"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

14871 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
14871 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
വരി 1,119: വരി 1,119:


'''ഇസ്ലാമിലെ വ്രതാനുഷ്ഠാനം എന്ന വിഷയത്തിൽ  രചന നടത്തിയതിന്...'''
'''ഇസ്ലാമിലെ വ്രതാനുഷ്ഠാനം എന്ന വിഷയത്തിൽ  രചന നടത്തിയതിന്...'''
&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&&
<nowiki>*</nowiki>'''<big>ഹൃദയതാളം*</big>'''
'''<big>(ഒരു അനുഭവക്കുറിപ്പ്)</big>'''
ഒരേ ഒരു ചിന്തയും ഒരു ലോകവും...
ഇന്ന് അതാണ് മനുഷ്യൻ. ലോകത്തിന്റെ എല്ലാ മുക്കിലും മൂലയിലും വർഷങ്ങൾക്കിപ്പുറം ഒരു പൊതു ചിന്താധാര രൂപപ്പെട്ട കാലഘട്ടം ആണല്ലോ ഇന്ന്..
അത്  പലപ്പോഴും സ്നേഹത്തിന്റേതാണോ , ഭയത്തിന്റേതാണോ എന്നറിയില്ല.. ഒന്നു പരത്തി പറഞ്ഞാൽ ഒരു സൂക്ഷ്മാണുവിനെ പേടിച്ച് നന്മകളും തിന്മകളും എല്ലാം ബന്ധനസ്ഥമായ കാലം... എന്തിനും ഒരു മറുപടി ഉണ്ടാകുമല്ലോ. കാലം കാത്തുവെച്ച ഒരു നിത്യ പരിഹാരം ഈ ഭയത്തിനും ഉണ്ടാകുമെന്ന  പ്രത്യാശ ഒരു സഹജീവി എന്ന നിലയിൽ ഞാനും കാത്തുസൂക്ഷിക്കുന്നു.
          കോവിഡിന് മുൻപും ശേഷവും എന്ന്  കാലത്തെ നിർവചിച്ചാൽ ഒരായിരം കാര്യങ്ങൾ പറയാനുണ്ടാകും. ഒട്ടേറെ അനുഭവങ്ങൾ പകർന്നുനൽകാനും കാണും.. എങ്കിലും പറഞ്ഞു കേൾക്കുന്നതിനേക്കാൾ അനുഭവിക്കുമ്പോൾ മാത്രമല്ലേ അത് പൂർണതോതിൽ മറ്റുള്ളവരിലേക്ക് പകരുവാൻ കഴിയുകയുള്ളൂ... സന്തോഷിക്കുന്നവന്റെ കൂടെ കൂടാൻ ആളുകൾ ഏറെയുണ്ടാകും... പക്ഷേ ഭയചകിതന്റെ സമീപസ്ഥൻ ആകാൻ ആരും ഉണ്ടാവില്ലല്ലോ ...ഉണ്ടാകും എന്ന് വിശ്വസിക്കുന്ന ഓരോരുത്തരുടെയും കൂടെയാണ് ഇന്ന് നമ്മളെല്ലാവരും കൂടുതൽ സമയയവും.... ഒന്നുകൂടി  വ്യക്തമാക്കിയാൽ ഇന്നലെ വരെ നമ്മൾ മറന്നു പോയിരുന്ന രക്തബന്ധങ്ങൾ മാത്രമാണ് നമുക്ക് ഇന്ന് കൂട്ട്.. പ്രഥമമായി ഓർക്കേണ്ടത് നമ്മുടെ മാതാപിതാക്കൾ.. പിന്തുടർന്ന് ഭാര്യ മക്കൾ. അവർ ഒരുക്കുന്ന സംരക്ഷണ വലയം.. മക്കൾ കൊതിക്കുന്ന സൈബർ വലകളേക്കാൾ ഉറപ്പുള്ളത്...
                 തിരക്ക് അഭിനയിച്ച് നമ്മൾ കൊണ്ടുനടന്ന ലോകത്തിൽ ഏറ്റവും അവഗണിച്ചിരുന്നതോ,  മനപ്പൂർവ്വം തിരിച്ചറിയാതെ പോയതോ ആയ  ബന്ധളുടെ രസച്ചരട്... ചരട് വേർപെട്ട പട്ടം പോലെ  നമ്മൾ ഓരോരുത്തരും അലയുകയായിരുന്നല്ലോ.. എങ്കിലും പൊട്ടിപ്പോയ ചരടിന്റെ ഒരറ്റത്ത് ഓരോ അമ്മയുടെയും പ്രാർത്ഥന താങ്ങായി കൂടെ ഉണ്ടായിരുന്നു എന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടായ കാലഘട്ടം ആയിരിക്കണം ഈ കോവിഡ് കാലം.
    അനുഭവങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമല്ലേ അതിനു കൂടുതൽ മിഴിവു ണ്ടാവുകയുള്ളൂ... അമ്മയുണ്ടാക്കുന്ന ഭക്ഷണത്തിന് രുചിയും മണവും ഗുണവും ഒക്കെ വേറിട്ട് നിരത്തി അതൃപ്തി ഒക്കെ പരസ്യമായി പറഞ്ഞായിരുന്നു ഒരു സാധാരണ മനുഷ്യനായ എന്റേയും ഇന്നലകൾ.... പുറത്തിറങ്ങിയാൽ കാണുന്നതെല്ലാം ഊണിലും ഉറക്കത്തിലും നമുക്ക് കൂട്ടിരിക്കുന്ന അമ്മയുടെയും,ഭാര്യയുടേയും  സാമിപ്യത്തേക്കാൾ ശ്രേഷ്ഠമെന്ന് വിശ്വസിച്ചിരുന്നു... കൃത്രിമ കളറുകളും രുചിയുടെ വകഭേദങ്ങളും ഒക്കെ ഇന്ന് പടിക്ക്  പുറത്തായിരിക്കുന്നു.. അറിവും അനുഭവങ്ങളും ഒക്കെ വീടിന്റെ നാല് ചുവരുകൾക്കുള്ളിൽ കയറിയിറങ്ങുന്നു.. ശരിയേത് തെറ്റേത് എന്ന് വേർതിരിച്ചറിയാൻ ഇപ്പോൾ യാതൊരു ബുദ്ധിമുട്ടുമില്ല... ശരികളുടെ കൂടെയാണ് ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ജീവിതം...
     ഇനി എന്റെ ജീവിതത്തിലെ ഒരു ദിവസത്തിലേക്ക്.....
             കോവിഡിനെ തോൽപ്പിക്കാൻ ഓടി നടക്കുന്നവരുടെ കൂട്ടത്തിൽ അധ്യാപകനെന്ന നിലയിൽ ഞാനും ചേർന്നു.. നിരീക്ഷണം എന്ന ഡ്യൂട്ടിയുടെ രൂപത്തിൽ... അങ്ങനെയുള്ള യാത്രകളാണ് ഇന്ന് എന്റെ പുറം ലോകവുമായുള്ള ബന്ധം... കഴിവതും ഒഴിവാക്കുന്ന യാത്രകൾ പഴയ ഓർമ്മകളുടെ കൂടെ സുഖനിദ്രയിൽ ആണ്... പനിയും ജലദോഷവും ഒക്കെ വലിയ അസുഖങ്ങൾ ആയി പല ഡിഗ്രികൾ ഉള്ള ഡോക്ടർമാർക്ക് മുന്നിൽ അവതരിപ്പിക്കാൻ ഞാനും ഇഷ്ടപ്പെട്ടിരുന്നു... ഇന്ന് അമ്മ ഉണ്ടാക്കിത്തരുന്ന ചുക്ക് കാപ്പിയും, തുളസിയില ഇട്ട് തിളപ്പിച്ച വെള്ളത്തിൽ ആവി പിടിക്കലിലും  ഒക്കെയായി ഒതുങ്ങി പോയിരിക്കുന്നു... എങ്കിലും പഞ്ചനക്ഷത്ര ഹോസ്പിറ്റലുകളിലെ ശീതീകരിച്ച കൺസൾട്ടിംഗ് റൂമുകളേക്കാൾ ഇന്ന് ഞാൻ എൻറെ പ്രിയ പത്നിക്കും അമ്മയ്ക്കുമൊപ്പം എന്റെ അടുക്കളയെ ഇഷ്ടപ്പെടുന്നു...
