"എൻ.ഐ.യു.പി.എസ്.നദ്‌വത്ത് നഗർ/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' '''നദുവത്തുൽ ഇസ് ലാം യു.പി.എസിൽ കളിയരങ്ങിന് തു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:
(05.03.2022)
(05.03.2022)

[[പ്രമാണം:34343kaliyarang.jpg|ഇടത്ത്‌|ലഘുചിത്രം|വടുതല നദ്‌വത്തുൽ  ഇസ് ലാം യു.പി സ്‌കൂളിൽ കളിയരങ്ങ് 2022  തൈക്കാട്ടുശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് മെംബർ എൻ.കെ അനീസ്ഉദ്ഘാടനം നിർവഹിച്ചു.]]
വടുതല നദ്‌വത്തുൽ  ഇസ് ലാം യു.പി സ്‌കൂളിൽ കളരിപ്പയറ്റ്, കരാട്ടെ, ഫുട്‌ബോൾ, ഷട്ടിൽ പരിശീലന പരിപാടിയായ കളിയരങ്ങ് 2022 ന് തുടക്കമായി. തൈക്കാട്ടുശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് മെംബർ എൻ.കെ അനീസ് പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജലീൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. അരുക്കുറ്റി ഗ്രാമപഞ്ചായത്ത് മെംബർ പ്രകാശൻ വെള്ളപ്പനാട്ട്, നദുവത്തുൽ ഇസ്്‌ലാം സമാജം സെക്രട്ടറി പി.കെ അബ്ദുൽ ഖാദർ, മദർ പി.ടി.എ പ്രസിഡന്റ് വിനയ, സ്റ്റാഫ് സെക്രട്ടറി താഹിറ, പി.ടി.എ സെക്രട്ടറി പി.എ അൻസാരി, പരിശീലകരായ ഉബൈദ് മാസ്റ്റർ (കളരി ), തൻസില (കരാട്ടെ), ഷിറാസ് (ഫുട്‌ബോൾ ), നീതു വിജയ് ( ഷട്ടിൽ ), എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രിസ് സി.എം സലീമ സ്വാഗതവും കളിയരങ്ങ്  കോഓഡിനേറ്റർ ജവാദ് എം നന്ദിയും പറഞ്ഞു.  

14:44, 11 മാർച്ച് 2022-നു നിലവിലുള്ള രൂപം

നദുവത്തുൽ ഇസ് ലാം യു.പി.എസിൽ കളിയരങ്ങിന് തുടക്കമായി 

(05.03.2022)

വടുതല നദ്‌വത്തുൽ ഇസ് ലാം യു.പി സ്‌കൂളിൽ കളിയരങ്ങ് 2022 തൈക്കാട്ടുശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് മെംബർ എൻ.കെ അനീസ്ഉദ്ഘാടനം നിർവഹിച്ചു.

വടുതല നദ്‌വത്തുൽ ഇസ് ലാം യു.പി സ്‌കൂളിൽ കളരിപ്പയറ്റ്, കരാട്ടെ, ഫുട്‌ബോൾ, ഷട്ടിൽ പരിശീലന പരിപാടിയായ കളിയരങ്ങ് 2022 ന് തുടക്കമായി. തൈക്കാട്ടുശ്ശേരി ബ്‌ളോക്ക് പഞ്ചായത്ത് മെംബർ എൻ.കെ അനീസ് പരിശീലനപരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ജലീൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. അരുക്കുറ്റി ഗ്രാമപഞ്ചായത്ത് മെംബർ പ്രകാശൻ വെള്ളപ്പനാട്ട്, നദുവത്തുൽ ഇസ്്‌ലാം സമാജം സെക്രട്ടറി പി.കെ അബ്ദുൽ ഖാദർ, മദർ പി.ടി.എ പ്രസിഡന്റ് വിനയ, സ്റ്റാഫ് സെക്രട്ടറി താഹിറ, പി.ടി.എ സെക്രട്ടറി പി.എ അൻസാരി, പരിശീലകരായ ഉബൈദ് മാസ്റ്റർ (കളരി ), തൻസില (കരാട്ടെ), ഷിറാസ് (ഫുട്‌ബോൾ ), നീതു വിജയ് ( ഷട്ടിൽ ), എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രിസ് സി.എം സലീമ സ്വാഗതവും കളിയരങ്ങ്  കോഓഡിനേറ്റർ ജവാദ് എം നന്ദിയും പറഞ്ഞു.

