"ജി.എൽ..പി.എസ്. ഒളകര/പ്രവർത്തനങ്ങൾ/ഒന്നാം ക്ലാസ് ഒന്നാം തരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
ഒന്നാം ക്ലാസ് ഒന്നാം തരം എന്ന പദ്ധതിയുടെ ഭാഗമായി ഒളകര ജി.എൽ.പി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. മുൻവർഷം തുടങ്ങിയ പദ്ധതിയുടെ തുടർച്ച കോവിഡ് മഹാമാരി കാരണം നഷ്ടപ്പെട്ടെങ്കിലും തുടർന്നും വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സ്കൂൾ.

=== സ്കൂൾ ബാഗ് വിതരണം ===
ഒളകര ജി.എൽ.പി.എസ് പി.ടി.എ യും അക്ഷയ സെന്റർ പുകയൂരും  സംയുക്തമായി നവാഗത കുരുന്നുങ്ങൾക്ക് ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. എല്ലാവർഷവും നവാഗതരായി എത്തുന്ന വിദ്യാർത്ഥികൾക്ക് ബാഗ്, കളറിംഗ് ബുക്കുകൾ തുടങ്ങിയവ സമ്മാനമായി കൊടുക്കാറുണ്ട്. ഇത്തവണ പുകയൂരിലെ അക്ഷയ സെന്ററാണ് ഇക്കാര്യവുമായി മുന്നിട്ടിറങ്ങിയത് മുൻ പിടിഎ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പർ കൂടിയായ പൂങ്ങാടൻ സൈതലവിയും ബാഗ് വിതരണത്തിൽ സഹായവുമായി രംഗത്തെത്തിയതും പരിപാടി വൻ വിജയമാക്കാൻ സാധിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം വിതരണോദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, എസ്.എം.സി ചെയർമാൻ കെ എം പ്രദീപ് കുമാർ,  സോമരാജ് പാലക്കൽ, ഗ്രീഷ്മ, പൂങ്ങാടൻ സൈതലവി, പുകയൂർ അക്ഷയയെ പ്രതിനിധീകരിച്ച്  സയ്യിദ് ഹാദീ തങ്ങൾ കക്കാടംപുറം, അബ്ദുൽ ഹാദീ അരീക്കൻ എന്നിവർ സംബന്ധിച്ചു.

=== '''കുട്ടി പീട്യാസ്''' ===
=== '''കുട്ടി പീട്യാസ്''' ===

21:07, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒന്നാം ക്ലാസ് ഒന്നാം തരം എന്ന പദ്ധതിയുടെ ഭാഗമായി ഒളകര ജി.എൽ.പി സ്കൂളിൽ വ്യത്യസ്തങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചു വരുന്നത്. മുൻവർഷം തുടങ്ങിയ പദ്ധതിയുടെ തുടർച്ച കോവിഡ് മഹാമാരി കാരണം നഷ്ടപ്പെട്ടെങ്കിലും തുടർന്നും വിവിധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് സ്കൂൾ.

സ്കൂൾ ബാഗ് വിതരണം

ഒളകര ജി.എൽ.പി.എസ് പി.ടി.എ യും അക്ഷയ സെന്റർ പുകയൂരും  സംയുക്തമായി നവാഗത കുരുന്നുങ്ങൾക്ക് ബാഗുകൾ സൗജന്യമായി വിതരണം ചെയ്തു. എല്ലാവർഷവും നവാഗതരായി എത്തുന്ന വിദ്യാർത്ഥികൾക്ക് ബാഗ്, കളറിംഗ് ബുക്കുകൾ തുടങ്ങിയവ സമ്മാനമായി കൊടുക്കാറുണ്ട്. ഇത്തവണ പുകയൂരിലെ അക്ഷയ സെന്ററാണ് ഇക്കാര്യവുമായി മുന്നിട്ടിറങ്ങിയത് മുൻ പിടിഎ പ്രസിഡണ്ടും പഞ്ചായത്ത് മെമ്പർ കൂടിയായ പൂങ്ങാടൻ സൈതലവിയും ബാഗ് വിതരണത്തിൽ സഹായവുമായി രംഗത്തെത്തിയതും പരിപാടി വൻ വിജയമാക്കാൻ സാധിച്ചു. വാർഡ് മെമ്പർ തസ്ലീന സലാം വിതരണോദ്ഘാടനം നടത്തി. പ്രധാനാധ്യാപകൻ ശശികുമാർ കെ, പി.ടി.എ പ്രസിഡണ്ട് പി.പി. അബ്ദുസമദ്, എസ്.എം.സി ചെയർമാൻ കെ എം പ്രദീപ് കുമാർ,  സോമരാജ് പാലക്കൽ, ഗ്രീഷ്മ, പൂങ്ങാടൻ സൈതലവി, പുകയൂർ അക്ഷയയെ പ്രതിനിധീകരിച്ച്  സയ്യിദ് ഹാദീ തങ്ങൾ കക്കാടംപുറം, അബ്ദുൽ ഹാദീ അരീക്കൻ എന്നിവർ സംബന്ധിച്ചു.

