"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
14871 (സംവാദം | സംഭാവനകൾ)
വരി 1,121: വരി 1,121:
'''ഇസ്ലാമിലെ വ്രതാനുഷ്ഠാനം എന്ന വിഷയത്തിൽ  രചന നടത്തിയതിന്...'''
'''ഇസ്ലാമിലെ വ്രതാനുഷ്ഠാനം എന്ന വിഷയത്തിൽ  രചന നടത്തിയതിന്...'''


🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸


<nowiki>*</nowiki>'''<big>ഹൃദയതാളം</big>'''
<nowiki>*</nowiki>'''<big>ഹൃദയതാളം</big>'''
വരി 1,127: വരി 1,127:
'''<big>(ഒരു അനുഭവക്കുറിപ്പ്)</big>'''
'''<big>(ഒരു അനുഭവക്കുറിപ്പ്)</big>'''


🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸


ഒരേ ഒരു ചിന്തയും ഒരു ലോകവും...
ഒരേ ഒരു ചിന്തയും ഒരു ലോകവും...
വരി 1,167: വരി 1,167:
അവളുടെ  കയ്യിലിരുന്ന മൊബൈലിലെ യൂട്യൂബിൽ  ഏതോ ഡോക്ടർ സംസാരിക്കുന്നുണ്ടായിരുന്നു.... തലയാട്ടി സമ്മതം അറിയിച്ച എന്റെ  മീതെ താളാത്മകമായി ഒരു പല്ലി ചിലയ്ക്കുന്നുണ്ടായിരുന്നു.....
അവളുടെ  കയ്യിലിരുന്ന മൊബൈലിലെ യൂട്യൂബിൽ  ഏതോ ഡോക്ടർ സംസാരിക്കുന്നുണ്ടായിരുന്നു.... തലയാട്ടി സമ്മതം അറിയിച്ച എന്റെ  മീതെ താളാത്മകമായി ഒരു പല്ലി ചിലയ്ക്കുന്നുണ്ടായിരുന്നു.....


== '''<u>സ്റ്റുഡൻറ് പോലീസ് കേഡറ്റ്( SPC)</u>''' ==
 
 
'''<big>ജിജോ ജേക്കബ്</big>'''
 
'''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
 
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
 
'''<u><big>*ഇരുട്ടിനപ്പുറം*</big></u>'''
 
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
 
അഞ്ഞൂറ് ആയിരുന്നത് ഒരു ലക്ഷം കഴിഞ്ഞു.... രാവിലത്തെ പത്രവായനയുടെയിടയിൽ മനോഹരേട്ടന്റെ ശബ്ദം കേട്ടാണ് ഭാര്യ സരോജിനി ഉമ്മറത്തേക്ക് വന്നത്...
 
എന്താ മനുഷ്യാ... ങ്ള്  രാവിലെതന്നെ കണക്കുകൂട്ടുന്നത്.. ഗവൺമെന്റ്  വല്ല ആനുകൂല്യങ്ങളും തരുന്നുണ്ടോ ...
 
ബിപിഎൽ കാർക്ക് ആയിരം തരുന്നുണ്ട് എന്ന് കേക്കുന്നൂ....
 
കട്ടൻകാപ്പി നീട്ടിക്കൊണ്ട് സരോജിനി ചേച്ചി ചോദിച്ചു
 
പൈസയുടെ കാര്യം അല്ലടീ പറഞ്ഞത്
 
രോഗികളുടെ എണ്ണമാ........
 
ഇന്ന് പല കടകളും തുറക്കുന്നുണ്ട്... പത്രത്തിലെ വലിയ തലക്കെട്ടിൽ സരോജിനി ചേച്ചിയുടെ കണ്ണുകളുടക്കി..
 
ങ് ക്  തുറക്കാൻ പറ്റ്വോ.....
 
പത്രത്തിൻറെ രണ്ടാം പേജിൽ ഇന്ന് തുറക്കാവുന്ന കടകളുടെ ലിസ്റ്റിൽ ബാർബർ ഷോപ്പ് ഉണ്ടായിരുന്നു
 
ഉണ്ടെടീ...ഉണ്ടെടീ.......
 
മനോഹരേട്ടൻ  തുള്ളിച്ചാടി..
 
ങ് ക്ക് ന്താ ഭ്രാന്ത് പിടിച്ചോ മനുഷ്യാ...
 
പാതി കുടിച്ചു വെച്ച  കാപ്പി മനോഹരേട്ടന്റെ കൈ തട്ടി മറിഞ്ഞ് താഴെ കിടന്നു......
 
ഞാൻ വേഗം റെഡി ആകട്ടെ.. നീ എന്റെ ഷർട്ട് എടുക്ക്.. ചോറ് വല്ലതും ആയോടീ... ഹോട്ടൽ ഒന്നും തുറക്കില്ല... ഒരു പൊതിച്ചോറ് എടുത്താലോ...
 
വീട് അടുത്തല്ലേ മനുഷ്യാ....
 
നിങ്ങൾക്ക് വന്നൂടെ...
 
സരോജിനി ചേച്ചിയുടെ അത്ഭുതം പുതിയ തലത്തിലേക്ക്..
 
അതല്ലെടീ.... ഇന്ന് നല്ല തിരക്കായിരിക്കും...
 
വരാൻ സമയം കിട്ടിയെന്നുവരില്ല... നീ ഉള്ളത് ഒരു പാത്രത്തിൽ എടുക്ക്... കറി അങ്ങനെ ഒന്നും വേണ്ട.. ഒരു തേങ്ങാ ചമ്മന്തി അരയ്ക്ക്...
 
... രണ്ടു മുളകു കൂടി വറത്താ മതി
 
മനോഹരേട്ടൻ തിടുക്കത്തിലാണ്....
 
നിലത്ത്  വീണ കാപ്പി തുടച്ചെടുത്തു സരോജിനി ചേച്ചി അടുക്കളയിലേക്ക് കയറി...
 
ആഹാ മോള് ഇവിടെ ഉണ്ടായിരുന്നോ... മിക്സിയുടെ ശബ്ദം കേട്ട് സരോജിനി ചേച്ചി തിരിഞ്ഞു...
 
മരുമോൾ ആണ്...അവൾ ന്യൂസ് നേരത്തെ അറിഞ്ഞു എന്നു തോന്നുന്നു... പത്രം വരുന്നതിനു മുൻപേ അവളുടെ മൊബൈലിൽ ന്യൂസ് എത്തിയിട്ടുണ്ടാവും.. അച്ഛൻറെ മനസ്സ് അവൾ നേരത്തെ അറിഞ്ഞിരിക്കുന്നു...
 
മുറ്റത്തെ ചക്ക ഈ വർഷം നിറയെ കായ്ച്ചിട്ടുണ്ട്... മനസ്സറിഞ്ഞ് കായ്ച്ചതാണെന്ന് തോന്നുന്നു... ലോക്ഡൗൺ ആയതിൽ പിന്നെ പലതരത്തിലുള്ള ചക്ക വിഭവങ്ങൾ മോള് പരിചയപ്പെടുത്തി തന്നു... എല്ലാം അവളുടെ മൊബൈലിൽ ഉണ്ട്... ചക്ക അടയും, ചക്ക ചില്ലിയും, ചക്ക കേക്കും, ചക്ക ഐസ്ക്രീമുമൊക്കെ  അവൾ  മൊബൈലിൽ കാട്ടിത്തന്നു... വാട്സ്ആപ്പിലും ഫേസ്ബുക്കിലും ഒക്കെ എന്തൊക്കെയോ റെസിപ്പി കളും വീഡിയോയുമൊക്കെ വരുന്നുണ്ടത്രേ...
 
സാധാരണ മോൻ വിളിക്കുമ്പോ  അവൾ മൊബൈലുമായി ഓടി വരും.. ഇപ്പോൾ പുതിയ പുതിയ ചക്ക വിഭവങ്ങൾ മൊബൈലിൽ കണ്ട് സരോജിനി ചേച്ചിയും അങ്ങോട്ട്  കൂട്ടുകൂടാൻ തുടങ്ങി......
 
ഇടയ്ക്ക് അടുക്കളയിൽ നിന്ന് സരോജിനി ചേച്ചിയുടെ കരുതൽ പുറത്തേക്ക് തികട്ടി വരാൻ തുടങ്ങി.....
 
ചക്കയൊക്കെ തീരാറായി പുതിയ വിഭവങ്ങൾ എന്തെങ്കിലുമുണ്ടോ മോളേ.....
 
ചക്കയുടെ ചകിണിയും ഗോതമ്പു മാവും  ചേർത്ത് ഉണ്ടാക്കുന്ന വടയുടെ റെസിപ്പിയുമായി ഹരിത  അടുക്കളയിലേക്ക് ....
 
... അവൻ വരുമ്പോഴേക്കും കുറച്ച് ചുള എങ്കിലും ഉണക്കി വെക്കണ്ടേ...
 
ചക്ക എങ്ങനെ കേടുകൂടാതെ സൂക്ഷിക്കാനാവുമെന്ന് അവൾ യൂട്യൂബിൽ കാണിച്ചു കൊടുത്തു ... യൂട്യൂബ് കാണിച്ച  വഴിയേ  സരോജിനി ചേച്ചിയും നടന്നുകയറി... ചക്കച്ചുള ചെറുതായി അരിഞ്ഞ് രണ്ടുദിവസം വെയിൽ കൊള്ളിച്ചു  മൂന്നാം ദിവസം  ഒരു വലിയ പാത്രം നിറയെ ഉണക്കിയെടുത്ത ചക്ക സരോജിനി ചേച്ചിയുടെ അടുക്കളയിലെ സ്റ്റോർ റൂമിൽ സ്ഥാനംപിടിച്ചു... പിന്നെ അത് വാട്സാപ്പിലെ വീഡിയോ കോളിലൂടെ മോന്റെ നാവിൻതുമ്പിൽ ലേക്ക് മോള് എത്തിച്ചു...
 
