"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(തിരികെ സ്കൂളിലേക്) |
(ചെ.) (46329 എന്ന ഉപയോക്താവ് പച്ച സെന്റ് സേവ്യേർസ് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21 എന്ന താൾ പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/തിരികെ വിദ്യാലയത്തിലേക്ക് 21 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം
ആശങ്കകൾ ഇല്ലാതെ ഒരു പ്രവേശനോത്സവം
നവംബർ 1 സ്കൂൾ തുറക്കാൻ പോകുന്നു എന്ന വാർത്ത നമ്മൾ എല്ലാവരും ഏറെ ആകാംഷയോടെ യും അത്യുത്സാഹത്തോടെ യു മാ ണ് കേട്ടത് . ആ ആകാംക്ഷകൾ ക്കെല്ലാം വിരാമമിട്ടുകൊണ്ട് നവംബർ 1 കേരള പിറവി ദിനത്തിൽ തന്നെ കുട്ടികൾക്ക് തങ്ങളുടെ വിദ്യാലയത്തിലേക്ക് തിരിച്ചെത്താനും പഴയ കൂട്ടുകാരെ വീണ്ടും കാണുവാനും സാധിച്ചു. അധ്യാപകർ കുട്ടികളെ നേരത്തെതന്നെ രണ്ട് ബാചായി തിരിച്ചിരുന്നു, കോവിഡ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തന്നെയായിരുന്നു കുട്ടികൾ സ്കൂളിൽ എത്തിച്ചേർന്നതും തുടർന്നുള്ള പരിപാടികളിൽ പങ്കെടുത്തതും. ഓരോ ബാച്ചിനും വ്യത്യസ്തമായ സമയങ്ങളിൽ ആയിരുന്നു പ്രവേശനോത്സവം നടത്തപ്പെട്ടത്. സ്കൂളിൽ എത്തിച്ചേരുന്ന ഓരോ കുട്ടികളെയും തെർമൽ സ്കാനിങ്ങിന് വിധേയമാക്കുകയും, സാനിറ്റൈസർ ഉപയോഗിച്ച് കൈ കഴുകി കുകയും കൃത്യമായ സാമൂഹിക അകലം പാലിച്ചുകൊണ്ട് ക്ലാസ് അധ്യാപകർ തങ്ങളുടെ കുട്ടികളെ അതാത് ക്ലാസുകളിലേക്ക് സ്വാഗതം ചെയ്തു. തങ്ങളുടെ കൂട്ടുകാരെ കണ്ട സന്തോഷമായിരുന്നു അവരുടെ എല്ലാവരുടെയും മുഖത്ത്. Covid മാനദണ്ഡങ്ങൾ പാലിക്കുന്ന അതിനുവേണ്ടിയുള്ള സൈൻ ബോർഡുകൾ കുട്ടികൾക്കുവേണ്ടി സ്ഥാപിച്ചിരുന്നു, കുട്ടികള് വായിക്കുകയും കൃത്യമായി മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്തു. അന്നേദിവസം തന്നെ പ്രത്യേക അസംബ്ലി നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് സിസ്റ്റർ വിമലേ വർക്കും സ്വാഗതമാശംസികിച്ചു. കേരളപ്പിറവി ദിനം ആയതുകൊണ്ടുതന്നെ കുട്ടികളെല്ലാം കേരളീയ തനിമയുള്ള വേഷവിധാനങ്ങളിൽ ആയിരുന്നു എത്തിച്ചേർന്നത്. കേരള കേരളത്തിന്റെ ഭൂപ്രകൃതിയുടെ പ്രത്യേകത വിളിച്ചോതുന്ന ഗാനങ്ങൾആലപിച്ചു. കേരളത്തെ പറ്റിയും കേരളത്തിന്റെ ഭൂപ്രകൃതിയെ പറ്റിയും കുട്ടികൾ തങ്ങളുടെ ആശയങ്ങൾ കൂട്ടുകാരുമായി പങ്കു വച്ചു.പങ്കുവെച്ചു അന്നേദിവസം തന്നെ കുട്ടികൾക്ക് മധുര പലഹാര വിതരണവും നടത്തപ്പെട്ടു. തങ്ങളുടെ കൂട്ടുകാരെ കണ്ട് സന്തോഷവും അധ്യാപകരെ കണ്ട് സന്തോഷവും കുട്ടികളുടെ മുഖത്ത് പല വർണ്ണങ്ങളായി പാറിനടന്നു. പ്രവേശനോത്സവ ദിന പരിപാടികൾ എല്ലാം സ്കൂളിന്റെ youtube ചാനലിലൂടെസംരക്ഷണം ചെയ്യുകയും ചെയ്തു.