കുട്ടി പീട്യാസ്

പെരുവള്ളൂർ ഒളകര ഗവ : എൽ പി സ്കൂൾ ഒന്നാംക്ലാസ് വിദ്യാർത്ഥികൾ കുട്ടിപ്പിടിയകൾ ഒരുക്കി. പഠന പ്രവർത്തനങ്ങളുടെ ഭാഗമായി പുകയൂർ അങ്ങാടിയിലെത്തിയ കുട്ടിക്കൂട്ടം അവിടെയുള്ള വിവിധ കടകളെല്ലാം സന്ദർശിച്ചു. ഒന്നാം ക്ലാസിലെ ' നന്നായി വളരാൻ ' എന്ന പാഠഭാഗത്തെ ആസ്പദമാക്കിയാണ് വിവിധ വ്യാപാര സ്ഥാപനങ്ങളിൽ കാഴ്ച്ചക്കാരായി വിദ്യാർത്ഥികൾ എത്തിയത്.

തുടർന്ന് തങ്ങൾക്കും കച്ചവടക്കാരാകണമെന്ന് കുട്ടികൾക്കൊരു മോഹം. അദ്ധ്യാപകരും രക്ഷിതാക്കളും സഹകരിച്ച് കുരുന്നുകൾക്കായി നിരവധി കൊച്ചു കൊച്ചു കടകൾ സജ്ജീകരിച്ചു നൽകി. വിദ്യാർത്ഥികൾ അവരുടെ പേരുകൾ തന്നെ ഓരോ കടകൾക്കും നൽകി. പാത്തുമ്മാന്റെ കളി സാമാന പീട്യ, അനന്തുവിന്റെ മരുന്നും പീട്യ, നിയാസിന്റെ ഫോൺ കട, സാലിയുടെ പത്രപ്പീട്യ, ഹിഷാമിന്റെ ചായ പീട്യ, അബ്ദുന്റെ മസാലപ്പീട്യ, നിശാജിന്റെ പച്ചക്കറി പീട്യ, റഷ മോളെ തുണി പീട്യ എന്നിങ്ങനെ രസകരമായി പേരുകളിൽ നർമ്മം ചാലിച്ച് കുട്ടി കച്ചവടക്കാർക്ക് നൽകിയത് കാഴ്ചക്കാരിൽ കൗതുകമുണർത്തി. ഒരു വ്യാപാര കേന്ദ്രത്തിന്റെ എല്ലാ പകിട്ടും നിലനിർത്തുമാറായിരുന്നു പീട്യകൾ. ചായപ്പീടികയിലും കളി സാമാന പീടികയിലും താരതമ്യേന തിരക്ക് അൽപം കൂടുതലായിരുന്നു. സാധനങ്ങൾ വാങ്ങാൻ രക്ഷിതാക്കളും എത്തിയതോടെ 100 രൂപ നിരക്കിൽ ചെരിപ്പും കുറഞ്ഞ വിലയിൽ കളിമൺ പാത്രങ്ങളും തുണിത്തരങ്ങളുമെല്ലാമായി കച്ചവടം പൊടിപൊടിച്ചു. പി ടി എ പ്രസിഡന്റ് പി.പി സെയ്ദു മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പ്രധാനാദ്ധ്യാപകൻ എൻ.വേലായുധൻ, അദ്ധ്യാപികമാരായ റജുല കാവൂട്ട്, ജിജിന, മുനീറ എന്നിവർ നേതൃത്വം നൽകി.

പലഹാര മേള

ഒന്നാം ക്ലാസ് പാഠ പുസ്തകത്തിലെ പാഠഭാഗവുമായി ബന്ധപ്പെട്ട് ഒളകര ഗവ എ ൽ.പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികൾ പലഹാര വിസ്മയം സംഘടിപ്പിച്ചു. വീടുകളിൽ നിന്നും കൊണ്ടുവന്ന വൈവിധ്യങ്ങളായ പലഹാരങ്ങളുടെ ശേഖരങ്ങളുമായി വിദ്യാർഥികൾ വിദ്യാലയത്തിലെത്തി. പ്രധാനാധ്യാപകൻ എൻ വേലായുധൻ ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് അധ്യാപകരായ ഗ്രീഷ്മ പി.കെ, റജില കാവോട്ട്, ജിജിന എന്നിവർ വിഭവങ്ങൾ പരിചയപ്പെടുത്തി.

വിഭവങ്ങൾ പഠിച്ച് കുരുന്നുകൾ

ഓണ സദ്യ വിഭവങ്ങൾ പരിചയപ്പെടുന്ന ഒന്നാം ക്ലാസിലെ പാഠ ഭാഗവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള പ്രവർത്തനത്തിന്റെ ഭാഗമായി ഒന്നാം ക്ലാസുകാർ പ്രത്യേകം ഓണ സദ്യ വിളമ്പി. പഠന നേട്ടം നേടിയെടുക്കുക എന്നതാണ് ഇതിലൂടെ ഉദ്ദേശിച്ചത്. ഹെഡ്മാസ്റ്റർ എൻ വേലായുധൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഒന്നാം ക്ലാസ് അധ്യാപകരായ ഗ്രീഷ്മ പി.കെ, റജില കാവോട്ട്, ജിജിന എന്നിവർ വിഭവങ്ങൾ പരിചയപ്പെടുത്തി.