"സെന്റ് റോസെല്ലോസ് സ്കൂൾ ഫോർ സ്പീച്ച് ആന്റ് ഹിയറിംഗ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഫോട്ടോ ചേർത്തു) |
(changes) |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}}<big>'''<u>ജെ. ആർ . സി</u>'''</big> | {{PHSSchoolFrame/Pages}}<big>'''<u>ജെ. ആർ . സി</u>'''</big> | ||
[[പ്രമാണം:15801-JRC 1.jpg|ലഘുചിത്രം|194x194ബിന്ദു|jrc]] | |||
<big>1863 ലാണ് റെഡ്ക്രോസ് സ്ഥാപിതമായത്. സ്വിറ്റ്സർലാൻഡ് കാരനായ ഹെൻറി ഡ്യുനന്റ് ആണ് ഇത് സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും , ആതുരശുശ്രൂഷ താല്പര്യംവും , വളർത്തുന്നതിനും സമൂഹത്തിൽ നൻമയുളളവരായി ജീവിക്കുന്നതിനും നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിങ് പ്രവർത്തിക്കുന്നുണ്ട്. അഞ്ചുമുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിലെ ഭാഗമാണ്. 2008 - 09 കാലഘട്ടത്തിൽ സിസ്റ്റർ ജോർജിയ ആണ് നമ്മുടെ സ്കൂളിൽ ആരംഭിക്കുന്നത്.കേരളത്തിലെ സ്പെഷൽ സ്കൂളുകളിൽ ജെ ആർ സി ഉള്ള ഏക സ്കൂൾ നമ്മുടെ സ്കൂൾ ആണ് .</big> | <big>1863 ലാണ് റെഡ്ക്രോസ് സ്ഥാപിതമായത്. സ്വിറ്റ്സർലാൻഡ് കാരനായ ഹെൻറി ഡ്യുനന്റ് ആണ് ഇത് സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും , ആതുരശുശ്രൂഷ താല്പര്യംവും , വളർത്തുന്നതിനും സമൂഹത്തിൽ നൻമയുളളവരായി ജീവിക്കുന്നതിനും നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിങ് പ്രവർത്തിക്കുന്നുണ്ട്. അഞ്ചുമുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിലെ ഭാഗമാണ്. 2008 - 09 കാലഘട്ടത്തിൽ സിസ്റ്റർ ജോർജിയ ആണ് നമ്മുടെ സ്കൂളിൽ ആരംഭിക്കുന്നത്.കേരളത്തിലെ സ്പെഷൽ സ്കൂളുകളിൽ ജെ ആർ സി ഉള്ള ഏക സ്കൂൾ നമ്മുടെ സ്കൂൾ ആണ് .</big> | ||
വരി 24: | വരി 24: | ||
'''<u><big>പ്രവർത്തിപരിചയ പരിശീലനങ്ങൾ</big></u>''' | '''<u><big>പ്രവർത്തിപരിചയ പരിശീലനങ്ങൾ</big></u>''' | ||
[[പ്രമാണം:15801-പ്രവൃത്തി പരിചയമേള 1.jpg|ലഘുചിത്രം|190x190ബിന്ദു|പ്രവൃത്തി പരിചയമേള]] | |||
<big>ഓരോ കുട്ടിയിലുമു ള്ള അന്തർലീനമായ കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക അതോടൊപ്പം അവരെ നാളത്തെ സ്വയംപര്യാപ്തരായ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിപരിചയ പരിശീലനം നടത്തി വരുന്നത്. ഏതു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർഥികളെ സമൂഹത്തിനു നൽകാൻ ഉതകുന്ന രീതിയിലുമാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ഹാൻഡ് എംബ്രോയ്ഡറി, പെയിൻറിംഗ്,കയർ ചവിട്ടി നിർമ്മാണം, മുള ഉൽപ്പന്നങ്ങൾ,ചൂരൽ ഉൽപ്പന്നങ്ങൾ, ബാഡ്മിൻറൺ/ വോളിബോൾ നെറ്റ് നിർമാണം,റെക്സിൻ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫയൽനിർമാണം,കക്ക ഉൽപ്പന്നങ്ങൾ,കുട നിർമ്മാണം,കൈത്തുന്നൽ,കളിമൺ നിർമാണം, മുത്ത് ഉല്പന്നങ്ങൾ, തുടങ്ങിയവ ഇവിടെ പരിശീലിപ്പിക്കുന്നു.