"കെ.എം.എം.എ.യു.പി.എസ് ചെറുകോട്/ജനകീയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 61: വരി 61:


== '''<small>ഗൃഹ സന്ദർശനം</small>''' ==
== '''<small>ഗൃഹ സന്ദർശനം</small>''' ==
പഠന പ്രവർത്തനം ഫലവത്താവണമെങ്കിൽ അദ്ധ്യാപകന് വിദ്യർത്ഥി യെകുറിച്ചുള്ള അറിവുണ്ടായിരിക്കണം .അതിന് അവന്റെ ജീവിത പശ്ചാത്തലം കുടുംബ ത്തിന്റെ അവസ്ഥ എന്നിവ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്.ഇതിനായി ഗൃഹ സമ്പർക്കം നടത്താറുണ്ട് .എല്ലാ ക്ലാസ്സാദ്ധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീട് ഒരുപ്രാവശ്യമെങ്കിലും സന്ദർശിക്കണം .രക്ഷകർത്താക്കളും സ്കൂളും തമ്മിലുള്ള ഊഷ്മള ബന്ധം സൃഷ്ടിക്കാൻ ഇതുകൊണ്ട് കഴിയുന്നു.
[[പ്രമാണം:48550PUSTHAKAVANDI.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48550PUSTHAKAVANDI.jpg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:48550koode1.jpg|ലഘുചിത്രം|300x300px|പകരം=]]
[[പ്രമാണം:48550koode1.jpg|ലഘുചിത്രം|300x300px|പകരം=]]

13:25, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഒപ്പം ഓൺലൈൻ-വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്

പോസ്റ്റർ

ഓൺലൈൻക്ലാസ്സിനു സൗകര്യമില്ലാത്ത കുട്ടികൾക്ക് ഓൺലൈൻ ഡിവൈസുകൾലഭ്യമാക്കുന്നതിനായിനമ്മുടെസ്കൂളിൽ ആരംഭിച്ച പദ്ധതിയാണ് ഒപ്പം ഓൺലൈൻ വിദ്യാർത്ഥികളുടെ ഡിജിറ്റൽ ഹബ്ബ്.

2 ലക്ഷം രൂപയുടെ ഡിജിറ്റൽ ഉപകരണങ്ങൾ വിദ്യാർത്ഥികൾക്കു വിതരണം ചെയ്യന്ന പദ്ധതി മന്ത്രി വി. അബ്ദുറഹിമാൻ(കേരള വഖഫ് ഹജ്ജ് സ്പോർട്സ് മന്ത്രി) ഉദ്ഘാടനം ചെയ്തു.

മാറിയ സാഹചര്യത്തിൽ  പഠന പ്രവർത്തങ്ങൾ ഓൺലൈൻ  മാധ്യമത്തിലേക്ക് മാറിയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക്  ഈസമയത്ത് ഒട്ടേറെ പ്രയാസങ്ങൾ നേരിടുകയുണ്ടായി .ഇതിനെ തുടർ ന്ന് സ്കൂൾ ഹമ് അദ്ധ്യാപകർ പിറ്റേ,മാനേജ്‌മെൻറ് തുടങ്ങി വിദ്യാലയവുമായി ബന്ധപ്പെട്ട എല്ലാ സംവിധാനങ്ങളും ഒത്തൊരുമിച്ചു നടപ്പിലാക്കിയ പദ്ധതിയാണ്  ഒപ്പം ഓൺലൈൻ - കുട്ടികളുടെ ഡിജിറ്റൽ ഹബ്ബ് എന്ന പദ്ധതി.ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട ഹാർഡ്‌വെയർ ,സോഫ്റ്റ്‌വെയർ എന്നിവ കുട്ടികൾക്ക് ലഭ്യമാക്കുക എന്നുള്ളതായിരുന്നുഈ പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്.

