"വി വി എച്ച് എസ് എസ് താമരക്കുളം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |

വരി 14: | വരി 14: | ||
വടക്ക് - ഭരണിക്കാവ്, നൂറനാട്, ചുനക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ | വടക്ക് - ഭരണിക്കാവ്, നൂറനാട്, ചുനക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ | ||
തെക്ക് - ശൂരനാട് വടക്ക്, തഴവ (കൊല്ലം ജില്ല), വള്ളിക്കുന്നം (ആലപ്പുഴ ജില്ല) എന്നീ ഗ്രാമപഞ്ചായത്തുകൾ | തെക്ക് - ശൂരനാട് വടക്ക്, തഴവ (കൊല്ലം ജില്ല), വള്ളിക്കുന്നം (ആലപ്പുഴ ജില്ല) എന്നീ ഗ്രാമപഞ്ചായത്തുകൾ | ||

'''വാർഡുകൾ''' | '''വാർഡുകൾ''' | ||
കണ്ണനാകുഴി പടിഞ്ഞാറ് | കണ്ണനാകുഴി പടിഞ്ഞാറ് | ||
വരി 32: | വരി 33: | ||
വേടരപ്ലാവ് | വേടരപ്ലാവ് | ||
ചെറ്റാരിക്കൽ | ചെറ്റാരിക്കൽ | ||
സ്ഥിതിവിവരക്കണക്കുകൾ | '''സ്ഥിതിവിവരക്കണക്കുകൾ''' | ||
{| class="wikitable sortable" | {| class="wikitable sortable" | ||

വരി 68: | വരി 69: | ||
ഗ്രാമ പഞ്ചായത്തുകൾ
| ഗ്രാമ പഞ്ചായത്തുകൾ

ആലപ്പുഴ · അമ്പലപ്പുഴ തെക്ക് · അമ്പലപ്പുഴ വടക്ക് · ആറാട്ടുപുഴ · അരൂക്കുറ്റി · അരൂർ · ആര്യാട് · ഭരണിക്കാവ് · ബുധനൂർ · ചമ്പക്കുളം · ചേന്നം പള്ളിപ്പുറം · ചെന്നിത്തല-തൃപ്പെരുന്തുറ · ചേപ്പാട് · ചെറിയനാട് · ചേർത്തല തെക്ക് · ചെറുതന · ചെട്ടികുളങ്ങര · ചിങ്ങോലി · ചുനക്കര · ദേവികുളങ്ങര · എടത്വ · എഴുപുന്ന · ഹരിപ്പാട് · കടക്കരപ്പള്ളി · കൈനകരി · കണ്ടല്ലൂർ · കഞ്ഞിക്കുഴി · കാർത്തികപ്പള്ളി · കരുവാറ്റ · കാവാലം · കോടംതുരുത്ത് · കൃഷ്ണപുരം · കുമാരപുരം · കുത്തിയതോട് · മണ്ണഞ്ചേരി · മാന്നാർ · മാരാരിക്കുളം വടക്ക് · മാരാരിക്കുളം തെക്ക് · മാവേലിക്കര താമരക്കുളം · മാവേലിക്കര തെക്കേക്കര · മുഹമ്മ · മുളക്കുഴ · മുതുകുളം · മുട്ടാർ · നെടുമുടി · നീലംപേരൂർ · നൂറനാട് · പാലമേൽ · പള്ളിപ്പാട് · പാണാവള്ളി · പാണ്ടനാട് · പത്തിയൂർ · പട്ടണക്കാട് · പെരുമ്പളം · പുളിങ്കുന്ന് · പുലിയൂർ · പുന്നപ്ര തെക്ക് · പുന്നപ്ര വടക്ക് · പുറക്കാട് · രാമങ്കരി · തൈക്കാട്ടുശ്ശേരി · തകഴി · തലവടി · തണ്ണീർമുക്കം · തഴക്കര · തിരുവൻവണ്ടൂർ · തൃക്കുന്നപ്പുഴ · തുറവൂർ · വയലാർ · വീയപുരം · വെളിയനാട് · വള്ളിക്കുന്നം · വെണ്മണി