</big> | <big>ഓരോ കുട്ടിയിലുമു ള്ള അന്തർലീനമായ കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക അതോടൊപ്പം അവരെ നാളത്തെ സ്വയംപര്യാപ്തരായ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിപരിചയ പരിശീലനം നടത്തി വരുന്നത്. ഏതു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർഥികളെ സമൂഹത്തിനു നൽകാൻ ഉതകുന്ന രീതിയിലുമാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ഹാൻഡ് എംബ്രോയ്ഡറി, പെയിൻറിംഗ്,കയർ ചവിട്ടി നിർമ്മാണം, മുള ഉൽപ്പന്നങ്ങൾ,ചൂരൽ ഉൽപ്പന്നങ്ങൾ, ബാഡ്മിൻറൺ/ വോളിബോൾ നെറ്റ് നിർമാണം,റെക്സിൻ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫയൽനിർമാണം,കക്ക ഉൽപ്പന്നങ്ങൾ,കുട നിർമ്മാണം,കൈത്തുന്നൽ,കളിമൺ നിർമാണം, മുത്ത് ഉല്പന്നങ്ങൾ, തുടങ്ങിയവ ഇവിടെ പരിശീലിപ്പിക്കുന്നു.</big> | ||
16:13, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജെ. ആർ . സി
1863 ലാണ് റെഡ്ക്രോസ് സ്ഥാപിതമായത്. സ്വിറ്റ്സർലാൻഡ് കാരനായ ഹെൻറി ഡ്യുനന്റ് ആണ് ഇത് സ്ഥാപിച്ചത്. അദ്ദേഹത്തിൻ്റെ ജന്മദിനമായ മെയ് 8 റെഡ് ക്രോസ് ദിനമായി ആചരിക്കുന്നു. വിദ്യാർത്ഥികളിൽ സേവനമനോഭാവവും , ആതുരശുശ്രൂഷ താല്പര്യംവും , വളർത്തുന്നതിനും സമൂഹത്തിൽ നൻമയുളളവരായി ജീവിക്കുന്നതിനും നമ്മുടെ സ്കൂളിൽ ജൂനിയർ റെഡ് ക്രോസിന്റെ ഒരു വിങ് പ്രവർത്തിക്കുന്നുണ്ട്. അഞ്ചുമുതൽ പത്താം ക്ലാസ് വരെയുള്ള കുട്ടികൾ ഇതിലെ ഭാഗമാണ്. 2008 - 09 കാലഘട്ടത്തിൽ സിസ്റ്റർ ജോർജിയ ആണ് നമ്മുടെ സ്കൂളിൽ ആരംഭിക്കുന്നത്.കേരളത്തിലെ സ്പെഷൽ സ്കൂളുകളിൽ ജെ ആർ സി ഉള്ള ഏക സ്കൂൾ നമ്മുടെ സ്കൂൾ ആണ് .
പേപ്പർ ബാഗ് യൂണിറ്റ്
SSK യുടെ പഠനത്തോടൊപ്പം സമ്പാദ്യവും എന്ന പദ്ധതി മുഖേന 2005 ൽ പേപ്പർ ബാഗ് നിർമ്മാണം ആരംഭിച്ചു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിവിധ ആവശ്യങ്ങൾക്കും സ്കൂളിലെ മറ്റ് പ്രവർത്തനങ്ങൾക്കു മായി ഇതിൽ നിന്നും ലഭിക്കുന്ന വരുമാനം വിനിയോഗിക്കുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ ഇപ്പോഴും ഈ സംരംഭം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു . തുണിക്കടകൾ, മൊബൈൽ, കണ്ണട ഷോപ്പുകൾ എന്നിവിടങ്ങളിൽ ബാഗുകൾ നൽകുന്നു. ഓരോ കടകൾക്കും ആവശ്യമായ പേരുകളും ലോഗോയും പ്രിൻറ് ചെയ്ത് കൊടുക്കുന്നു.