ഫുട്ബോൾ പരിശീലന പരിപാടിയും ഇൻ്റർ സ്കൂൾ ചാംപ്യൻഷിപ്പും നടത്തി

(19.01.2022)

വടുതല നദുവത്തുൽ ഇസ് ലാം യു.പി.സ്കൂളിൽ ഫുട്ബോൾ പരിശീലന പരിപാടിയും ഇൻ്റർ സ്കൂൾ ചാംപ്യൻഷിപ്പിനും തുടക്കമായി. യു.പി സ്കൂൾ കുട്ടികളിൽ നിന്ന് തെരഞ്ഞെടുത്ത കുട്ടികൾക്ക് പ്രത്യേക കോച്ചിൻ്റെ ശിക്ഷണത്തിൽ പരിശീലനം നൽകി ടുർണമെൻ്റുകളിലൂടെ മികച്ച കളിക്കാരായി മാറ്റുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിൻ്റെ ഭാഗമായി ഏവറോളിങ് ട്രോഫിക്കായുള്ള ഇന്റർ സ്കൂൾ ചാംപ്യൻഷിപ്പ് മത്സരങ്ങൾ പുത്തൂർ പാലം സോക്കർ അരീന ടർഫിൽ നടന്നു. മൂന്നാം ക്ലാസ് മുതലുള്ള ആൺകുട്ടികൾക്ക് ഫുട്ബോളും പെൺകുട്ടികൾക്ക് ബാഡ്മിൻറൺ പരിശീലനവും ശാസ്ത്രീയമായി നൽകുന്നതാണ് പദ്ധതി. എട്ട് ടീമുകൾ മത്സരിച്ചതിൽ ബ്ലൂ വാരിയേഴ്‌സ് വിജയികളായി. പദ്ധതിയുടെ ഉദ്ഘാടനവും ചാംപ്യന്മാർക്കുള്ള ഏവറോളിങ് ട്രോഫിയും ദലീമ ജോജോ എം.എൽ.എ സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ പി.ടി.എ പ്രസിഡൻ്റ് ജലീൽ അരൂക്കുറ്റി അധ്യക്ഷത വഹിച്ചു. അരൂക്കുറ്റി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സനീറ ഹസൻ, പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ.മജീദ് , പി എം ഷാനവാസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ കെ അനീസ് , വാർഡ് മെംബർ പ്രകാശൻ വെള്ളപ്പനാട്ട് ,നദ്‌വത്തുൽ ഇസ്‌ലാം സമാജം സെക്രട്ടറി പി കെ അബ്ദുൽ ഖാദർ,പൂർവ്വ വിദ്യാർഥി സംഘടന പ്രസിഡൻ്റ് പി.എം സുബൈർ എന്നിവർ പ്രസംഗിച്ചു. പരിശീലനത്തിൻ്റെ കിക്കോഫ് അരൂക്കുറ്റി പഞ്ചായത്ത് പ്രസിഡൻ്റ് അഷറഫ് വെള്ളേഴത്തും മത്സരങ്ങളുടെ കിക്കോഫ് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ പി എം ഷാനവാസും നിർവഹിച്ചു. കോച്ച് ഷിറാസിനെ ചടങ്ങിൽ ആദരിച്ചു. മത്സരങ്ങൾക്ക് അധ്യാപകരായ കായിക അധ്യാപിക നീതു വിജയ്, ജവാദ് എം , മുഹമ്മദ് ഫാഇസ് എന്നിവർ നേതൃത്വം നൽകി. ഹെഡ്മിസ്ട്രസ് സി എം സലീമ സ്വാഗതവും പി ടി എ സെക്രട്ടറി പി എ അൻസാരി നന്ദിയും പറഞ്ഞു.

നദ് വത്തുൽ ഇസ്ലാം യു.പി. സ്കൂളിൽ ജനകീയ ശുചീകരണയജ്ഞo നടത്തി.

