"എ.യു.പി.സ്കൂൾ വെളിമുക്ക്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 20: | വരി 20: | ||
പിന്നീട് അദ്ദേഹത്തിൽനിന്നും അനുജൻ ശ്രീ എം.എസ്.ആർ നായർക്ക് മാനേജർ പദവി ലഭിച്ചു. അദ്ദേഹത്തിന് ബോംബെയിൽ ജോലി ലഭിച്ചത് കാരണം പൊതായ കൃഷ്ണൻ നായർക്ക് മാനേജർ സ്ഥാനം കൈമാറി. അദ്ദേഹമാണ് വളരെ സാഹസപ്പെട്ട് സ്കൂൾ നിലനിർത്തിയത്. ആദ്യ കെട്ടിടം 1947 ലെ കാറ്റിലും മഴയിലും നിലംപതിച്ചു. പിന്നീട് ഒരിക്കൽ കൂടി ഇത് സംഭവിച്ചു. ഒരുതവണ കെട്ടിടം ആകെ തകർന്നതിനാൽ വിദ്യാലയം ഒരു മാസത്തേക്ക് അടച്ചിട്ടു. തൽക്കാലം ഓല ഷെഡ്ഡുകൾ കെട്ടി അതിൽ ക്ലാസ് തുടങ്ങി. അതിനുശേഷം ചെറിയ ഓഫിസ് മുറി അടക്കമുള്ള പ്രധാന കെട്ടിടം പണികഴിപ്പിച്ചു. തുച്ഛമായ ഗ്രാൻഡ് കൊണ്ട് സ്കൂൾ നിലനിർത്താൻ കഴിയാതെ വന്നപ്പോൾ കൃഷ്ണൻ നായർക്ക് കുടുംബ സ്വത്തുക്കൾ വിൽക്കേണ്ടി വന്നിട്ടുണ്ട്. പ്രധാന കെട്ടിടം ഒഴികെ മറ്റൊന്നും ചെത്തി തേക്കുകയോ നിലം സിമൻറ് ഇടുകയോ ചെയ്തിരുന്നില്ല. കുട്ടികൾ വെള്ളിയാഴ്ചകളിൽ അടുത്തുള്ള വീടുകളിൽ പോയി ചാണകം, ചകിരിക്കരി എന്നിവ കൊണ്ടുവന്ന് ക്ലാസുകൾ മെഴുകുന്നത് പതിവായിരുന്നു. അക്കാലത്ത് വടക്കൻ ജില്ലകളിൽ നിന്നായി അധ്യാപകരുടെ വരവ്. ധാരാളം അധ്യാപകർ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ഇവിടെയെത്തി. അധ്യാപകരുടെ പണമുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കേണ്ടി വന്നു. ചേളാരി സ്വദേശിയായ ശ്രീ സൈദലവി എന്ന ആൾക്ക് ലോട്ടറി അടിക്കുകയും അദ്ദേഹം ഒരു ഹാൾ സിമൻറ് ചെയ്തു തരികയും ചെയ്തിട്ടുണ്ട്. | പിന്നീട് അദ്ദേഹത്തിൽനിന്നും അനുജൻ ശ്രീ എം.എസ്.ആർ നായർക്ക് മാനേജർ പദവി ലഭിച്ചു. അദ്ദേഹത്തിന് ബോംബെയിൽ ജോലി ലഭിച്ചത് കാരണം പൊതായ കൃഷ്ണൻ നായർക്ക് മാനേജർ സ്ഥാനം കൈമാറി. അദ്ദേഹമാണ് വളരെ സാഹസപ്പെട്ട് സ്കൂൾ നിലനിർത്തിയത്. ആദ്യ കെട്ടിടം 1947 ലെ കാറ്റിലും മഴയിലും നിലംപതിച്ചു. പിന്നീട് ഒരിക്കൽ കൂടി ഇത് സംഭവിച്ചു. ഒരുതവണ കെട്ടിടം ആകെ തകർന്നതിനാൽ വിദ്യാലയം ഒരു മാസത്തേക്ക് അടച്ചിട്ടു. തൽക്കാലം ഓല ഷെഡ്ഡുകൾ കെട്ടി അതിൽ ക്ലാസ് തുടങ്ങി. അതിനുശേഷം ചെറിയ ഓഫിസ് മുറി അടക്കമുള്ള പ്രധാന കെട്ടിടം പണികഴിപ്പിച്ചു. തുച്ഛമായ ഗ്രാൻഡ് കൊണ്ട് സ്കൂൾ നിലനിർത്താൻ കഴിയാതെ വന്നപ്പോൾ കൃഷ്ണൻ നായർക്ക് കുടുംബ സ്വത്തുക്കൾ വിൽക്കേണ്ടി വന്നിട്ടുണ്ട്. പ്രധാന കെട്ടിടം ഒഴികെ മറ്റൊന്നും ചെത്തി തേക്കുകയോ നിലം സിമൻറ് ഇടുകയോ ചെയ്തിരുന്നില്ല. കുട്ടികൾ വെള്ളിയാഴ്ചകളിൽ അടുത്തുള്ള വീടുകളിൽ പോയി ചാണകം, ചകിരിക്കരി എന്നിവ കൊണ്ടുവന്ന് ക്ലാസുകൾ മെഴുകുന്നത് പതിവായിരുന്നു. അക്കാലത്ത് വടക്കൻ ജില്ലകളിൽ നിന്നായി അധ്യാപകരുടെ വരവ്. ധാരാളം അധ്യാപകർ കണ്ണൂർ, കോഴിക്കോട് ജില്ലകളിൽ നിന്ന് ഇവിടെയെത്തി. അധ്യാപകരുടെ പണമുപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കേണ്ടി വന്നു. ചേളാരി സ്വദേശിയായ ശ്രീ സൈദലവി എന്ന ആൾക്ക് ലോട്ടറി അടിക്കുകയും അദ്ദേഹം ഒരു ഹാൾ സിമൻറ് ചെയ്തു തരികയും ചെയ്തിട്ടുണ്ട്. | ||