ബാന്റ് ട്രൂപ്പ്
2008 - 2009 അധ്യയനവർഷത്തിൽ ജില്ലാ പഞ്ചായത്തിൽ നിന്നും ഇന്ന് ലഭിച്ച ബാൻഡ്സെറ്റ് ഉപകരണങ്ങൾ ഉപയോഗിച്ച് 16 കുട്ടികൾ അടങ്ങുന്ന ഒരു ബാൻഡ് ട്രൂപ്പ് സിസ്റ്റർ മിനിയുടെ നേതൃത്വത്തിൽ ഇവിടെ പ്രവർത്തനമാരംഭിച്ചു. സ്കൂളിലെ ആവശ്യങ്ങൾക്ക് മാത്രമല്ല ജില്ലയിലെ വിവിധ മേഖലയിലുള്ള സാംസ്കാരികവും മതപരവുമായ ആഘോഷങ്ങൾക്ക് ഇവർമുഖ്യ പങ്കാളിത്തം വഹിച്ചിട്ടുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാസാഹിത്യവേദി വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനും ഉല്ലാസത്തിനും വേണ്ടി തുടക്കം മുതൽ കലാപരമായ കഴിവുകളെ പ്രോത്സാഹിപ്പിച്ചു പോന്നു.1986 മുതൽ ക്രമാനുഗതമായി എല്ലാ വെള്ളിയാഴ്ചകളിലും സർഗ്ഗാത്മകതയെ പരിപോഷിപ്പിക്കുന്നതിനുള്ള വേദി ഒരുക്കി കൊടുത്തു. വിവിധ വേദികളിൽ സമ്മാനാർഹരാകാനും ആത്മവിശ്വാസം നേടാനും ഇത് പ്രചോദനമായി.
പുലരി ദിനപത്രം
കുട്ടികളിലെ ആറിവ്, ഭാഷ, സർഗാത്മക ശേഷി, ഭാവന എന്നിവ വളർത്തുന്നതിന് 2006 - 2007 അധ്യയന വർഷം മുതൽ പുലരി ദിനപത്രം ആരംഭിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന എഡിറ്റോറിയൽ ബോർഡാണ് ദിനപത്രം തയ്യാറാക്കിയിരുന്നത്. നൂതന കണ്ടുപിടിത്തങ്ങൾ, മത, സാമൂഹിക, രാഷ്ട്രീയ മാറ്റങ്ങൾ, സ്കൂൾ പ്രവർത്തനങ്ങൾ, അറിയിപ്പുകൾ, കുട്ടികളുടെ വിവിധ കലാസൃഷ്ടികൾ എന്നിവ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. ഇതോടനുബന്ധിച്ച് പതിപ്പ്, വോൾ മാഗസിൻ,കയ്യെഴുത്തു മാഗസിൻ തുടങ്ങിയവയും ആരംഭിച്ചു.
ക്ലബ്ബ് പ്രവർത്തനങ്ങൾ
വിദ്യാർഥികളുമായി ബന്ധപ്പെട്ട നാല് ക്ലബ്ബുകളാണ് ഇവിടെ പ്രവർത്തിക്കുന്നത്. മുഴുവൻ കുട്ടികളും ഈ ക്ലബുകളിലെ അംഗങ്ങളാണ് . ഭാഷാ ക്ലബ്,സയൻസ് ക്ലബ് ,പരിസ്ഥിതി ക്ലബ്, മാത്സ് ക്ലബ് സ്കൂളുമായി ബന്ധപ്പെട്ട ദിനാചരണങ്ങളുംമറ്റു പ്രവർത്തനങ്ങളും ക്ലബുകൾ ഏറ്റെടുത്തു നടത്തുന്നു.