| ആലപ്പുഴ · അമ്പലപ്പുഴ തെക്ക് · അമ്പലപ്പുഴ വടക്ക് · ആറാട്ടുപുഴ · അരൂക്കുറ്റി · അരൂർ · ആര്യാട് · ഭരണിക്കാവ് · ബുധനൂർ · ചമ്പക്കുളം · ചേന്നം പള്ളിപ്പുറം · ചെന്നിത്തല-തൃപ്പെരുന്തുറ · ചേപ്പാട് · ചെറിയനാട് · ചേർത്തല തെക്ക് · ചെറുതന · ചെട്ടികുളങ്ങര · ചിങ്ങോലി · ചുനക്കര · ദേവികുളങ്ങര · എടത്വ · എഴുപുന്ന · ഹരിപ്പാട് · കടക്കരപ്പള്ളി · കൈനകരി · കണ്ടല്ലൂർ · കഞ്ഞിക്കുഴി · കാർത്തികപ്പള്ളി · കരുവാറ്റ · കാവാലം · കോടംതുരുത്ത് · കൃഷ്ണപുരം · കുമാരപുരം · കുത്തിയതോട് · മണ്ണഞ്ചേരി · മാന്നാർ · മാരാരിക്കുളം വടക്ക് · മാരാരിക്കുളം തെക്ക് · മാവേലിക്കര താമരക്കുളം · മാവേലിക്കര തെക്കേക്കര · മുഹമ്മ · മുളക്കുഴ · മുതുകുളം · മുട്ടാർ · നെടുമുടി · നീലംപേരൂർ · നൂറനാട് · പാലമേൽ · പള്ളിപ്പാട് · പാണാവള്ളി · പാണ്ടനാട് · പത്തിയൂർ · പട്ടണക്കാട് · പെരുമ്പളം · പുളിങ്കുന്ന് · പുലിയൂർ · പുന്നപ്ര തെക്ക് · പുന്നപ്ര വടക്ക് · പുറക്കാട് · രാമങ്കരി · തൈക്കാട്ടുശ്ശേരി · തകഴി · തലവടി · തണ്ണീർമുക്കം · തഴക്കര · തിരുവൻവണ്ടൂർ · തൃക്കുന്നപ്പുഴ · തുറവൂർ · വയലാർ · വീയപുരം · വെളിയനാട് · വള്ളിക്കുന്നം · വെണ്മണി

20:48, 29 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
താമരക്കുളം
ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് ബ്ളോക്കിൽ മാവേലിക്കര താലൂക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 20.88 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാവേലിക്കര-താമരക്കുളം ഗ്രാമപഞ്ചായത്ത്. ആലപ്പുഴ ജില്ലയുടെ തെക്കേയറ്റത്ത് കിഴക്ക് മാറി സ്ഥിതിചെയ്യുന്ന താമരക്കുളം 1953-ൽ രൂപീകൃതമാകുമ്പോൾ ചെറിയ ഒരു പ്രദേശം ആയിരുന്നു.1949-ൽ വില്ലേജ് യൂണിയനായിരുന്നപ്പോൾ ആദ്യപ്രസിഡന്റ് പനയ്ക്കൽ പത്മനാഭപിള്ള ആയിരുന്നു.തുടർന്ന് വന്ന കാലയളവിൽ ചാമവിള കേശവപിള്ളയായിരുന്നു ഗ്രാമതലവൻ.തെങ്ങും മാവും കമുകും കശുമാവും തിങ്ങിയ കരഭൂമിയും, നെൽവയലുകളും, നീർച്ചാലുകളും, വെള്ളക്കെട്ടുകളും നിറഞ്ഞ ഫലഭൂയിഷ്ഠവും സുന്ദരവുമായ ഭൂപ്രദേശമാണിത്.വളരെ മുമ്പുതന്നെ കാർഷിക പ്രാധാന്യം നിലനിർത്തിക്കൊണ്ടു പോരുന്ന ഈ ഗ്രാമത്തിലെ മാധവപുരം പബ്ളിക് മാർക്കറ്റ് മദ്ധ്യതിരുവിതാംകൂറിലെ പുരാതന മാർക്കറ്റുകളിലൊന്നാണ്.