പൊതായ കൃഷ്ണൻ നായരുടെ നിര്യാണശേഷം അദ്ദേഹത്തിൻറെ മകൾ ശ്രീമതി ബേബി പത്തുവർഷത്തോളം മാനേജരായി. ആ സമയത്ത് ശ്രീ ടി ഭാസ്കരൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ. 22 വർഷക്കാലം അദ്ദേഹം സ്കൂളിനെ നയിച്ചു. ഭൗതിക സാഹചര്യം വളരെ മോശമായിരുന്നെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളിലും അച്ചടക്കത്തിലും ജില്ലയിലെതന്നെ മികച്ച സ്കൂൾ ആക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അദ്ദേഹം ഈ | പൊതായ കൃഷ്ണൻ നായരുടെ നിര്യാണശേഷം അദ്ദേഹത്തിൻറെ മകൾ ശ്രീമതി ബേബി പത്തുവർഷത്തോളം മാനേജരായി. ആ സമയത്ത് ശ്രീ ടി ഭാസ്കരൻ മാസ്റ്റർ ആയിരുന്നു ഹെഡ്മാസ്റ്റർ. 22 വർഷക്കാലം അദ്ദേഹം സ്കൂളിനെ നയിച്ചു. ഭൗതിക സാഹചര്യം വളരെ മോശമായിരുന്നെങ്കിലും പാഠ്യ പാഠ്യേതര വിഷയങ്ങളിലും അച്ചടക്കത്തിലും ജില്ലയിലെതന്നെ മികച്ച സ്കൂൾ ആക്കി മാറ്റാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ അദ്ദേഹം ഒന്നു മുതൽ ഏഴു വരെ പഠിച്ചതും ഈ സ്കൂളിൽ തന്നെയായിരുന്നു. പഴയകാല അധ്യാപകരിൽ പലരും ഇവിടുത്തെ പൂർവവിദ്യാർത്ഥികളായിരുന്നു. സൗദാമിനി ടീച്ചർ, കമ്മുകോയ മാസ്റ്റർ, സുഹ്റ ടീച്ചർ, സരസ്വതി ടീച്ചർ തുടങ്ങിയവർ ഇതിൽ ചിലരാണ്. ഇന്നത്തെ തലമുറയിലെ അധ്യാപകരിൽ നാസർ മാസ്റ്റർ, റുക്സാന ടീച്ചർ, ഹമീദ ടീച്ചർ, അഖിൽ നാഥ് മാസ്റ്റർ എന്നിവരും ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളാണ്. അതുപോലെ വെളിമുക്ക് എയുപി സ്കൂൾ ഇന്നത്തെ നിലയിലെത്താൻ സാമ്പത്തികമായും ശാരീരികമായും ഏറെ ത്യാഗം സഹിച്ച മഹാനാണ് പരേതനായ ശ്രീമാൻ ടി എം കുട്ടി കൃഷ്ണൻ മാസ്റ്റർ. തുച്ഛമായ ശമ്പളം മാത്രം ആയിരുന്നെങ്കിലും അത് സ്കൂളിനുവേണ്ടി ചെലവാക്കാൻ അദ്ദേഹം ഒട്ടും മടി കാണിച്ചിരുന്നില്ല. ലളിതമായ ജീവിതം നയിച്ച അദ്ദേഹം ഖാദി പ്രസ്ഥാനം, അയിത്തോച്ചാടനം, ഹരിജനോദ്ധാരണം, സ്വാതന്ത്ര്യസമരം എന്നിവയിലും തൻ്റെതായ പങ്കുവഹിക്കുകയും ചെയ്തു. സ്കൂളിൻ്റെ ഹെഡ്മാസ്റ്ററായും യുപിസ്കൂളായപ്പോൾ അസിസ്റ്റൻ്റായും ജോലി ചെയ്തു. കലാപ്രേമി കൂടിയായ അദ്ദേഹം ഈ നാടിൻ്റെ ഗുരുവായിരുന്നു. | ||
