"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}} | ||
== | == നൂറ് ശതമാനം വിജയം == | ||
2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് നൽകിയ അവാർഡ് അയ്യൻകോയിക്കൽ ഹയർസെക്കൻ്ററി സ്കൂളിനു വേണ്ടി ബഹുമാന്യയായ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ആശാ ജോസ് ഏറ്റുവാങ്ങുന്നു. | 2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് നൽകിയ അവാർഡ് അയ്യൻകോയിക്കൽ ഹയർസെക്കൻ്ററി സ്കൂളിനു വേണ്ടി ബഹുമാന്യയായ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ആശാ ജോസ് ഏറ്റുവാങ്ങുന്നു. | ||
[[പ്രമാണം:41075 Jilla Panchayath 100.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | [[പ്രമാണം:41075 Jilla Panchayath 100.jpg|ലഘുചിത്രം|പകരം=|നടുവിൽ]] | ||
== | ==ശാസ്ത്രരംഗം== | ||
വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു. | വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു. | ||
22:58, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
നൂറ് ശതമാനം വിജയം
2021 മാർച്ചിലെ എസ് എസ് എൽ സി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് നൽകിയ അവാർഡ് അയ്യൻകോയിക്കൽ ഹയർസെക്കൻ്ററി സ്കൂളിനു വേണ്ടി ബഹുമാന്യയായ ഹെഡ്‌മിസ്ട്രസ്സ് ശ്രീമതി ആശാ ജോസ് ഏറ്റുവാങ്ങുന്നു.
ശാസ്ത്രരംഗം
വിജയികൾ - ശാസ്ത്രരംഗത്തിന്റെ നേതൃത്വത്തിൽ യു.പി, എച്ച്.എസ് വിഭാഗങ്ങളിലായി വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച പ്രോജക്ട്, പരീക്ഷണം, എന്നീ മത്സരങ്ങളിൽ (സബ് ജില്ലാതലം) നമ്മുടെ സ്കൂൾ ഒന്നാമതെത്തിയിരിക്കുന്നു.
പ്രോജക്ട് അവതരണ മത്സരം - ഒന്നാം സ്ഥാനം -അഫ്രീൻ സേറ ബിജു (യു.പി), ആത്മജ പ്രകാശ് (എച്ച് എസ്)
പരീക്ഷണം അവതരണം- ഒന്നാം സ്ഥാനം - അദ്വൈത് . ട (യു.പി) , രണ്ടാം സ്ഥാനം - കാശിനാഥ്. B (എച്ച് എസ്)
ഓൺലൈൻ ആയാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. 'കോവിഡാനന്തര സമൂഹത്തിലെ പുതിയ ജീവിതക്രമം' എന്നതായിരുന്നു പ്രോജക്ടിന്റെ വിഷയം. വീട്ടിൽ ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ചായിരുന്നു പരീക്ഷണം. സബ് ജില്ലയിലെ എല്ലാ സ്കൂളുകളും പങ്കെടുത്ത മത്സരത്തിൽ കുട്ടികൾ മികച്ച പ്രകടനത്തിലൂടെയാണ് ഈ വിജയം നേടിയത്. നാല് മത്സരങ്ങളിൽ മൂന്ന് ഒന്നാം സ്ഥാനവും ഒരു രണ്ടാം സ്ഥാനവും നേടിക്കൊണ്ട് നമ്മുടെ സ്കൂൾ മിന്നുന്ന ജയമാണ് കരസ്ഥമാക്കിയിരിക്കുന്നത്.
ക്വിസ് മൽസരങ്ങൾ
സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിനിയും എസ് പി സി കേഡറ്റുമായ ഹീര എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻറ് അഫയേഴ്‌സ്, കേരള സർക്കാർ നടത്തിയ സംസ്ഥാനതല ക്വിസ് മൽസരത്തിൽ രണ്ടാം സ്ഥാനവും കെ പി എസ് ടി എ സംഘടിപ്പിച്ച സംസ്ഥാന തല സ്വദേശ് മെഗാ ക്വിസ് മൽസരത്തിൽ മൂന്നാം സ്ഥാനവും നേടി അയ്യൻകോയിക്കൽ ഹയർ സെക്കൻററി സ്കൂളിൻ്റെ യശസ്സുയർത്തി.
ദേശഭക്തിഗാന മൽസരം
റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് എസ് പി സി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ദേശഭക്തിഗാന മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയത് പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായ കേഡറ്റ് എസ് ഹരിനന്ദന ആയിരുന്നു.
എന്റെ വിദ്യാലയം എന്റെ അഭിമാനം
എന്റെ വിദ്യാലയം എന്റെ അഭിമാനം എന്ന വീഡിയോ മൽസരത്തിൽ ഹയർ സെക്കൻററി സ്കൂളുകളുടെ വിഭാഗത്തിൽ നമ്മുടെ വിദ്യാലയം പുരസ്ക്കാരത്തിന് അർഹത നേടി.ആലപ്പാട് റോട്ടറി ക്ലബിൽ വച്ച് നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബഹു.വിദ്യാഭ്യാസ മന്ത്രിയിൽ നിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
മികച്ച കുട്ടി കർഷകൻ
തേവലക്കര ഗ്രാമപഞ്ചായത്തിലെ മികച്ച കുട്ടി കർഷകനായി തെരെഞ്ഞെടുക്കപ്പെട്ട ആലിൻ മുഹമ്മദിനെ ബഹു.മന്ത്രി ആദരിക്കുകയുണ്ടായി. ആലിന്റെ കൃഷിയോടുള്ള ആഭിമുഖ്യവും ആത്മാർത്ഥതയും തികച്ചും അനുകരണീയമെന്നതിൽ സ്കൂൾ അഭിമാനിക്കുന്നു.
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ്
പ്ലസ് വിദ്യാർത്ഥി കുമാരി അമൃത ആവർത്ത പട്ടികയിലെ 118 മൂലകളുടെ പേരുകൾ 24 സെക്കൻറിനുള്ളിൽ പറഞ്ഞ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ സ്ഥാനം പിടിച്ചു.