"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(നാടോടി വിജ്ഞാനകോശം)
 
(പൊതുസവിശേഷതകൾ)
വരി 1: വരി 1:
.ഇന്ത്യയിലെ  വിദേശാധിപത്യ കാലഘട്ടം. ഇന്ത്യൻ ജനതയേയും സമ്പത്തിനേയും ഒരുപോലെ കൊള്ളയടി ക്കപ്പെട്ട കാലഘട്ടം. സ്വാതന്ത്ര്യ സമര ചരിത്ര കാലഘട്ടം ഒട്ടും മോശമല്ലാത്ത പങ്കാളിത്തം ഈ ചരിത്രത്തിൽ നമ്മുടെ കൊച്ചു കേരളത്തിനും ഉണ്ടായിരുന്നു. കേരള ചരിത്രത്തിൽ വീരകേരളവർമ്മ പഴശ്ശിരാജ എന്ന് തങ്ക ലിപികളിൽ ആലേഖനം ചെയ്യപ്പെട്ട ഒരു അദ്ധ്യായം. .ഡി. 1793 മുതൽ എ.ഡി. 1805 വരെയുള്ള കാല ദൈർഘ്യം. ഇവിടെയാണ് കേരളത്തിലെ ആഫ്രിക്കയെന്ന് അറിയപ്പെട്ടിരുന്ന വയനാടിന്റെ ചരിത്രം കടന്നുവരു ന്നത്.
വയൽ നാടായ വയനാടിൻ്റെ പൊതുസവിശേഷതകൾ മാനന്തവാടി പഞ്ചായത്തിൻ്റെ കാർഷികരംഗത്തും ദൃശ്യമാണ്. മാനന്തവാടിയിലെ കൃഷിയിടങ്ങളുടെ ഭൂരിഭാഗവും പഞ്ചായത്തിലെ ശ്രീവള്ളിയൂർക്കാവ് ദേവസ്വത്തിൻ്റേയും കൊയിലേരിയിലെ വാടിയൂർ ദേവസ്വത്തിൻ്റെയും അധീനതയിൽപ്പെട്ടതായിരുന്നു. ബ്രാഹ്മണർ, ചെട്ടിമാർ, ഗൌഡർ തുടങ്ങിയ ജന്മിമാരായിരുന്നു ഭൂമി കൈയ്യാളിയിരുന്നത്. കുടിയാന്മാരും ഉണ്ടായിരുന്നു. ജന്മി-കുടിയാൻ ബന്ധം നിലനിന്നിരുന്ന പഴയ കാലത്ത് പാട്ടച്ചാർത്ത് പ്രകാരമായിരുന്നു കുടിയാന്മാർ ഭൂമി കൈവശം വെച്ചിരുന്നത്. കുടിയാൻ ജന്മിക്ക് വയൽകൃഷിക്ക് വിത്തിന് തുല്യമായ അളവ് നെല്ല് പാട്ടമായി കൊടുത്തുപോന്നു. കരഭൂമിക്ക് ഏക്കർ ഒന്നിന് അഞ്ചുരൂപയാണ് കൊടുക്കേണ്ടിയിരുന്നത്. പണിയൻ, കുറിച്ച്യർ, അടിയൻ, കുറുമർ എന്നിവരായിരുന്നു ജന്മിമാരുടെ കാർഷികതൊഴിലാളികൾ. 1930-കളുടെ തുടക്കത്തിലുണ്ടായ കുടിയേറ്റം 1960-കളോടെ വളരെ സജീവമായി. അക്കാലംവരെയും പ്രധാനമായും വയൽകൃഷിയാണ് ചെയ്തിരുന്നത്. മാനന്തവാടി പഞ്ചായത്തിൽ ഹിന്ദുക്കൾ, ക്രിസ്ത്യാനികൾ, മുസ്ളീങ്ങൾ, ജൈനമതക്കാർ എന്നീ വിഭാഗത്തിൽപ്പെട്ട യാദവർ, ചെട്ടിമാർ, തമിഴ് ബ്രാഹ്മണർ തുടങ്ങിയ ഹൈന്ദവഉപജാതിവിഭാഗക്കാരും ഇവിടെയുണ്ട്. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചതോടെയുണ്ടായ ഭക്ഷ്യക്ഷാമത്തെതുടർന്ന് തൊടുപുഴ, മൂവാറ്റുപുഴ, പാല എന്നിവിടങ്ങളിൽ നിന്ന് പഞ്ചായത്തിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് ധാരാളം ക്രിസ്തീയകുടുംബങ്ങൾ കുടിയേറിപ്പാർത്തു. ടിപ്പുവിൻ്റെ പടയോട്ടകാലത്ത് മാനന്തവാടിയിൽ എത്തിച്ചേർന്ന പഠാണികളെയും തുടർന്നു വന്ന മുസ്ളീങ്ങളുടേയും പിന്മുറക്കാരെ ഈ പഞ്ചായത്തിൽ കാണാം. പഞ്ചായത്തിലെ ആദിവാസിവിഭാഗങ്ങൾ ശ്രേഷ്ഠവും വൈവിധ്യവുമായ സംസ്കാരത്തിൻ്റെ ഉടമകളാണെന്നത് ശ്രദ്ധേയമാണ്. പുള്ളിപ്പുലികൾ ധാരാളമായി ഉണ്ടായിരുന്ന പ്രദേശമാണ് മാനന്തവാടി. മാനന്തവാടി ടൌണിൽ ഇന്ന് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങൾ പലതും പണ്ടുകാലത്ത് നിബിഡമായ വനമായിരുന്നു. ഗതാഗതയോഗ്യമായ റോഡുകൾ, പാലങ്ങൾ, വൈദ്യുതി എന്നിവയും വളരെ ചുരുക്കമായിരുന്നു. പഞ്ചായത്തിലെ പ്രധാനകവലകളിൽ രാത്രി വിളക്ക് കത്തിക്കുന്നതിന് അധികൃതർ വേണ്ട ഏർപ്പാടുകൾ ചെയ്തിരുന്നു. തലശ്ശേരി, കോഴിക്കോട്, മൈസൂർ എന്നിവിടങ്ങളിലേക്ക് ബസ് സർവ്വീസ് ഉണ്ടായിരുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് പെട്രോളിന് ക്ഷാമം നേരിട്ടപ്പോൾ ചകിരിയും കരിയും ഉപയോഗിച്ച് പ്രവർത്തിക്കുന്ന ബസ്സുകൾ ഓടിച്ചിരുന്നു. രോഗം പിടിപെട്ടാൽ വടകരയിലെ കൃഷ്ണൻ വൈദ്യനെ തേടുക എന്നതും മാനന്തവാടിക്കാരെ സംബന്ധിച്ചിടത്തോളം പതിവായിരുന്നു. ആദ്യകാലത്ത് വയനാടിനെ പൊതുവെ ബാധിച്ചിരുന്ന മലമ്പനി മാനന്തവാടിയേയും ഒഴിവാക്കിയിരുന്നില്ല. 1946-47 കാലത്ത് പ്ളേഗ് ബാധയുണ്ടെന്ന് സംശയിച്ച് മാനന്തവാടി ടൌൺ അടച്ചിടുകയും വീടുകളുടെ മേൽക്കൂരപോലും പൊളിച്ച് എലികളെ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയരായ സ്വാതന്ത്യ്രസമരപ്രവർത്തകരിൽ ശ്രദ്ധേയരായ നിരവധിപേരുണ്ടായിരുന്നു. മാനന്തവാടിയിൽ ആദ്യകാലത്ത് ടൂറിങ്ങ് ടാക്കീസുകൾ മുഖേന സിനിമ പ്രദർശിപ്പിച്ചിരുന്നു. അമ്പുകുത്തിയിലായിരുന്നു പ്രധാനകേന്ദ്രം. മാനന്തവാടിയിലെ വളരെ പ്രസിദ്ധമായ ആരാധനാലയമാണ് വള്ളിയൂർക്കാവ്. ദ്രാവിഡ മാതൃകയിലുള്ളതാണ് ഈ കാവെന്ന് അതിൻ്റെ രൂപഘടനയിൽനിന്ന് വ്യക്തമാകും. 1848-ൽ ആരംഭിച്ച അമലോത്ഭവ ദേവാലയമാണ് ആദ്യക്രിസ്തീയദേവാലയം. ഇന്നത്തെ സ്ഥലത്ത് ഒരു ചെറിയ പള്ളിയും പാത്തിവയലിൽ മറ്റൊരു പള്ളിയും ഉണ്ടായിരുന്നു. കുറിച്ച്യവിഭാഗത്തിൽ നിന്ന് മതം മാറിയവർക്ക് ആരാധന നടത്തുന്നതിനാണ് ഇപ്രകാരം ചെയ്തിരുന്നത്. തുടർന്ന് വ്യത്യസ്തപ്രദേശങ്ങളിൽ ഈ വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങൾ ഉണ്ടായിട്ടുണ്ട്. താഴെയങ്ങാടിയിലെ പട്ടാണിപ്പള്ളിയും മുസ്ളീംപള്ളിയും ഏറ്റവും ആദ്യമുണ്ടായ മുസ്ളീംദേവാലയം. ജൈനർക്കായി ഉർപ്പള്ളിയിൽ പുതിയതായി നിർമ്മിച്ച ആരാധനാലയങ്ങളും യാദവർക്കായിട്ടുള്ള എരുമത്തെരുവിലെ കാഞ്ചികാമാക്ഷിയമ്മൻകോവിലും അന്യാദൃശമായ ക്ഷേത്രങ്ങളാണ്. വ്യത്യസ്ത ആദിവാസിവിഭാഗങ്ങളുടെ വ്യത്യസ്ത ആരാധനാരീതികളും പഞ്ചായത്തിലെ സാംസ്കാരികസവിശേഷതയാണ്.
 
അസഹനീയമായ കൊടുംതണുപ്പ്, വന്യമൃഗങ്ങൾ സ്വര്യവിഹാരം നടത്തുന്ന നിബിഡ വനങ്ങൾ, നിറയെ മഞ്ഞിൽക്കുളിച്ചു നിൽക്കുന്ന പ്രദേശങ്ങൾ ഇവയെല്ലാം അതിജീവിച്ച്, അത്യാധുനിക സജ്ജീകരണ ങ്ങളും പടയൊരുക്കങ്ങളും ഉള്ള ഒരു വിദേശ ശക്തിയോട്, സ്വാതന്ത്ര്യത്തിനു വേണ്ടി ഏറ്റുമുട്ടിയ ഒരു വീര സിംഹം-കേരള വർമ്മ പഴശ്ശിരാജാ അദ്ദേഹത്തിന്റെ കൂടെ ത്യാഗമനോഭാവത്തോടെ സമർപ്പണബുദ്ധിയോടെ, വിദേശാധിപത്യത്തെ ഈ മണ്ണിൽ നിന്നും തുടച്ചുമാറ്റാൻ സധൈര്യം ഇറങ്ങിത്തിരിച്ച ഒരു പറ്റം മനുഷ്യർ അത്ഭുതസ്തബ്ധരായി, തരിച്ചു നിൽക്കുകയാണ് പിന്നീട് വന്ന തലമുറകൾ ഇവർക്കുമുന്നിൽ.