അന്നം അതിജീവനം -- ബിരിയാണി  ചലഞ്ച്

ബിരിയാണി പാക്കിങ്
പോസ്റ്റർ

ഒപ്പം ഓൺലൈൻപദ്ധതി പ്രകാരം കുട്ടികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ 2 4 കുട്ടികൾക്ക് ഒരു വിധ ഓൺലൈൻ പഠന സൗകര്യങ്ങളും ഇല്ല എന്നുകണ്ടെത്തുകയും ഇതിന്റെ ആദ്യഘട്ടം എന്ന നിലയിൽ ഉപകരണങ്ങളുടെ റിപ്പയർ ക്യാമ്പ് നടത്തി ഒട്ടേറെഒട്ടേറെ വിദ്യാർത്ഥികളുടെ കൈവശമുണ്ടായിരുന്ന കേടുവന്ന മൊബൈൽ,ടാബ് എന്നിവ നന്നാക്കികൊടുക്കാൻ കഴിഞ്ഞു .തുടർന്ന് സന്നദ്ധ സംഘടനകളും,വ്യക്തികളും മുന്നോട്ടു വരികയും 20 കുട്ടികൾക്ക് ഡിവൈസുകൾ വിതരണംചെയ്തു ഈ പ്രവർത്തിയിൽ സ്കൂൾ സ്റ്റാഫ് സെക്രട്ടറി കെ.വി. സിന്ധു ടീച്ചറുടെ പങ്ക്എടുത്തു പറയേണ്ടതാണ്.തുടർന്ന് ബാക്കി വരുന്ന കുട്ടികൾക്ക് മൊബൈൽ ടാബ് ലഭ്യമാക്കുക എന്ന ലക്‌ഷ്യം വച്ച ബിരിയാണി ചലഞ്ച് എന്ന പരിപാടി സ്കൂളിൽ ആസൂത്രണം ചെയ്തു .സ്കൂൾ അദ്ധ്യാപകർ,പി.ടി.എ.,ക്ലബ്ബ്കൾ,വിവിധ രാഷ്ട്രീയ പാർട്ടികൾ ,മറ്റു യുവജന സംഘടനകൾ എന്നിവയുടെ വൻതോതിലുള്ള സഹകരണം കൊണ്ട് ഈ പദ്ധതി വഴി രണ്ടര  ലക്ഷം രൂപ സമാഹരിക്കുകയും ബാക്കി ഡിജിറ്റൽ പഠന സൗകര്യ മില്ലാത്ത കുട്ടികൾക്ക് സൗകര്യമുണ്ടാക്കുവാനും കഴിഞ്ഞു .https://youtu.be/ekrrfccJ4YI

