"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/പരിസ്ഥിതി ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 41: | വരി 41: | ||
|+ | |+ | ||
![[പ്രമാണം:21060-greencorp.jpg|ലഘുചിത്രം|ദേശീയഹരിതസേന ബോധവത്കരണ ക്ലാസ്സ് ]] | ![[പ്രമാണം:21060-greencorp.jpg|ലഘുചിത്രം|ദേശീയഹരിതസേന ബോധവത്കരണ ക്ലാസ്സ് ]] | ||
![[പ്രമാണം:21060-GREEN4.jpg|ലഘുചിത്രം|പ്രവർത്തനങ്ങൾ]] | |||
|} | |} |
20:29, 13 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ദേശീയ ഹരിതസേന വിദ്യാലയത്തിൽ പ്രവർത്തിക്കുന്നുണ്ട് .30 വിദ്യാർത്ഥികൾ അംഗങ്ങളായുണ്ട് .ബിയോളജി അദ്ധ്യാപിക നിഷ ടീച്ചർ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നു .9A യിലെ വിഘ്‌നേഷ് .എസ്സ് ആണ് ലീഡർ
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്രസീജ ടീച്ചർ തയ്യാറാക്കിയ ഒരു വീഡിയോ കാണാം
പാലക്കാട് നടന്ന കാർഷിക മേള വിദ്യാർത്ഥികൾ സന്ദർശിച്ചു.
തണ്ണീർപന്തൽ
കൊടുംവേനലിൽ പക്ഷികൾക്കും മൃഗങ്ങൾക്കും കുടിനീരിനായി തണ്ണീർപന്തൽ 06 / 03 / 2022 നു സ്ഥാപിച്ചു .
"കുടിനീർ തിളങ്ങും കിനാവിൻ തുരുത്തുകൾ
കിളികൾ ക്കൊരുക്കിടും ഞങ്ങൾ
അവരൊത്തു ചേർന്നിടും ഒരുമിച്ചു പാടിടും
അക്ഷരകിളികൾ ഞങ്ങൾ"
വിദ്യാലയമുറ്റം ഭംഗിയാക്കൽ
ദേശീയ ഹരിത സേനയുടെ നേതൃത്വത്തിൽ ചെടികൾ നട്ടു .ഓരോ ചെടിയും പരിപാലിക്കാൻ വിദ്യാർത്ഥികളേയും ചുമതലപ്പെടുത്തി
ദേശീയഹരിതസേന ബോധവത്കരണ ക്ലാസ്സ് 11/03/2022
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം, സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ രൂപീകരിച്ചതാണ് ഹരിതകർമ സേന.ഹരിത സേന അംഗങ്ങൾക്കായി ദേശീയ ഹരിതസേന ജില്ലാ കോഡിനേറ്റർ ശ്രീ ഗുരുവായൂരപ്പൻ സർ നയിച്ച ബോധവൽക്കരണ ക്ലാസ് പരിസ്ഥിതി- പ്രകൃതി സംരക്ഷണ സന്ദേശം കൂടിയായിരുന്നു. പ്രധാന അധ്യാപിക എം. കൃഷ്ണവേണി ടീച്ചർ അധ്യക്ഷത വഹിച്ചു. അധ്യാപകരായ നിഷ,പ്രീത , സജിത എന്നിവർ സന്നിഹിതരായിരുന്നു. ക്ലാസ്സിൽ വർഷം മുഴുവൻ നീണ്ടു നിൽക്കേണ്ട പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ചർച്ച ചെയ്തു.