"പച്ച സെന്റ് സേവിയേഴ്‌സ് യു പി എസ്/അക്ഷരവൃക്ഷം/ കൊറോണ എന്ന ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

07:52, 16 മാർച്ച് 2022-നു നിലവിലുള്ള രൂപം

കൊറോണ എന്ന ഭീകരൻ

 ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും

തകർന്നിടില്ല നാം ചെറുത്തു നിന്നിടും
നാട്ടിൽനിന്നുമീ വിപത്തകന്നിടും വരെ

കൈകൾ നാം ഇടക്കിടെ കഴുകിടേണം
കൂട്ടമായ പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം

ഭീരുവായ് നാം ഭയപ്പെടേണ്ടതില്ല
കൊറോണ എന്ന ഭീകരനെ തകർത്തിടേണം

ഓഖിയും സുനാമിയും പ്രളയവും
കടന്നു നാം വിപത്തിനെ തകർത്തതോർത്തിടേണം

പണമാണ് വലുതെന്നു കരുതിയ ലോകം
മഹാമാരിയിൽ പലതും തിരിച്ചറിഞ്ഞു

ഒഴിവാക്കിടുന്നു രക്തബന്ധത്തെയും
സുഹൃത്തുക്കളെയും സ്നേഹനെടുവീർപ്പോടെ

കൊറോണയെന്ന നാശകാരിയെ ഭയന്ന്
പ്രാണനായ് കേഴുന്നു മർത്യകുലമൊന്നായ്

 ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും

ദിയ മൈക്കിൾ
7 C സെന്റ് സേവ്യർസ് U P സ്കൂൾ, പച്ച
തലവടി ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 03/ 2022 >> രചനാവിഭാഗം - കവിത