"എച്ച്.എസ്. എസ് ഫോർ ഗേൾസ് വെങ്ങാനൂർ /കുട്ടികൂട്ടം കൂട്ടുകാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം ==


== ആമുഖം ==
== ആമുഖം ==
വരി 10: വരി 9:
<p align=justify>നമ്മുടെ സ്കൂളുകളിൽ ഐ സി ടി ശാക്തീകൃത ക്ലാസ്സ് മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂൾ ഐ സി ടി കൂട്ടായ്മയ്ക്കും അതു വഴിയുള്ള പ്രവർത്തനങ്ങൾക്കും കുടുതൽ പ്രസക്തിയും  പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തിൽ സ്കൂൾ ഐ ടി കോർഡിനേറ്റർമാരുടെയും ഐ സി ടി രംഗത്ത് ആദിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ ടി സ്കൂൾ പ്രോജക്റ്റ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ സമഗ്ര നൂതന പദ്ധതിയാണ് "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം."</p>
<p align=justify>നമ്മുടെ സ്കൂളുകളിൽ ഐ സി ടി ശാക്തീകൃത ക്ലാസ്സ് മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂൾ ഐ സി ടി കൂട്ടായ്മയ്ക്കും അതു വഴിയുള്ള പ്രവർത്തനങ്ങൾക്കും കുടുതൽ പ്രസക്തിയും  പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തിൽ സ്കൂൾ ഐ ടി കോർഡിനേറ്റർമാരുടെയും ഐ സി ടി രംഗത്ത് ആദിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ ടി സ്കൂൾ പ്രോജക്റ്റ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ സമഗ്ര നൂതന പദ്ധതിയാണ് "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം."</p>


<p align=justify><p align=justify>ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക, ലഘു അനിമേഷൻ സിനിമകൾ തയ്യാറാക്കുക, ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നൽകുക, ഓൺലൈനിൽ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക, കമ്പ്യൂട്ടർ അസംബ്ലിങ് വളരെ ലളിതമായ - അല്പം ധാരണ നേടിയാൽ ആർക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവർത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘു പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ദൈനം ദിന ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്രമം പരിചയപ്പെടുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ അഞ്ച് പ്രവർത്തന മേഖലകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.</p>
== ഹായ് സ്കൂൾ കുട്ടിക്കൂട്ടം ==
<p align=justify>ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക, ലഘു അനിമേഷൻ സിനിമകൾ തയ്യാറാക്കുക, ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നൽകുക, ഓൺലൈനിൽ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക, കമ്പ്യൂട്ടർ അസംബ്ലിങ് വളരെ ലളിതമായ - അല്പം ധാരണ നേടിയാൽ ആർക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവർത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘു പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ദൈനം ദിന ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്രമം പരിചയപ്പെടുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ അഞ്ച് പ്രവർത്തന മേഖലകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.</p>


=== ആനിമേഷൻ ===
=== ആനിമേഷൻ ===

17:47, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

ആമുഖം

വിവര വിനിമയ സാങ്കേതിക വിദ്യാധിഷ്ഠിത പഠനം പ്രാബല്യത്തിൽ വന്നതോടെ ലോകത്താകമാനം വിദ്യാഭ്യാസപ്രക്രിയയുടെ ഘടനയും രീതിയും ഏറെ മാറ്റിമറിക്കപ്പെട്ടു. ക്ലാസ് മുറിയിൽ ചിട്ടപ്പെടുത്തിയിരിക്കുന്ന അറിവുകൾക്കുമപ്പുറം അധ്യാപകന്റെയും വിദ്യാർത്ഥിയുടെയും സമ്പൂർണ്ണ പങ്കാളിത്തത്തോടെയുള്ള വിദ്യാഭ്യാസ പ്രക്രിയയാണ് രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. കുട്ടിയുടെ മനസ്സ് സന്നദ്ധമായിരിക്കുമ്പോഴൊക്കെ പഠനത്തിന് പരിധി നിശ്ചയിക്കാത്ത, ഏതു സമയവും അധ്യാപകരോട് ബന്ധപ്പെടുന്നതിനും ആവശ്യമെങ്കിൽ പുറമെ നിന്നുള്ള വിദഗ്ദ്ധരുമായി പ്പോലും ആശയ വിനിമയം സാധമാക്കുന്നതിനും ഉതകുന്ന തരത്തിൽ വളരെ വിപുലമായ സൗകര്യങ്ങളാണ് വിവര വിനിമയ സാങ്കേതിക വിദ്യ തുറന്നു തരുന്നത്. ഇത്തരമൊരു സാഹചര്യം നടപ്പിലാക്കുമ്പോൾ പഠന പ്രവർത്തനങ്ങളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സാങ്കേതിക സൗകര്യങ്ങളുടെ പ്രയോഗത്തിലും വിദ്യാർത്ഥികളെക്കൂടി സമുചിതമായി പങ്കാളികളാക്കേണ്ടത് ഈ പ്രക്രീയയുടെ ഫല പ്രദമായ നടത്തിപ്പിന്റെ അവശ്യ ഘടകങ്ങളിലൊന്നാണ്. ഇത്തരം ആവശ്യങ്ങളുടെ പൂർത്തീകരണത്തിനാണ് 2010 ൽ സംസ്ഥാനത്തെ എല്ലാ ഹൈ സ്കൂളുകളിലും സ്കൂൾ ഐ ടി കോർഡിനേറ്റർമാരുടെ കൂട്ടായ്മ രൂപപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചത്.

