"ജി. എഫ്.എച്ച്. എസ്. എസ്. പടന്നകടപ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 55: വരി 55:
[[പ്രമാണം:12041 mobile n.jpeg|ലഘുചിത്രം]]
[[പ്രമാണം:12041 mobile n.jpeg|ലഘുചിത്രം]]
'''യഥാർത്ഥ ആവശ്യക്കാരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയും ലഭ്യമായ ഉപകരണം തികയാതെ വരികയും ചെയ്തപ്പോൾ ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്താൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.2021 ജുലൈ 6നാണ് ക്ലബ്ബുകൾ,സന്നദ്ധ സംഘടനകൾ ,അധ്യാപകർ,പി ടി എ ,രക്ഷിതാക്കൾ എല്ലാവരും ഒത്തൊരുമിച്ച് നടത്തിയ ഈ സംരംഭത്തിലൂടെ 90570 (തൊന്നൂറായിരത്തി അഞ്ഞൂറ്റി എഴുപത് രൂപ ) കണ്ടെത്താനും 13 മൊബൈലുകൾ വിതരണം ചെയ്യുവാനും സാധിച്ചു.നാടൊന്നാകെ ഈ പ്രവർത്തനത്തിന് കൂടെ നിന്നപ്പോൾ ബിരിയാണി ചാലഞ്ച് ചരിത്ര സംഭവമായി മാറുകയും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാൻ സാധിക്കുകയും ചെയ്തു.'''
'''യഥാർത്ഥ ആവശ്യക്കാരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയും ലഭ്യമായ ഉപകരണം തികയാതെ വരികയും ചെയ്തപ്പോൾ ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്താൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.2021 ജുലൈ 6നാണ് ക്ലബ്ബുകൾ,സന്നദ്ധ സംഘടനകൾ ,അധ്യാപകർ,പി ടി എ ,രക്ഷിതാക്കൾ എല്ലാവരും ഒത്തൊരുമിച്ച് നടത്തിയ ഈ സംരംഭത്തിലൂടെ 90570 (തൊന്നൂറായിരത്തി അഞ്ഞൂറ്റി എഴുപത് രൂപ ) കണ്ടെത്താനും 13 മൊബൈലുകൾ വിതരണം ചെയ്യുവാനും സാധിച്ചു.നാടൊന്നാകെ ഈ പ്രവർത്തനത്തിന് കൂടെ നിന്നപ്പോൾ ബിരിയാണി ചാലഞ്ച് ചരിത്ര സംഭവമായി മാറുകയും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാൻ സാധിക്കുകയും ചെയ്തു.'''
[[പ്രമാണം:12041 biri n 1.jpeg|ലഘുചിത്രം]]

14:40, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

പഠനോപകരണ ശിൽപ്പശാല

നവാഗതരെ സ്വീകരിക്കാൻ പഠനോപകരണ ശിൽപശാല

നവംബർ ഒന്നിന്ന് സ്കൂൾ തുറക്കുമ്പോൾ നവാഗതരായ കുട്ടികളെ സ്വീകരിക്കാൻ, പഠനമുറികൾ പഠനോപകരണ സമൃദ്ധമാക്കുന്നതിനായി ജി എഫ് എച്ച് എസ് പടന്നകടപ്പുറം പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. ചെറുവത്തൂർ ബി.ആർ.സിയിലെ പ്രവൃത്തിപരിചയ അധ്യാപകരുടെ നേതൃത്വത്തിൽ പടന്നകടപ്പുറം സ്കൂളിലെ അധ്യാപകരും രക്ഷിതാക്കളും ശില്പശാലയിൽ പങ്കെടുത്തു. ശില്പശാല സ്കൂൾ ഹെഡ്മാസ്റ്റർ കെ ടി ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു.

