"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
വരി 2: | വരി 2: | ||
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
<p align="justify"></p><p align="justify"></p>[[പ്രമാണം:47061-Azadi.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]] | <p align="justify">ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു.</p>അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.<p align="justify"></p>[[പ്രമാണം:47061-Azadi.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
=== ഉദ്ഘാടനം === | === ഉദ്ഘാടനം === |
00:22, 17 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു.
അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.ഉദ്ഘാടനം
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി നടന്ന കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ആസാദ് കീ അമൃതോത്സവ് പരിപാടികൾ മർകസ് എച്ച് എസ്സ് എസ്സ് കാരന്തൂർ സ്കൂളിലും വിപുലമായ ആഘോഷ പരിപാടികളോടെ ആഘോഷിച്ചു. ഇതിന്റെ ഭാഗമായി 2022 ഓഗസ്റ്റ് 12 ന് സ്കൂൾ അങ്കണത്തിൽ നടന്ന മാസ്സ് ആസoബ്ലി സ്കൂൾ ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ മുഹമ്മദ് കോയ ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ പി ടി എ പ്രസിഡന്റ് അധ്യക്ഷൻ വഹിച്ച പരിപാടിയിൽ സോഷ്യൽ സയൻസ് അദ്ധ്യാപകൻ നൗഷാദ് ആസാദ് കി അമൃതോത്സവ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ നടത്തുന്ന പരിപാടികൾ വിശദീകരിച്ചു. കൂട്ടത്തിൽ അദ്ദേഹം സ്കൂൾ പാർലിമെന്ററി തെരഞ്ഞെടുപ്പ് നടത്തിപ്പിനെ കുറിച്ചും പ്രതിപാദിച്ചു. അധ്യാപകരായ അബ്ദുല്ല. എ പി , മുഹമ്മദ് പി. അബ്ദുൽ ജലീൽ കെ, ബഷീർ എം പി എം, അബൂബക്കർ പി കെ, നൗഷാദ്, അബ്ദുറഷീദ്, എന്നിവർ പങ്കെടുത്തു.ആസാദി ഫെസ്റ്റ്
സ്വാതന്ത്ര്യത്തിന്റ എഴുപത്തി അഞ്ചാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് ഹൈസ്കൂളിൽ ക്ലാസ് തല വ്യത്യസ്ത സാംസ്കാരിക പരിപാടികൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആസാദി ഫെസ്റ്റ് സംഘടിപ്പിച്ചു. ആസാദി ഫെസ്റ്റിന്റെ ഭാഗമായി വിദ്യാർത്ഥികൾക്ക് ക്ലാസ് തലത്തിൽ പ്രസംഗം മത്സരം, ദേശീയ ഗാനാലാപനം, ദേശഭക്തിഗാനം, പതാക നിർമ്മാണം, സ്വാതന്ത്ര്യസമര സേനാനികളുടെ ദൃശ്യാവിഷ്കാരം, തുടങ്ങിയ വിവിധ പരിപാടികൾ വിദ്യാലയത്തിൽ കുട്ടികൾക്കായി സംഘടിപ്പിച്ചു. ക്ലാസ് തലത്തിൽ നടത്തിയ ആസാദി ഫെസ്റ്റിന് ക്ലാസ് ലീഡർ സ്വാഗതവും,ക്ലാസ്സ് അധ്യാപകർ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ അബ്ദുനാസർ പി ഉദ്ഘാടനം ചെയ്തു. "സ്വാതന്ത്ര്യത്തിന്റെ നാൾവഴികൾ' എന്ന വിഷയത്തിൽ ക്ലാസിൽ തെരഞ്ഞെടുക്കപ്പെട്ട കുട്ടികൾ മുഖ്യപ്രഭാഷണം നടത്തി. ക്ലാസ്സ് തലത്തിൽ നടന്ന പ്രോഗ്രാമിന് ഡെപ്യൂട്ടി ലീഡർനന്ദി രേഖപ്പെടുത്തി.അമ്മമാർക്കും പ്രശ്നോത്തരി
സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മർകസ് എച്ച് എസ്സ് എസ്സിൽ അമ്മമാർക്കും പ്രശ്നോത്തരി സംഘടിപ്പിച്ചു. സ്കൂളിലെ മുഴുവൻ രക്ഷിതാക്കളെയും ഉൾപ്പെടുത്തി ക്ലാസ് തലത്തിലും, സ്കൂൾതലത്തിലും വിപുലമായ ക്വിസ് മത്സരം സംഘടിപ്പിച്ചു. അമ്മമാർ വളരെ താല്പര്യത്തോടെയും, ഉത്സാഹത്തോടെയും മത്സരത്തിൽ പങ്കെടുത്തു . സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തിയ സ്കൂൾ തല പ്രശ്നോത്തരി മത്സരത്തിൽ നൂറിലധികം ലധികം അമ്മമാർ പങ്കെടുത്തു. ചടങ്ങിന് സോഷ്യൽ സയൻസ് കൺവീനർ അബ്ദുൽ റഷീദ് സ്വാഗതവും, സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. സീനിയർ അദ്ധ്യാപകൻ അഹമ്മദ് പി ഉദ്ഘാടനം ചെയ്തു. പ്രൈമറി അധ്യാപകരായ ശ്രീഹരി, നസീമ, റുബീദ എന്നിവർ പ്രശ്നോത്തരിക്ക് നേതൃത്വം നൽകി. വിജയികൾക്കുള്ള സമ്മാനവിതരണം ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ അബ്ദുൽ നാസർ നിർവഹിച്ചു. അധ്യാപകരായ അബ്ദുല്ല, അബൂബക്കർ പി കെ, മിർഷാദ്, ശ്രീഹരി,ജമാലുദ്ദീൻ, നൗഷാദ്, നസീമ,റുബീദ, ശിഹാബുദ്ദീൻ എന്നിവർ പങ്കെടുത്തു.വാൾ മാഗസിൻ
സ്വാതന്ത്ര്യത്തിന്റെ എഴുപത്തി അഞ്ചാം വാർഷിക ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് ഹൈസ്കൂളിൽ മുഴുവൻ കുട്ടികളുടെയും സൃഷ്ടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള ചുമർചിത്രപ്രദർശനം വലിയ ക്യാൻവാസിൽ സംഘടിപ്പിച്ചു. ഇത് കുട്ടികൾക്കും, അധ്യാപകർക്കും നവ്യാനുഭവമായി. ചുമർചിത്രപ്രദർശനത്തിന്റെ ഭാഗമായി മുഴുവൻ ക്ലാസിലെയും കുട്ടികൾ സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട വിവിധ ചിത്രരചനകൾ സ്കൂളിൽ കൊണ്ടുവന്നു. ഏകദേശം 100 മീറ്റർ നീളത്തിലുള്ള വലിയ ക്യാൻവാസിൽ കുട്ടികൾ കൊണ്ടുവന്ന സൃഷ്ടികൾ പ്രദർശിപ്പിച്ചു. ഇതിൽ സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രങ്ങൾ, ത്രിവർണ്ണ പതാക, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട മഹത് വചനങ്ങൾ, സ്വാതന്ത്ര്യസമര പോരാട്ട രംഗങ്ങൾ, ഇന്ത്യയുടെ പ്രതീകങ്ങൾ തുടങ്ങിയ ക്യാൻവാസിനെ കൂടുതൽ കൗതുകം ഉളവാക്കി. ചുമർചിത്രപ്രദർശനത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മുഹമ്മദ് കോയ നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരായ അബ്ദുനാസർ, മുഹമ്മദ് ഹബീബ്, നൗഷാദ് ജമാലുദ്ദീൻ, ജുനൈദ്, അബ്ദുള്ള , അബ്ദുൽ വാഹിദ്, ഹരീഷ് കുമാർ എന്നിവർ സംബന്ധിച്ചു.സ്വാതന്ത്ര്യദിന റാലി
ആസാദി കാ അമൃതോത്സവ ആഘോഷ പരിപാടികളുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് എച്ച് എസ് ആഗസ്റ്റ് 15ന് വിപുലവും, വർണ്ണപകിട്ടോടുകൂടിയ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. മർകസ് സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലിക്ക് സ്കൂളിലെ വിവിധ ക്യാഡറ്റുകൾ നേതൃത്വം നൽകി. എൻസിസി, എസ് പി സി,സ്കൗട്ട്,ജെ ആർ സി എന്നിവരുടെ പരേഡുകൾ റാലിയെ വർണ്ണാഭമാക്കി. ചെണ്ട മേളകളുടെയും, കുതിരകളുടെയും, സാന്നിധ്യം സ്വാതന്ത്ര്യ റാലിയെ കൂടുതൽ ആകർഷകമാക്കി. കുന്നമംഗലം മുതൽ കാരന്തൂർ വരെ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കളും പങ്കെടുത്തു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്കുന്നേൽ സ്വാതന്ത്ര്യദിന റാലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. റാലിക്ക് ശേഷം സ്കൂളിൽ വച്ച് എല്ലാവർക്കും പായസം വിതരണം ചെയ്തു.