കമ്പ്യൂട്ടർ, മൊബൈൽ ഫോൺ , ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയുടെ പ്രവർത്തനത്തിലും പ്രയോഗത്തിലും വിദ്യാർത്ഥികൾക്കുള്ള  പ്രത്യേക ആഭിമുഖ്യം പ്രസിദ്ധമാണല്ലോ. അവർ പ്രകടിപ്പിച്ചു വരുന്ന ഈ സ്വാഭാവിക താത്പര്യത്തെ ശരിയായി വളർത്തിയുക്കുക, സാങ്കേതിക വിദ്യയെ ക്രീയാത്മകമായ രീതിയിൽ നിത്യജീവിതത്തിൽ പ്രയോജനപ്പെടുത്തുമെന്നുറപ്പിക്കുക, വിദ്യാർത്ഥികളിൽ കാണുന്ന സാങ്കേതികവിദ്യാ പ്രയോഗക്ഷമതയെ ഐ സി റ്റി അധിഷ്ഠിത പഠനത്തിന്റെ വ്യാപനത്തിലൂടെ സ്കൂളിന്റെ മികവ് വർദ്ധിപ്പിക്കാനുള്ള  പ്രവർത്തനങ്ങൾക്കുള്ള ചാലക ശക്തിയാക്കുക, സൈബർ സുരക്ഷയുൾപ്പെടെയുള്ള കാര്യങ്ങൾ അറിയാൻ മാത്രമല്ല, അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്താനുൾപ്പെടെ വിദ്യാർത്ഥികളെ എന്നിവയും സ്കൂൾ സ്റ്റുഡന്റ് ഐ ടി കോർഡിനേറ്റർമാരുടെ പ്രവർത്തനങ്ങൾ ലക്ഷ്യം വയ്ക്കുന്നു.

ഇത്തരത്തിൽ ഐ സി ടി രംഗത്ത് ആഭിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെ കൂട്ടായ്മകൾ സ്കൂളുകളിൽ സംഘടിപ്പിക്കുന്നതിലൂടെ നിശ്ചിത പ്രവർത്തനപരിപാടികൾ വഴി അവരുടെ സർഗാത്മകത പ്രയോജനപ്പെടുത്തുന്നതിനും ഐ സി ടി രംഗത്തു പഠന - പ്രവർത്തന താത്പര്യമുള്ള കുട്ടികളെ കണ്ടെത്തുന്നതിനും സാധിക്കുന്നു. കൂടാതെ ഈ രംഗത്തുള്ള വിദ്യാർത്ഥികളുടെ അറിവും കഴിവും വളർത്തിയെടുക്കാനും പഠന പ്രവർത്തനങ്ങളിലുള്ള താത്പര്യം വളർത്താനും വിവിധ ഐ സി ടി അധിഷ്ഠിത തൊഴിൽ മേഖലകളേതൊക്കെയെന്ന് മനസ്സിലാക്കാനും ഈ കൂട്ടായ്മകൾ അവരെ സഹായിക്കുന്നു.