സജിത ടീച്ചർ . ബാബു മാസ്റ്റർ , കുഞ്ഞബ്ദുള്ള മാസ്റ്റർ, കുമാരൻ മാസ്റ്റർ, രഘുനാഥ് മാസ്റ്റർ,പ്രീത ടീച്ചർ, ലവ്‌ലി ടീച്ചർ, പത്മിനി ടീച്ചർ, രജനി ടീച്ചർ, പ്രാർത്ഥന രമേശ്‌, വിന്ധ്യ ടീച്ചർ എന്നിവർ പങ്കെടുത്തു . ശില്പശാല കൺവീനർ രാജേഷ് പി ടി, സീനിയർ അസിസ്റ്റന്റ് രാജൻ മാസ്റ്റർ, ജിഷ ടീച്ചർ, ബിന്ദു ടീച്ചർ, സോമലത ടീച്ചർ, സൂര്യനാരായണൻ, ബജീഷ് വലിയപറമ്പ ,മനോജ്‌ മാസ്റ്റർ, ലുക്മാൻ മാസ്റ്റർ ബി ആർ സി ട്രെയിനർ മാരായ രാധ ടീച്ചർ, പ്രഭാകരൻ മാസ്റ്റർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഉണർത്തു പാട്ടുമായ് പ്രകാശൻ കുതിരുമ്മൽ : രണ്ടാം ഘട്ട പ്രവേശനോൽസവത്തിലും ഉത്സവാന്തരീക്ഷം:

പടന്നകടപ്പുറം : പ്രശസ്ത നാടൻ പാട്ടു കലാകാരൻ പ്രകാശൻ കുതിരുമ്മലും

സംഘവും യുവ ഗായിക ലാനിയത്ത് ലത്തീഫും സംഘവും പാട്ടിന്റെ പാലാഴി തീർത്തപ്പോൾ പടന്നകടപ്പുറം ഗവ.ഫിഷറീസ് ഹയർ സെക്കന്ററി സ്കൂൾ രണ്ടാം ഘട്ട പ്രവേശനോത്സവത്തിൽ പാട്ടിന്റെ പെരുമഴ പെയ്തിറങ്ങി. വർണ്ണക്കുടകളും ബലൂണുകളും വർണ്ണത്തൊപ്പികളുമായും കുട്ടികളെ വിദ്യാലയാങ്കണത്തിലേക്ക്

ആനയിച്ചപ്പോൾ ലാനിയ ലത്തീഫ് നേതൃത്വം

കൊടുത്ത പ്രവേശനോത്സവ ഗാനം അന്തരീക്ഷത്തിൽ മാറ്റൊലി കൊണ്ടു. തുടർന്നു നടന്ന ഉദ്ഘാടന ചടങ്ങിൽ പ്രിൻസിപ്പാൾ ഇൻ ചാർജ് ശ്രീമതി. കെ.വി. സുജാത സ്വാഗതമോതി. പി.ടി.എ.പ്രസിഡണ്ട് ശ്രീ.എൻ.കെ.മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീമതി.പി.ശ്യാമള പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. കെ.ടി.ഗോവിന്ദൻ മാസ്റ്റർ ആശംസ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ.പ്രമോദ് കുമാർ ആലപ്പടമ്പൻ ചടങ്ങിന് നന്ദി പറഞ്ഞു. തുടർന്ന് പ്രകാശൻ കുതിരുമ്മലും

സംഘവും അവതരിപ്പിച്ച നാടൻ പാട്ടുകളും, വിദ്യാർത്ഥികളുടേയും അധ്യാപകരുടേയും

കലാപരിപാടികളും അരങ്ങേറി.

പടന്നക്കടപ്പുറം ഗവ. ഫിഷറീസ് ഹയർ സെക്കൻ്ററി സ്കൂൾ പ്രവേശനോത്സവം കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് സമുചിതമായി ആഘോഷിച്ചു.നീണ്ട ഒന്നര വർഷക്കാലത്തിലധികമായി വീടുകളിൽ തളച്ചിടപ്പെട്ട കുരുന്നുകൾ വിദ്യാലയത്തിൻ്റെ വിശാലതയിലേക്ക് ആദ്യമായി എത്തിയപ്പോൾ അവർക്ക് പ്രവേശനോത്സവം വിസ്മയകരമായ നവ്യാനുഭവമായി. വർണകിരീടങ്ങളും, ബലൂണുകളും കഥാലോകത്തെ കൂട്ടുകാരുടെ ചിത്രങ്ങളും, മുഖം മൂടികളും അണിഞ്ഞ് കോമ്പൗണ്ടിനകത്തേക്ക് പ്രവേശിച്ച കുട്ടികൾക്ക് അധ്യാപകരും, പി.ടി.എ.ഭാരവാഹികളും ആവേശകരമായ വരവേൽപ്പ് നൽകി. പ്രശസ്ത നാടൻ പാട്ട് കലാകാരൻ പ്രകാശൻ കുതിരുമ്മലിൻ്റെ നേതൃത്വത്തിലുള്ള ഗായക സംഘത്തിൻ്റെയും, സ്കൂൾ വിദ്യാർത്ഥികളുടെയും, അധ്യാപകരുടെയും പാട്ടുകൾ കുരുന്നുകൾക്ക് വേറിട്ട അനുഭവമായി.