അധികം താമസിക്കേണ്ട... എനിക്ക് ഇവിടെ നിന്ന് പോകേണ്ടി വരുമെന്ന് തോന്നുന്നു... ജോലി ഉണ്ടാവില്ല... ആൾക്കാരെയൊക്കെ പിരിച്ചു വിടുകയാ..... അമ്മയുടെ ചക്ക വേവിച്ചതും കടുമാങ്ങ അച്ചാറുമൊക്കെ സൂക്ഷിച്ച്  വെച്ചേക്ക്..
 
കോറോണക്ക് കൊടുക്കാതെ......
 
മോനാണ്... അവന് സൗദിയിലാണ് ജോലി..
 
ഒറ്റമോനാണെന്നും പറഞ്ഞു ഒറ്റയാൻ ആക്കി വളർത്തി... ബാർബർ ഷോപ്പിലേക്ക് അച്ഛൻ ക്ഷണിച്ചുമില്ല.. സരോജിനി ചേച്ചി  നിർബന്ധിച്ചുമില്ല... അവനിൽ  താല്പര്യം വളർന്നുമില്ല...
 
ന്യൂജൻ ലോകത്തെ  പഠനം കഴിഞ്ഞ് ചെറിയൊരു മൊബൈൽ കടയും കൂടെക്കൂട്ടി ആയിരുന്നു അവന്റെ നടപ്പ്... ഏതോ ഒരു കൂട്ടുകാരന്റെ സുഖാന്വേഷണങ്ങൾക്കിടയിൽ ഒരു വിസ വന്ന് അവൻ പുതിയ ചിറകുമുളച്ചു പറന്നുപോയി.. ഹരിതയുടെ മൊബൈലിലെ വാട്സപ്പ് കോളിൽ തലയിൽ തൊപ്പിയും വെച്ച് കൺസ്ട്രക്ഷൻ സൈറ്റിലെ കമ്പിക്കു മുകളിൽ ഇരുന്നു വെയില് കൊള്ളുന്ന മകനെ കണ്ടപ്പോൾ സരോജിനി ചേച്ചിക്ക്  വിഷമം തോന്നി... ഗൾഫ് എന്ന് കേട്ടപ്പോൾ ഓടിപ്പോയതാ... വീട്ടിൽ ആയിരിക്കുമ്പോൾ ഒൻപത് മണിവരെ കിടന്നുറങ്ങും.. മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ..
 
ഹരിത ജീവിതത്തിലേക്ക് വന്നതോടെ  അവന്റെ ചിറകുകൾക്ക് കനം വെക്കാൻ തുടങ്ങി.... അവൾ നിർബന്ധിച്ച് കടയിലേക്ക് പറഞ്ഞയക്കും..അത് മാത്രമായിരുന്നു ആശ്വാസം..
 
ഗൾഫിലേക്ക് പറഞ്ഞതിൽ പിന്നെ അവളുടെയും മോന്റേയും ഫേസ്ബുക്കിലൂടെ സരോജിനി ചേച്ചിയുടെയും മനോഹരേട്ടന്റേ യും ഇതുവരെ കാണാത്ത മുഖങ്ങൾ അവർ കണ്ടാസ്വദിച്ചു..
 
ഇതെന്താ മോളെ ഞങ്ങൾ ഇങ്ങനെ ഒന്നും അല്ലല്ലോ ഇരിക്കുന്നത്... സരോജിനി ചേച്ചി ഫോട്ടോ കണ്ടു  സംശയം ചോദിക്കുമായിരുന്നു..
 
അത് എഡിറ്റ് ചെയ്തതാ അമ്മേ..
 
മുറ്റത്തെ മാവിൻ ചുവട്ടിൽ വെച്ച് അവൾ എടുത്ത ഫോട്ടോകളുടെ ബാക്ഗ്രൗണ്ടിൽ താജ്മഹലും സ്വിറ്റ്സർ ലാൻഡിലെ മനോഹരമായ  കുന്നിൻ ചെരിവുകളും ഒക്കെ നിറഞ്ഞത് കണ്ടപ്പോൾ സരോജിനി ചേച്ചിക്ക് അത്ഭുതം അടക്കാനായിരൂന്നില്ല... ഫോണിലെ ഗാലറിയിൽ ചില ഫോട്ടോകളോക്കെ അവൾ താഴിട്ടുപൂട്ടി വെച്ചത് സരോജിനി ചേച്ചി ഗൂഡസ്മിതത്തോടെ കണ്ടില്ലെന്ന് നടിച്ചു..
 
ചമ്മന്തി റെഡി ആയിരിക്കുന്നു... സ്റ്റോർ റൂമിലേ മുളക് പാത്രത്തിലേക്ക് സരോജിനി ചേച്ചിയുടെ കൈകൾ നീണ്ടു.....
 
ഡീ ഞാൻ പോവാ....
 
മനോഹരേട്ടൻ  ഇറങ്ങിക്കഴിഞ്ഞു...
 
ങ്ങള് സൂക്ഷിക്കണം കേട്ടോ.. ആരൊക്കെ.. എവിടുന്നാ വരുന്നതെന്ന് അറിയില്ലാല്ലോ...
 
...പരിചയമില്ലാത്തവരുടെ മുടിവെട്ടണ്ടാ ട്ടോ....
 
ടിവിയിലെ വാർത്തകളിൽ നിന്ന് സരോജിനി ചേച്ചി എന്തൊക്കെയോ മനസ്സിലാക്കിയിരിക്കുന്നു...
 
അച്ചാ സാനിറ്റെസർ എടുത്തില്ലേ... മോൾ പുറകെ വന്നു..
 
ഹരിത ഓൺലൈനിലൂടെ ഓർഡർ ചെയ്ത സാനിറ്റെസർ ബാഗിലേക്ക് വെച്ച്  മനോഹരേട്ടൻ ആക്ടീവ  സ്റ്റാർട്ട് ചെയ്തു...
 
കടയുടെ ഷട്ടറുകൾക്ക് പതിവിലും അധികം ഞരക്കം ഉണ്ടായിരുന്നു... അകക്കണ്ണാടികൾ മനോഹരട്ടനെ നോക്കി പുഞ്ചിരിച്ചു... അപ്രതീക്ഷിതമായി എത്തിയ ആളെ കണ്ടു ചിലന്തികൾ ഓടിയൊളിച്ചു... അകത്തേക്കോടി കയറിയ വെളിച്ചത്തെ നേരിടാനാവാതെ ആരൊക്കെയോ മിഴികൾ അടച്ചു..
 
പൊടിതട്ടിയെടുത്ത് ആദ്യത്തെ ന്യൂജൻ കസേരയിൽ മനോഹരേട്ടൻ  അമർന്നിരുന്നു.. ആദ്യകാലൊച്ച കേൾക്കാൻ കൊതിച്ച്......
 
മനോഹരേട്ടനേത്  ഒരു ചെറിയ കടയാണ്.. പുതിയ ന്യൂജെൻ കടകൾ മൂന്നു നാലെണ്ണം ടൗണിൽ വന്നിട്ടുണ്ട്... സാധാരണ മുടിവെട്ട് മാത്രമല്ല
 
ഹെഡ് മസാജ്, ഫെയ്സ് മസാജ്, ഫേഷ്യൽ എന്നിങ്ങനെ ധാരാളം പരിപാടികൾ പുതിയ ചെറുപ്പക്കാർക്ക് അറിയാം... പുതിയ പിള്ളേരൊക്കെ അങ്ങോട്ടാണ്... ചില ടെക്നിക്കുകൾ ഒക്കെ ഗൾഫ് ഇംപോർട്ടഡ് ആണ്.. അതാണ് പുതിയ പിള്ളാർക്ക് താല്പര്യം...
 
എസി യിൽ ഇരുന്ന് തലയിൽ അഞ്ചാറു കൊട്ടും കൊണ്ട് ...കഴുത്ത് അങ്ങോട്ടുമിങ്ങോട്ടും ഒടിച്ചു മടക്കി തടവി എടുക്കുന്ന  ബാർബർ ഷോപ്പുകൾ ആണ് അതൊക്കെ... ബാർബർ ഷോപ്പ് അല്ല ജെൻസ് ബ്യൂട്ടി പാർലർ...മനോഹരേട്ടന്റെ ബാബു ഹെയർ കട്ടിംഗ് സെൻറർ മാത്രം ഇന്റീരിയർ ഡിസൈനിങിന്  വഴിമാറിക്കൊടുത്തില്ല..... ലക്ഷങ്ങൾ മുടക്കാൻ കെൽപ്പുണ്ടായിരുന്നില്ല..
 
മകന്റെ പേര് ചേർത്ത്  ഒരു ന്യൂജൻ ലുക്ക്.. ബാബു ഹെയർ കട്ടിംഗ് സെന്റർ... അത്രമാത്രം.....
 
താടി ഡ്രീം ചെയ്യാനും കുറ്റിരോമങ്ങൾ അതേ കോണിൽ തന്നെ നിർത്താനും എത്ര സമയം വേണമെങ്കിലും  പുതിയ കടകളിൽ ഇരുന്നു കൊടുക്കാൻ  പിള്ളേർക്ക് മടിയില്ല.. ബാർബർ ഷോപ്പുകളിൽ നിന്ന് ബ്യൂട്ടിപാർലറുകളായി ടൗണിലെ കടകൾ വളർന്നപ്പോൾ പുതിയ ടെക്നിക്കുകൾ അറിയാത്ത മനോഹരേട്ടൻ കിതപ്പിന്റെ താളം അറിഞ്ഞു... പ്രതീക്ഷകൾക്ക് ഭാരം കൂടി...
 