മധുരിക്കും ഓർമകളെ ---പൂർവ്വ വിദ്യാർത്ഥി സംഗമം

പോസ്റ്റർ

എഴുപത്തഞ്ചുവർഷത്തോളമായി കൃത്യമായി പറഞ്ഞാൽ 1948 മുതൽ ഓരോ ജൂൺ മഴയിലും പാതി നനഞ്ഞ് ഇത്തിരി മടിയോടെ ,പേടിയോടെ,അച്ഛൻറെ യോ ,അമ്മയുടേയോ,ഉപ്പയുടെയോ,അമ്മയുടേയോ കൈപിടിച്ച് എൻറെയീ  വരാന്തയിലേക്ക് നിങ്ങളോരോരുത്തരും കയറിവന്നത് എന്നും ഓർമ്മയിലുണ്ട് .ഒരുപാട് പരിമിതികൾക്കുള്ളിലും നിങ്ങളെയെല്ലാം പലപ്പോഴായി ഞാനെൻറെ ഹൃദയത്തോട്  ചേർത്ത്  പിടിച്ചിട്ടുണ്ട് .ഒരു ബഞ്ചിലിരുന്ന്  മുഹമ്മദ് മാഷും,അസ്സൻ മോയിൻ മാഷും ,ജാനകി ടീച്ചറും  അജ്ഞത യുടെ കറുപ്പിൽ അറിവിൻറെ വെളുത്ത ആദ്യാക്ഷരങ്ങൾ കുറിച്ചത് ഓർമ്മകൾ കൊണ്ട് ഒന്ന് തുടച്ചെടുത്താൽ നിങ്ങളുടെ മനസ്സിലെന്നപോലെ ആ കറുത്ത ബോർഡുകളിലും ഇന്നും മായാതെ നിൽക്കുന്നുണ്ടാകും നോട്ടുപുസ്തകത്തിന്റെ അവസാന പേജിൽ വച്ചുണ്ടാക്കിയ ടൈംടേബിളിൽ പി.ടി.എന്ന്  വിലങ്ങനെ എഴുതിയ കോളം നിങ്ങളെ ഒട്ടൊന്നുമല്ല സന്തോഷിപ്പിച്ചിരുന്നത് എന്ന് എനിക്കറിയാം എൻറെ കളിസ്ഥലത്ത് രണ്ടു ഗോൾ പോസ്റ്റുകൾ ലക്ഷ്യമാക്കി തലങ്ങും വിലങ്ങും ഒരുപാട് പന്ത് തട്ടുമ്പോൾ ഒരുമയുടെ ജീവിത പാഠം കൂടിയായിരുന്നു നിങ്ങൾ പഠിക്കുന്നതെന്ന്  ഇന്ന് നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടാവും                                      കളി  കഴിഞ്ഞ് ഏഴ്  സി ക്ക് അടുത്തുള്ള കിണറ്റിൽ നിന്ന് ഒരാൾ കോരുന്ന ഒരു ബക്കറ്റ് വെള്ളത്തിൽ നിന്ന് ഒരുപാട് കുഞ്ഞു കൈകളും അതിനോട് ചേരുന്ന ചുണ്ടുകളും ജാതി മത ചിന്തകൾക്കതീതമായി അന്ന്  നിങ്ങൾ നുകർന്ന സഹോദര്യത്തിൻറെ മധുരം എന്നും നിങ്ങൾ അനുഭവിക്കുന്നുണ്ടാകും ഉച്ച ഭക്ഷണ സമയത്ത്  വരാന്തയിൽ എൻറെ  ചുമരുകളിലേക്ക് തിരിഞ്ഞിരുന്ന് നിങ്ങളുടെ പലനിറമുള്ള അലുമിനിയ ചോറ്റുപാത്രങ്ങൾ തുറക്കുമ്പോൾ ഇന്നെന്താണ് എന്ന ആകാംഷ ചോറ്റുപാത്രത്തിൻറെ അടപ്പിൽ ഒട്ടിപിടിച്ചിരിക്കുന്നഉണ്ടച്ചമ്മന്തിയിൽ അവസാനിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അടക്കയും അണ്ടിയും  പെറുക്കിവിറ്റ് സ്വന്തം സമ്പാദ്യം ഉണ്ടാക്കിയവർ ഇത്തിരി അഹങ്കാരത്തോടെ ആയ്ച്ചുണ്ണിത്താത്തയുടെയും ഇ ണ്ണിയ്ക്ക യുടെയും കുപ്പിഭരണിക്കുള്ളിലുള്ള തേൻ മിഠായി വാങ്ങി മടങ്ങുമ്പോൾ അത് നോക്കി നിങ്ങൾ നെടുവീർപ്പിടുന്നതും .....ക്ലാസ് സമയത്ത് മൂത്ര മൊഴിക്കാനെന്ന പറഞ്ഞ് പുറത്തിറങ്ങി പച്ചില കൊണ്ടും കല്ലുകൊണ്ടും നിങ്ങളിലെകുസൃതികൾ കുറച്ച് തോന്ന്യാക്ഷരങ്ങൾ ഞാൻ ഒളിഞ്ഞ് നിന്ന് കണ്ടിട്ടുണ്ട് .ഒടുവിൽ ഒരു ചൂരൽ പുളച്ചിലിൽ അതെല്ലാം മഞ്ജു പോയതും ഇന്നും എന്റെ ഓർമയിൽ ഉണ്ട്. 