മൊബൈൽ ചാലഞ്ച്

ഓഫ് ലൈൻ ക്ലാസ് അസാധ്യമായ ഘട്ടത്തിൽ അക്കാദമിക മികവ് നിലനിർത്തുന്നതിന് പ്രശ്നമായി കണ്ടെത്തിയത് ഡിജിറ്റൽ ഉപകരണങ്ങളുടെ അപര്യാപ്തതയായിരുന്നു.ഡിജിറ്റൽ പഠനം സാർവത്രികമാക്കുന്നതിന്റെ ഭാഗമായി സമൂഹത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാമൂഹിക പങ്കാളിത്തത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ലഭ്യമാക്കി.

സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിൽ സാമൂഹിക സാംസ്കാരിക സന്നദ്ധ സംഘടനകൾ പഞ്ചായത്ത് പ്രതിനിധികൾ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ കുടുംബശ്രീ പൂർവ്വ വിദ്യാർത്ഥികൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.

സംഘാടക സമിതി പ്രവർത്തനങ്ങൾ

1.ഡിജിറ്റൽ ഉപകരണങ്ങൾ ആവശ്യമുള്ള കുട്ടികളിൽ നിന്നും അപേക്ഷ സ്വീകരിക്കൽ.

2.സാമ്പത്തിക പിന്നോക്കാവസ്ഥ മാനദണ്ഡമാക്കി ഗുണഭോക്തൃ ലിസ്റ്റ് തയ്യാറാക്കി ഫണ്ട് തിട്ടപ്പെടുത്തൽ.

3.അപേക്ഷകരുടെ സാമ്പത്തിക സ്ഥിതി മനസ്സിലാക്കാൻ സ്ക്വാഡ് തിരിച്ചുള്ള ഗൃഹ സന്ദർശനം.

4.ഡിജിറ്റൽ ഉപകരണങ്ങളുടെ സ്പോൺസർമാരെ കണ്ടെത്തുക.

ഈ പ്രവർത്തനത്തിന്റെ ഫലമായി 12 സ്പോൺസർമാരെ കണ്ടെത്താൻ സാധിച്ചു.

സ്കൂളിലെ അധ്യാപകർ ഡിജിറ്റൽ ഉപകരണങ്ങൾ വാങ്ങാനായി 1 ലക്ഷം രൂപ നൽകി.

5.ബിരിയാണി ചലഞ്ച്

യഥാർത്ഥ ആവശ്യക്കാരുടെ എണ്ണം ക്രമാധീതമായി വർദ്ധിക്കുകയും ലഭ്യമായ ഉപകരണം തികയാതെ വരികയും ചെയ്തപ്പോൾ ആവശ്യമായ ഉപകരണങ്ങൾ കണ്ടെത്താൻ ബിരിയാണി ചലഞ്ച് സംഘടിപ്പിച്ചു.2021 ജുലൈ 6നാണ് ക്ലബ്ബുകൾ,സന്നദ്ധ സംഘടനകൾ ,അധ്യാപകർ,പി ടി എ ,രക്ഷിതാക്കൾ എല്ലാവരും ഒത്തൊരുമിച്ച് നടത്തിയ ഈ സംരംഭത്തിലൂടെ 90570 (തൊന്നൂറായിരത്തി അഞ്ഞൂറ്റി എഴുപത് രൂപ ) കണ്ടെത്താനും 13 മൊബൈലുകൾ വിതരണം ചെയ്യുവാനും സാധിച്ചു.നാടൊന്നാകെ ഈ പ്രവർത്തനത്തിന് കൂടെ നിന്നപ്പോൾ ബിരിയാണി ചാലഞ്ച് ചരിത്ര സംഭവമായി മാറുകയും അർഹരായ മുഴുവൻ വിദ്യാർത്ഥികൾക്കും ഡിജിറ്റൽ ഉപകരണങ്ങൾ വിതരണം ചെയ്യാൻ സാധിക്കുകയും ചെയ്തു.