എങ്കിലും മനോഹരേട്ടൻറെ ബാർബർഷോപ്പിൽ പുതിയ ജൻറ്സ് ബ്യൂട്ടി പാർലറിലെപോലെ  തന്നെ തിരക്കുണ്ടായിരുന്നു... കാരണം ഏതു കോലത്തിലും ഉള്ള മുടികൾ വെട്ടിയെടുക്കാൻ മനോഹരേട്ടൻ മിടുക്കനായിരുന്നു... മസാജിങും ഫേഷ്യലും ഒന്നും വശമില്ല എങ്കിലും പുതിയ ഹെയർസ്റ്റൈലുകൾ പരീക്ഷിക്കാൻ ഹരിത മോളുടെ ഫോണിലെ ഹെയർ കട്ടിംഗ് ടെക്നിക്കുകൾ യൂട്യൂബിലൂടെയും  ഗൂഗിളിലൂടെയും മനോഹരേട്ടനെ മെരുക്കിയെടുത്തു.....
 
മനോഹരേട്ടാ ഞാൻ ഇരിക്കട്ടേ....
 
ആദ്യ കസ്റ്റമർ വന്നിരിക്കുന്നു..
 
എടാ നിന്റെ കോലം എന്താ ഇങ്ങനെ.. എലി കരണ്ടതുപോലെ..
 
ഒന്നും പറയണ്ട ചേട്ടാ... മുടി വെട്ടാൻ ഭാര്യയെ ഏൽപ്പിച്ചതാ.. അവളുടെ കയ്യിലിരുന്ന ട്രിമ്മർ എൻറെ തല കൊണ്ടു പോകാത്തത് ഭാഗ്യം.....
 
മനോഹരേട്ടന് ചിരിയടക്കാൻ കഴിഞ്ഞില്ല...
 
നീ..ഇരി... ഏതായാലും എനിക്ക് പിടിപ്പത് പണിയായി... സ്പിരിറ്റ് ലായനിയിൽ ഇട്ടുവച്ചിരുന്ന കത്രിക മനോഹരേട്ടൻ  കയ്യിലെടുത്തു...
 
കുറച്ച് ദിവസത്തേക്ക് കോളായിയിരിക്കുമല്ലോ മനോഹരേട്ടാ... പുതിയ കസ്റ്റമറുടെ കമന്റ്
 
നിനക്കൊക്കെ അങ്ങനെ പറയാം.... രണ്ടുമാസം തള്ളിനീക്കിയത് എങ്ങനെ ആണെന്ന് അറിയില്ല.. ഏതായാലും മുറ്റത്തെ പ്ലാവ് മനസ്സറിഞ്ഞു കായ്ച്ചു... സർക്കാർ തന്ന റേഷൻ കഞ്ഞി കുടീം  നടത്തി....
 
പുതിയ കസ്റ്റമറെ പുതപ്പിച്ച ഡിസ്പോസിബിൾ ഷീറ്റ് കത്രികയുടെ താളത്തിനൊപ്പം ഞെളി പിരി കൊണ്ടു..
 
മനോഹരേട്ടാ ഞാൻ സഹായിക്കണോ.. പുറത്ത് അടുത്ത കസ്റ്റമർ ആണെന്ന് തോന്നുന്നു..
 
പരിചയക്കാരൻ ഒന്നു നീട്ടി പുഞ്ചിരിച്ചു...
 
ഇന്നു മുതൽ ലോട്ടറി അടിച്ചല്ലോ... ഷേവ് ചെയ്തു കൊടുക്കാൻ ഞാനും വേണമെങ്കിൽ കൂടാം..
 
കടക്ക് പുറത്ത്  വരച്ചുവെച്ച വൃത്തത്തിനു നടുവിൽ നിന്ന് അയാൾ വാചാലനായി...
 
മനോഹരേട്ടന്  ചിരി വന്നില്ല... കാരണം അവന്റെത് ഒരു മൊട്ടത്തല ആയിരുന്നു..
 
അകത്തേക്ക് തല നീട്ടി കണ്ണാടിയിൽ നോക്കി അയാൾ തിരിഞ്ഞും മറിഞ്ഞും  മൊട്ടത്തല ആസ്വദിച്ചു..
 
ഭാര്യ ചെയ്തു തന്നതാ ചേട്ടാ... കുറച്ചുമാസം ഇങ്ങനെ നടക്കാനാ അവൾ പറയുന്നേ.....
 
സാനിറ്റെസറൊക്കെ ഉണ്ടല്ലോ അല്ലേ... അയാൾ അർത്ഥം വെച്ച് ചോദിച്ചു... വളരെ വേഗത്തിൽ മനോഹരേട്ടൻറെ കത്രിക ചിലയ്ക്കുകയും ചീപ്പ് ചിരിക്കുകയും  ചെയ്തുകൊണ്ടിരുന്നു...
 
മൊട്ടച്ചേട്ടൻ  പിൻവാങ്ങിയപ്പോൾ പുറകിൽ പുതിയ തലകൾ പ്രത്യക്ഷപ്പെട്ടു..
 
പുറത്ത് തലകൾ പെരുകിയപ്പോൾ മനോഹരേട്ടൻ ടോക്കൺ വിതരണം ചെയ്യാൻ തുടങ്ങി.. ഫോണിൽ അന്വേഷിച്ച് വന്ന തലകളും ടോക്കൺ സ്വീകരിച്ച് പിൻവാങ്ങി...
 
പുതിയ കോലത്തിൽ ഉള്ള തലകൾ ആയാൾക്ക്  മുന്നിൽ പ്രത്യക്ഷപ്പെട്ടു.. കടയ്ക്ക് മുന്നിൽ തയ്യാറാക്കിവെച്ച സാനിറ്റെസറും വെള്ളവും ഒക്കെ പല തലകളും കൗതുകത്തോടെ സ്വീകരിച്ചു..
 
നീണ്ടും നിവർന്നും വഴങ്ങാതെയും ഞെളിപിരി  കൊണ്ടും പല മുടിയിഴകളും മനോഹരേട്ടനെ വിസ്മയിപ്പിച്ചു...
 
റബർബാൻഡിട്ട്  ഒതുക്കി വെച്ചതും നീട്ടിവളർത്തിയ തുമായ മുടിയിഴകളെ കണ്ടപ്പോൾ മനോഹരേട്ടന്റെ കത്രിക അല്പ സമയത്തേക്ക് പിണങ്ങി മാറിനിന്നു.... പതിവിന് വിപരീതമായി ബലമുള്ള പല്ലുകളുള്ള ചീപ്പ് അയാളുടെ കയ്യിൽ ചേർന്നു നിന്നു...
 
ഉച്ചയായപ്പോഴേക്കും മനോഹരേട്ടൻറെ പണപ്പെട്ടി നിറഞ്ഞു തുളുമ്പാൻ തുടങ്ങി... പലർക്കും ബാക്കി ചില്ലറ പോലും വേണ്ടായിരുന്നു..പിന്നെ വാങ്ങിച്ചോളാം എന്ന് പറഞ്ഞ് പലരും രംഗമൊഴിഞ്ഞു..
 
എങ്ങനെയെങ്കിലും തലയിൽനിന്ന് ഭാരം അഴിച്ചു വെക്കാൻ ആയിരുന്നു പലർക്കും ധൃതി...
 
മനോഹരേട്ടൻറെ മനസ്സ് നിറഞ്ഞെങ്കിലും ഒരു മൂലയിൽ രണ്ടുപേർ പിണങ്ങി നിൽപ്പുണ്ടായിരുന്നു...
 
ഷേവിങ്സെറ്റും  ബ്ലേഡും.... കത്രികയും ചീപ്പും മനോഹരേട്ടനൊപ്പം ഓടിത്തളർന്നപ്പോഴും പഴയ പ്രതാപകാലം ഓർത്ത് അവർ രണ്ടുപേരും  തളർന്നു നിന്നു...
 
ഭക്ഷണം കഴിക്കാനായി പാത്രം തുറന്നപ്പോഴാണ്
 
വീട്ടിൽനിന്ന് സരോജിനി ചേച്ചി വിളിച്ചത്...
 
മോൻ  വിളിച്ചിട്ടുണ്ടാർന്നു.. അവൻ നാളത്തെ പ്ലെയിനിൽ എത്തും പോലും...
 
ഒന്നും വേണ്ട .. അവനിങ്ങ് എത്തിയാ മതി ...പതിനാല് ദിവസം എങ്കിലും കഴിഞ്ഞാ കാണാല്ലോ... സരോജിനി ചേച്ചിയുടെ കണ്ഠമിടറുന്നുണ്ടായിരുന്നു...
 
<nowiki>*******************************************</nowiki>
 
എയർപോർട്ടിന് പുറത്തേക്കിറങ്ങി ആരോഗ്യ പ്രവർത്തകർക്കൊപ്പം ഇരിപ്പുറപ്പിച്ച ബാബു മനോഹരന്റെ മുഖത്ത് ആകാംക്ഷയ്ക്കപ്പുറം പുതിയൊരു തിളക്കമുണ്ടായിരുന്നു... അവന്റെ ചെറിയ ബാഗിൽ ബാബു ഹെയർ കട്ടിംഗ് സെന്ററിലേക്ക് അവനു മാത്രം ഉപയോഗിക്കാൻ രണ്ട് സെറ്റ് കത്രികയും, കുറച്ച് സാനിറ്റെസറും പല വലിപ്പത്തിലുള്ള പല്ലുകളോട് കൂടിയ ചീപ്പുകളും ഉണ്ടായിരുന്നു......
 