മിഠായിയുടെയും ,ഐസി ൻറെയും ,പുളിങ്കുരുവിൻറെയും പേരിൽ പിണങ്ങി ഒടുവില ത് തല്ലിൽ  കലാശിക്കുമ്പോൾ ക്ലാസ്സിലെ കേമൻറെ മധ്യസ്ഥതയിൽ അത് ഒത്തു തീർപ്പാക്കി വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ നീയന്നു പഠിച്ചത് ഭാവിയിൽ ജീവിതത്തിൽ വന്നേക്കാവുന്ന പ്രതിസന്ധികളെ മറി കടക്കാനുള്ള പഠനം കൂടിയായിരുന്നു എന്ന് എനിക്കറിയാമായിരുന്നു.

                       ഒരേ നിറമുള്ള കുപ്പായങ്ങളും ഉച്ച ഭക്ഷണവും ഇല്ലാതിരുന്ന ആ കാലത്ത് നിങ്ങൾ പരസ്പരം ഇല്ലായ്മകളെ തിരിച്ചറിഞ്ഞിരുന്നത് കുപ്പായത്തിലൂടെയും ചോറ്റുപാത്രത്തിലൂടെയും ആയിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട് .   ഇങ്ങനെ പറഞ്ഞാലൊരുപാട് പറയാനുണ്ട്....അതൊക്കെ പോട്ടെ നിങ്ങൾലം ഇപ്പോൾ

എവിടെയാണ് ?. പലരെയുമെവിടെ പഠിക്കുന്ന കുഞ്ഞുങ്ങളിലൂടെ ഞാൻ കാണുന്നുണ്ട് ബാക്ക് ബെഞ്ചു കാർ ജീവിതത്തിൽ മുന്നിലും മുൻ ബഞ്ചുകാർ പലരും ജീവിതത്തിൽ പിന്നിലും ആയതും ഞാൻ കാണുന്നു.പലരെയും എന്റെ ചുറ്റിലുമായി ഞാൻ കാണുന്നുണ്ട്.കൃഷിയിടങ്ങളിൽ മികച്ച കർഷകനായും ,തൊഴിലാളിയായും ഡ്രൈവറായും ,കല്ലിലും ,മരത്തിലും,കവിതയെഴുതുന്നവരായി.... കച്ചവടക്കാരായി ഏഴു കടലുകൾക്കപ്പുറം ജീവിതത്തിന്റെ മരുപ്പച്ച തേടി ഇന്നും അലയുന്നവർ'മറ്റുചിലർ ഇവിടെ ഔദ്യോഗിക തിരക്കുകളിൽ ജീവിക്കുന്നവർ ഈ കാലയളവിൽ നമ്മെ പിരിഞ്ഞവർ.

                  ഇനി പറയുന്നത് എന്റെ ഒരാഗ്രഹമാണ് അന്ന്  കയ്പായിരുന്ന ഇന്ന് മധുരിക്കുന്ന ഈ ഓർമ്മകൾ എല്ലാം ഓർത്തെടുക്കാൻ നമ്മളൊന്ന് ഒത്തു ചേരേണ്ടേ  ?

   ഇങ്ങനെയായിരുന്നു  പൂർവ്വ വിദ്യാർത്ഥി സംഗമത്തിൻറെ  നോട്ടീസ് ചിട്ടപ്പെടുത്തിയത് .     

