"ഗവ. യു പി സ്ക്കൂൾ, കീച്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 1: | വരി 1: | ||
{{prettyurl|Govt. U.P.S. Keechery }}{{PSchoolFrame/Header}} | {{prettyurl|Govt. U.P.S. Keechery }}{{PSchoolFrame/Header}} | ||
'''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ കുലയാറ്റിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .''' | '''എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ കുലയാറ്റിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .''' | ||
== '''<big>ആമുഖം</big>''' == | |||
എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ആമ്പലൂർ പഞ്ചായത്തിലെ 14-ആം വാർഡിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിജ്ഞാനദായകമായി പരിലസിക്കുന്നു. | ആമ്പലൂർ പഞ്ചായത്തിലെ 14-ആം വാർഡിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിജ്ഞാനദായകമായി പരിലസിക്കുന്നു. | ||
| വരി 310: | വരി 254: | ||
== അവലംബം == | == അവലംബം == | ||
വിളംബരം -കൈയെഴുത്തു മാസിക | |||
== മേൽവിലാസം == | |||
G U P S Keechery,Kulayyettikara P O,Ernakuam,Pin-682317 | |||
18:18, 4 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ തൃപ്പൂണിത്തുറ ഉപജില്ലയിലെ കുലയാറ്റിക്കര സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു .പി എസ് കീച്ചേരി .
ആമുഖം
എറണാകുളം ജില്ലയിലെ കീച്ചേരി എന്ന പൗരാണിക പ്രസിദ്ധമായ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന ശതാഭിഷേകത്തോടടുക്കുന്ന ഈ സരസ്വതിക്ഷേത്രം തലമുറകളുടെ അകക്കണ്ണ് തുറപ്പിക്കുന്ന വരദാനമായി വർത്തിക്കുന്നു . പാഠ്യപഠ്യേതര മേഖലകളിൽ ഉത്തരോത്തരം മികവ് പുലർത്തി കൊണ്ട് മുന്നേറുന്ന വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങളും അനുദിനം മെച്ചപ്പെട്ടുവരുന്നു .സാമൂഹ്യപങ്കാളിതത്തോടെയും സമർപ്പണ ബോധത്തോടെയും പ്രവർത്തിക്കുന്ന ഊർജ്ജസ്വലരായ അധ്യാപകരും സ്കൂളിന്റെ സാർവതോന്മുഖമായ പുരോഗതിക്കായി അക്ഷീണം പ്രവർത്തിക്കുന്ന P T A യും വിദ്യാലയത്തിന്റെ മുതൽക്കൂട്ടാണ് .സാസ്‌കാരിക വികസനത്തിന് ഒരു തിലക്കുറിയായി ഈ വിദ്യാഭ്യാസസ്ഥാപനം വളർന്നുകൊണ്ടിരിക്കുന്നു.
ചരിത്രം
ആമ്പലൂർ പഞ്ചായത്തിലെ 14-ആം വാർഡിൽ സ്ഥിതി ചെയുന്ന ഈ സരസ്വതി ക്ഷേത്രം തലമുറകൾക്ക് വിജ്ഞാനദായകമായി പരിലസിക്കുന്നു.
കൊച്ചിരാജാക്കന്മാരുടെ കാലത്തു കൊട്ടാരം കാര്യസ്ഥൻ ആയിരുന്ന പുറത്തേകാട്ട് ശങ്കുണ്ണി മേനോന്റെ മേൽനോട്ടത്തിൽ 1925 ജൂൺ (1100 ഇടവം) പ്ലാപ്പിള്ളി ദേശത്ത് ആരംഭിച്ചതാണ് ഈ വിദ്യാലയം. തൃപ്പക്കുടത്തപ്പന്റെ തിരുമുറ്റത്തെ വിദ്യാലയം ശിവവിലാസം മലയാളം സ്കൂൾ എന്ന പേരിൽ അറിയപ്പെട്ടു.