 
'''<big>ജിജോ ജേക്കബ്</big>'''
 
'''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
 
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
 
'''<big>*ഹൃതികയുടെ കരുതൽ*</big>'''
 
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
 
രണ്ടാഴ്ച മുമ്പാണ് എന്റെ ജീവിതം മാറിമറിഞ്ഞത്.....ഏട്ടന് ആദ്യ പ്ലെയിനിൽ തന്നെ ടിക്കറ്റ് കിട്ടി എന്നറിഞ്ഞപ്പോൾ ഉള്ള വെപ്രാളം...
 
ഏട്ടന് ഏറെ ഇഷ്ടമുള്ള പേരയ്ക്കയിൽ ആയിരുന്നു ആദ്യം കണ്ടണ്ണത്തിയത് ...
 
മോളെ അടുക്കിപ്പെറുക്കലൊക്കെ  കഴിഞ്ഞില്ലേ.. എത്ര സമയമായി നീ ഇത് തുടങ്ങിയിട്ട്..അവന് വേണ്ടതൊക്കെ  റൂമിൽ കൊണ്ടു വച്ചില്ലേ....
 
അതുകൊണ്ടല്ല അച്ഛാ... പഴയതുപോലെ ഓടിയോടി പുറകെ വരാൻ പറ്റില്ലല്ലോ... കുറച്ചുദിവസം ഒറ്റയ്ക്ക് കഴിയണ്ടേ.. ചിലപ്പോൾ ഏഴ്, അല്ലെങ്കി..
 
പതിനാലോ, ഇരുപത്തെട്ടോ ഒക്കെ  ആകാം..
 
ഗവൺമെന്റിൻറെ തീരുമാനം മാറിക്കൊണ്ടിരിക്കുവല്ലേ...
 
ആ കാച്ചെണ്ണ കൂടി എടുത്തു വച്ചേക്ക് മോളേ... അവന് ചെറുപ്പംമുതലേ ഇഷ്ടം അതാ... മുടി വല്ലാതെ കൊഴിയുന്നുണ്ട്...
 
പിന്നെ ആ ചമ്മന്തി പൊടിയും കൂടി വെച്ചോ...
 
അമ്മയാണ്.....
 
നീ ഒന്നും പേടിക്കേണ്ട അവൾ എല്ലാം വെച്ചിട്ടുണ്ട്.... അച്ഛൻ പുറകെയുണ്ട്..
 
അവന് ജലദോഷം എന്തെങ്കിലും ഉണ്ടാവ്വോ.. രാസ്നാദി പൊടി കൂടി കൊണ്ട് വെച്ചേക്ക്...
 
സ്നേഹം അമ്മയിൽ കൂടു കൂട്ടുകയാണ്....
 
ഇതു മതിയാവും മോളെ.. നീ ടെൻഷനടിക്കേണ്ട..
 
എനിക്കൊപ്പം അമ്മയുടെ സ്നേഹക്കൂടിനെ അച്ഛന്റെ കരുതലിൻ കരം പൊതിഞ്ഞു...
 
പഴയതുപോലെ ഒന്നുമല്ലല്ലോ അച്ചാ.. ഓടിയോടി പുറകെ വരാൻ പറ്റുവോ.. പണ്ടൊക്കെ ആണെങ്കിൽ അമ്മേ തോർത്തെവിടെയാ.. സോപ്പ് എവിടെയാ .....
 
എന്ന് ചോദിക്കുമ്പോ ഓടിച്ചെല്ലാമാരുന്നു.. ഇനി അതു
 
പറ്റ്വോ.....?
 
അവനെ ഒന്ന് കാണാൻ പറ്റില്ലേ മോളെ.
 
അമ്മയുടെ പരിഭവം..
 
അതല്ല അമ്മേ.... പഴയകാലം ഒന്നുമല്ലല്ലോ.. അമ്മേടെ സാരിത്തുമ്പിൽ വന്ന് ചിണുങ്ങി നിൽക്കുന്നത് കുറച്ച് ദിവസത്തേക്ക് നമുക്ക് മാറ്റി വെക്കാം.. എന്താ പോരെ .....
 
അകലെയായിരിക്കുമ്പോൾ അങ്ങനെ എന്ന് കരുതി സമാധാനിക്കാം.. എന്നാലും അടുത്തുവരുമ്പോ......
 
അമ്മ വിഷമിക്കേണ്ട ട്ടോ.. അമ്മയുടെ പുന്നാര മോനേ ഒരു കേടും കൂടാതെ കുറച്ച് ദിവസം കഴിയുമ്പോൾ കാണാം..
 
അമ്മയെ ചേർത്തുനിർത്തി നെറുകയിൽ ഒരു തലോടൽ...
 
അമ്മയുടെ കൺകോണിൽ നനവ്..
 
അപ്പോഴേക്കും അച്ഛൻ കയറി
 
ഇടപെട്ടു..
 
ഡീ നീ ഇങ്ങനെ കൊച്ചുകുട്ടിയെപ്പോലെ ആയാലോ...
 
ആദ്യം അവനിങ്ങ്  എത്തട്ടെ... കരച്ചിലും പിഴിച്ചിലുക്കെ പിന്നെ ആവാലോ.....
 
നെഞ്ചിലെ വിങ്ങൽ കണ്ണുകളിലേയ്ക്ക് പടർന്നു കയറിയത് മറക്കാൻ അച്ഛന്റെ തടിച്ച കണ്ണട ഫ്രെയിമുകൾക്ക് കഴിഞ്ഞില്ല..
 
അമ്മേ അച്ഛൻ എപ്പോഴാ വരുവാ..
 
അടുത്ത ഊഴം മോളുടേത്....
 
അച്ഛൻ ഇന്നലെ വിളിച്ചത് അല്ലേ... മോളോട് പറഞ്ഞില്ലേ ഇന്ന് വരുമെന്ന്...
 
കണ്ണെഴുതി സുന്ദരിയായി ഇരിക്കുകയാണ്... ഏറ്റവും നല്ല ഉടുപ്പും എടുത്തിട്ടുണ്ട്... കണ്മഷി യുടെ കറുപ്പിനേക്കാൾ കൺപീലിയുടെ പിടച്ചിൽ അവൾക്ക് അടക്കി വെക്കാൻ ആവുന്നില്ല...
 
ഉച്ചയ്ക്ക് മുമ്പ് എത്തും പൊന്നൂസേ...
 
പ്ലെയിൻ കുറച്ചു താമസിക്കുമെന്ന്.......
 
എല്ലാവരെയും പരിശോധിപ്പിച്ച് കയറ്റേണ്ട...
 
എനിക്ക് ചോക്ലേറ്റ് കൊണ്ടുവരുവോ
 
അമ്മേ.....
 
അത് പിന്നെ ഇല്ലാതിരിക്കുവോ..
 
നാലും കഴിഞ്ഞവർഷത്തെ പോലെ വാശി ഒന്നും നടക്കില്ലാട്ടോ... അച്ഛന് ഒന്നും വാങ്ങിക്കാൻ പറ്റീട്ടുണ്ടാവില്ല.... ഭാഗ്യത്തിന് അല്ലേ സീറ്റ് കിട്ടിയത്...
 
അവൻ പിന്നെ വിളിച്ചോ മോളെ
 
അമ്മ വീണ്ടും അടുത്തുകൂടി....
 
രാത്രിയിൽ വിളിച്ചതാ ... ഇനി എയർപോർട്ടിൽ ചെന്ന് കഴിയുമ്പോൾ വിളിക്കും... അല്ലെങ്കിൽ നമുക്ക് അങ്ങോട്ട് വിളിക്കാം....
 
ഞങ്ങളുടെ ഡ്രസ്സ് ഒക്കെ പാക്ക് ചെയ്തു... കുറച്ചു ദിവസത്തെ കാര്യമല്ലേ ഉള്ളൂ... ന്നാലും മരുന്നൊക്കെ എടുത്തിട്ടുണ്ട്... ഇവൾടെ പ്രഷറിന്റെ ഗുളിക കുറവുണ്ട്...
 
അതൊന്നും സാരമില്ല അച്ഛാ... ഞാൻ വിളിച്ചുപറഞ്ഞു വാങ്ങിച്ചു വെക്കാം... അതൊക്കെ വാങ്ങിത്തരാൻ ഒത്തിരി ആൾക്കാരുണ്ട് പേടിക്കണ്ട...
 
എനിക്ക് അല്ല മോളെ പേടി..
 
ഇവൾക്ക് ആധി കൂടിയാൽ പിന്നെ എന്നെ കൂടി തളർത്തി കളയും...
 
ഓ... അമ്മ ചിറി കോട്ടി...
 
ആധി ഇല്ലാത്ത ഒരാള്.....
 
അച്ഛന്റെ മങ്ങിയ  ചിരിക്ക്  പതിവിലും അധികം ക്ഷീണം ഉണ്ടായിരുന്നു......
 
ങ്ള്  വിഷമിക്കാൻ പറഞ്ഞതല്ല ട്ടോ... അമ്മ അനുനയത്തിൽ അടുത്തുകൂടി... എന്നെ ശുണ്ഠി പിടിപ്പിച്ചോണ്ടല്ലേ....
 
അച്ഛനും അമ്മയും ചെറിയ കുറുമ്പുകളോട്ട് കൂടിയ സമരപാതയിൽ.......
 
അച്ഛൻറെ ഹൃദയം താങ്ങാനുള്ള മരുന്നുകൂട്ടം ഉള്ളിലേക്ക് വെക്കുമ്പോൾ കാലപ്പഴക്കത്തിൽ കാലൊച്ചയിൽ ബാഗിന്റെ സിബ്ബ് ഒന്നുകൂടി ഞരങ്ങി...
 
..................................................
 
തിരക്കിനിടയിൽ എന്റെ പേര് പറയാൻ മറന്നു... ഞാൻ ഹൃതിക...
 