 
പഴശ്ശി, അദ്ദേഹത്തിന്റെ തട്ടകമായി തെരഞ്ഞെടുത്തത് നമ്മുടെ ഈ വയനാടിനെ വർഷങ്ങൾ പിന്നിട്ടി ട്ടും, ഇന്ത്യ സ്വതന്ത്രയായിക്കഴിഞ്ഞിട്ടും വയനാട് കേരളത്തിലെ ആഫ്രിക്കയായ് തന്നെ നിലനിന്നു. ആധുനി കത കടന്നുവരാൻ മടിക്കുന്ന ഒരു ഉൾ പ്രദേശമായി ബാക്കി നിന്നു. എന്നാൽ വിദേശാധിപത്യം ഇവിടെ ഉപേ ക്ഷിച്ചു പോയ ചില ചരിത്ര സ്മാരകങ്ങൾ, പാതകൾ എന്നിവ പിന്നീട് ഈ നാടിന്റെ വികസനത്തിലേക്ക് വെളിച്ചം വീശുകയായി.
 
ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷി തന്നെയാണ്. സർക്കാർ ജോലിക്കാർ വിരലിലെണ്ണാവുന്നതു മാത്രം. വിവിധ ഓഫീസുക ളിൽ ജോലി ചെയ്യുന്നവരിൽ ഭൂരിഭാഗവും ജീവനക്കാർ മറ്റു ജില്ലകളിൽ നിന്നും വന്നവരാണ്. എല്ലാ തരത്തിലും ഒരു കുടിയേറ്റ് മേഖ ലയാണ് വയനാട്. മുൻകാലങ്ങളിൽ മാനന്തവാടിയിലെ വ്യാപാരികളേറെയും തലശ്ശേരിയിൽ നിന്നും വന്ന മുസ്ലീങ്ങളാണ്. അന്ന് മാനന്തവാടി താഴെയങ്ങാടിയിൽ വിരലിലെണ്ണാവുന്ന കടകൾ മാത്രമേ ഉണ്ടായിരുന്നുള്ളു. സ്കൂൾ സ്ഥാപിച്ച് വർഷങ്ങൾക്ക് ശേഷമാണ് മാനന്തവാടി പട്ടണത്തിന്റെ വിപുലീകരണം നടന്നത്. സർക്കാർ ഓഫീസുകളായി പ്രവർത്തിച്ചിരുന്ന പല കെട്ടിടങ്ങളും ബ്രിട്ടീഷ്കാരുടെ കാലത്ത് നിർമ്മിച്ചവയാണ്. അന്നത്തെ വയനാടൻ കാലാവസ്ഥക്കനുയോജ്യമായ തരത്തിലുള്ള കെട്ടിട നിർമ്മാണ രീതി വളരെ ശ്രദ്ധേയമാണ്. അന്നത്തെ സാമൂഹ്യ വ്യവസ്ഥയായ ജന്മിത്വം, അതിന്റെ തുടർച്ചയായ അടിമത്തം വയനാടൻ സമൂഹ ത്തേയും പ്രസിച്ചിരുന്നു. വയനാടൻ മണ്ണിന്റെ സ്വന്തം മക്കളായ നിരക്ഷരരും, നിഷ്കളങ്കരുമായ ആദിവാസികൾ തന്നെയാണ് ചൂഷണം ചെയ്യപ്പെട്ടത്. വയനാടിന്റെ ദേശീയോത്സവമായ വള്ളിയൂർക്കാവ് ഉത്സവം പണ്ട് കാലത്ത് അടിമക്കച്ചവടത്തിന്റെ വേദിയാ യിരുന്നുവെന്ന് ചരിത്രരേഖകൾ സൂചിപ്പിക്കുന്നു. ഇന്ന് അടിമത്തവും, ജന്മിത്വവും തുടച്ചുമാറ്റപ്പെട്ടുവെങ്കിലും ചൂഷണം തുടരുന്നു. നൂറ്റാണ്ടുകൾക്ക് ശേഷവും ഈ ആദിവാസി ചൂഷണത്തിന്റെ വേരുകൾ പിഴുതെറിയാൻ എന്തേ ആധുനിക സമൂഹം മടിക്കുന്നു?

07:01, 14 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം