ഉള്ളടക്കത്തിലേക്ക് പോവുക

"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/സ്കൂൾ ഫോറെസ്റ്ററി ക്ലബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47061 (സംവാദം | സംഭാവനകൾ)
No edit summary
47061 (സംവാദം | സംഭാവനകൾ)
വരി 2: വരി 2:

== പെരുമഴയത്തൊരു വനവാസം ==
== പെരുമഴയത്തൊരു വനവാസം ==
കാടും കാടിന്റെ മക്കളും പക്ഷികളും വന്യജീവികളും നീരുറവകളും സമം ചേരുന്ന ഈ പരിസ്ഥിതി സമ്പത്ത് നാം അനുഭവിച്ചറിയേണ്ടത് തന്നെയാണ്. തൃശൂരിൽ വരന്തരപ്പള്ളി പഞ്ചായത്തിലെ ചിമ്മിനി വനത്തിലാണ് കുട്ടികൾക്കുള്ള പരിസ്ഥിതി പഠനക്യാമ്പിന്റെ ഭാഗമായി 35 പേർ അടങ്ങുന്ന ഞങ്ങളുടെ സംഘം എത്തിച്ചേർന്നത്. പ്രകൃതിയെ സംരക്ഷിക്കാനുള്ള ആദ്യത്തെ മാർഗം പ്രകൃതിയെ അടുത്തറിയുക എന്നതാണല്ലോ.
== ചിമ്മിനി വന്യജീവി സങ്കേതം ==
ഉച്ചതിരിഞ്ഞാണ് ചാർട്ട് ചെയ്ത കെ എസ് ആർ ടി സിയിൽ ഞങ്ങൾ ചിമ്മിനിയിലെത്തിത്. ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബിനുവും നോബിനും ഞങ്ങളെ സ്‌നേഹപൂർവം സ്വീകരിച്ചു. മഴ തോർന്ന് മരം പെയ്യുന്നുണ്ടായിരുന്നു. ലഗേജുകൾ അടക്കിവെച്ച് ഒരു കട്ടൻ കുടിച്ചു. പിന്നെ ചിമ്മിനി റിസർവോയറിന്റെ സുന്ദരമായ കാഴ്ചകൾ കാണാനായി കുട്ടികൾക്കൊപ്പം പുറപ്പെട്ടു. ചുറ്റും പശ്ചിമഘട്ട മലനിരകൾ. കാടിന് മുകളിലൂടെ കോടമഞ്ഞ് നീങ്ങിപ്പോകുന്നു. ദൂരത്തെങ്കിലും മറുകരയിൽ മയിൽ പീലി വിടർത്തി ഞങ്ങളെ സ്വീകരിക്കുന്നുണ്ടായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചിമ്മിനി വനം 85 കി മീ വിസ്തൃതിയിലുള്ളതാണ്. വിവിധയിനം മൃഗങ്ങളുടെയും പക്ഷികളുടെയും സങ്കേതമായ ഈ വനപ്രദേശം പാലക്കാട് ജില്ലയുമായി അതിർത്തി പങ്കിടുന്നു. തൃശൂർ ജില്ലയിലെ ആയിരത്തിയഞ്ഞൂറോളം കൃഷിയിടങ്ങളിലേക്കുള്ള ജലസേചനത്തിനായി നിർമിച്ച ഈ ഡാം പ്രധാന സന്ദർശന കേന്ദ്രമാണ്. വൈകുന്നേരങ്ങളിൽ ഡാമിനോട് ചേർന്ന ജലാശയങ്ങളിൽ കുടിവെള്ളം തേടി വരുന്ന മൃഗങ്ങളും പക്ഷികളും സന്ദർശകരെ കൂടുതൽ സന്തോഷിപ്പിക്കുന്നു. കൂട്ടികൾക്കായി ശലഭോദ്യാനം, കോഫീ ബാർ, ബോട്ട് സർവീസ് എന്നിവയുണ്ട്. വനത്തിൽ നിന്ന് ഉത്ഭവിക്കുന്ന 125ലധികം അരുവികളിൽ നിന്നുള്ള വെള്ളമാണ് ഈ റിസർവോയറിലെത്തുന്നത്. കൂടുതൽ വിവരണങ്ങൾ രാത്രിയിലെ സംസാരത്തിൽ ഇടം പിടിച്ചു. കുട്ടികൾക്ക് ഒട്ടേറെ സംശയങ്ങൾ, കാടുകയറാതെ മറുപടി. പിന്നെ ഭക്ഷണം കഴിച്ച് ഉറക്കം.
രണ്ടാം ദിനം അതിരാവിലെ അല്പം ധ്യാനം. കാടിന്റെ സംഗീതം ആസ്വദിക്കാൻ കണ്ണടച്ച്, കാത് തുറന്ന് കുറച്ച് സമയം. അപ്പോൾ കാതിലൂടെയിറങ്ങുന്ന കിളികളുടെ മധുരമൂറും സംഗീതം ഒരു വാദ്യോപകരണത്തിനും നൽകാനാകാത്ത അനുഭൂതി പകരുന്നതാണ്. ചായ, പുട്ട്, കടല എന്നിവയാണ് പ്രാതലിന്. നിത്യഹരിത വനങ്ങളും ഇലപൊഴിയും കാടുകളും ഉൾപ്പെട്ട ട്രക്കിംഗ് ആണ് അന്നത്തെ പ്രധാന ഇനം. ഞങ്ങളെ കൊണ്ടുപോകാനായി കാടിനെ ഉള്ളംകൈ പോലെ അറിയുന്ന ആദിവാസി ഗൈഡുകൾ എത്തി. ഒപ്പം വാച്ചർമാരും. വനത്തിനുള്ളിലേക്ക് കിലോമീറ്ററുകളോളമുള്ള യാത്രയിൽ പലപ്പോഴും കടപുഴകിയ വൻമരങ്ങൾ ഞങ്ങളുടെ വഴിമുടക്കി. വിവിധ തരം പഴങ്ങൾ കഴിച്ച്, പക്ഷികളെ കേട്ട്, പാമ്പുകളെ കണ്ട് ഞങ്ങൾ കാട് കയറി. വന്യജീവികളെ കാണാനും കേൾക്കാനും കഴിയുകയെന്നത് നമ്മുടെ ഭാഗ്യമനുസരിച്ചാണെന്ന് വാർഡൻ നേരത്തേ പറഞ്ഞിരുന്നു. നിശ്ശബ്ദതയും ഏകാന്തതയുമാണ് കാടിന്റെ മുദ്രകൾ. ഞങ്ങളുടെ എണ്ണം കൂടുതലായതിനാൽ വലിയ മൃഗങ്ങൾ കാഴ്ചയിൽ നിന്ന് മാറിനിന്നു എന്ന് തോന്നുന്നു. മടങ്ങാനൊരുങ്ങിയപ്പോഴാണ് കനത്ത മഴയും കാറ്റും വന്നെത്തിയത്. പിന്നെ മഴയാത്രയായി. അപൂർവ ഔഷധച്ചെടികളും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും പരിചയപ്പെട്ട് കാടിറങ്ങി വരുമ്പോഴാണ് കനത്ത മഴയും കാറ്റും വന്നെത്തിയത്. പിന്നെ മഴയാത്രയായി. അപൂർവ ഔഷധച്ചെടികളും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും പരിചയപ്പെട്ട് കാടിറങ്ങി വരുമ്പോഴാണ് കൂട്ടത്തിലെ ആദിവാസി പയ്യൻ രാവിലെ വിരിഞ്ഞ കൂൺ കണ്ടത്. അവയെല്ലാം പറിച്ച് ഇലയിൽ കെട്ടി കൊണ്ടുവന്നു. അന്ന് രാത്രി ചപ്പാത്തിക്കൊപ്പം കൂൺ റോസ്റ്റ് സ്‌പെഷ്യൽ. അതിന്റെ രുചി ഒന്നു വേറെ തന്നെ.

17:18, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2016-ൽ കേരള വനംവകുപ്പ്, സോഷ്യൽ ഫോറെസ്റ്ററി ഡിവിഷൻ കോഴിക്കോട് സ്കൂൾ ഫോറെസ്റ്ററി ക്ലബ് രജിസ്റ്റർ ചെയ്തു. ക്ലബ്ബിന്റെ രജിസ്ട്രേഷൻ നമ്പർ എസ്എഫ്/കെകെഡി/4091 ആണ്. ക്ലബ്ബിൽ ഇതുവരെ മുന്നൂറോളം വിദ്യാർത്ഥികളെ അംഗങ്ങളായി ചേർത്തിട്ടുണ്ട്. തിരഞ്ഞെടുത്ത വന്യജീവി സങ്കേതങ്ങളിലും ദേശീയ പാർക്കുകളിലും ക്ലബ്ബ് എല്ലാ വർഷവും രണ്ട്/മൂന്ന് ദിവസത്തെ പ്രകൃതി ക്യാമ്പുകൾ നടത്തുന്നു. ഇത് വരെ വയനാട് വന്യ ജീവി സങ്കേതത്തിലെ സുൽത്താൻ ബത്തേരി ഡിവിഷനിലെ തിരുനെല്ലി, മാനന്തവാടി ഡിവിഷനിലെ കല്ലുമുക്ക്, പാലക്കാട് സൈലന്റ് വാലി ഡിവിഷനിലെ തത്തേങ്ങലം, പറമ്പിക്കുളം, വാഴാനി വൈൽഡ് ലൈഫിന്റെ കീഴിലെ ചിമ്മിനി മേഖലകളിൽ പ്രകൃതി പഠന ക്യാമ്പുകൾ നടത്തുകുയുണ്ടായി. വനങ്ങളെക്കുറിച്ചും വന്യജീവികളെക്കുറിച്ചും കൂടുതൽ അറിയാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കുന്നു. വിദ്യാർത്ഥികൾക്ക് വന്യമൃഗങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയിൽ കാണാനുള്ള അവസരം ലഭിക്കും. ഫസൽ അമീർ സി പി ആണ് ഈ യൂണിറ്റിന്റെ സ്റ്റാഫ് ഗൈഡ്.

പെരുമഴയത്തൊരു വനവാസം

കാടും കാടിന്റെ മക്കളും പക്ഷികളും വന്യജീവികളും നീരുറവകളും സമം ചേരുന്ന ഈ പരിസ്ഥിതി സമ്പത്ത് നാം അനുഭവിച്ചറിയേണ്ടത് തന്നെയാണ്. തൃശൂരിൽ വരന്തരപ്പള്ളി പഞ്ചായത്തിലെ ചിമ്മിനി വനത്തിലാണ് കുട്ടികൾക്കുള്ള പരിസ്ഥിതി പഠനക്യാമ്പിന്റെ ഭാഗമായി 35 പേർ അടങ്ങുന്ന ഞങ്ങളുടെ സംഘം എത്തിച്ചേർന്നത്. പ്രകൃതിയെ സംരക്ഷിക്കാനുള്ള ആദ്യത്തെ മാർഗം പ്രകൃതിയെ അടുത്തറിയുക എന്നതാണല്ലോ.

ചിമ്മിനി വന്യജീവി സങ്കേതം