പിന്നീട് കൊച്ചി സർക്കാരിന്റെ അധീനതയിൽ ആയ വിദ്യാലയം 1951 സെപ്റ്റംബറിന് ശേഷം ജി പി എസ് കീച്ചേരി എന്നറിയപ്പെട്ടു.പിന്നീട് ഗാന്ധിജിയുടെ അടിസ്ഥാന വിദ്യാഭ്യാസ രീതി സ്വീകരിച്ച സ്കൂൾ 1958 മെയില് ജൂനിയർ ബേസിക് സ്കൂൾ കീച്ചേരി എന്നറിയപ്പെട്ടു.വള്ളികുന്നത് നാരായണ മേനോൻ,രാമൻ മേനോൻ ,എൻ ഭാസ്കര കുറിപ്പ്(എ ഇ ഓ) ,എൻ . കെ ചാക്കോ മാസ്റ്റർ തുടങ്ങിയവർ വിദ്യാലയത്തിന്റെ ഉന്നമനത്തിനായി ശ്രമിച്ചവരാണ്.ഇവരുടെ എല്ലാം നിരന്തര ശ്രമഫലമായി 1980 ൽ ഈ സ്കൂൾ യു പി സ്കൂൾ ആയി ഉയർത്തി.
ഭൗതികസൗകര്യങ്ങൾ
കുട്ടികളുടെ സമഗ്രമായ വികസനത്തിന് ആവശ്യമായ ബൗദ്ധിക സാഹചര്യങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട് . കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ ശുചിമുറികൾ, കുടിവെള്ളം എന്നിവ ലഭ്യമാക്കുന്നുണ്ട് .ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനായി വൃത്തിയുള്ള അടുക്കളയും സ്റ്റോർമുറിയും ഉണ്ട് . കുട്ടികൾക് ശാരീരിക ശേഷി വളർത്തുന്നതിനും വ്യായാമത്തിനും ആയി വിശാലമായ കളിസ്ഥലം ഉണ്ട്.ഇവ കൂടാതെ ഉള്ള സൗകര്യങ്ങൾ
- കമ്പ്യൂട്ടർ റൂം
- ലൈബ്രറി
- ശാസ്ത്ര ലാബ്
- ഗണിതശാസ്‌ത്ര ലാബ്
- സയൻസ് പാർക്ക്
- സ്മാർട്ട് ക്ലാസ് റൂം
- റീഡിങ് റൂം
- സൗരോർജ്ജപാനൽ
പാഠ്യേതര പ്രവർത്തനങ്ങൾ
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് | പ്രവേശിച്ച വർഷം | വിരമിച്ച വർഷം |
|---|---|---|---|
| 1 | വി.കെ നാരായണ മേനോൻ | 1925 | 1938 |
| 2 | പി ശങ്കരപ്പണിക്കർ | 1938 | 1941 |
| 3 | സി എൻ രാമൻ മേനോൻ | 1941 | 1943 |
| 4 | വി കെ നാരായണ മേനോൻ | 1947 | 1948 |
| 5 | പി പി ജോൺ | 1948 | 1952 |
| 6 | കെ കൊച്ചുണ്ണി മേനോൻ | 1952 | 1953 |
| 7 | വി കെ നാരായണ മേനോൻ | 1953 | 1955 |
| 8 | വി രാമൻ മേനോൻ | 1955 | 1964 |
| 9 | സി എസ് ഗോപാലപിള്ള | 1964 | 1973 |
| 10 | എൻ കെ ചാക്കോ | 1973 | 1980 |
| 11 | കെ എം ഗോപാലൻ | 1980 | 1981 |
| 12 | കെ ജെ എബ്രഹാം | 1981 | 1983 |
| 13 | പി കെ പരമേശ്വരൻ | 1983 | 1985 |
| 14 | കെ കെ ഓഞ്ചി | 1985 | 1988 |
| 15 | ഇ എൻ സരോജിനി | 1988 | 1990 |
| 16 | എം പി എസ് തങ്ങൾ | 1990 | 1994 |
| 17 | കെ കെ നബീസ | 1994 | 1995 |
| 18 | വി വി തങ്കമ്മ | 1995 | 1995 |
| 19 | വി കെ ലീല | 1995 | 1996 |
| 20 | എസ് എ സുമതി | 1996 | 1997 |
| 21 | വി എസ് ശാന്തമ്മ | 1997 | 1998 |
| 22 | പി എം സാറാമ്മ | 1998 | 1999 |
| 23 | എ വി അന്നമ്മ | 1999 | 2003 |
| 24 | വി കെ രാമചന്ദ്രൻ | 2003 | 2004 |
| 25 | ടി എ കുഞ്ഞൻ | 2004 | 2006 |
| 26 | പി കെ സോമൻ | 2006 | 2014 |
| 27 | പി ആർ ബാബുരാജൻ | 2014 | 2015 |
| 28 | ആൽസി പീറ്റർ | 2015 | 2016 |
| 29 | ഇ എ വിജയൻ | 2016 | 2017 |
| 30 | മിനി ജോർജ് പി | 2017 | 2019 |
| 31 | എൽസി പി പി | 2019 | - |
അംഗീകാരങ്ങൾ
പാഠ്യ പഠ്യേതര മേഖലകളിൽ ജി യു പി എസ് കീച്ചേരി എല്ലായിപ്പോഴും മികവ് തെളിയിച്ചു വരുന്നു .
