"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(വ്യത്യാസം ഇല്ല)

17:51, 13 മാർച്ച് 2022-നു നിലവിലുള്ള രൂപം

സമ്പൂർണ ഡിജിറ്റലൈസ്ഡ് സ്കൂൾ

  • സ്കൂളിലെ എല്ലാ കുട്ടികൾക്കും പഠസൗകര്യമൊരുക്കാനായി ശ്രമിച്ചതിന്റെ ഫലമായി സ്കൂൾ സമ്പൂർണ ഡിജിറ്റലൈസ്ഡ് ആയി.
  • ബഹു.എം.എൽ.എ.ജി.സ്റ്റീഫൻ അവർകളാണ് പ്രഖ്യാപനം നടത്തിയത്.
  • ഏകദേശം അറുപതോളം കുട്ടികൾക്ക് പുതിയ ഫോൺ നൽകാൻ സാധിച്ചു.
  • സ്റ്റാഫ്,വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ,ബ്ലോക്ക് മെമ്പർ ശ്രീ.വിജയൻ,വിവിധ സംഘടനകൾ,പൂർവവിദ്യാർത്ഥിസംഘടനകൾ തുടങ്ങി അനേകം പേരുടെ സഹായം ഇതിനു പിന്നിലുണ്ട്.
  • കൺവീനറായിരുന്ന ശ്രീ.സുരേഷ്‍കുമാർ സാറിന്റെ പിന്തുണയോടെ സ്റ്റാഫംഗങ്ങൾ മുഴുവനും ചേർന്നാണ് ഇതിനായി പരിശ്രമിച്ചതെങ്കിലും ശ്രീ.ബിജുകുമാർ വി എന്റെ പേര് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.തന്റെ പൂർവ്വവിദ്യാർത്ഥികളുമായി അഭൂതപൂർവ്വമായ ബന്ധം കാത്തുസൂക്ഷിക്കുന്ന സാറിന് ഗുരുദക്ഷിണയായി മാറി പൂർവ്വവിദ്യാർത്ഥികൾ സംഘടിപ്പിച്ച് നൽകിയ ഫോണുകൾ.ശ്രീമതി.രമകുമാരി ടീച്ചറിന്റെ പേരും പ്രത്യേക പരാമർശമർഹിക്കുന്നു.കാരണം പല ഓഫീസുകൾ വഴിയായി ടീച്ചറും ഫോണുകൾ സംഘടിപ്പിച്ചു.ശ്രീമതി.ശ്രീജ ടീച്ചർ,ശ്രീമതി.പ്രിയങ്ക ടീച്ചർ,ശ്രീ.ബിജു സാർ മുതലായവരും ഇതിനായി പരിശ്രമിച്ചു.
  • എല്ലാവരുടെയും പരിശ്രമത്തിന്റെ പരിണിതഫലമായി എല്ലാ കുട്ടികൾക്കും ഫോൺ നൽകാനും വിക്ടേഴ്സ് വഴിയുള്ള ക്ലാസുകൾ കാണാനും ഉള്ള സൗകര്യമൊരുക്കാനും ഗൂഗിൾ മീറ്റ്,വാട്ട്സാപ്പ് മുഖേനയുള്ള പിന്തുണാപഠനം ഉറപ്പാക്കാനും സാധിച്ചു.