നമ്മുടെ സ്കൂളുകളിൽ ഐ സി ടി ശാക്തീകൃത ക്ലാസ്സ് മുറികളും പഠനവും വ്യാപകമാകുന്നതോടെ സ്കൂൾ ഐ സി ടി കൂട്ടായ്മയ്ക്കും അതു വഴിയുള്ള പ്രവർത്തനങ്ങൾക്കും കുടുതൽ പ്രസക്തിയും  പ്രാധാന്യവും കൈവരുകയാണ്. ഈ സാഹചര്യത്തിൽ സ്കൂൾ ഐ ടി കോർഡിനേറ്റർമാരുടെയും ഐ സി ടി രംഗത്ത് ആദിമുഖ്യം പ്രകടിപ്പിക്കുന്ന കുട്ടികളുടെയും പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കുന്നതിനും വ്യാപകമാക്കുന്നതിനും ഐ ടി സ്കൂൾ പ്രോജക്റ്റ് ആവിഷ്ക്കരിച്ചു നടപ്പിലാക്കിയ സമഗ്ര നൂതന പദ്ധതിയാണ് "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം."

ഹായ് സ്കൂൾ കുട്ടിക്കൂട്ടം

ആനിമേഷൻ സാങ്കേതിക വിദ്യയെക്കുറിച്ച് പൊതുവായി ധാരണയുണ്ടാക്കുക, ലഘു അനിമേഷൻ സിനിമകൾ തയ്യാറാക്കുക, ഭാഷാകമ്പ്യൂട്ടിങ്ങിനെക്കുറിച്ച് സാമാന്യ ധാരണ നൽകുക, ഓൺലൈനിൽ മാതൃഭാഷയിലുള്ള ഉള്ളടക്കങ്ങൾ വർദ്ധിപ്പിക്കുക, കമ്പ്യൂട്ടർ അസംബ്ലിങ് വളരെ ലളിതമായ - അല്പം ധാരണ നേടിയാൽ ആർക്കും ആത്മവിശ്വാസത്തോടെ ചെയ്യാവുന്ന പ്രവർത്തനമാണെന്ന് ബോധ്യമാക്കുക, ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ചുള്ള ലഘു പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ ദൈനം ദിന ജീവിതത്തിൽ അവർ ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളുടെ പ്രവർത്തനക്രമം പരിചയപ്പെടുക, ഇന്റർനെറ്റിലെ ചതിക്കുഴികൾ എന്തൊക്കെയെന്ന് തിരിച്ചറിയുക എന്നിവയാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതിയുടെ അഞ്ച് പ്രവർത്തന മേഖലകളിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

ആനിമേഷൻ

ദൃശ്യമാധ്യമ രംഗത്ത് ഇന്ന് വളരെ പ്രാധാന്യമുള്ള ഒരു മേഖലയാണ് ആനിമേഷൻ. സിനിമകളും ടെലിവിഷൻ പരിപാടികളും ആ കർഷകമാക്കുന്നതിൽ സ്പെഷ്യൽ ഇഫക്ടുകൾക്കുള്ള പങ്ക് ആനിമേഷന്റെ അനന്തസാധ്യതയാണ് വെളിവാക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ധാരാളം തൊഴിൽ സാധ്യതകളും ഇന്നുണ്ട്. ആനിമേഷനെക്കുറിച്ചുള്ള ധാരണ നേടുന്നതിനൊപ്പം തന്നെ വിദ്യാർത്ഥികൾക്ക്  ഒരു ലഘു അനിമേഷൻ സ്വയം നിർമ്മിക്കുന്നതിനുള്ള കഴിവ് നേടുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജിമ്പ്, ടുപി സോഫ്റ്റ്‌വെയറുകളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇലക്ട്രോണിക്സ് ആൻഡ് ഫിസിക്കൽ കമ്പ്യൂട്ടിങ്