ഏഴ് പതിറ്റാണ്ടിലേറെ പ്രവർത്തന പാരമ്പര്യമുള്ള നമ്മുടെ സ്കൂൾ ഒട്ടേറെ തലമുറകൾക്ക് അക്ഷരവെളിച്ചം നൽകി .പൂർവ വിദ്യാർത്ഥികളായ അനേകം ആളുകൾ ഇന്ന് സമൂഹത്തിലെ വിവിധ മേഖലകളിൽ പ്രവർത്തിച്ചു വരുന്നു.ഒട്ടനവധി രാജ്യങ്ങളിലായി നമ്മുടെ കുട്ടികൾ വിവിധ ജോലികളിൽ വ്യാപൃതരാണ്   സ്കൂളിലെ പൂർവ വിദ്യാർത്ഥികളുടെ സംഗമം സംഘടിപ്പിക്കുക എന്നത് ചിരകാല അഭിലാഷ മായിരുന്നു.മധുരിക്കും ഓർമകളെ എന്നപേരിൽ സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമം സമുചിതമായി നടത്തി.ഏകദേശം 11 ലക്ഷം രൂപ സമാഹരിക്കാൻ കഴിഞ്ഞു.സ്കൂൾ പൊടി വിമുക്ത മാക്കുന്ന പദ്ധതി നടപ്പിലാക്കി.മുറ്റവും വഴികളും കട്ടപതിച്ചു .ക്ലാസ് റൂമുകൾ വൈദ്യുതീകരിച്ചു .ഫാൻ ഫിറ്റു ചെയ്തു.സ്കൂൾ ചുമരുകൾ ചിത്രം വരച്ചു ഭംഗിയാക്കി.ബഹുജന പങ്കാളിത്തത്തോടെ സ്കൂൾ വികസനം എന്ന ലക്ഷ്യത്തിൽ എത്തുവാൻ മധുരിക്കും ഓർമ്മകൾ-പദ്ധതി വഴി നടപ്പിലാക്കാൻ കഴിഞ്ഞു.മധുരിക്കും ഓർമ്മകളെ എന്ന പരിപാടിയുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ സുവനീർ "ഓർമ്മകൾ മധുരിക്കുന്നു " കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യൂ https://drive.google.com/file/d/1ugBxAnzLyQfZZb4NPt5M93QItHRd4bMb/view?usp=sharing

പി.ടി.എ.സംഘടിപ്പിക്കുന്ന ഫുട്ബോൾ ടൂർണമെൻറ് (കെ.എം.എം.സൂപ്പർ സിക്സ് )

ഫുട്ബോളിന് പുത്തൻവേദപുസ്തകം രചിച്ചവർ         

          11 കളിക്കാർ വേണമെന്ൻ പറഞ്ഞപ്പോൾ ഏഴു പേരാണെങ്കിലും ഞങ്ങൾ കളിച്ചോളാം എന്ന് പറഞ്ഞവർ ......

                  കളി മൈതാനത്തിന് ഒരളവുണ്ടെന്നു  പറഞ്ഞപ്പോൾ  കുന്നും മലകളുമുള്ള  ഞങ്ങളുടെ ഈ നാട്ടിൽ കളിക്കാനാവില്ലന്നതുകൊണ്ട് കൊയ്ത് കഴിഞ്ഞ പാടങ്ങളിലും  മലയടിവാരങ്ങളിലും ഉള്ള കണ്ടത്തിൽ കളിച്ചോളാം  എന്ന് പറഞ്ഞവർ   കളിക്കൊരു  അന്താരാഷ്ട്ര നിയമങ്ങളുണ്ടെന്നു പറഞ്ഞപ്പോൾ  ഞങ്ങളുടെ  കളിയും നിയമവും ഞങ്ങളുണ്ടാക്കും എന്ന് പറഞ്ഞു സെവൻസ് എന്ന കളിക്ക് വേദപുസ്തകം തയ്യാറാക്കി ഫിഫയെ ഞെട്ടിച്ചവർ......

 ലോക കപ്പിൽ കളിച്ചി ല്ലെങ്കിലും ഒരു മാസക്കാലം ബ്രസീലുകാരനും പോർച്ചുഗൽ കാരനുമായി പരകായ പ്രവേശം നടത്തുന്നവർ .

