്റെ ലോകത്ത് ഒരു വ്യക്തി എന്ന നിലയിൽ നാം നിർവ്വഹിക്കേണ്ട ഉത്തരവാദിത്വത്തെക്കുറിച്ചും ശ്രീമതി നിമ്മി റോയി ക്ലാസ്സുകൾ നയിച്ച് വരുന്നു.

ഓണാഘോഷം

""ഓണാഘോഷം 2022"" (""ഓണാഘോഷം 2022"")

അധ്യാപക ദിനാചരണം

സെപ്റ്റംമ്പർ 5അധ്യാപക ദിനത്തിൽ മുൻ അദ്ധ്യാപകൻ ശ്രീ. ദേവസ്യ കാഞ്ഞിരക്കോണം സാറിന്, സെന്റ്.എഫ്രേംസിന്റെ ആദരവ്.

""അധ്യാപക ദിനാചരണം""

സ്കൂൾ തല ശാസ്ത്രമേള

2022 സെപ്റ്റംമ്പർ 22 -ാംതിയതി രാവിലെ 9.00 മണിക്ക് സ്കൂൾ തല ശാസ്ത്രമേള ആരംഭിച്ചു.കുട്ടികൾ വളരെ താൽപര്യത്തോടെ പങ്കെടുത്തു.