"ഒ.എ.എൽ.പി.എസ് വണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 38: | വരി 38: | ||
== '''ഭക്ഷ്യമേള''' == | == '''ഭക്ഷ്യമേള''' == | ||
[[പ്രമാണം:ഭക്ഷ്യമേള.jpg|ലഘുചിത്രം|ഭക്ഷ്യമേള]]വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി. | [[പ്രമാണം:ഭക്ഷ്യമേള.jpg|ലഘുചിത്രം|ഭക്ഷ്യമേള|പകരം=|ഇടത്ത്]]വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി. | ||
വ്യാഴാഴ്ച വണ്ടൂർ യതീംഖാന സ്കൂളിൽ നടന്ന ഭക്ഷ്യമേളയാ ണ് കുരുന്നുകളെ ഉത്സവ തിമി ർപ്പിലാക്കിയത്. സ്കൂൾ വാർഷി കത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഫാസ്റ്റ് ഫുഡ് കാലത്ത് നാടൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെ 40ലേറെ വിഭവങ്ങളാണ് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി ഒരുക്കിയത്. | വ്യാഴാഴ്ച വണ്ടൂർ യതീംഖാന സ്കൂളിൽ നടന്ന ഭക്ഷ്യമേളയാ ണ് കുരുന്നുകളെ ഉത്സവ തിമി ർപ്പിലാക്കിയത്. സ്കൂൾ വാർഷി കത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഫാസ്റ്റ് ഫുഡ് കാലത്ത് നാടൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെ 40ലേറെ വിഭവങ്ങളാണ് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി ഒരുക്കിയത്. | ||
മാങ്ങ, പപ്പായ തുടങ്ങിയ ഫലങ്ങൾ കൊ ണ്ടുണ്ടാക്കിയ അച്ചാറുകളും ഉപ്പേരികളും കൂട്ടി പാൽക്കഞ്ഞി കുടിച്ചായിരുന്നു മേളയുടെ തുടക്കം. തുടർന്ന് പുഡിങ്, ജിലേബി, ബീറ്റ്റൂട്ട്, സർബ ത്ത് ഓരോന്നായി രുചിച്ചുനോക്കി. വണ്ടൂർ പഞ്ചാ യത്ത് പ്രസിഡന്റ് ഇ. സിതാര പരിപാടി ഉദ്ഘാ ടനം ചെയ്തു. സി.എം. പ്രസീത, പ്രധാനാധ്യാപ കൻ കെ. അബ്ദുസ്സമദ്, സണ്ണി ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് എം.പി.എ, എം.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി. | മാങ്ങ, പപ്പായ തുടങ്ങിയ ഫലങ്ങൾ കൊ ണ്ടുണ്ടാക്കിയ അച്ചാറുകളും ഉപ്പേരികളും കൂട്ടി പാൽക്കഞ്ഞി കുടിച്ചായിരുന്നു മേളയുടെ തുടക്കം. തുടർന്ന് പുഡിങ്, ജിലേബി, ബീറ്റ്റൂട്ട്, സർബ ത്ത് ഓരോന്നായി രുചിച്ചുനോക്കി. വണ്ടൂർ പഞ്ചാ യത്ത് പ്രസിഡന്റ് ഇ. സിതാര പരിപാടി ഉദ്ഘാ ടനം ചെയ്തു. സി.എം. പ്രസീത, പ്രധാനാധ്യാപ കൻ കെ. അബ്ദുസ്സമദ്, സണ്ണി ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് എം.പി.എ, എം.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി. |
01:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രി പ്രൈമറി | എൽ പി | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരങ്ങൾ |
മാമാങ്കം
2001 മുതൽ എല്ലാ വർഷവും തുടർച്ചയായി നടന്നുവരുന്ന വാർഷിക ആഘോഷം ആണ് മാമാങ്കം. ഒരു സ്കൂളിന്റെ ആനിവേഴ്സറി എന്നതിനപ്പുറം വണ്ടൂരിലെ പ്രാദേശിക ഉത്സവമായി ആണ് മാമാങ്കം ഇന്ന് പൊതുജനങ്ങൾ സ്വീകരിച്ചിരിക്കുന്നത്. 2001ലെ മധ്യവേനലവധി യോടനുബന്ധിച്ച് അമ്പലപ്പടി കോളനി കേന്ദ്രീകരിച്ച് ശുചീകരണ പ്രവർത്തികൾ നടത്തിയും മരങ്ങൾ വച്ചു പിടിപ്പിച്ചും ഒരു പകൽ മുഴുവൻ ചെലവഴിച്ച അമ്പലപ്പടി യിലെ ഹോസ്റ്റലിൽ ഭക്ഷണം വെച്ചുവിളമ്പി കലാപരിപാടികളും നടത്തിയാണ് മാമാങ്കം സമാരംഭിച്ചത്.. കൂടുതൽ അറിയാൻ...കൗതുകം
DPEP നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ തുടക്കംകുറിച്ച മാറ്റങ്ങൾ കണക്കില്ല എന്ന് വേണം പറയാൻ. കൗതുകപൂർവ്വം നാം നടത്താറുള്ള കൗതുകം വിജ്ഞാന വിനോദ പ്രദർശനവും ഇതിന്റെ സൃഷ്ടിയാണെന്ന് വേണം പറയാൻ. 1997ലാണ് ആദ്യ കൗതുകം നമ്മുടെ സ്കൂളിൽ നടക്കുന്നത്. ഡിപിഇപി പ്രവർത്തനങ്ങളോട് അനുബന്ധിച്ച് ക്ലാസ് മുറികളിൽ രൂപപ്പെട്ട ഉൽപ്പന്നങ്ങൾ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കും പ്രദർശനത്തിനു വെച്ച് എളിയ ഒരു തുടക്കം. പത്തിരിയാൽ സ്വദേശിയായ പരേതനായ ഇ വി കൃഷ്ണപിള്ള സാറിനു ഒഴിച്ചുകൂടാനാവാത്ത കാരണങ്ങളാൽ പരിപാടിക്ക് പങ്കെടുക്കാനായില്ല കൂടുതൽ അറിയാൻ...
അവാർഡ് നൽകുന്ന വിദ്യാലയം
വിദ്യാലയങ്ങൾക്ക് അവാർഡ് ലഭിക്കുന്ന വാർത്തകൾ പുതുമയുള്ളതല്ല. എന്നാൽ വിദ്യാലയം അവാർഡ് ഏർപ്പെടുത്തുകയും കൃത്യമായ മാനദണ്ഡങ്ങൾ അനുസരിച്ച് അതിന് യോഗ്യതയുള്ളവരെ തെരഞ്ഞെടുത്ത് അവാർഡ് നൽകുകയും ചെയ്യുക എന്ന അപൂർവ്വത നമുക്ക് സ്വന്തമാണ്. ഏറ്റവും നല്ല വീട് കണ്ടെത്തി അവാർഡ് കൊടുക്കുന്നതാണ് നമ്മുടെ രീതി, കൂടുതൽ അറിയാൻ...
