"സെന്റ് അഗസ്റ്റിൻ എച്ച് എസ് എസ് കുട്ടനെല്ലൂർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത - കലികാലം)
 
വരി 3: വരി 3:


=== എട്ടാം തരത്തിൽ പഠിക്കുന്ന ദേവസൂര്യ ഷാജു കോവിഡ് കാലഘട്ടത്തിൽ എഴുതിയ കവിത - '''കലികാലം''' ===
=== എട്ടാം തരത്തിൽ പഠിക്കുന്ന ദേവസൂര്യ ഷാജു കോവിഡ് കാലഘട്ടത്തിൽ എഴുതിയ കവിത - '''കലികാലം''' ===
[[പ്രമാണം:22048 kalikalam.jpeg|ലഘുചിത്രം|561x561ബിന്ദു]]
ഖേദമാണെപ്പോഴും ഖേദമാണ്
ഖേദമാണെപ്പോഴും ഖേദമാണ്



21:06, 12 മാർച്ച് 2022-നു നിലവിലുള്ള രൂപം

വായനക്ലബ്‌

മലയാളത്തിളക്കം പദ്ധതിയുടെ ഭാഗമായി അക്ഷരകാർഡുകൾ ഉപയോഗിച്ച് വായന അഭ്യസിക്കുന്നതിനായി പരിശീലനം നൽകി . കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിന് വീടുകളിൽ വായനാ ലൈബ്രറി ഒരുക്കാൻ ആവശ്യപ്പെട്ടു .മാതാപിതാക്കളെ കൂടെ ഉൾപ്പെടുത്തി വായനാലോകത്തെ വിപുലമാക്കി. വായിച്ച പുസ്തകങ്ങളെ കുറിച്ചുള്ള അവതരണങ്ങൾ ഗൂഗിൾ മീറ്റിലൂടെ സംഘടിപ്പിച്ചു . മികച്ച അവതാരങ്ങൾക്ക് സമ്മാനങ്ങൾ നൽകുകയുണ്ടായി . അതുപോലെതന്നെ വായനയുമായി ബന്ധപ്പെട്ട പോസ്റ്ററുകൾ ക്ലാസ് തലത്തിൽ സംഘടിപ്പിച്ചു . അത് ഓൺലൈൻ ആയി കുട്ടികളിലേക്ക് എത്തിച്ചു .

എട്ടാം തരത്തിൽ പഠിക്കുന്ന ദേവസൂര്യ ഷാജു കോവിഡ് കാലഘട്ടത്തിൽ എഴുതിയ കവിത - കലികാലം

ഖേദമാണെപ്പോഴും ഖേദമാണ്

ഖേദത്തിൽ മുഴുകി ഞാൻ നിൽക്കയാണ്

അറിവിൻ്റെ ശില തന്നിൽ കൊത്തിയെടുക്കാതെ

ഉണരുകയാണു ഞാൻ ഉയരയാണ്

കുരുന്നുകൾക്കിന്ന്

പൂവെന്ന് വച്ചാൽ

എന്തുവാണേതുവാണറിവതല്ല

തേൻ നുകരുന്നതും എങ്ങിനെയാണെന്ന്

അറിയില്ല അറിയുവാനിടവുമില്ല

എന്നെന്നും കാണുമീ

സൂര്യകിരണങ്ങൾ വിദ്യാലയങ്ങളിൽ

കാണുവാൻ കഴിയാതെ

ഓർക്കുമീ ആണ്ടുകൾ കടന്നു പോയി

വിദ്യാലയങ്ങൾ തുറക്കുമോ

വല്ലായ്മക്കപ്പുറം ഖേദമാണ്

കദാ ചനാ പോലെ വന്നു നീ

കവർന്നെടുത്തൊരാ കുഞ്ഞു ബാല്യങ്ങൾ തനിയെയിരുന്നു തേങ്ങി ഞാൻ

വാടിയ പൂ പോലെ

നാലു ചുവരുകൾക്കുള്ളിൽ

ഓർത്തു പോയി ഞാനെൻ ഗുരുക്കൻമാരെ

നല്ലതുമാത്രമോതീടുെന്നാരെൻ

ഗുരുനാഥൻമാരെ

എന്നു കാണുമീ സൂര്യകിരണങ്ങൾ

എന്നു ഞാനാ പടവുകൾ വീണ്ടും കയറും

കലികാലമോർത്തു ഞാൻ വിതുമ്പിടുന്നു

മാറി മറിയട്ടെ കലികാലം

എന്നു തീരുമീ കലികാലം

ലോകം മുഴുവൻ ഖേദത്തോടെ

നോക്കി നിൽക്കുമീ

കലികാലം കലികാലം കലികാലം


ഗണിതമാഗസിൻ

ലോകത്തെ വിസ്മയിപ്പിച്ച ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 'ദേശീയ ഗണിതശാസ്ത്രദിനം' ആയി ആചരിക്കുന്നതിന്റെ ഭാഗമായി അധ്യയനവർഷം 2020 - 2021 ലെ വിദ്യാർത്ഥികൾ ഒരുക്കിയ ഗണിത മാഗസിന്റെ ചില താളുകൾ ചുവടെ ചേർക്കുന്നു . ഓൺലൈൻ ഫ്ലിപ്ബുക്ക് മാഗസിൻ കാണുന്നതിനായി താഴെ തന്നിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://online.fliphtml5.com/zogns/uzvq/

ഗണിത മാഗസിൻ