                    അവഗണിക്കപ്പെട്ടതെല്ലാം ആലംബമായി വന്നുചേരുന്ന ദിവസങ്ങളാണ് ഇന്നലെയും ഇന്നുമായി നമുക്കുചുറ്റുമുള്ളത്.. ഇനി ഇന്നിലേക്ക് തന്നെ തിരിച്ചു പോകാം.... കൊറോണക്കാലത്തെ  വാട്സാപ്പ് മെസ്സേജുകളിൽ 10 സെക്കൻഡ് നേരം ശ്വാസം പിടിച്ചു നിന്ന് ആരോഗ്യ പരീക്ഷണം നടത്തുന്നിന്റെ പ്രാധാന്യം ഞാനും വായിച്ചിരുന്നു.. ഇടയ്ക്കിടയ്ക്ക് നടത്താറുള്ള പരീക്ഷണം ഇന്നലെയും ഞാൻ നടത്തുകയായിരുന്നു... എന്തോ ഒരു പന്തികേട് എനിക്ക് തോന്നി.. പരീക്ഷണം വിജയിക്കാത്തതുപോലെ.. ആരോ ഉള്ളിൽ നിന്നും പിടിച്ചു വലിക്കുന്നു.. ശ്വാസം എടുത്തിട്ട് തൃപ്തി ആവാത്തതു പോലെ.... കോവിഡ്  കാലമല്ലേ... പേരും, പ്രായവും മാത്രം   ലക്ഷണങ്ങളായി  ചികിത്സ ലഭിക്കുന്ന കാലമല്ലേ... അങ്ങനെ ഞാനും ടെലിമെഡിസിൻ സാധ്യതകൾ തേടി... അടുത്ത ടൗണിലെ ഡോക്ടറെ വിളിച്ചു... മരുന്നിന്റെ കുറിപ്പടി പോലെ വളരെ  കൃത്യമായി ഡോക്ടർ സമയം തന്നു..
          അങ്ങനെ ഹോസ്പിറ്റലിലേക്ക്... കൺസൾട്ടിങ് റൂമിൽ മാസ്കും, ഫേസ് ഷീൽഡും വെച്ച് ഡോക്ടറെ തിരിച്ചറിയാൻ ബുദ്ധിമുട്ടി.. അരുതാത്തതെന്തോ ഉണ്ട് എന്ന് ആശങ്കപ്പെട്ടിരുന്ന ഞാനും, മേശപ്പുറത്തിരുന്ന രക്തസമ്മർദം അളക്കുന്ന ഉപകരണം നോക്കുന്ന ഡോക്ടറും പതിവില്ലാത്തവിധം അകലത്തിലായിരുന്നു... മുഖം മറച്ച് മാസ്കിലൂടെ ഞാൻ പറഞ്ഞ കാര്യങ്ങൾ അവ്യക്തം ആയിരുന്നെങ്കിലും അവ ലക്ഷണങ്ങളായി ഡോക്ടർ വിലയിരുത്തി കഴിഞ്ഞ് ചെറുചിരിയോടെ  പ്രിസ്ക്രിപ്ഷൻ നോട്ട് എഴുതി... പപ്പായുടെ അലമാരയിൽ സൂക്ഷിച്ചിരുന്ന റോസ് കളറുള്ള ഒരു മരുന്നിന്റെ പേര് ആ കുറിപ്പടിയിൽ ഉണ്ടായിരുന്നു... ജലുസിൽ എന്നായിരുന്നു ആ പേര്... കുറച്ചു ഗുളികകളുടെ പേരുകളും കൂടെ കൂടി... നേഴ്സായ ഭാര്യയുടെ അറിവുകളിൽ നിന്ന് ഞാൻ പഠിച്ച ചില വിറ്റാമിൻ ഗുളികകളുടെ ചിരിയായിരുന്നു അവയ്ക്ക്....
     "വീട്ടിൽ ചെന്ന് നന്നായി ആവി കൊള്ളണം കേട്ടോ"... പിന്നെ പറമ്പിലേക്ക് ഒക്കെ ഒന്ന് ഇറങ്ങുക.. കുറച്ച് നടക്കുക.  കൃത്യമായി ഭക്ഷണം കഴിക്കുക ധാരാളം വെള്ളം കുടിക്കുക..." ഒരു സുഹൃത്തിനെപ്പോലെ ഡോക്ടർ പറഞ്ഞു കൊണ്ടിരുന്നു..
"ഏതായാലും ഒരു ഇ.സി .ജി കൂടി എടുത്തേക്ക്..."ഡോക്ടറുടെ കുറിപ്പടി നീണ്ടു..
          ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്നാണല്ലോ പരസ്യക്കാർ പറയുന്നത്.... വലിയ വില കൊടുക്കാതിരിക്കാൻ ഞാൻ ലാബിലേക്ക് നടന്നു... ഇ.സി.ജി എടുക്കുന്ന സ്ഥലം എന്ന് എഴുതിവെച്ച നീലനിറത്തിലുള്ള ബോർഡിൽ മറ്റെന്തൊക്കെയോ എഴുതിയിരുന്നെങ്കിലും ആ മൂന്ന് അക്ഷരങ്ങളിൽ മാത്രം എന്റെ കണ്ണുകൾ ഉടക്കിനിന്നു. സ്പോഞ്ച് പോലെയുള്ള എന്തൊക്കെയോ സാധനങ്ങൾ എന്റെ നെഞ്ചിൽ  ഒട്ടിച്ചുവെച്ച് അവിടുത്തെ ടെക്നീഷ്യൻ എൻറെ ഹൃദയത്തിന്റെ താളം അളന്നു... കയറിയിറങ്ങുന്ന കുറെ വരകൾ കൂട്ടം കൂടിയെത്തിയ ഒരു വലിയ പേപ്പർ എന്റെ ഹൃദയതാളമായി നേഴ്സ് കവറിലാക്കി തന്നു....
ഹൃദയത്തിന്റെ കാര്യമായതുകൊണ്ടാണോ എന്നറിയില്ല  തിരികെയെത്തിയ എന്റെ കയ്യിൽ നിന്ന് ഡോക്ടർ ആ കടലാസിലുള്ള എന്റെ ഹൃദയത്തുടിപ്പുകൾ അധികം വൈകാതെ തന്നെ ഏറ്റുവാങ്ങി. ... താളപ്പിഴകൾ ഒന്നുമില്ല എന്ന് അദ്ദേഹത്തിന്റെ പുഞ്ചിരിയിൽ നിന്ന് എനിക്ക് തോന്നി....
               പതിവു വേഗത്തിൽ സ്കൂട്ടറിൽ പോകാൻ ഇന്നെന്തോ ഒന്നു മടിച്ചു... മറി കടക്കുന്ന വാഹനങ്ങളൊക്കെ എന്റെ ഹൃദയത്തിനൊപ്പം  സഞ്ചരിക്കുന്നതായി എനിക്ക് തോന്നി... വേഗത്തിന്റെ കുറവ് ദൂരം കൂട്ടിയെന്ന് തോന്നിയെങ്കിലും ശാന്തമായി വീടിന്റെ മുറ്റത്തേക്ക്......
                      കുറേ മാസങ്ങളായി കോവിഡ് വീട്ടിലിരുത്തിയതുകൊണ്ടാണോ എന്നറിയില്ല മുറ്റത്തിന്റെ ഓരം ചേർന്ന് അശ്രദ്ധമായി നിന്നിരുന്ന തുളസിച്ചെടിയിൽ എന്റെ കണ്ണുകളുടക്കി... നീണ്ടു നിന്നിരുന്ന അതിന്റെ ഒരു ശിഖരത്തിൽ  ഇലകൾ കുറഞ്ഞതുപോലെ...
               മാസ്കും , ഷർട്ടുമൊക്കെ  മുറ്റത്ത് വെച്ചിരുന്ന സോപ്പു വെള്ളത്തിൽ മുക്കി ഇട്ടതിനുശേഷം മകൾ സ്പ്രേ ചെയ്തുതന്ന സാനിറ്റൈസറിൽ കൈകൾ തിരുമ്മി, കുളിക്കാൻ പുറത്തെ ബാത്റൂമിലേക്ക് നടക്കുമ്പോൾ തുറന്നു കിടന്ന അടുക്കളയുടെ ജനാലയ്ക്കരികിൽ അമ്മയുടെയും ഭാര്യയുടെയും നിഴലാട്ടം കാണാമായിരുന്നു... അടുപ്പിൽ തിളച്ചുകൊണ്ടിരുന്ന  ചുക്കുകാപ്പിയ്ക്ക് അവർക്കൊപ്പം  എന്റെ ഹൃദയതാളം അകമ്പടിയായിയായതുപോലെ......
       *കുളിച്ചിട്ട് വേഗം വാ ...വന്ന് ആവി പിടിക്ക്..." ഭാര്യയുടെ സ്നേഹസ്വരം ഹൃദയത്തിലേക്ക്....
അവളുടെ  കയ്യിലിരുന്ന മൊബൈലിലെ യൂട്യൂബിൽ  ഏതോ ഡോക്ടർ സംസാരിക്കുന്നുണ്ടായിരുന്നു.... തലയാട്ടി സമ്മതം അറിയിച്ച എന്റെ  മീതെ താളാത്മകമായി ഒരു പല്ലി ചിലയ്ക്കുന്നുണ്ടായിരുന്നു.....