എന്റെ ഹരിയേട്ടന് വേണ്ടിയാണ് ഈ പിടച്ചിൽ... പതിവുള്ള പിടച്ചിൽ അല്ല... കരുതലിനൊപ്പം ഹരിയേട്ടന്റെ സ്നേഹ കൂട്ടിലേക്ക് എത്രയും പെട്ടെന്ന് ചേക്കേറാനുള്ള ഒരു വെപ്രാളം....
 
എല്ലാവർഷവും വരും... സ്നേഹത്തിന്റെ അടക്കിപ്പിടിച്ച കഥകളുമായി.. ഇത്തവണത്തെ വരവ് കുറച്ചു നേരത്തെയാണ്...
 
.കോവിഡ്  വരിഞ്ഞുമുറുക്കിയപ്പോൾ ഏട്ടനും കാത്തിരുന്നു.... എങ്ങനെയെങ്കിലും കൂടണയാൻ.. വിസ തീരാറായ തുകൊണ്ടാവണം ആദ്യ പ്ലെയിനിൽ തന്നെ ഇടം...
 
ഞാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നു ണ്ടായിരുന്നു.... ഒന്നും വേണ്ട..
 
കോർത്തു പിടിക്കാൻ  ആ കൈകൾ അടുത്ത് കിട്ടിയാൽ മതി  എന്ന് .
 
അമ്മേ അച്ഛൻ വിളിക്കുന്നു... മൊബൈലുമായി മോളെത്തി ..
 
അച്ഛാ എനിക്ക് ചോക്ലേറ്റ് മേടിച്ചോ... പൊന്നൂസ് അറിയേണ്ടത് അതാണ്..
 
കൊതി തീരും മുമ്പ് അവളിൽനിന്ന് മൊബൈൽ  തട്ടിപ്പറിച്ചെടുത്ത് അവർക്കൊപ്പം കണ്ടു...
 
ഏട്ടൻ എയർപോർട്ടിൽ എത്തിയിരിക്കുന്നു...
 
മുഖത്ത് ഒരു പ്രസരിപ്പില്ലായ്മയുണ്ടോ.....
 
അറിഞ്ഞ കാരണങ്ങൾ ചികയാൻ ഞാൻ മിനക്കെട്ടില്ല...
 
ഹായ് മരം കേറീ..... എന്താ നീ എനിക്ക് വേണ്ടി ഒരുക്കുന്നേ...
 
ചേട്ടൻ പഴയ സ്വഭാവം വിട്ടിട്ടില്ല... മാസ്ക്കിലൂടെ ആയതുകൊണ്ട് ആരോ ആ കരുതൽ  തട്ടിപ്പറിക്കുന്ന പോലെ.....
 
സ്നേഹം കൂടുമ്പോൾ അങ്ങനെ യാണ്.... ആരും കേൾക്കാതെ മരം കേറീ  എന്ന് വിളിക്കും... എന്നിട്ട് എന്നെ ചേർത്തുപിടിക്കും..കൊതി  തീരും വരെ .... ആ പോരാളി അതിരുകൾ  കടന്ന് മുന്നോട്ടു കുതിക്കുമ്പോൾ  കവിളിൽ എന്റെ ചുണ്ടുകൾ ചേർത്ത് ദുർബലമായി പ്രതിരോധിക്കും ....
 
ദേ പുറത്താരോ വന്നിട്ടുണ്ട് ... ഞാൻ നോക്കിയിട്ട് വരാം... എന്ന് പറഞ്ഞ് തെന്നി  മാറും....
 
പതിവിലും നേരത്തെ മോളെ പാടി യുറക്കി ഏട്ടനൊപ്പം അന്ന് ഉറങ്ങാതിരിക്കാം എന്ന് എന്റെ കണ്ണുകൾ പറയാതെ പറയും...
 
ഏട്ടാ  എപ്പോഴാ ഇവിടെ എത്തുക... വല്ലതും കഴിച്ചോ..
 
ഒരു കുഴപ്പവുമില്ല... മോൾ എന്തിയെ?... അവളെ അച്ഛന്റെയും അമ്മയുടെയും കൂടെ വിട്ടേക്ക് കേട്ടോ....
 
എല്ലാം പറഞ്ഞേൽപ്പിച്ചിട്ടുണ്ട് ഏട്ടാ.. ചേച്ചി വണ്ടിയുമായി കുറച്ച് കഴിയുമ്പോൾ എത്തും... കൂട്ടിക്കൊണ്ടു പോവാൻ...
 
ഏട്ടൻ വരുന്ന സമയത്ത് വിളിച്ചാൽ മതി.. അവർ പുറത്തിറങ്ങി നിന്നോളും...
 
മോളെ കൊഞ്ചിക്കാൻ ഒന്നും നിൽക്കണ്ട കേട്ടോ.... കുറച്ച് ദിവസം അല്ലേ ഉള്ളൂ.. എവിടെയായാലും നമ്മൾ മനസ്സുകൊണ്ട് ഒന്നിച്ച് തന്നെയല്ലേ... മോളെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം..
 
അച്ഛനും അമ്മയ്ക്കും ഉള്ള മരുന്ന്....
 
അതൊക്കെ ഞാൻ വാങ്ങി ബാഗിൽ വച്ചിട്ടുണ്ട്... മോനെ കാണാനുള്ള കൊതി മാത്രമാണ് അവർക്കിപ്പോൾ...
 
നമ്മുടെ മുകളിലത്തെ റൂം റെഡി ആക്കിയിട്ടുണ്ട്.. അവിടെ എല്ലാം കൊണ്ട് വച്ചിട്ടുണ്ട് കേട്ടോ.. താഴത്തെ റൂമിൽ നിന്ന് ഏട്ടന്റെ പുസ്തകങ്ങളൊക്കെ മോളിലേക്ക് മാറ്റിയിട്ടുണ്ട്... മോളിലത്തെ ബാത്ത് റൂമിലെ പണി കഴിഞ്ഞ ദിവസമാതീർന്നേ... ഏട്ടന് വേണ്ടി ആന്ന് പറഞ്ഞപ്പോ അടുത്ത വീട്ടിലെ ശ്രീധരേട്ടനാ  ചെയ്തു  തന്നേ....
 
ഒറ്റ ശ്വാസത്തിൽ ഞാൻ പറഞ്ഞൊപ്പിച്ചു....
 
നമ്മുടെ മാവ് കായ്ച്ചോടീ....
 
എന്റെ ചെറിയ സങ്കടത്തിൽ നിന്ന് ഏട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങി....
 
ഉണ്ട് ഏട്ടാ... നാലഞ്ച് മാങ്ങകൾ പാകമായി...
 
ഞാൻ വന്നിട്ട് വേണം നിന്നെ അതിൽ കേറ്റി അത് പറിക്കാൻ ...
 
ഏട്ടൻ കുസൃതിയാവാൻ തുടങ്ങി...
 
ദേ ഞാൻ ഫോൺ വെക്കുവാണേ...
 
എമിഗ്രേഷനിലേക്ക് പോവ്വാ...... ബോർഡിങ് പാസ് കിട്ടി..
 
സ്കാനിങ്ങിൽ എനിക്ക് കുഴപ്പമൊന്നുമില്ല... നീ പേടിക്കണ്ട..
 
ഇനി നാട്ടിൽ എത്തിയിട്ട് വിളിക്കാം.. അച്ഛനോടും അമ്മയോടും പറഞ്ഞേക്ക്....
 
........................
 
അന്ന് ഒരു വേനൽമഴയുടെ കാലത്താണ് ഏട്ടൻ എന്നെ  പെണ്ണുകാണാൻ വന്നത്... അത് ഒരു പെണ്ണുകാണൽ എന്ന് പറയാൻ പറ്റില്ല.. ഒട്ടും ഔദ്യോഗികമല്ലാത്ത ഒരു കൂടിക്കാഴ്ച...
 
ഒരു സെവൻസ് മത്സരം കഴിഞ്ഞ്  ഏട്ടൻ  വീട്ടിലേക്ക്  ബൈക്കിൽ  പോകുന്ന വഴിയായിരുന്നു.....
 
വേനൽ ചൂട് ശമിപ്പിക്കാൻ അപ്രതീക്ഷിതമായി എത്തിയ മഴ... വല്ലാതെ ഇടിവെട്ടുന്നുണ്ടായിരുന്നു... പരിചയമുള്ള വീട് കണ്ടിട്ടാണെന്ന് തോന്നുന്നു ബൈക്ക് എന്റെ വീടിൻറെ മുറ്റത്തേക്ക്...
 
സാറേ പെട്ടെന്നുള്ള മഴ... അതാ ഓടിക്കയറിയേ...
 
പുറത്തെ മെയിൻ സ്വിച്ച് ഓഫ് ചെയ്ത് അകത്തേക്ക് കയറാൻ തുടങ്ങുകയായിരുന്നു അച്ഛൻ...
 
എവിടെയാ അമ്മ...?
 
സന്ധ്യാദീപം കൊളുത്താൻ നിലവിളക്ക് തുടയ്ക്കുന്ന തിരക്കിലായിരുന്നു അമ്മ...
 
അവള് അകത്തുണ്ട് .. മോൻ കേറി വാ..
 
പൂമുഖത്തെ കസേരയിൽ ഒതുങ്ങുന്ന തിനിടയിൽ ഏട്ടന്റെ കണ്ണുകൾ മുറ്റത്തെ ചെറിയ കിളിച്ചുണ്ടൻ മാവിലേക്ക് നീണ്ടു...
 
കയ്യിലൊരു മാങ്ങയുമായി മാവിൽ നിന്നും ഊർന്നിറങ്ങുകയായിരുന്നു ഞാൻ.....
 
പറ്റിയ വലിയ അബദ്ധം അന്നായിരുന്നു എന്ന  മുഖഭാവത്തോടെ  അന്ന് ഞാൻ മാവിൽ നിന്നും ഇറങ്ങി...
 