നാടിന്റെ പാട്ടുകൾ
നാടിന് പാട്ടുകൾ ഉണ്ടോ? നാടൻ പാട്ടുകളെ കുറിച്ച് കേട്ടിട്ടുണ്ട്. നാട്ടു പാട്ടുകളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. പക്ഷേ നാടിന്റെ പാട്ടുകൾ..... അങ്ങനെ ഒരു ആൽബം തന്നെ നമുക്ക് തയ്യാറാക്കാൻ സാധിച്ചിട്ടുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഒരു ഓഡിയോ ആൽബം ആയിരുന്നു അതെങ്കിലും അവ നൽകുന്ന സന്ദേശങ്ങൾ അത്രയേറെ മഹത്തരമാണ്. സ്കൂളിലെ അധ്യാപകൻ മുഹമ്മദ് ഷഫീക്ക് രചന നിർവഹിച്ചു വണ്ടൂർ ജലീൽ പാടിയ നാടിൻറെ പാട്ടുകൾ ഓഡിയോ ആൽബം പുറത്തിറക്കി. ഓരോ പാട്ടും കേട്ടുനോക്കൂ. സംസം കേരള സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തന്നെ ഈ പാട്ടുകൾ നമ്മുടെ കുട്ടികൾക്കിടയിൽ പ്രചരിപ്പിക്കാൻ ഒരു സർട്ടിഫിക്കറ്റ് തന്നെ തന്നിട്ടുണ്ട്, നോക്കൂ... ഏതൊക്കെയാണ് ആ പാട്ടുകൾ എന്നല്ലേ..... 1. വിത്തും വിളയും നന്നായാൽ...... 2. മരം നന്നായ് വളർത്തേണേ..... 3. മാലിന്യകൂമ്പാരം നമ്മുടെ നാടിന്റെ മനസ്സും ശരീരവും നാശമാക്കി..... 4. മാമലനാട്ടിലെ മലരുകളേ........ തീർന്നില്ല. ഇനിയുമുണ്ട് പാട്ടുകൾ കേട്ടു നോക്കൂ. കേൾക്കാനായി ഇവിടെ പോവുക...
മയിൽപ്പീലി
കുട്ടികളുടെ സർഗസൃഷ്ടികൾ അച്ചടിക്കുന്നതിന് വേണ്ടി മയിൽപ്പീലി എന്ന ബുക്ക് ലറ്റ് വിവിധ ലക്കങ്ങളിലായി പ്രസ്സിദ്ധീകരിച്ചു.കുട്ടികൾ തയാറാക്കുന്ന കഥകളും കവിതകളും ഉൾപെടുത്തി.
മാതൃഭൂമി ദിനപത്രത്തിലെ കുട്ടി. കോം. നൊപ്പം അവധിക്കാല പ്രവർത്തനങ്ങൾ
അവധിക്കാലം ആഘോഷിക്കാൻ മാത്രമുള്ളതാണോ? ആഘോഷത്തിമർപ്പിൽ കൾക്കിടയിൽ ഉം ആഹ്ലാദാരവങ്ങൾ ക്കിടയിലും അൽപസമയം പഠനത്തിനും നീക്കിവെക്കണം കുട്ടികൾ. പ്രത്യേകിച്ചും താഴ്ന്ന ക്ലാസുകളിൽ.അതവരെ പഠിച്ചതൊക്കെ ഓർമ്മപ്പെടുത്താനും ഉറപ്പിക്കാനും അവസരമൊരുക്കും. അങ്ങനെ ഒരു പ്രവർത്തനം നമ്മുടെ സ്കൂൾ കുറേ വർഷങ്ങളായി ചെയ്തു പോരാറുണ്ട്. കൈ പുസ്തകങ്ങൾ തയ്യാറാക്കി കുട്ടികൾക്ക് പരിശീലനം നൽകി രക്ഷിതാക്കളുടെ സഹായത്തോടെ വീട്ടിൽനിന്നും പൂർത്തീകരിച്ച് അധ്യാപകർക്ക് സമർപ്പിച്ച സമ്മാനങ്ങൾ വരെ നൽകി അവസാനിപ്പിക്കുന്ന ഒരു പഠന രീതി തന്നെയാണത്.
അഭിമാനത്തോടെ പറയാനുള്ള ഒരു കാര്യം ഇതാണ്. ഈ പ്രവർത്തനങ്ങൾ മാതൃഭൂമി ദിനപത്രം മലയാളം പഠിക്കുന്ന എല്ലാ കുട്ടികൾക്കും ഉപകാരപ്പെടുന്ന തരത്തിൽ അവരുടെ എല്ലാ എഡിഷനുകളിലും കളിമുറ്റം എന്ന പേരിൽ മാതൃഭൂമിയുടെയും വണ്ടൂർ യത്തീംഖാന സ്കൂളിന്റെ യും സംയുക്ത വിദ്യാഭ്യാസ പരിപാടിയായി അവതരിപ്പിച്ചു.