പണ്ടുകാലത്ത് ഈ പ്രദേശം കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു എന്നതിന് തെളിവുകൾ പലതുമുണ്ട്.കായംകുളം രാജാവിന്റെ രാജ്യാതിർത്തികളായി ആണിക്കൽ ഉണ്ടായിരുന്ന സ്ഥലത്തിന് നെടിയാണിക്കൽ എന്നും അതിനോടടുത്തുള്ള ക്ഷേത്രത്തിന് നെടിയാണിക്കൽ ക്ഷേത്രം എന്നും പേരു ലഭിച്ചു.കൂടാതെ രാജാവിന്റെ തേവാരമൂർത്തിയായി ആരാധിച്ചുപോന്ന 700 വർഷം പഴക്കമുള്ള കണ്ണനാകുഴിയിലെ തേവരു നടക്ഷേത്ര (ശ്രീകൃഷ്ണസ്വാമിക്ഷേത്രം)വും ഒപ്പമുള്ള ബ്രാഹ്മണമഠവും അതിനെ ചുറ്റപ്പെട്ട മൺകോട്ടയും കിടങ്ങും ഇതിനു തെളിവുകളാണ്.കൂടാതെ ക്ഷേത്രത്തിന് കിഴക്കു താമസമുള്ള നമ്പ്യാർ കുടുംബം വള്ളിക്കുന്നത്തു താമസമാക്കിയിരുന്ന രാജവൈദ്യന്മാരുടെ പിൻതലമുറ ആണെന്ന് പറയപ്പെടുന്നു.രാജ ഭരണകാലത്ത് നാട്ടു പ്രഭുക്കളെ കൊണ്ട് നിർമ്മിച്ചിരുന്ന വഴിയോരത്തെ സമചതുരാകൃതിയിലുള്ള കുളങ്ങളും, കിണറും, കളിത്തട്ടും, ചുമടുതാങ്ങിയും അന്നത്തെ ക്ഷേമപ്രവർത്തനങ്ങളുടെ ദൃഷ്ടാന്തമാണ്.വേടരപ്ളാവിലേയും കണ്ണനാകുഴിയിലേയും കല്ലുകുളവും രാജഭരണത്തിന്റെ ഓർമ്മകളുണർത്തുന്നു.താമരക്കുളത്തെ കോയിക്കൽ ചാവടിയും രാജാവിന്റെ വിശ്രമസ്ഥലമായിരുന്നതായി പറയപ്പെടുന്നു.ഈ ഗ്രാമത്തിന്റെ കിഴക്കു സ്ഥിതിചെയ്യുന്ന നൂറനാട് ലെപ്രസി സാനിട്ടോറിയം വർഷങ്ങൾക്കു മുമ്പ് തിരുവനന്തപുരത്ത് (പേരൂർക്കട) ഊളമ്പാറയിൽ പ്രവർത്തിച്ചു പോന്നിരുന്നതും എന്നാൽ ശ്രീമൂലം രാജാവിന്റെ കല്പന അനുസരിച്ച് കായംകുളം രാജാവിന്റെ അതിർത്തിയിൽ മാറ്റി സ്ഥാപിച്ചതാണെന്നും പറയപ്പെടുന്നു.രാജഭരണക്കാലത്ത് സ്ഥാപിച്ച ഈ ആശുപത്രിയിൽ സംസ്ഥാനത്തിന്റെ നാനാഭാഗത്തുനിന്നും രോഗികൾ വരുന്നു
അതിരുകൾ
കിഴക്ക് - പാലമേൽ (ആലപ്പുഴ ജില്ല), പള്ളിക്കൽ (പത്തനംതിട്ട ജില്ല) എന്നീ ഗ്രാമപഞ്ചായത്തുകൾ
പടിഞ്ഞാറ് - വള്ളികുന്നം, ഭരണിക്കാവ് ഗ്രാമപഞ്ചായത്തുകൾ
വടക്ക് - ഭരണിക്കാവ്, നൂറനാട്, ചുനക്കര എന്നീ ഗ്രാമപഞ്ചായത്തുകൾ
തെക്ക് - ശൂരനാട് വടക്ക്, തഴവ (കൊല്ലം ജില്ല), വള്ളിക്കുന്നം (ആലപ്പുഴ ജില്ല) എന്നീ ഗ്രാമപഞ്ചായത്തുകൾ
വാർഡുകൾ കണ്ണനാകുഴി പടിഞ്ഞാറ് കണ്ണനാകുഴി കണ്ണനാകുഴി കിഴക്ക് ചാരുംമൂട് പേരൂർകാരഴ്മ കൊട്ടയ്ക്കാട്ടുശ്ശേരി വടക്ക് കോട്ടയ്ക്കാട്ടുശ്ശേരി ഗുരുനാഥൻകുളങ്ങര പുത്തൻ ചന്ത കിഴക്കേമുറി തെക്കേമുറി ഇരപ്പൻപാറ താമരക്കുളം ടൌൺ ചത്തിയറ തെക്ക് ചത്തിയറ വടക്ക് വേടരപ്ലാവ് ചെറ്റാരിക്കൽ സ്ഥിതിവിവരക്കണക്കുകൾ
