ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും
തകർന്നിടില്ല നാം ചെറുത്തു നിന്നിടും
നാട്ടിൽനിന്നുമീ വിപത്തകന്നിടും വരെ
കൈകൾ നാം ഇടക്കിടെ കഴുകിടേണം
കൂട്ടമായ പൊതുസ്ഥലത്തെ ഒത്തുചേരൽ നിർത്തണം
ഭീരുവായ് നാം ഭയപ്പെടേണ്ടതില്ല
കൊറോണ എന്ന ഭീകരനെ തകർത്തിടേണം
ഓഖിയും സുനാമിയും പ്രളയവും
കടന്നു നാം വിപത്തിനെ തകർത്തതോർത്തിടേണം
പണമാണ് വലുതെന്നു കരുതിയ ലോകം
മഹാമാരിയിൽ പലതും തിരിച്ചറിഞ്ഞു
ഒഴിവാക്കിടുന്നു രക്തബന്ധത്തെയും
സുഹൃത്തുക്കളെയും സ്നേഹനെടുവീർപ്പോടെ
കൊറോണയെന്ന നാശകാരിയെ ഭയന്ന്
പ്രാണനായ് കേഴുന്നു മർത്യകുലമൊന്നായ്
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന ഭീകരന്റെ കഥ കഴിച്ചിടും