(23.10.2021)

അരൂക്കുറ്റി : സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി അരൂക്കുറ്റി നദുവത്തുൽ ഇസ്ലാം യു.പി.സ്കൂളിൽ ജനകീയ ശുചീകരണ യജ്ഞം നടത്തി. അധ്യാപകരുടെയും രക്ഷകർത്താക്കളുടെയും വിവിധ സന്നദ്ധ യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നടന്ന ശുചീകരണ യജ്ഞം അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഷറഫ് വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സലീമ സി.എം. സ്വാഗതം പറഞ്ഞു. ന ദുവത്തുൽ ഇസ്ലാം സമാജം പ്രസിഡൻ്റ് പി.കെ. അബ്ദുൽ ഖാദർ ,വാർഡ് മെമ്പർ പ്രകാശൻ ,പി.റ്റി.എ പ്രസിഡൻറ് എ.എൻ സക്കരിയ്യ, വൈസ് പ്രസിഡൻറ് ജലീൽ അരൂക്കുറ്റി , സെക്രട്ടറി പി.എ.അൻസാരി ,പൂർവ്വ വിദ്യാർഥി സംഘടന സെക്രട്ടറി ഷാജി വെള്ളേഴത്ത്, സുബൈർ മാഷ് ( ക്ലീൻ അരൂക്കുറ്റി ), വിഷ്ണു ( സോക്കർ മധുരക്കുളം) അജ്മൽ (നാസ്ക് ക്ലബ്ബ് ,നദ് വത്ത് നഗർ ), രാഗേഷ് ( ഡി.വൈ.എഫ്.ഐ ) ,ഫൈസൽ ( യൂത്ത് കോൺഗ്രസ് ) സലാഹുദ്ദീൻ (സോളിഡാരിറ്റി ) ,ജനറൽ കൺവീനർ മുഹമ്മദ്‌ ഫാഹിസ്, അധ്യാപകരായ ശൈലജ എസ്, സലീന എസ് പി , ജവാദ് എം , എന്നിവർ നേതൃത്വം നൽകി.

അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

(17.08.2021)

നദ്‌വത്തുൽ ഇസ്‌ലാം യു പി സ്കൂളിൽ കർഷക ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം ഒന്നിന് കുട്ടികൾക്കുള്ള അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി. ആദ്യഘട്ടത്തിൽ ക്ലബ്ബ് അംഗങ്ങളായ 50 കുട്ടികൾക്ക് വീട്ടിൽ അടുക്കളത്തോട്ടം നിർമ്മിക്കാൻ കൃഷിക്കുള്ള 7 ഇനം പച്ചക്കറിചെടികളും ഗ്രോ ബാഗും വളങ്ങളും അടങ്ങിയവ വിതരണം നടത്തി. നദ്‌വത്ത് നഗറിൽ പ്രവർത്തിക്കുന്ന ഫ്രഷ് ടു ഹോം കമ്പനിയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വിതരണ ഉദ്ഘാടനം നദ്‌വത്തുൽ ഇസ്‌ലാം സമാജം പ്രസിഡന്റ് പി കെ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സി എം സലീമ അധ്യക്ഷത വഹിച്ചു. കമ്പനി പ്രതിനിധി ജോർജ്, പി ടി എ സെക്രട്ടറി പി എ അൻസാരി, എസ് ആർ ജി കൺവീനർ ഷജിന കെ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു. ഷബിദ കെ എസ്, സൈജ മുഹമ്മദ്‌ തുടങ്ങിയവർ നേതൃത്വം നൽകി.

കൈത്താങ്ങ് പദ്ധതി എം എൽ എ ഉദ്ഘാടനം നിർവ്വഹിച്ചു.

(22.06.2021)

വടുതല നദ്‌വത്തുൽ ഇസ്‌ലാം യു. പി സ്കൂളിൽ നടപ്പാക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ ഉദ്ഘാടനംഅരൂർ എം എൽ എ ദലീമ ജോജോ നിർവ്വഹിച്ചു. പി റ്റി എ പ്രസിഡന്റ് എ എൻ സകരിയ്യ അധ്യക്ഷത വഹിച്ചു. പഠന സൗകര്യം ഇല്ലാത്ത 15 കുട്ടികൾക്ക് മൊബൈൽ ഫോൺ നൽകുന്ന പദ്ധതി അരൂക്കുറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഷ്‌റഫ്‌ വെള്ളേഴത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൻ കെ അസീസ്, വാർഡ്‌ മെമ്പർ പ്രകാശൻ വെള്ളപ്പനാട്ട്, നദ്‌വത്തുൽ ഇസ്‌ലാം സമാജം സെക്രട്ടറി പി കെ അബ്ദുൽ ഖാദർ, പി റ്റി എ വൈസ് പ്രസിഡന്റ് ജലീൽ അരൂക്കുറ്റി, കൈത്താങ്ങ് കൺവീനർ കെ എം ജസീന തുടങ്ങിയവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് സി എം സലീമ സ്വാഗതവും പി റ്റി എ സെക്രട്ടറി പി എ അൻസാരി നന്ദിയും പറഞ്ഞു.

ReplyForward