"എം.ടി.വി.എച്ച്.എസ്.എസ്., കുന്നം/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(→‎സ്കൂൾ വാർഷികം ആഘോഷിച്ചു: പേജ് സൃഷ്ടിച്ചു.)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(Header added)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{PVHSchoolFrame/Pages}}
=സ്കൂൾ വാർഷികം ആഘോഷിച്ചു=
=സ്കൂൾ വാർഷികം ആഘോഷിച്ചു=



06:09, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം

സ്കൂൾ വാർഷികം ആഘോഷിച്ചു

മാർച്ച് 4, 2022 - കുന്നം മാർത്തോമ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ എഴുപത്തിമൂന്നാമത്  വാർഷിക ആഘോഷവും രക്ഷാകർത്തൃ സമ്മേളനവും നടത്തപ്പെട്ടു. റാന്നി എം. എൽ. എ.  അഡ്വ. പ്രമോദ് നാരായൺ  തൻ്റെ മഹനീയ സാന്നിധ്യത്താൽ മനോഹരമാക്കിയ ചടങ്ങിൽ ഈ അധ്യായന വർഷം വിവിധ അക്കാദമിക നേട്ടങ്ങൾ കൈവരിച്ച കുട്ടികളെ അനുമോദിക്കുകയും സജീവ സേവനത്തിൽ നിന്ന് വിരമിക്കുന്ന ശ്രീമതി വത്സമ്മ കെ. കെ. ടീച്ചർക്ക് യാത്രയയപ്പ്  നൽകുകയും ചെയ്തു. പൂർണ്ണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തപ്പെട്ട  സമ്മേളനത്തിൽ സ്കൂൾ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ്  ശ്രീമതി. ബീന കെ., പ്രിൻസിപ്പൽ ശ്രീ. റോബിൻ ജി. അലക്സ് എന്നിവർ സംസാരിച്ചു. സജീവ സേവനത്തിൽ നിന്നും വിരമിക്കുന്ന വത്സമ്മ ടീച്ചർക്ക്  അധ്യാപക അനധ്യാപക വിദ്യാർത്ഥി പൂർവ്വ വിദ്യാർത്ഥി പ്രതിനിധികൾ ആശംസകൾ അർപ്പിച്ചു.


വിദ്യാവനം പദ്ധതി നാടിനായി സമർപ്പിച്ചു

മാർച്ച് 4, 2022 - കുന്നം മാർത്തോമ വോക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ "വിദ്യാവനം" പദ്ധതി നാടിനായി സമർപ്പിച്ചു. സംസ്ഥാന  വനംവകുപ്പിന്റെയും വെച്ചുച്ചിറ ഗ്രാമപഞ്ചായത്തിന്റെയും സാങ്കേതിക സഹായത്തോടെ ഔഷധസസ്യങ്ങൾ, ഫലവൃക്ഷങ്ങൾ എന്നിവയുടെ ഒരു ഉദ്യാനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. റാന്നി നിയോജക മണ്ഡലം ജനപ്രതിനിധി . പ്രമോദ് നാരായൺ ഇന്ന് നടന്ന ലളിതമായ ചടങ്ങിൽ പദ്ധതി നാടിനു സമർപ്പിച്ചു. ചടങ്ങിൽ സ്കൂൾ ലോക്കൽ മാനേജർ റവ. ജോൺ കുരുവിള, ഹെഡ്മിസ്ട്രസ് ശ്രീമതി. ബീനാ കെ. പ്രിൻസിപ്പൽ ശ്രീ. റോബിൻ ജി അലക്സ്, പദ്ധതിയുടെ ചുമതല വഹിക്കുന്ന ശ്രീമതി വത്സമ്മ കെ. കെ., ശ്രീമതി സെറീന ഏബ്രഹാം  ആദിയായവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.