"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/ടൂറിസം ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38047 (സംവാദം | സംഭാവനകൾ)
വിവരങ്ങൾ ചേർത്തു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
38047 (സംവാദം | സംഭാവനകൾ)
Expanding article
വരി 4: വരി 4:


'''കാടും പുഴയും തൊട്ടറിഞ്ഞ് പഠന യാത്ര'''
'''കാടും പുഴയും തൊട്ടറിഞ്ഞ് പഠന യാത്ര'''
കാടും പുഴയും മലയും കുളവും അറിയണം എന്നുള്ള കുട്ടികളുടെ ആഗ്രഹം സഫലമാക്കി കുന്നം എം. ടി. വി. എച്ച്.  എസ്. സ്കൂളിലെ അധ്യാപികമാർ. ആറാം ക്ലാസിലെ അടിസ്ഥാന ശാസ്ത്രം ക്ലാസിൽ ആവാസവ്യവസ്ഥകളെക്കുറിച്ച്  ചർച്ച നടന്നപ്പോഴാണ് കുട്ടികൾ ഇത്തരം ഒരു ആഗ്രഹം പ്രകടിപ്പിച്ചത്.  മാർച്ച് ഒമ്പതാം തീയതി രാവിലെ 10 മണിക്ക് യാത്ര പുറപ്പെട്ടു. സ്കൂളിന്റെ സമീപപ്രദേശത്ത് കൂടി ഒഴുകുന്ന പമ്പ നദിയും തീരപ്രദേശത്തുള്ള ഉള്ള വനവും കാണുന്നതിനാണ് പോയത്. കുട്ടികൾ വായിച്ചറിഞ്ഞത് പോലെയുള്ള വെള്ളം നദിയിൽ ഇല്ലാതിരുന്നത്  അവരെ നിരാശരാക്കി.  എങ്കിലും നദിയുടെ അടിത്തട്ടിലെ സവിശേഷതകൾ മനസ്സിലാക്കാൻ അവർക്ക് കഴിഞ്ഞു. മണ്ണു മൂടിയ ഡാം, പാറക്കെട്ടുകൾ നിറഞ്ഞ നദിയിലെ ചെറിയ പാറകുഴികളിൽ ജീവിക്കുന്ന ചെറിയ മത്സ്യങ്ങൾ, കക്ക,  ഞവണിക്ക, നീർക്കോലി, പായൽ  തുടങ്ങിയ ജൈവ ഘടകങ്ങളും മണൽ, പാറ, ചേറ് തുടങ്ങിയ അജൈവ ഘടകങ്ങളെയും നേരിട്ട് അറിയാൻ അവർക്കായി.  തുടർന്ന്  കാട് കാണാനായി പോയി.  പല കുട്ടികൾക്കും കാട് ആദ്യത്തെ അനുഭവം ആയിരുന്നു. കേട്ടറിവിനേക്കാളും  വായിച്ചറിഞ്ഞതിനേക്കാളും സുന്ദരവും മനോഹരവുമായിരുന്നു കാട്. വൻമരങ്ങൾ, വള്ളിപ്പടർപ്പുകൾ, വിവിധ ഇനം ഔഷധ സസ്യങ്ങൾ, ചൂരൽ, കുറ്റിച്ചെടികൾ, മരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന അപൂർവയിനം പുഴുക്കൾ,  തോട്ടപ്പുഴു തുടങ്ങിയവയെ നേരിട്ട് നിരീക്ഷിക്കാൻ അവസരം ലഭിച്ചു.  ഒരുമണിയോടെ തിരികെ സ്കൂളിൽ എത്തുമ്പോൾ കുട്ടികൾ അവരുടെ ആഗ്രഹം സഫലം ആയതിന്റെ നിറവിൽ ആയിരുന്നു.


കുട്ടികളുടെ നേരനുഭവത്തിന്  നേതൃത്വം നൽകിയത്  അധ്യാപികമാരായ വത്സമ്മ കെ. കെ., സെറീന ഏബ്രഹാം, ഡീന മേരി ലൂക്ക്, സൗമ്യ എലിസബത്ത് വർഗീസ്, സ്കൂൾ ജീവനക്കാരനായ സോളമൻ  എന്നിവർ ആയിരുന്നു.
[[വർഗ്ഗം:38047]]
[[വർഗ്ഗം:38047]]