"ജി.യു.പി.എസ് മുഴക്കുന്ന്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 121: | വരി 121: | ||
== '''<u>പുതിയ സ്കൂൾ കെട്ടിട നിർമ്മാണം... ഒരുക്കങ്ങൾ</u>''' == | == '''<u>പുതിയ സ്കൂൾ കെട്ടിട നിർമ്മാണം... ഒരുക്കങ്ങൾ</u>''' == | ||
ഏതൊരു വിദ്യാലയത്തിന്റേയും ഏറ്റവും ആകർഷകമായ ഘടകം അതിന്റെ ഭൗതിക പരിസ്ഥിതി ആണ്.. വിദ്യാർഥികളെ ചേർത്തു നിർത്തുവാൻ ഏറ്റവും അത്യാവശ്യമായ ഒരു ഘടകമാണ് ഭൗതികസൗകര്യങ്ങൾ.. അത്തരമൊരു മേഖലയിൽ ഞങ്ങളുടെ വിദ്യാലയം ധാരാളം പരിമിതികൾ അനുഭവിക്കുന്നു.. കേവലം 54 സെന്റിൽ ചെറിയ ചെറിയ കെട്ടിടങ്ങളിലായി നാനൂറിലധികം വിദ്യാർഥികൾ കാലാകാലങ്ങളായി അധ്യയനം നടത്തുന്നു.. വിവിധ കാലഘട്ടങ്ങളിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ക്ലാസ് മുറികൾക്കായി ഇവിടുത്തെ അധ്യാപക രക്ഷാകർത്തൃ സമൂഹം പരിശ്രമിച്ചു വരികയായിരുന്നു.. ഇത്തരം പരിശ്രമങ്ങൾ ഏകദേശ ഫലം കണ്ടതിന്റെ തെളിവുകളായി 9 ക്ലാസ് റൂമുകൾ ഉള്ള ഒരു മൂന്നുനില കെട്ടിടം ഞങ്ങളുടെ വിദ്യാലയ കോമ്പൗണ്ടിൽ ഉയർന്നുവരുന്നു.. ഗവൺമെൻന്റിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി കേരളത്തിലെ വിദ്യാലയങ്ങളുടെ ഭൗതിക പരിസരം മെച്ചപ്പെടുത്തുന്നതിന് പ്ലാൻ ഫണ്ടിൽനിന്ന് ആവശ്യമായ തുക അനുവദിച്ചു വരികയായിരുന്നു... 300 കുട്ടികളിൽ അധികം ഉള്ള വിദ്യാലയങ്ങൾക്ക് ഒരു കോടി രൂപ വീതം അനുവദിച്ച സാഹചര്യത്തിന്റെ ഫലമായി ഞങ്ങളുടെ വിദ്യാലയത്തിനും ഒന്നേകാൽ കോടി രൂപ അനുവദിക്കപ്പെട്ടു... അങ്ങനെ കൂത്തുപറമ്പ് ആസ്ഥാനമായ മരാമത്ത് വിഭാഗം ,അനുവദിക്കപ്പെട്ട ക്ലാസ് റൂമുകളുടെ പണി ഏറ്റെടുക്കുകയും നിർമ്മാണം ദ്രുത ഗതിയിൽ തുടങ്ങുകയും ചെയ്തു... 2021 നവംബർ മുതൽ പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു ... പൊതുമരാമത്ത് വിഭാഗം ഇരിട്ടി സെക്ഷന്റെ മേൽനോട്ടത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്.. | |||
<gallery> | |||
പ്രമാണം:14871 2022 new building 3.jpeg | |||
പ്രമാണം:14871 2022 new building 4.jpeg | |||
പ്രമാണം:14871 2022 new building 5.jpeg | |||
പ്രമാണം:14871 2022 new building 6.jpeg | |||
പ്രമാണം:14871 2022 new building 7.jpeg | |||
പ്രമാണം:14871 2022 new building 8.jpeg | |||
പ്രമാണം:14871 2022 new building 9.jpeg | |||
പ്രമാണം:14871 2022 new building 10.jpeg | |||
പ്രമാണം:14871 2022 new building 11.jpeg | |||
</gallery> | |||