ലോകത്തെ മാറ്റിമറിച്ച ഒരു ശാസ്ത്രശാഖയാണ് ഇലക്ട്രോണിക്സ്. വാർത്താ വിനിമയം , ഗതാഗതം , വ്യവസായം , കൃഷി , ഗവേഷണം, രാജ്യരക്ഷ , വൈദ്യശാസ്ത്രം , വിദ്യാഭ്യാസം തുടങ്ങി സമസ്തമേഖലകളിലും ഇലക്ട്രോണിക്സിന്റെ സജീവസാന്നിധ്യമുണ്ട് . കളിപ്പാട്ടങ്ങൾ , മോബൈൽഫോണുൾ, കപ്യൂട്ടറുകൾ, ടെലിവിഷൻ,റേഡിയോ തുടങ്ങി , ബഹിരാകാശപേടകങ്ങൾവരെ പ്രവർത്തിക്കുന്നത് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളുടെ സഹായത്താലാണ്. വിവധ തരത്തിലുള്ള ഇലക്ട്രോണിക് സെൻസറുകൾ കമ്പ്യൂട്ടറുകളുമായി ബന്ധിപ്പിച്ച് യഥാർത്ഥ ലോകവുമായി നേരിട്ട് സംവദിക്കുന്ന ഹ്യൂമൻ റോബോട്ടുകൾ വരെ നമുക്കിന്ന് പരിചിതമായി തുടങ്ങിയിരിക്കുന്നു. എത് സാങ്കേതികവിദ്യയുടേയും വളർച്ചക്ക് ഇലക്ട്രേണിക്സ് വളരെയധികം സ്വാധീനം ചെലുത്തിയുട്ടുണ്ട്.

ഏല്ലാ ഇലക്ട്രോണിക്സ് ഉപകരണങ്ങളുടേയും പ്രവർത്തനത്തിൽ അന്തർലീനമായ ചില അടിസ്ഥാനതത്വങ്ങൾ ഉണ്ട്. അവ വളരെ സൃഷ്ടിപരവും രസകരവുമായ രീതിയിൽ അവതരിപ്പിക്കുകയാണ് ഇവിടെ. ഇതിനായി റസിസ്റ്ററുകൾ, ഡയോഡുകൾ , ട്രാൻസിസ്റ്ററുകൾ, കപ്പാസിറ്ററുകൾ, ഐസി ചിപ്പുകൾ എന്നീ ഇലക്ട്രോണിക് കോമ്പണന്റുകൾ ഉപയോഗിച്ച് തയ്യാറാക്കിയ ബ്ലോക്കുകൾ അഥവാ ബ്രിക്‌സുകൾ ആണ് ഉപയോഗിക്കുന്നത്. ഓരോ ബ്രിക്‌സും ഇലക്ട്രോണിക്സിലെ ഓരോ അടിസ്ഥാന പ്രവർത്തന തത്വത്തെയാണ് പ്രതിനിധീകരിക്കുന്നത്. അവ ഉപയോഗിച്ച് നിത്യോപയോഗത്തിലുള്ള ചെറുതും വലുതുമായ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തയ്യാറാക്കുന്നതിനുള്ള പരിശീലനമാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇലക്ട്രോണിക്സിലെ അടിസ്ഥാന ആശയങ്ങളെ കുട്ടികളിലേക്കെത്തിച്ച് അവരിൽ ഇലക്ട്രോണിക്സ് അഭിരുചി വളർത്തുക എന്നതാണ് പരിശീലനംകൊണ്ട് ഉദ്ദേശിക്കുന്നത്. പരിശീലനത്തിന് 5 കുട്ടികൾക്ക് 1 എന്നതോതിൽ ഇലക്ട്രോണിക് കിറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

ഭാഷാ കമ്പ്യൂട്ടിങ്

കുട്ടികൾ അനായാസമായി കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന് അവർക്ക് ഏറ്റവും സൗകര്യപ്രദമായ ഭാഷയിൽ കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിനുള്ള ശേഷി നേടേണ്ടതുണ്ട്. ഇതോടൊപ്പം ഇന്റർനെറ്റിലേയ്ക്ക് വിവരങ്ങൾ ഉൾപ്പെടുത്തുക കൂടി ചെയ്യുന്നതിലൂടെ പൊതു സമൂഹത്തിന്  ഈ വിവരങ്ങൾ ലഭ്യമാക്കാനും ഇന്റർനെറ്റ് സഞ്ചയത്തിൽ മറ്റ് ഭാഷാ വിഭവങ്ങൾ വർദ്ധിപ്പിക്കാനും കഴിയുന്നു.