സംസ്ഥാനതലത്തിൽ ഹരിതവിദ്യാലയം പുരസ്‌കാരം നേടിയ വിദ്യാലയം കലോത്സവ വേദികളിലും ശാസ്ത്രമേളകളിലും ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച സ്ഥാനങ്ങൾ കരസ്ഥമാക്കി .കലോത്സവങ്ങളിൽ ഗവണ്മെന്റ് വിദ്യാലയങ്ങൾക്കുള്ള ഓവറോൾ ചാമ്പ്യൻഷിപ് (2017 -2018 )
നേടിയിട്ടുണ്ട് .തുടർച്ചയായി ശാസ്ത്രമേളകളിൽ ഓവറോൾ ചാമ്പ്യൻഷിപ് നേടിയിട്ടുണ്ട് .കൂടാതെ
*ഹരിതവിദ്യാലയം അവാർഡ്(2011 -2012) *
*മാതൃഭൂമി സീഡ് പുരസ്‌കാരം-പല വർഷങ്ങളിൽ *
*വനമിത്ര അവാർഡ്(2011 -2012 ) *
*വണ്ടർലാ എൻവിറോണ്മെന്റ് ആൻഡ് എനർജി കോൺസെർവഷൻ അവാർഡ് (2012 )*
*കേരള ശാസ്ത്ര സാഹിത്യ പരിഷത് -യുറീക്ക (എവറോളിങ് ട്രോഫി )*
*തൃപ്പൂണിത്തുറ ഉപജില്ലാ ബെസ്ററ് ഗവണ്മെന്റ് യു പി (2012 -2013 )*
*ഹരിത ഓഫീസ് അവാർഡ് *
നേട്ടങ്ങൾ
BRC തൃപ്പൂണിത്തുറ യുടെ ആഭിമുഖ്യത്തിൽ നടത്തിയ RAA QUIZ-2021 ൽ ദേവ് കൃഷ്ണൻ E H [std-7] രണ്ടാം സ്ഥാനം കരസ്ഥമാക്കി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
#പി.ലീല -പ്രശസ്ത പിന്നണിഗായിക

വഴികാട്ടി
>എറണാകുളം -തലയോലപ്പറമ്പ് റൂട്ടിൽ ചാലക്കപ്പാറ ബസ്റ്റോപ്പിൽ നിന്ന് കീച്ചേരി - മാമ്പുഴ റോഡിലൂടെ 2 K M സഞ്ചരിക്കുമ്പോൾ റോഡിനു വലതു വശം സ്കൂൾ സ്ഥിതി ചെയുന്നു
>കാഞ്ഞിരമറ്റം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.
>എം സി റോഡിൽ നിന്നും രണ്ടുകിലോമീറ്റർ
{{#multimaps:9.83800,76.41331|zoom=18}}
അവലംബം
വിളംബരം -കൈയെഴുത്തു മാസിക
മേൽവിലാസം
G U P S Keechery,Kulayyettikara P O,Ernakuam,Pin-682317