പ്രവർത്തിപരിചയ പരിശീലനങ്ങൾ
ഓരോ കുട്ടിയിലുമു ള്ള അന്തർലീനമായ കഴിവുകളെ കണ്ടെത്തി അവയെ പരിപോഷിപ്പിക്കുക അതോടൊപ്പം അവരെ നാളത്തെ സ്വയംപര്യാപ്തരായ പൗരന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രവർത്തിപരിചയ പരിശീലനം നടത്തി വരുന്നത്. ഏതു തൊഴിലിനും അതിന്റേതായ മഹത്വം ഉണ്ടെന്ന ബോധ്യം കുട്ടികളിൽ സൃഷ്ടിക്കുന്നതിനും തൊഴിൽ തൽപരരായ വിദ്യാർഥികളെ സമൂഹത്തിനു നൽകാൻ ഉതകുന്ന രീതിയിലുമാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്.ഹാൻഡ് എംബ്രോയ്ഡറി, പെയിൻറിംഗ്,കയർ ചവിട്ടി നിർമ്മാണം, മുള ഉൽപ്പന്നങ്ങൾ,ചൂരൽ ഉൽപ്പന്നങ്ങൾ, ബാഡ്മിൻറൺ/ വോളിബോൾ നെറ്റ് നിർമാണം,റെക്സിൻ ഉൽപ്പന്നങ്ങൾ, പ്ലാസ്റ്റിക് ഉത്പന്നങ്ങൾ, ഫയൽനിർമാണം,കക്ക ഉൽപ്പന്നങ്ങൾ,കുട നിർമ്മാണം,കൈത്തുന്നൽ,കളിമൺ നിർമാണം, മുത്ത് ഉല്പന്നങ്ങൾ, തുടങ്ങിയവ ഇവിടെ പരിശീലിപ്പിക്കുന്നു.
വിനോദയാത്ര
സഞ്ചാരം രസകരമായ ഒരു അനുഭവമാണ് അറിവിന്റെ വാതയാനങ്ങൾ തുറക്കുന്നതിന് യാത്രയോളം പറ്റുന്ന മറ്റൊരു മാർഗ്ഗവുമില്ല. വിദ്യാഭ്യാസമെന്നാൽ മാനസികവും ശാരീരികവും ബുദ്ധിപരവുമായ വികാസമാണ്. സ്വയം അനുഭവങ്ങളിലൂടെ അറിവ് ശേഖരിക്കുമ്പോൾ പാഠപുസ്തകങ്ങൾ നൽകുന്ന അറിവിനപ്പുറത്തേക്ക് ചെന്ന് പ്രായോഗിക ജീവിതത്തിലെ സത്യമുള്ള മുഖംകൂടി ദർശിക്കാനാകും. കല, ശാസ്ത്രം, ചരിത്രം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങൾക്ക് പഠനയാത്ര ഒരു പാഠ്യനുബന്ധ പ്രവർത്തനമാണ്.
കലാകായിക പരിശീലനം
സ്കൂളിൻറെ ആരംഭംമുതൽ ചിട്ടയായ ഒരു കലാ കായിക പരിശീലനം കുട്ടികൾക്ക് നൽകിവരുന്നു ന്യത്തം , നാടകം, സംഗീതം, ഒപ്പന, ദഫ് മുട്ട്, കോൽക്കളി , ടാബ്ലോ , ചെയിന്റിംഗ് , ഡ്രോയിംഗ്, എന്നിവയും. കായികധ്യാപകന്റെയും ഡാൻസ് അദ്ധ്യാപകന്റെയും സജീവ സാന്നിധ്യം ഇവർക്ക് ഉന്മേഷവും ഊർജവും പകരുന്നു.
കരാട്ടെ പരിശീലനം
ചന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ കരാട്ടേ പരീശീലനം ഇ.കെ ശശിധരൻ അവർകളുടെ നേതൃത്വത്തിൽ യോഗ പരിശീലനം , വിവിധ വ്യായാമങ്ങൾ എന്നിവ നല്കി വരുന്നു.
പി .എസ് .സി .കോച്ചിംഗ്
വയനാട് ജില്ലയിലെ ബധിര വിദ്യാർത്ഥികൾക്ക് ജനറൽ പി.എസ്.സി പരീക്ഷയിൽ പങ്കെടുക്കുവാനും വിജയിക്കുവാനുള്ള സാധ്യതകൾ വളരെ പരിമിതമാണ്.അതിനാൽ 2017 മുതൽ ഈ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ പൊതു വിജ്ഞാനം വർധിപ്പിക്കാനും മത്സരപരീക്ഷകളിൽ പങ്കെടുക്കാനുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാനും പ്രത്യേകം പരിശീലനം ആരംഭിച്ചു.