ജില്ല | ആലപ്പുഴ |

ബ്ലോക്ക് | ഭരണിക്കാവ് |
വിസ്തീര്ണ്ണം | 20.89 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 24,470 |
പുരുഷന്മാർ | 12,047 |
സ്ത്രീകൾ | 12,423 |
ജനസാന്ദ്രത | 1171 |
സ്ത്രീ : പുരുഷ അനുപാതം | 1031 |
സാക്ഷരത | 87% |
അവലംബം
http://www.trend.kerala.gov.in
Census data 2001
http://lsgkerala.in/mavelikarathamarakulampanchayat /
ആലപ്പുഴ ജില്ലയിലെ ഭരണസംവിധാനം
ജില്ലാ പഞ്ചായത്ത്: ആലപ്പുഴ ജില്ലാ പഞ്ചായത്ത്
നഗരസഭകൾ
ആലപ്പുഴ · ചെങ്ങന്നൂർ · ചേർത്തല · കായംകുളം · മാവേലിക്കര
താലൂക്കുകൾ
അമ്പലപ്പുഴ · ചെങ്ങന്നൂർ · ചേർത്തല · കാർത്തികപ്പള്ളി · കുട്ടനാട് · മാവേലിക്കര
ബ്ലോക്ക് പഞ്ചായത്തുകൾ
അമ്പലപ്പുഴ · ആര്യാട് · ഭരണിക്കാവ് · ചമ്പക്കുളം · ചെങ്ങന്നൂർ · ഹരിപ്പാട് · കഞ്ഞിക്കുഴി · മാവേലിക്കര · മുതുകുളം · പട്ടണക്കാട് · തൈകാട്ടുശ്ശേരി · വെളിയനാട്
ഗ്രാമ പഞ്ചായത്തുകൾ
ആലപ്പുഴ · അമ്പലപ്പുഴ തെക്ക് · അമ്പലപ്പുഴ വടക്ക് · ആറാട്ടുപുഴ · അരൂക്കുറ്റി · അരൂർ · ആര്യാട് · ഭരണിക്കാവ് · ബുധനൂർ · ചമ്പക്കുളം · ചേന്നം പള്ളിപ്പുറം · ചെന്നിത്തല-തൃപ്പെരുന്തുറ · ചേപ്പാട് · ചെറിയനാട് · ചേർത്തല തെക്ക് · ചെറുതന · ചെട്ടികുളങ്ങര · ചിങ്ങോലി · ചുനക്കര · ദേവികുളങ്ങര · എടത്വ · എഴുപുന്ന · ഹരിപ്പാട് · കടക്കരപ്പള്ളി · കൈനകരി · കണ്ടല്ലൂർ · കഞ്ഞിക്കുഴി · കാർത്തികപ്പള്ളി · കരുവാറ്റ · കാവാലം · കോടംതുരുത്ത് · കൃഷ്ണപുരം · കുമാരപുരം · കുത്തിയതോട് · മണ്ണഞ്ചേരി · മാന്നാർ · മാരാരിക്കുളം വടക്ക് · മാരാരിക്കുളം തെക്ക് · മാവേലിക്കര താമരക്കുളം · മാവേലിക്കര തെക്കേക്കര · മുഹമ്മ · മുളക്കുഴ · മുതുകുളം · മുട്ടാർ · നെടുമുടി · നീലംപേരൂർ · നൂറനാട് · പാലമേൽ · പള്ളിപ്പാട് · പാണാവള്ളി · പാണ്ടനാട് · പത്തിയൂർ · പട്ടണക്കാട് · പെരുമ്പളം · പുളിങ്കുന്ന് · പുലിയൂർ · പുന്നപ്ര തെക്ക് · പുന്നപ്ര വടക്ക് · പുറക്കാട് · രാമങ്കരി · തൈക്കാട്ടുശ്ശേരി · തകഴി · തലവടി · തണ്ണീർമുക്കം · തഴക്കര · തിരുവൻവണ്ടൂർ · തൃക്കുന്നപ്പുഴ · തുറവൂർ · വയലാർ · വീയപുരം · വെളിയനാട് · വള്ളിക്കുന്നം · വെണ്മണി