. ഒരു പൊതു വിദ്യാലയത്തിന്റെ നിർമ്മാണം എന്ന നിലയ്ക്ക് സമൂഹത്തിലെ എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ഒരു തറക്കല്ലിടൽ കർമ്മം നടത്തുവാൻ സ്കൂൾ പി.ടി.എ തീരുമാനിച്ചു.. ജനപ്രതിനിധികളെയും, രക്ഷിതാക്കളെയും ഉൾപ്പെടുത്തി വിപുലമായ ഒരു സ്വാഗതസംഘം ഇതിനായി രൂപീകരിക്കുവാൻ പ്രസ്തുത കമ്മിറ്റി തീരുമാനിച്ചു.. അങ്ങനെ അവരുടെ ശ്രമഫലമായി രാജ്യസഭാ എം.പി ഡോക്ടർ ശിവദാസൻ അവർകൾ പ്രസ്തുത തറക്കല്ലിടൽ കർമ്മം നിർവഹിക്കുവാൻ സന്നദ്ധനായി... ഈ വിവരം സ്കൂൾ പി.ടി.എ യോഗം കൂടി ചർച്ച ചെയ്യുകയും പ്രസ്തുത പരിപാടി ഏറ്റവും ഭംഗിയാക്കുവാൻ എല്ലാ വിഭാഗം ജന പങ്കാളിത്തവും ഉൾക്കൊണ്ട് വിപുലമായ ഒരു സ്വാഗതസംഘം രൂപീകരിക്കുവാൻ തീരുമാനിച്ചു.. അങ്ങനെ 2022 ജനുവരി മാസം നാലാം തീയതി പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, പിടിഎ ഭാരവാഹികൾ, അധ്യാപകർ എന്നിവർ ഉൾക്കൊള്ളുന്ന ഒരു യോഗം വിളിച്ചു ചേർക്കപ്പെട്ടു... പ്രസ്തുത യോഗത്തിൽ വെച്ച് 2022 ജനുവരി മാസം ഒൻപതാം തീയതി പുതിയ സ്കൂൾ കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം നിർവഹിക്കപ്പെടുവാൻ ധാരണയായി.. പി .ടി .എ പ്രസിഡണ്ട് ശ്രീ. പത്മനാഭൻ അവർകൾ അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾ, മറ്റ് അഭ്യുദയ കാംക്ഷികൾ എന്നിവർ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തി സംസാരിച്ചു.. യോഗത്തിൽ വെച്ച് വിവിധ കമ്മിറ്റികൾ രൂപംകൊണ്ടു... ജനുവരി ഒമ്പതാം തീയതി നടക്കുന്ന ചടങ്ങ് ഏറ്റവും ഭംഗിയായി , നാടിന്റെ ഒരു ആഘോഷമായ വിധത്തിൽ സംഘടിപ്പിക്കുവാൻ ധാരണയായി... പുതിയ കെട്ടിടത്തിന്റെ രൂപരേഖ രണ്ട് ഫ്ലക്സുകളിലൂടെ മുഴക്കുന്ന് അങ്ങാടിയിലും, സ്കൂൾ പരിസരത്തും പ്രദർശിപ്പിക്കുവാൻ തീരുമാനിക്കപ്പെട്ടു.. ചെറുതെങ്കിലും ആകർഷകമായ ഒരു വേദിയിൽ വെച്ച് പ്രസ്തുത പ്രോഗ്രാം നിർവഹിക്കപ്പെടുവാൻ എല്ലാവരും താൽപര്യം കാണിച്ചു... കൂടാതെ അന്നേ ദിവസം വന്നുചേരുന്ന എല്ലാവർക്കും പാൽപായസം വിതരണം ചെയ്ത് നിങ്ങളുടെ സന്തോഷം പങ്കുവെക്കുവാനും ധാരണയായി... പുതിയ കെട്ടിടത്തിനായി മണ്ണ് മാറ്റുന്ന പ്രവർത്തിയും, പൈലിങ് ജോലികളും ഇതേസമയം ധൃതഗതിയിൽ നടന്നുവരുന്നു എന്നത് നിങ്ങളുടെ പ്രതീക്ഷകൾക്ക് കൂടുതൽ ശോഭ പകരുന്നു... | |||
സ്കൂളിന്റെ ഭാവി വികസനത്തിനായി മൂന്നു നിവേദനങ്ങൾ തയ്യാറാക്കി ബന്ധപ്പെട്ടവർക്ക് നൽകുവാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്.. ഒരു സ്കൂൾ ബസ്, മനോഹരമായ ചുറ്റുമതിൽ, കളി സ്ഥലത്തിനായി മണ്ണ് നീക്കൽ എന്നീ പ്രവൃത്തികൾ ആണ് ഈ നിവേദനത്തിന്റെ ലക്ഷ്യങ്ങളായി ഉള്ളത്...സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ അബ്ദുൽ റഹീം കൺവീനറായും, പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ടി .ബിന്ദു ചെയർമാനായും ഉള്ള കമ്മിറ്റി ആണ് സ്കൂൾ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.. | |||
കാക്കയങ്ങാട് ഉരുവച്ചാൽ റോഡിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന ഞങ്ങളുടെ വിദ്യാലയം നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ച് ഏറ്റവും മനോഹരമായ ഒരു വിദ്യാലയം ആയി ലഭിക്കും എന്ന വിശ്വാസം ഞങ്ങളുടെ ഓരോ ദിവസത്തെയും കൂടുതൽ ദീപ്തമാക്കുന്നു... | |||