ആഹാ കൊള്ളാല്ലോ.... ഇവൾ കോയമ്പത്തൂരിൽനിന്ന് എപ്പോഴാ വന്നേ...? പഠിത്തം കഴിഞ്ഞോ..?
 
ഇവൾ ഇപ്പോഴും മരംകേറ്റം നിർത്തിയില്ലേ....  കൗതുകം ഏട്ടന്റെ കണ്ണുകളിൽ അനുരാഗമായ് വിടരുന്നത് ഞാൻ ശ്രദ്ധിച്ചു...
 
മാങ്ങ എന്ന് കേൾക്കുമ്പോൾ തന്നെ അവൾ ചാടി വരും... എവിടേം വലിഞ്ഞു കയറും... ഒരു ആൺ കൊച്ച് ഇല്ലാത്തതിന്റെ കേടൊക്കെ അവൾ തീർക്കുന്നുണ്ട്...
 
സന്ധ്യാ ദീപവുമായി മുന്നിലേക്ക് വന്ന അമ്മയുടെ കമൻറ്...
 
അങ്ങനെ തന്നെ വേണമല്ലോ ചേച്ചീ..
 
ഇനീ അവളെ കെട്ടിച്ചു വിടുമ്പോഴാ ശ്രദ്ധിക്കേണ്ടത്... ഈ മരം കേറി ഏതെങ്കിലും
 
ചെറുക്കന്റെ തലേ കേറാതിരുന്നാൽ മതി ...
 
കുലുങ്ങിചിരിച്ചുകൊണ്ട് ഏട്ടൻ അത് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു..
 
ഡിഗ്രി കഴിഞ്ഞ് ആലോചനകൾ പലതു വന്നെങ്കിലും ഒടുവിൽ അതെല്ലാം കറങ്ങിത്തിരിഞ്ഞ് അച്ഛൻറെ പഴയ കൂട്ടുകാരന്റെ മകനിലേക്ക്.....
 
ആലോചന ചൂട് പിടിച്ച് തീരുമാ യപ്പോൾ ആ കിളിച്ചുണ്ടൻ മാവിന്റെ ചുവട്ടിൽ വച്ച് ഏട്ടൻ ഒരു ദിവസം പറഞ്ഞതോർക്കുന്നു......
 
ടീ മരംകേറീ.... അവസാനം നീ എന്റെ തലേ തന്നെ കേറാൻ പോകുവാ...... നിനക്ക് എന്റെ കാര്യം ഒക്കെ അറിയാമല്ലോ....
 
അച്ഛനും അമ്മയ്ക്കും ചെറിയൊരു വല്ലായ്ക ഉണ്ട്.... പണി തീരാത്ത ഒരു വീട്ടിലേക്കാണ് ഈ മരം കേറി പെണ്ണ്  വരേണ്ടത്. മാത്രോല്ല നിന്റെ അച്ഛന്റെ കൂട്ടുകാരൻറെ മകൻ എന്ന പരിഗണന മാത്രമേ ഇപ്പോൾ എന്റെ കയ്യിൽ ഉള്ളൂ... ബാലചന്ദ്രൻ സാറിന്റെ പുന്നാര മോള് കൂടുതലൊന്നും പ്രതീക്ഷിക്കരുത്...
 
.. ന്നാലും ഒന്നു പറയാം.....
 
എന്റെ ഈ കൈകൾക്ക് ബലം ഉള്ളടത്തോളം കാലം നിന്നെ ഞാൻ കാത്തോളാം...... സമ്മതമാണോ..?
 
മരത്തിൽ കയറിയാൽ ഇറങ്ങാം.. പക്ഷേ ഈ കയറ്റത്തിൽ നിന്ന് അങ്ങനെ ഇറങ്ങാൻ പറ്റില്ല കേട്ടോ...
 
ആലോചിച്ചു നോക്കിയോ....
 
ഏട്ടൻ ഭൂമിയോളം താഴുകയായിരുന്നു.... കിളിച്ചുണ്ടൻ മാങ്ങയുമായി മാവിൻ കൊമ്പിലിരുന്ന് ഏട്ടൻ ആദ്യമായി കണ്ട എന്നെ ഒന്ന് പിടിച്ചിറക്കാൻ....
 
പറഞ്ഞു തീരാത്ത വിശേഷങ്ങൾ പോലെ പാതി നിർത്തിയ അന്നത്തെ വാക്കുകളാണ് എനിക്ക് ഈ ഏട്ടൻ മതി എന്ന് തീരുമാനമെടുക്കാൻ കാരണം... ഞാൻ മരത്തിൽ കയറുമ്പോൾ ഒക്കെ അമ്മ പറയാറുണ്ടായിരുന്നു...
 
ഈശ്വരാ ...ഇവൾ അച്ഛന്റെ പേര് ചീത്തയാക്കും...
 
ഹൃതിക ബാലചന്ദ്രന്നെ ഇനി  മരംകേറി  ബാലചന്ദ്രൻ എന്ന് നാട്ടുകാര്  വിളിക്കും....
 
ഒന്നു പോ അമ്മേ... അമ്മയ്ക്ക് പുളിങ്കറീം വേണം .. എന്നാൽ ഞാൻ മരത്തീ കേറാനും പാടില്ല... ഒരു ആൺകുട്ടി കൂടി അവാരുന്നല്ലോ... എൻറെ കൊച്ചു സരസ്വതി കുട്ടി എന്താ വേണ്ടെന്നു വച്ചേ...
 
ഞാൻ അമ്മയുടെ കവിളിൽ നുള്ളി..
 
നീ ഒന്നു പോടീ പെണ്ണേ...
 
മുഖം കുനിച്ച് അമ്മ എന്നെ ചേർത്തുപിടിച്ചു...
 
ആണായും പെണ്ണായും നീ  മതിയല്ലോ...
 
ഏതായാലും  നിന്റെ കുറുമ്പും ചാട്ടവുമൊക്കെ ഇഷ്ടപ്പെടുന്ന ഒരു ചെക്കനെയാ അച്ഛൻ കണ്ടു വെച്ചത്... അത് ഉടനെ അങ്ങ് നടത്താം...
 
എന്റെ  സരസ്വതി കൊച്ചിന് എന്നെ  പറഞ്ഞുവിടാൻ ധൃതിയായോ...?
 
നെയിൽ പോളിഷിൽ തിളങ്ങിനിന്ന  നീണ്ട ചൂണ്ടുവിരലിൽ അറിയാതെ ഞാൻ കടിച്ചു......
 
സരസ്വതി കൊച്ച് ഒന്ന് അടങ്ങിയിരി... ആഗ്രഹം വരുമ്പോൾ ഞാൻ പറയാം ട്ടോ...
 
എന്തായാലും  ഈ മാവിലെ മാങ്ങ മുഴുവൻ തിന്നു തീർത്തിട്ടേ ഞാൻ പോവ്വൂ...ട്ടോ...
 
ഇങ്ങനെയൊരു കൊതിച്ചി പെണ്ണ്...
 
അമ്മയുടെ സ്നേഹ നൊമ്പരം ഒരു നിമിഷത്തേക്ക് എൻറെ മനസ്സിൽ ലാവണ്യത്തിന്റെ തേൻകുടം നിറച്ചു....
 
കല്യാണമൊക്കെ പെട്ടെന്നായിരുന്നു... അച്ഛന്റെ കൺവെട്ടത്ത് കാണാൻ പാകത്തിൽ  ഹരിയേട്ടന്റെ വീട്ടിലേക്ക്... അമ്മയ്ക്കൊപ്പം അന്ന് യാത്ര പറഞ്ഞത് വീട്ടുമുറ്റത്തെ എന്റെ കിളിച്ചുണ്ടൻ മാവിനോടു മാത്രമായിരുന്നു... എങ്കിലും ഒരു ആശ്വാസം ഉണ്ടായിരുന്നു.. അരികിൽ എത്താൻ അധികം അലയണ്ടല്ലോ എന്ന് ഓർത്ത്...
 
കല്യാണം കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞപ്പോഴാണ് ഏട്ടൻ ഗൾഫിലേക്ക് പോയത്... അതിനിടയിൽ മീനാക്ഷി ഞങ്ങളുടെ പ്രണയകൂട്ടിൽ പല നിറങ്ങളായി പെയ്തിറങ്ങി... അവളുടെ കുറുമ്പ് കാണുമ്പോൾ ഏട്ടൻ എപ്പോഴും പറയും... നിന്റെ അതേ സ്വഭാവം തന്നെ... ആ മരംകേറ്റം കിട്ടാതിരുന്നാൽ മതിയായിരുന്നു...
 
ഞാൻ മുഖം വീർപ്പിച്ച് മാറി നിൽക്കുമ്പോൾ കവിളിൽ മുഖം ചേർത്ത് ഏട്ടൻ പറയും.....
 
അയ്യോ ഇത്ര പെട്ടെന്ന് പിണങ്ങിയോ... ഞാൻ വെറുതേ പറഞ്ഞതല്ലേ മരം കേറീ.. ആ മരംകേറ്റം എനിക്ക് ഇഷ്ടമായതുകൊണ്ടല്ലേ ഞാൻ കൂടെ കൂട്ടിയത്...
 
ചേർത്തുവെച്ച    കവിളുകൾക്കൊപ്പം ആ നെഞ്ചിലേക്ക് അടർന്നുവീണാ യിരുന്നു എന്റെ മറുപടി.
 
അമ്മേ അച്ഛൻ വിളിക്കുന്നു......
 