ഫണ്ണി റണ്ണി
കുട്ടികളിലെ കായികപരമായ കഴിവുകളെ കണ്ടെത്തുന്നതിനായി പ്രീ പ്രൈമറി വിഭാഗം നടത്തിവരാറുള്ള ഫണ്ണി റണ്ണി പ്രോഗ്രാം ഏറെ പ്രശംസകൾ ഏറ്റുവാങ്ങുന്ന ഒന്നാണ്.വിനോദയാത്ര പോലെ കുട്ടികളെയെല്ലാം ഉൾപ്പെടുത്തി ഒരു ഔട്ട് ഡോർ പ്രോഗ്രാമായാണ് ഇത് നടത്താറുള്ളത്.
കമ്പ്യൂട്ടർ പഠനം
2002-ൽ കമ്പ്യൂട്ടർ പഠനം ആരംഭിച്ചു
കലണ്ടർ
2002-ൽ കലണ്ടർ പ്രിന്റ് ചെയ്ത പുറത്തിറക്കി
നാട്ടറിവ്
നാട്ടറിവ് ക്വിസ് പ്രോഗ്രാം എല്ലാ വർഷവും നടത്തുന്നു
ഭക്ഷ്യമേള
വണ്ടുർ എഴുത്തിന്റെ, വായനയു ടെ, കൂട്ടലിൻ, കിഴിക്കലിൻറ അലയൊലികൾ മുഴങ്ങിയിരുന്ന ക്ലാസ് മുറികൾ പുത്തൻ രുചിക്കൂ ട്ടുകൾക്ക് വഴിമാറി. പാൽക്കഞ്ഞി യും ശർക്കരച്ചോറും മേമ്പൊടി യായി അവിൽ കുഴച്ചതും കടു കിട്ട് വറുത്ത കപ്പയും പുസ്തക സഞ്ചിക്ക് പകരം ഡെസ്കിന് മുകളിൽ എത്തിയപ്പോൾ ക്ലാസ്മറികൾ ഭക്ഷണ കലവറയായി.വ്യാഴാഴ്ച വണ്ടൂർ യതീംഖാന സ്കൂളിൽ നടന്ന ഭക്ഷ്യമേളയാ ണ് കുരുന്നുകളെ ഉത്സവ തിമി ർപ്പിലാക്കിയത്. സ്കൂൾ വാർഷി കത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഫാസ്റ്റ് ഫുഡ് കാലത്ത് നാടൻ വിഭവങ്ങളുടെ രുചി വൈവിധ്യങ്ങൾ പുതുതലമുറക്ക് പരിചയപ്പെടുത്തു കയെന്ന ലക്ഷ്യത്തോടെ 40ലേറെ വിഭവങ്ങളാണ് കുട്ടികൾ സഹപാഠികൾക്കും അധ്യാപകർക്കുമായി ഒരുക്കിയത്.
മാങ്ങ, പപ്പായ തുടങ്ങിയ ഫലങ്ങൾ കൊ ണ്ടുണ്ടാക്കിയ അച്ചാറുകളും ഉപ്പേരികളും കൂട്ടി പാൽക്കഞ്ഞി കുടിച്ചായിരുന്നു മേളയുടെ തുടക്കം. തുടർന്ന് പുഡിങ്, ജിലേബി, ബീറ്റ്റൂട്ട്, സർബ ത്ത് ഓരോന്നായി രുചിച്ചുനോക്കി. വണ്ടൂർ പഞ്ചാ യത്ത് പ്രസിഡന്റ് ഇ. സിതാര പരിപാടി ഉദ്ഘാ ടനം ചെയ്തു. സി.എം. പ്രസീത, പ്രധാനാധ്യാപ കൻ കെ. അബ്ദുസ്സമദ്, സണ്ണി ഫിലിപ്പ്, പി.ടി.എ പ്രസിഡൻറ് എം.പി.എ, എം.ടി.എ ഭാരവാഹികൾ നേതൃത്വം നൽകി.