മലയാളം / മറ്റ് ഭാഷയിൽ ടൈപ്പ് ചെയ്യാനുള്ള വിവിധ രീതികളുടെ പ്രചാരണം, സ്കൂൾ വിക്കി ലേഖനങ്ങളുടെ  സുപുഷ്ടീകരണം, മലയാള ലേഖനങ്ങളുടെ ഡിജിറ്റൈസേഷൻ, സ്കൂൾ വിക്കി പദ്ധതിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മലയാളത്തിലുള്ള സ്വതന്ത്ര പ്രാദേശിക  ഭൂപടനിർമ്മാണം, പ്രാദേശിക ചരിത്ര രചന, പുതുക്കിയ ലേ ഔട്ടിൽ വ്യത്യസ്ത ഫോർമാറ്റുകളിൽ അവയുടെ പുന:പ്രസാധനം , ഈ മേഖലകളിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന വിക്കിമീഡിയ അടക്കമുള്ള പ്രസ്ഥാനങ്ങളുമായുള്ള സഹവർത്തിത്വം തുടങ്ങി ധാരാളം പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികൾക്ക് സാർത്ഥകമായി ഇടപെടാൻ സാധിക്കും. ഇത്തരത്തിലുള്ള നിരവധി സാധ്യതകളിലേയ്ക്ക് വിദ്യാർത്ഥികളുടെ ശ്രദ്ധ ക്ഷണിക്കുകയും, ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടാൻ പ്രോത്സാഹിപ്പിക്കുകയുമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. മലയാളം ടൈപ്പിംഗ് പരിശീലിപ്പിക്കുന്നു.

ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിങ്

കമ്പ്യൂട്ടർ നിത്യജീവിതത്തിന്റെ ഭാഗമായ ഇക്കാലത്ത് ഹാർഡ്‌വെയർ സംബന്ധമായ അടിസ്ഥാന വിവരങ്ങൾ ഓരോ ഉപയോക്താവിനും ഉണ്ടായിരിക്കേണ്ടത് അഭികാമ്യമാണ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ടുണ്ടാകുന്ന ചില പ്രശ്നങ്ങൾക്ക് സ്വയം പരിഹാരം കണ്ടത്തുന്നതിനും അധ്യാപകരെ കമ്പ്യൂട്ടർ ലാബിന്റെ പരിപാലനത്തിൽ സഹായിക്കുന്നതിനും ഈ പരിശീലനങ്ങളിലൂടെ സാധിക്കുന്നു. ഹാർഡ്വെയർ, നെറ്റ് വർക്കിംഗ് മേഖലയിൽ നിലനിൽക്കുന്ന തൊഴിൽ സാഹചര്യങ്ങൾ മനസ്സിലാക്കുന്നതിനും അതിലൂടെ കുട്ടികളിൽ അത്തരം മേഖലയോട് ആഭിമുഖ്യം വളർത്തുന്നതിനും ഇത് ഉപകരിക്കുന്നു. കമ്പ്യൂട്ടർ അനുബന്ധ ഉപകരണങ്ങൾ പരിചയപ്പെടൽ, അസംബ്ലിംഗ്, സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ, പ്രശ്നപരിഹാരം നടത്തൽ , ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള ശരിയായ രീതികൾ തുടങ്ങിയവയിലുള്ള അടിസ്ഥാന അവബോധം നേടുക എന്നത് ഇതിലൂടെ ഉദ്ദേശിക്കുന്നു.