                    1921 മുതൽഅധിനി വേശങ്ങളുടെ ചതുര വടിവുള്ള  കുമ്മായ വരകളെ ലംഘിച്ചു  പരിചയിച്ച  ഒരു ജനത പന്ത് കളിയിൽ  ആവിഷ്കരിച്ചത് സർഗാത്മകജീവിതം തന്നെയായിരുന്നു. കവാത്തുപറമ്പിൽ വെള്ളക്കാരിൽ നിന്ന് പുറത്തേക്കുരുണ്ട പന്ത്തട്ടികളി പഠിച്ച സായിപ്പിനെ കണ്ടപ്പോളെന്നും കവാത്ത് മറക്കാത്ത വല്ലുപ്പമാരുടെ പിൻ മുറക്കാർ   .മലപ്പുറത്തെ ഏതൊരു ഗ്രാമത്തിൽ നിന്നും ഒരു പിടി മണ്ണ് വാരിയാൽ അതിൽ  പന്തിന് പിന്നിൽ പാഞ്ഞവരുടെ  വിയർപ്പിൻറെയും കണ്ണീരിൻറെയും  ഉപ്പു കലർന്ന രുചി യുണ്ടാകും.ആഗ്രാമങ്ങ ളിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല  ചെറുകോടും ഒട്ടേറെ ഫുട്ബോൾ കളിക്കാരും കളി ആസ്വാദകരും ഉണ്ട് സ്കൂൾ PTA യിൽ .അവരുടെ തീരുമാനപ്രകാരം 2022 മാർച്ച് 6 ന് സ്കൂൾ ഗ്രൗണ്ടിൽ സൂപ്പർസിക്സ് ടൂർണമെൻറ്  ആരംഭിച്ചു.  പോരൂർ ഗ്രാമപഞ്ചായത്ത്   പ്രസിഡണ്ട്‌ എൻ. മുഹമ്മദ്‌ ബഷീർ ടൂർണമെൻറ് ഉദ്ഘാടനം ചെയ്തു.    സ്കൂൾ പി.ടി.എ യുടെ ധനശേഖരണാർത്ഥം പ്രാദേശിക തലത്തിലെ ഫുട്ബോൾ ക്ലബ്ബ്കളെ അണിനിരത്തിക്കൊണ്ട് സ്കൂൾ മൈതാനത്തു സിക്സസ് ടൂർണമെൻറ് നടത്തുന്നു.ആദ്യ മത്സരം 5/ 3 / 2022 ശനിയാഴ്ച വൈകുന്നേരം 5 .30  ന് ആരംഭിച്ചു .പ്രദേശത്തെ മികച്ച 16 ടീമുകളെ അണി നിരത്തിയാണ് ടൂർണമെൻറ് സംഘടിപ്പിച്ചിട്ടുള്ളത് .കൂട്ടത്തിൽ സ്കൂൾ കുട്ടികളുടെ ക്ലാസ് തലത്തിലുള്ള ഫുട്ബോൾ മത്സരങ്ങളും സഘടിപ്പിച്ചിട്ടുണ്ട് .20  ഡിവിഷനുകളിലെ ടീമുകൾ ഈ ടൂർണ്ണ മെൻറ്റിൽ  മത്സരിക്കുന്നു.കുന്നുമ്മൽ മുഹമ്മദ് മാസ്റ്റർ മെമ്മോറിയൽ വിന്നേഴ്സ് പ്രൈസ് മാണിക്കും,ട്രോഫിക്കും വേണ്ടിയുള്ള മത്സരത്തിൻറെ വിവിധ ഇനത്തിൽ ട്രോഫികളും,പ്രൈസ് മണിയും നൽകുന്നു.     