പൊന്നൂസ് ഫോണുമായി  വന്നു... ഇപ്പോ  എയർപോർട്ടിൽ എത്തി.. തെർമൽ സ്കാനിങ് ഒക്കെ നടന്നോണ്ടിരിവാ... . ഇന്ന് വീട്ടിലേക്ക് വരാൻ പറ്റില്ലാന്നാ അറിഞ്ഞേ... കേരള ഗവൺമെന്റിൻറെ തീരുമാനം കേന്ദ്ര ഗവൺമെൻറ് എതിർത്തു പോലും... പതിനാല്  ദിവസം കഴിഞ്ഞേ വിടൂ എന്ന്... അച്ഛനെം അമ്മേം ഇന്ന് വിടണ്ട... ഞാൻ പിന്നെ വിളിക്കാം...
 
നമ്മുടെ നാട്ടിലെ കൊറോണ കെയർ സെൻറർ സെന്റ് മേരിസ് ഹോസ്റ്റൽ ആണെന്നാ അറിഞ്ഞേ... നമ്മുടെ വീടിനു മുന്നിലൂടെ ആണല്ലോ അങ്ങോട്ടേക്ക് പോകുന്നേ.. അവിടെ എത്താറാവുമ്പോ ഞാൻ വിളിക്കാം... അച്ഛനോട് പറഞ്ഞേക്ക്..
 
കാത്തിരിപ്പ് നീളും എന്നറിഞ്ഞപ്പോൾ
 
സങ്കടമായി...
 
ന്നാലും നാട്ടിലെത്തി യെന്നറിഞ്ഞപ്പോൾ ആശ്വാസം..
 
ശരിയേട്ടാ... ഞങ്ങൾ മുറ്റത്ത് ഉണ്ടാകും... ഏറ്റവും മുകളിലത്തെ പടിയിൽ... എന്റെ ശബ്ദം വാട്സാപ്പിലൂടെ ഒഴുകി....
 
...................................................
 
മീനാക്ഷി കാത്തുനിൽക്കുകയായിരുന്നു...
 
ഞങ്ങൾക്കു മുമ്പേ അവൾ പടിയിൽ ഇരിപ്പു തുടങ്ങി...
 
ദാ ഞാൻ എത്തി.. എന്ന മെസ്സേജിന് പിറകേ ഹോണടി കേട്ടതും മീനാക്ഷിയുടെ കാലുകൾ രണ്ടുമൂന്നു പടികൾ മുന്നോട്ട് ഇറങ്ങി.. പതിവില്ലാത്ത ഒരു വിറയൽ  കൈകൾക്കോപ്പം എന്റെ പെരുവിരലിലേക്ക്...
 
മുന്നോട്ടാഞ്ഞ് മീനാക്ഷിയെ അച്ഛൻ തടഞ്ഞു...
 
പൊന്നൂസേ വേണ്ട... കുറച്ചുദിവസം കഴിഞ്ഞ് അച്ഛനെ വിസ്തരിച്ച് കാണാല്ലോ... ടാറ്റാ കൊടുക്ക്...
 
മോളൂ ഞാൻ വിളിക്കാം..ഏട്ടന്റെ ചെല്ലക്കുട്ടിയെ ഡ്രൈവറും നോക്കുന്നുണ്ടായിരുന്നു..
 
അച്ഛാ അമ്മേ... ആ പുറകി നിൽക്കുന്ന ആളെ ഒന്ന് നോക്കിക്കോണേ..
 
എന്നെ നോക്കി ഏട്ടന്റെ കണ്ണിറുക്കൽ...
 
ഒരു കൊച്ചു തെന്നലായ് മാറിയ മീനാക്ഷിയുടെ കൈകൾക്കൊപ്പം എന്റെ കണ്ണുകൾ നിറഞ്ഞത് അമ്മ ശ്രദ്ധിച്ചു...
 
മാസ്ക് മറച്ച ഏട്ടന്റെയും ഡ്രൈവറുടേയും മുഖം സെൻമേരീസ് ഹോസ്റ്റലിലേക്കുള്ള വഴിയേ അധികം വൈകാതെ  തെന്നിമാറിയകന്നു.....
 
ഗൾഫിൽ പോയതിൽ പിന്നാണ് ഏട്ടൻ ജീവിതം പഠിക്കാൻ തുടങ്ങിയത്.. കൊടുത്തു വിടുന്ന അച്ചാറും ചമ്മന്തി പൊടിയും ഒക്കെ തീർന്നു കഴിയുമ്പോൾ വിളിക്കും
 
ഡീ ഇനി എന്തെങ്കിലും ഉണ്ടാക്കി തുടങ്ങണം.... എത്രയായാലും അതിന്റെ രുചി കിട്ടില്ലല്ലോ...
 
ഒക്കെ ശരിയാവും ഏട്ടാ..
 
ദേ നോക്യേ  മീനാക്ഷിയുടെ നുണക്കുഴി തെളിഞ്ഞു വരുന്നുണ്ട്...
 
ഏട്ടനെ പോലെ തന്നെ..
 
അവളെ ഇപ്പോഴേ മരം കേറ്റം പഠിപ്പിക്കേണ്ടാട്ടോ...
 
ഏട്ടൻ സങ്കടങ്ങൾക്ക് അവധി കൊടുക്കുന്നത് ഇങ്ങനെയാണ്..
 
ഒരു വീടെന്ന സ്വപ്നം തളിരിട്ട സമയത്താണ് അച്ഛൻറെ ബൈപാസ് സർജറി... പിന്നെ ഞങ്ങളുടെ സ്വപ്നത്തിന്റെ താക്കോൽ ഗൾഫിലേക്ക് ഏട്ടന്റെ കൂടെ.... ഒരുവർഷത്തെ ഇടവേളകളിൽ മീനാക്ഷിയുടെ കുഞ്ഞിപ്പല്ലുകൾ അവളുടെനഖക്ഷതങ്ങൾക്കൊപ്പം എനിക്ക് കൂട്ടായി.
 
ബാഗിലേക്ക് വെച്ച അച്ഛന്റെയും അമ്മയുടെയും മരുന്ന് അവരുടെ റൂമിലേക്ക് തിരികെ വെക്കുകയായിരുന്നു ഞാൻ......
 
ഫോൺ ബെൽ അടിക്കുന്നത് കേട്ടാണ് തിരിഞ്ഞ് നോക്കിയത്..
 
മോളെ അവൻ ആണെന്ന് തോന്നുന്നു ..... അച്ഛൻ കൂടെ വന്നു..
 
ആ ഏട്ടാ അവിടെ എത്തിയോ..?
 
എത്തി ...എത്തി ...റൂമിൽ കയറി... ഒരു കുഴപ്പവുമില്ല... തോർത്ത്, ടവൽ, സാനിറ്റെസർ, സോപ്പ് എല്ലാം ഉണ്ട്....
 
നീ ഒഴികെ...
 
ചേട്ടൻ കുളിച്ചു വിശ്രമിക്ക്.... ഞാൻ രാത്രിയിൽ വിളിക്കാം....
 
അന്ന് രാത്രി മുതൽ ഞാൻ മീനാക്ഷിയുടെ കുഞ്ഞുടുപ്പുകൾ പരതാൻ തുടങ്ങി.... മാറ്റി വെച്ചതിൽ ഏതെങ്കിലും ഒന്ന് പാകമായത് ഉണ്ടോ എന്ന് നോക്കാൻ...
 
അന്നുമുതൽ ഹൃതിക ബാലചന്ദ്രന് സ്വപ്നങ്ങളേക്കാൾ ഏറെ പ്രതീക്ഷകളായിരുന്നു  കൈമുതൽ.....
 
മൂന്ന് ഉടുപ്പുകൾ കിട്ടി... അവൾക്ക് പാകമാകുമെന്ന് തോന്നുന്നു...
 
അല്പം തുന്നൽ വശമുള്ളതുകൊണ്ട് ചെറിയ കേടുപാടുകൾ തീർക്കാം... എല്ലാ കൊല്ലവും അവൾക്ക് പുത്തനുടുപ്പുകളുമായാണ് ഹരിയേട്ടൻ വരാറ്....
 
റൂമിലെ കൂട്ടുകാരന് കോവിഡ് വന്നപ്പോൾ തന്നെ ഏട്ടൻ പറഞ്ഞിരുന്നു..... കമ്പനി അടച്ചിടാൻ പോവ്വാ..... ജോലിയൊന്നും ഇനി പ്രതീക്ഷിക്കേണ്ട.....
 
................................................
 
മുട്ടിനൊപ്പം ഉണ്ടായിരുന്ന മീനാക്ഷിയുടെ കുഞ്ഞുടുപ്പുകൾ എന്റെ കരവിരുതിൽ നീട്ടിയെടുത്തതിനു ശേഷം രാത്രി ഏട്ടനെ വിളിച്ചു.......
 
എട്ടാ എങ്ങനെയുണ്ട് ഉറങ്ങാറായോ......
 
എവിടെ മോൾ ?
 
നീ എന്തെടുക്കുകയായിരുന്നു ?
 
അവൾ ഉറങ്ങി... ഞാൻ മോളുടെ കുഞ്ഞുടുപ്പുകൾ ഒക്കെ ഒന്ന് തപ്പിയെടുക്കുകയായിരുന്നു....
 
ഈ രാത്രിയിലോ എന്തിന്...?
 
പഴയതുപോലെ ഒന്നുമല്ലല്ലോ ഏട്ടാ കാര്യങ്ങൾ....
 
അയ്യോ... അവൾക്ക് ഒരു ഉടുപ്പു മേടിച്ചു കൊടുക്കാൻ എനിക്ക് കഴിയാഞ്ഞിട്ടാ....
 
അതല്ല ഏട്ടാ..... പണ്ടത്തെപ്പോലെ പോലെ അല്പം ചെറുതാകുമ്പോൾ വലിച്ചെറിയുന്ന രീതി വേണ്ടാന്നാ എന്റെ മനസ്സ് പറയുന്നേ..... കുഞ്ഞുങ്ങളും പഠിക്കട്ടെ കരുതലിന്റെ  ബാലപാഠങ്ങൾ....
 