ഇന്റർനെറ്റും സൈബർ സുരക്ഷയും

ഇന്റർനെറ്റ് നമ്മുടെ നിത്യ ജീവിതവുമായി ഇഴപിരിക്കാനാവാത്ത വിധം ബന്ധപ്പെട്ടിരിക്കുന്നു. നിരവധി ദൈനംദിനാവശ്യങ്ങൾ നിറവേറ്റുന്നതിന് നമുക്കിന്ന് ഇന്റർനെറ്റ് സഹായം കൂടിയേ തീരൂ. സ്മാർട്ട് ഫോണുകളുടെ വരവോടു കൂടി  ഇത്തരം കാര്യങ്ങൾ അക്ഷരാർത്ഥത്തിൽ നമ്മുടെ വിരൽ തുമ്പിലും പോക്കറ്റിലും ഒക്കയായി ക്കഴിഞ്ഞു. എല്ലാ കാര്യങ്ങളും ഓൺലൈനിലൂടെ എന്ന സ്ഥിതി വിശേഷവും സാമ്പത്തിക ഇടപാടുകൾ കൂടുതലും ഈ മേഖലയിലേയ്ക്ക് മാറുന്നതും ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിരവധി തട്ടിപ്പുകളും ചതിക്കുഴികളും ഉള്ള മേഖലയാണിത്. സുരക്ഷിതത്വവും ആരോഗ്യകരവുമായ ഇന്റർനെറ്റ് ഉപയോഗം ഒരു ശീലമാക്കി മാറ്റുക മാത്രമാണ് ഇതിനുള്ള ഏക പോം വഴി. ചെറു പ്രായത്തിൽ തന്നെ കുട്ടികളെ ഈ ദിശയിലേയ്ക്ക് നാം ബോധപൂർവ്വം തിരിച്ചു വിടേണ്ടതുണ്ട്. ആയതിനാൽ ഇന്റർനെറ്റിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ച് ധാരണ നേടുന്നതിന്, ശരിയായ രീതിയിലുള്ള സെർച്ചിങ്ങ് പരിശീലിക്കുന്നതിന് , സെർച്ചിങ്ങ് എളുപ്പമാക്കാനുള്ള ചില വഴികൾ മനസ്സിലാക്കുന്നതിന്, ഇന്റർനെറ്റിൽ നിന്നും ആവശമായതും അനുവദനീയമായതുമായ ചിത്രങ്ങൾ ശേഖരിക്കുന്നതിനുള്ള ശേഷി കൈവരിക്കുന്നതിന്, ഇന്റർനെറ്റിലെ വിവരങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച ധാരണ രൂപീകരിക്കുന്നതിന്, ഇന്റർനെറ്റിൽ നിന്നും ശരിയായ വിഭവങ്ങളാണ് ശേഖരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതിന് , ഇന്റർനെറ്റിൽ ഒരാൾ ചെയ്യുന്ന എല്ലാ പ്രവർത്തനങ്ങളും രേഖപ്പെടുത്താനുള്ള സംവിധാനങ്ങളുണ്ടെന്ന് ഓർമ്മപ്പെടുത്തുന്നതിന് , എന്നീ ലക്ഷ്യങ്ങൾ കൈവരിക്കാനുതകുന്ന തരത്തിലുള്ള പരിശീലനമാണ് നൽകുന്നത്.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ഉദ്ഘാടനം

10 - 8 - 2017 നു പി റ്റി എ പ്രസിഡന്റ് ശ്രീ ഹരീന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹെഡ് മിസ്ട്രസ് ശ്രീമതി ബി ശ്രീലത ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. ഐ ടി മേഖലയുടെ പുരോഗതിക്ക് കുട്ടികൾക്ക് പരിശീലനം നൽകുന്ന അഞ്ച്  മേഖലകളായ ആനിമേഷൻ, ഇലക്ട്രോണിക്സും ഫിസിക്കൽ കമ്പ്യൂട്ടിങ്ങും, ഭാഷാ കമ്പ്യൂട്ടിങ്ങ്, ഹാർഡ് വെയറും നെറ്റ് വർക്കിങ്ങും, ഇന്റർനെറ്റും സൈബർ സുരക്ഷയും എന്നിവ വിശദീകരിച്ചു.

പ്രവർത്തനങ്ങൾ

എല്ലാ ചൊവ്വാഴ്ചയും ഉച്ചയ്ക്കാണ് ഹായ് സ്കൂൾ കുട്ടിക്കൂട്ടം പ്രവർത്തനങ്ങൾ നടത്തിയിരുന്നത്. സ്കൂൾ വിക്കിയിലെ സജീവ പങ്കാളിത്തം ഇതിൽ ഉൾപ്പെടുന്നു. വെക്കേഷൻ ടെയിനിംഗ് ലഭിച്ച അംഗങ്ങളെ 5 ഗ്രൂപ്പായി തിരിച്ചാണ് പരിശീലനം നൽകിയിരുന്നത്. 2016 - 17 അധ്യയന വർഷത്തിൽ 25 അംഗങ്ങളും 2017-20 18 അദ്ധ്യയന വർഷത്തിൽ 30 അംഗങ്ങളുമണ് ഉണ്ടായിരുന്നത്.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം പരിപാടിയിൽ ‍ഈ സ്കൂളിലെ എട്ടാം ക്ലാസ്സിലും ഒൻപതാം ക്ലാസ്സിലും പഠിച്ചിരുന്ന 55 വിദ്യാർത്ഥിനികൾ പങ്കെടുത്ത് ആനിമേഷൻ, മലയാളം കമ്പ്യൂട്ടിംഗ്,ഇലക്ട്രോണിക്സ്, ഇന്റർനെറ്റ് & സൈബർ മീ‍ഡിയ, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നേടി.