മാനേജർ ശ്രീമതി ബേബിയിൽ നിന്ന്1998 ൽ ശ്രീ. തേങ്ങാട് ഉമ്മർ ഹാജി സ്കൂൾ ഏറ്റെടുത്തു . അക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ പരിതാപകരമായിരുന്നു. പിന്നീട് ചേളാരി അങ്ങാടിക്ക് തൊട്ടടുത്തുള്ള കുരുമയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 4 കോടി രൂപ ചെലവഴിച്ചു ഇന്ന് കാണുന്ന രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 3 ഏക്കർ സ്ഥലവും 30-7-2016 ൽ അദ്ദേഹം സ്കൂളിന് സമർപ്പിച്ചു. ഇപ്പോൾ ഇവിടെ പ്രീ - പ്രൈമറി ക്ലസുകളിലടക്കം 2000 ത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇന്ന് ഈ സ്കൂളിൽ വളരെ നല്ല ക്ലാസ് മുറികളും, ഓഫീസ്, സ്റ്റാഫ് റൂം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,വിശാലമായ അടുക്കള മുതലായവയും ഉണ്ട് . 2019 ൽ ശ്രീ തേങ്ങാട് ഉമ്മർ ഹാജിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിൻറെ മകൻ മാഹിർ ഉമ്മർ തേങ്ങാട്ട് മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്കൂളിന് ഏറ്റവും അനുയോജ്യമായ ശാന്തസുന്ദരമായ സ്ഥലവും കെട്ടിടവും ഏറെ ആകർഷണീയമാണ്.ഇപ്പോൾ ശ്രീ എം കെ രാജഗോപാലൻ മാസ്റ്ററാണ് പ്രധാന അധ്യാപകൻ.1973 ൽ സുവർണ്ണ ജൂബിലിയും 1997 ൽ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു .2023 ൽ നടക്കുന്ന നൂറാം വാർഷികത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വെളിമുക്ക് എ. യു. പി സ്കൂളും നാട്ടുകാരും .{{PSchoolFrame/Pages}} | മാനേജർ ശ്രീമതി ബേബിയിൽ നിന്ന്1998 ൽ ശ്രീ. തേങ്ങാട് ഉമ്മർ ഹാജി സ്കൂൾ ഏറ്റെടുത്തു . അക്കാലത്ത് സ്കൂളിന്റെ ഭൗതിക സാഹചര്യം വളരെ പരിതാപകരമായിരുന്നു. പിന്നീട് ചേളാരി അങ്ങാടിക്ക് തൊട്ടടുത്തുള്ള കുരുമയിൽ എന്ന സ്ഥലത്ത് മൂന്ന് ഏക്കർ സ്ഥലം വാങ്ങുകയും പുതിയ കെട്ടിട നിർമ്മാണം ആരംഭിക്കുകയും ചെയ്തു. 4 കോടി രൂപ ചെലവഴിച്ചു ഇന്ന് കാണുന്ന രീതിയിൽ ഏറെ സൗകര്യമുള്ള കെട്ടിടവും 3 ഏക്കർ സ്ഥലവും 30-7-2016 ൽ അദ്ദേഹം സ്കൂളിന് സമർപ്പിച്ചു. ഇപ്പോൾ ഇവിടെ പ്രീ - പ്രൈമറി ക്ലസുകളിലടക്കം 2000 ത്തിലധികം കുട്ടികൾ പഠിക്കുന്നുണ്ട്. ഇന്ന് ഈ സ്കൂളിൽ വളരെ നല്ല ക്ലാസ് മുറികളും, ഓഫീസ്, സ്റ്റാഫ് റൂം,സയൻസ് ലാബ്, കമ്പ്യൂട്ടർ ലാബ്,വിശാലമായ അടുക്കള മുതലായവയും ഉണ്ട് . 2019 ൽ ശ്രീ തേങ്ങാട് ഉമ്മർ ഹാജിയുടെ നിര്യാണത്തിനുശേഷം അദ്ദേഹത്തിൻറെ മകൻ മാഹിർ ഉമ്മർ തേങ്ങാട്ട് മാനേജർ സ്ഥാനം ഏറ്റെടുത്തു. സ്കൂളിന് ഏറ്റവും അനുയോജ്യമായ ശാന്തസുന്ദരമായ സ്ഥലവും കെട്ടിടവും ഏറെ ആകർഷണീയമാണ്.ഇപ്പോൾ ശ്രീ എം കെ രാജഗോപാലൻ മാസ്റ്ററാണ് പ്രധാന അധ്യാപകൻ.1973 ൽ സുവർണ്ണ ജൂബിലിയും 1997 ൽ പ്ലാറ്റിനം ജൂബിലി സമുചിതമായി ആഘോഷിച്ചു .2023 ൽ നടക്കുന്ന നൂറാം വാർഷികത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് വെളിമുക്ക് എ. യു. പി സ്കൂളും നാട്ടുകാരും .{{PSchoolFrame/Pages}} | ||