അതൊക്കെ കൊള്ളാം.... മോളോട് പറഞ്ഞേക്ക് ചോക്ലേറ്റ് കൊണ്ടു വന്നിട്ടുണ്ടെന്ന്... രാവിലെ എണീക്കുമ്പോൾ പറയണം..
 
എന്തോ... പതിനാല് ദിവസം കഴിച്ചീകൂട്ടാൻ പറ്റുമോന്ന് തോന്നുന്നില്ല...... നീ അരികിലായതുകൊണ്ട് അത് പതിനാലുവർഷം പോലെ.......
 
ഏട്ടൻ അതൊന്നും ആലോചിക്കേണ്ട... ദിവസം ഇതാന്ന് പറയുമ്പോൾ തീരും... ഞാൻ  മനസ്സുകൊണ്ട് കൂടെത്തന്നെയുണ്ട്....
 
ഏട്ടന് ഓർമ്മയുണ്ടോ....
 
എന്നെ ആദ്യമായി കണ്ടതിൽ പിന്നെ കൃത്യം പതിനാലാം ദിവസം ആയിരുന്നു നമ്മുടെ കല്യാണം.........
 
ആ പതിനാല് ദിവസം എങ്ങനാ കഴിച്ചുകൂട്ടീന്ന് എനിക്കറിയില്ല.......
 
ഞാൻ വിരലിൽ എണ്ണം പഠിച്ചത് ആ ദിവസങ്ങളിൽ ആയിരുന്നു......
 
അതുപോലൊന്നാണെന്ന് കരുതിയാ മതി.....
 
എന്നാലും എനിക്ക് വീടുപണി പൂർത്തിയാക്കാൻ പറ്റീല്ലല്ലോ പെണ്ണേ......
 
അതൊന്നും സാരമില്ലേട്ടാ.....
 
അകലെയായിരിക്കുമ്പോൾ അടുത്തില്ല എന്നായിരുന്നു സങ്കടം..
 
അടുത്ത് വന്നപ്പോൾ ആവശ്യമില്ലാത്തൊന്നും ചിന്തിച്ചു കൂട്ടണ്ട......
 
അതൊക്കെ നമുക്ക് ശരിയാക്കാം...
 
എന്റെ  സ്വർണ്ണം ഒന്നും കളഞ്ഞിട്ടില്ലല്ലോ... അതൊക്കെ കൂട്ടി വെച്ചിട്ട് എന്തിനാ...
 
ഇന്ന് ഏട്ടൻ ശരിക്ക് ഒന്ന് ഉറങ്ങ്...
 
നാളെ രാവിലെ ഞാൻ വിളിക്കാം..
 
...........................................................
 
ഹരിയേട്ടന്റെ ക്വാറന്റെൻ നാളുകളിൽ  ഞങ്ങൾ  തിരിച്ചറിവിന്റെ രണ്ടു മുഖങ്ങളായിരുന്നു.... ചില പ്രതീക്ഷകൾക്ക് മേൽ ഒരല്പം കഴിഞ്ഞാൺ..... ചില ക്യാൻവാസുകൾ മാറ്റിവെച്ചു...
 
ചില മൂടുപടങ്ങൾ എടുത്ത് മാറ്റി..
 
ആദ്യത്തെ അഞ്ചു ദിവസം ഹരിയേട്ടന് ടെൻഷനായിരുന്നു... ഒത്തിരി സംശയങ്ങൾ... ആശങ്കകൾ..... പ്രതീക്ഷകൾക്ക് മേൽ വന്ന കരിമ്പടം വകഞ്ഞു മാറ്റാൻ ഹരിയേട്ടൻ ഒത്തിരി പ്രയാസപ്പെടുന്നുണ്ടെന്നു തോന്നി.....
 
അരികെയുണ്ടെന്ന തോന്നലാ യപ്പോൾ പറഞ്ഞു...
 
ഹൃതികയ്ക്കും മീനാക്ഷിക്കും അപ്പുറമുള്ള ഒരു ലോകം ഏട്ടന്  എന്തിനാ? ഞങ്ങളില്ലേ കൂടെ... അഞ്ചുദിവസത്തെ കനലുകൾ ഈ മറുപടിയിൽ അലിഞ്ഞമർന്നു.....
 
വീടിനു പിറകിലെ വയലും, അതിരു തീർക്കുന്ന ശീമക്കൊന്നയും, തൊടിയിലെ പച്ചക്കറിയും, അമ്മയുടെ അച്ചാർ ഭരണികളും, മുറ്റത്തു നട്ടുവളർത്തിയ കിളിച്ചുണ്ടൻ മാവും, മീനാക്ഷിയുടെ കൈയ്യിലെ കുപ്പിവളകളും,അച്ഛൻറെ ആദ്യ പെൻഷൻ കൊണ്ട് അവൾക്കു വാങ്ങിയ ജിമിക്കി കമ്മലുമൊക്കെ ഞങ്ങളുടെ പിന്നീടുള്ള ദിവസങ്ങളിലെ കൊച്ചു വർത്തമാനങ്ങളിൽ ഇടംപിടിച്ചു...
 
.....................................................
 
നാളെ ഹരിയേട്ടൻ വരും.... മീനാക്ഷിയുടെ സ്വപ്നങ്ങൾ നിറയെ ചോക്കളേറ്റ് ആണ്... അമ്മ അടുക്കളയിൽ തിരക്കിലാണ്... ഹരിയേട്ടന് ഏറ്റവും ഇഷ്ടമുള്ള മാമ്പഴ പുളിശ്ശേരിയ്ക്ക് അമ്മയുടെ അടുക്കള ഒരുങ്ങിക്കഴിഞ്ഞു....
 
...................................
 
അമ്മേ അച്ഛനെത്തി... മീനാക്ഷി തുള്ളിച്ചാടുകയാണ്..
 
ഹാൻഡ്ബാഗിൽ നിന്ന് എടുത്തു കൊടുത്ത ചോക്കലേറ്റുമായി അവൾ സ്ഥലം കാലിയാക്കി......
 
മോളെ അവന് ഭക്ഷണം എടുത്തു കൊടുക്ക്... ക്ഷീണം ഉണ്ടാവും..
 
അടുത്ത രുചിക്കൂട്ടുകളുമായി അമ്മ
 
അടുക്കളയിലേക്ക് കയറി ...
 
അവനിപ്പോ എത്തി... ഇല്ല കുഴപ്പമൊന്നുമില്ല.. ടെസ്റ്റ് നെഗറ്റീവ് ആരുന്നു... അറിഞ്ഞുകാണുമല്ലോ.
 
ശരി .. അവനോട് പറയാം...
 
അച്ചൻ ഫോണുമായി മുറ്റത്തേക്കിറങ്ങി...
 
ലഗേജ് വെച്ച് തിരിഞ്ഞു നിന്ന് ഹരിയേട്ടന്റെ കവിളുകൾ കൈകുമ്പിളിൽ  കോരിയെടുക്കും മുൻപേ എന്റെ അരക്കെട്ടിൽ ചുറ്റിപ്പിടിച്ച ആ കൈകൾക്ക് പതിവിലുമധികം കരുത്തുള്ളതായി എനിക്ക് തോന്നി
 
'''<big>ജിജോ ജേക്കബ്</big>'''
 
'''<big>ജി.യു .പി .എസ് .മുഴക്കുന്ന്</big>'''
 
 
🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
 
== '''സ്‌റ്റു<u>ൻറ് പോലീസ് കേഡറ്റ്( SPC)</u>''' ==
 
    സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ  സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു... വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..<gallery>
    സ്കൂളിന്റെ സർവ്വതോന്മുഖമായ പ്രവർത്തനങ്ങളിൽ വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സ്റ്റുഡൻറ് പോലീസ് കേഡറ്റ് സംവിധാനം... പത്ത് വർഷത്തോളമായി ഈ അച്ചടക്ക സേവന സംവിധാനം കുട്ടികളുടെ നേതൃത്വത്തിൽ നടന്നുവരുന്നു... സ്കൂളിലെ എല്ലാ പ്രവർത്തനങ്ങളിലും ഒരു അടുക്കും ചിട്ടയും കൈവരുത്തുവാൻ ഈ സംവിധാനത്തിന് കഴിഞ്ഞിട്ടുണ്ട്... വിവിധ ക്ലാസുകളിലെ കുട്ടികളെ അവർ പങ്കെടുക്കുന്ന വ്യത്യസ്ത പ്രോഗ്രാമുകളിൽ  സമയബന്ധിതമായും, അച്ചടക്കത്തോടെയും ഒരുക്കി എടുക്കുന്നതിന് ഈ സംവിധാനം ഉപകരിക്കുന്നു... വെറുമൊരു അച്ചടക്ക സംവിധാനം എന്നതിലുപരിയായി കുട്ടികൾ ഉൾപ്പെട്ടിട്ടുള്ള എല്ലാവിധ പ്രോഗ്രാമുകളും ക്രമീകൃതമായ ഒരു ചട്ടക്കൂടിൽ സംഘടിപ്പിക്കുന്നതിന് ഈ മേഖല സഹായിക്കുന്നു... അത് മാത്രമല്ല മുതിർന്നവരെ ബഹുമാനിക്കുവാൻ ഉള്ള ഒരു മാനസികാവസ്ഥ എല്ലാ കുട്ടികളിലും സംജാതമാക്കുവാൻ ഈ പോലീസ് സംവിധാനം സഹായകമാണ് എന്ന് ഞങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്..<gallery>
പ്രമാണം:14871 2022 spc 1.jpeg
പ്രമാണം:14871 2022 spc 1.jpeg