ഹായ് സ്കൂൾ കുട്ടിക്കൂട്ടം ലിറ്റിൽ കൈറ്റ്സിന് വഴിമാറുന്നു.

വിവര വിനിമയ സാങ്കേതിക വിദ്യാലോകത്ത് , വിവരങ്ങളുടെ കുത്തൊഴുക്കിൽ ചുറ്റും കാണുന്ന സാങ്കേതിക നിർമിതികൾ എങ്ങനെ ഉണ്ടാക്കപ്പെട്ടു എന്ന് അന്വേഷിക്കാനുള്ള ആകാംഷ പോലും നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ചുറ്റുപാടും കാണുന്നതെല്ലാം എങ്ങനെയുണ്ടായി എന്നോ എങ്ങനെ പ്രവർത്തിക്കുന്നു എന്നോ ഉള്ള അന്വേഷണമാണ് ശാസ്ത്രാവബോധം വളർത്തുന്നത്. കുട്ടികൾ ദിവസേന കാണുകയും ഉപയോഗിക്കുകയും പരിചയിക്കുകയും ചെയ്യുന്ന ഇന്റർനെറ്റ്, മൊബൈൽ ആപ്പുകൾ, സോഫ്റ്റ്‌വെയറുകൾ, അനിമേഷനുകൾ, ഗെയിമുകൾ തുടങ്ങിയവ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും എങ്ങനെ നിർമ്മിക്കപ്പെട്ടു എന്നതും പുതിയ ലോകത്തിന്റെ ശാസ്ത്രാന്വേഷണ പരിധിയിൽ വരേണ്ടവയാണ്. ഇത്തരത്തിൽ സോഫ്റ്റ് വെയറുകളും ഇന്റർനെറ്റും ഉപയോഗിക്കുമ്പോൾ ഉത്തരവാദിത്യമുള്ള സാമൂഹ്യ ജീവി എന്ന നിലയിൽ പാലിക്കേണ്ട കടമകളും ആർജ്ജിക്കേണ്ട മൂല്യബോധവും പുതിയ തലമുറയിൽ വളർത്തിയെടുക്കുന്നതും വിവരവിനിമയ സാങ്കേതിക വിദ്യാപഠനത്തിൽ അത്യാവശ്യമാണ്. ഏതൊരു പ്രാദേശിക ഭാഷയും ജീവിക്കുന്നതും വളരുന്നതും അത് ഉപയോഗിക്കുന്നവർ നിത്യജീവിതത്തിന്റെയും സാങ്കേതിക വിദ്യയുടെയും സമസ്തതലങ്ങളിലേയ്ക്കും വളർത്തിയെടുക്കുമ്പോഴാണ്. അതിനാൽ പ്രാദേശിക ഭാഷാ കമ്പ്യൂട്ടിങ്ങിൽ അവബോധവും താത്പര്യവുമുള്ള ഒരു തലമുറയെ വളർത്തിയെടുക്കേണ്ടത് അത്യാവശ്യമാണ്.  ഈ പറഞ്ഞ ആവശ്യങ്ങളും സാഹചര്യങ്ങളും മുന്നിൽ കണ്ട് വിവര വിനിമയ സാങ്കേതിക വിദ്യയിൽ അഭിരുചിയും കഴിവുമുള്ള കുട്ടികളുടെ ഒരു സംഘം വിദ്യാലയങ്ങളിൽ രൂപപ്പെടുത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കുറച്ച് വർഷങ്ങളായി നടത്തിവരുന്നുണ്ട്. "ഹായ് സ്ക്കൂൾ കുട്ടിക്കൂട്ടം" എന്ന് പേരിട്ടിരുന്ന ഈ പ്രവർത്തനങ്ങളെ കൂടുതൽ വ്യാപ്തിയോടെ ചിട്ടപ്പെടുത്തി "ലിറ്റിൽ കൈറ്റ്സ് " എന്ന പേരിൽ പുനർനിർണ്ണയിച്ചിരിക്കുന്നു.