പാട്ടും വരയും -- ശിശു സൗഹൃദ വിദ്യാലയം

പത്ര റിപ്പോർട്ട്

വിദ്യാലയത്തിൽ തിരിച്ചെത്തിയ കുട്ടികളുടെ മാനസിക സാമൂഹിക വികാസം ലക്ഷ്യമിട്ട് കെ.എം.എം എ യു പി എസ് നല്ലപാഠത്തിൻറെ  നേതൃത്വത്തിൽ ശിശുസൗഹൃദ വിദ്യാലയം പദ്ധതി തുടങ്ങി.പഞ്ചായത്ത് പ്രസിഡൻറ് എൻ .മുഹമ്മദ് ബഷീർ ഉദ്‌ഘാടനം ചെയ്തു.പ്രദേശത്തെ ചിത്രകാരന്മാരുടെ നേതൃത്വത്തിൽ നടത്തിയ വര ക്യാമ്പ് ആര്ടിസ്റ് സഗീർ മഞ്ചേരി ഉദഘാടനം ചെയ്തു.മാപ്പിളപ്പാട്ട് ഗായകൻ പീർ മുഹമ്മദ് അനുസ്മരണം വണ്ടൂർ ജലീൽ ഉദ്‌ഘാടനം ചെയ്തു.പി.സലീം അധ്യക്ഷത വഹിച്ചു.പി.ശങ്കരനാരായണൻ,എ ഇ ഒ  വണ്ടൂർ എം അപ്പുണ്ണി, പ്രധാനാധ്യാപകൻ ,എം മുജീബ് റഹ്മാൻ,മാനേജർ കെ.അബ്ദുൽ നാസർ,വി,പി,പ്രകാശ്,യു.ഹാരിസ് ഇ.അബ്ദുൽ റസാഖ് ,കെ.വി. സിന്ധു,എ.രാജശ്രീ,വി.പി.ഹർഷ,സുരേഷ് തിരുവാലി,സന്തോഷ് കുമാർ.പി.ടി  എന്നിവർ പ്രസംഗിച്ചു



സ്കൂൾ സൗന്ദര്യവത്കരണം

പൊടിവിമുക്ത വിദ്യാലയം

    വിദ്യാലയ വികസനം ബഹുജന പങ്കാളിത്തത്തോടെ എന്ന ലക്‌ഷ്യം വച്ച്  മാനേജ് മെന്റിന്റെയും ,പൊതുജനങ്ങളുടെയും സഹകരണത്തോടെ വിദ്യാലയ വികസനവും അക്കാദമിക പരിഷ്കാരങ്ങളും നടന്നുവരുന്നു.മധുരിക്കും ഓർമ്മകൾ എന്ന പേരിൽ നടത്തിയ പൂർവ വിദ്യാർത്ഥി സംഗമത്തിന്റെ ഭാഗമായി വിദ്യാലയം പൊടിവിമുക്ത മാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.  

ഫേസ് ബുക്ക് 

വിദ്യാലത്തിൽ  നടക്കുന്ന പ്രവർത്തനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കാൻ നമ്മൾ നവ മാധ്യമങ്ങൾ ഉപയോഗിക്കാറുണ്ട്. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഫേസ് ബുക്ക് അക്കൗണ്ട് നമ്മുക്ക് ഉണ്ട് .ദൈനംദിന കാര്യങ്ങൾ ഇതിലൂടെ പൊതുജങ്ങളിലേക്ക് എത്തിക്കാൻ കഴിയുന്നു.

ഫേസ് ബുക്കിലേക്ക് പോകാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യൂ https://www.facebook.com/profile.php?id=100076357476766

ഇൻസ്റ്റാഗ്രാം 

https://www.instagram.com/p/CZOU2vKJYOO/?utm_medium=copy_link

സ്‌കൂൾ ചാനൽ

https://www.youtube.com/channel/UCA5KBsdr_-a5qvlIc3i_vqA/featured

ഗൃഹ സന്ദർശനം

പഠന പ്രവർത്തനം ഫലവത്താവണമെങ്കിൽ അദ്ധ്യാപകന് വിദ്യർത്ഥി യെകുറിച്ചുള്ള അറിവുണ്ടായിരിക്കണം .അതിന് അവന്റെ ജീവിത പശ്ചാത്തലം കുടുംബ ത്തിന്റെ അവസ്ഥ എന്നിവ അറിഞ്ഞിരിക്കേണ്ടതായിട്ടുണ്ട്.ഇതിനായി ഗൃഹ സമ്പർക്കം നടത്താറുണ്ട് .എല്ലാ ക്ലാസ്സാദ്ധ്യാപകരും തങ്ങളുടെ ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും വീട് ഒരുപ്രാവശ്യമെങ്കിലും സന്ദർശിക്കണം .രക്ഷകർത്താക്കളും സ്കൂളും തമ്മിലുള്ള ഊഷ്മള ബന്ധം സൃഷ്ടിക്കാൻ ഇതുകൊണ്ട് കഴിയുന്നു.