"ജി.യു.പി.എസ് മുഴക്കുന്ന്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
| വരി 1,023: | വരി 1,023: | ||
✳️✳️✳️✳️✳️✳️✳️✳️✳️ | ✳️✳️✳️✳️✳️✳️✳️✳️✳️ | ||
'''<big>ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം (ലേഖനം)</big>''' | |||
<nowiki>*</nowiki>ഞാൻ തൊട്ടറിഞ്ഞ നോമ്പുകാലം.....* | |||
നാം ഉൾക്കൊള്ളുന്ന ഈ ജീവസമൂഹം മനുഷ്യനാൽ പല കാര്യങ്ങളിലും നിയന്ത്രിക്കപ്പെടുന്നുവെങ്കിലും ആ സ്വാധീനത്തിന്റെ അംശം ഏതെങ്കിലും തരത്തിൽ പ്രകാശിതമാക്കപ്പെടുന്ന സാഹചര്യങ്ങൾ നിരവധിയാണ്... ജീവനത്തിന്റെ വക്താക്കളായി ഇവയോരോന്നും നിലനിന്നുപോരുന്നത് ജീവീയവും അജീവിയവുമായ ധാരാളം ഘടകങ്ങളുടെ സാന്നിധ്യത്തിൽ കൂടിയാണ്... ചെറുപ്പകാലങ്ങളിൽ പ്രകൃതിയുടെ അടിസ്ഥാന ഘടകങ്ങളായി വായു ,ജലം, ഹരിതസസ്യങ്ങൾ , സൂക്ഷ്മ ജീവികൾ എന്നിവയെ നിർവചിച്ച് നമ്മുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ചിട്ടുണ്ടല്ലോ... ഈ പ്രകൃതിയിലെ എല്ലാ സൗഭാഗ്യങ്ങളും അനുഭവിക്കുവാൻ തക്ക സാഹചര്യങ്ങളും, അനുകൂല ഘടകങ്ങളും നൽകി അനുഗ്രഹിക്കപ്പെട്ട ഒരു വിഭാഗമാണല്ലോ മനുഷ്യൻ.. ഇത്തരം അനുകൂല ഘടകങ്ങൾ ഒരു ചൂഷണത്തിന്റെ തലത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ട കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിച്ചുപോരുന്നത്... കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നത് പതിവുകാഴ്ചകൾ ആയിത്തീർന്നിരിക്കുന്ന ഒരു യുഗത്തിന്റെ സന്തതികൾ കൂടിയാണ് നമ്മൾ.... | |||
മാനുഷികമായ നന്മകളും, സഹജമായ വാസനകളും ചില നിയന്ത്രണത്തിന്റെ തലത്തിലേക്ക് പരിവർത്തനം ചെയ്യുവാൻ സഹായകമായ അടിസ്ഥാന ശിലകളായി, നിലവിൽ മനുഷ്യ ഹൃദയങ്ങളിൽ ചേക്കേറിട്ടുള്ള എല്ലാ മതങ്ങളും അവരുടെ പ്രവർത്തനങ്ങളിലൂടെ സാധ്യമാക്കാൻ ശ്രമിക്കുന്നു എന്നത് ഏറ്റവും ശ്ലാഘനീയമായ ഒരു വസ്തുതയാണ്... ലോകത്തിലെ വിവിധ കോണുകളിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ എല്ലാവിധ തിന്മകളുടെയും, അനുചിതമായ പ്രവർത്തന വൈകല്യങ്ങളുടെയും കാരണമായി പൊതുവിൽ ചൂണ്ടിക്കാണിക്കാവുന്നത് അവന്റെ സഹജമായ മാംസ തൃഷ്ണകളും ,സമ്പത്തിന്റെ മോഹ വലയങ്ങളുമാണെന്ന് സംശയമന്യേ പറയാവുന്നതാണ്... | |||
കാമമോ , ക്രോധമോ ലോഭമോഹങ്ങളോ വർജ്ജി ച്ചതുകൊണ്ട് മാത്രം മാനുഷിക തലത്തിലേക്ക് എത്തിക്കുന്ന ഒരു സാഹചര്യമല്ല മനുഷ്യത്വം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്... നന്മയുടെ അനേകം പടികളിൽ ഒന്നു മാത്രമാണിത്... ആധുനിക മനുഷ്യസമൂഹം അവന്റെ ചെയ്തികളെ നന്മയും തിന്മയും ആയാണ് മറ്റുള്ളവരാൽ വിലയിരുത്തപ്പെടുന്നത്... ഇത്തരം വിലയിരുത്തലുകളുടെ അംഗീകരിക്കപ്പെട്ട മാതൃകകളാണ് നോമ്പും ഉപവാസവും ആയി വിവിധ മതസമൂഹങ്ങളിൽ അംഗീകരിക്കപ്പെട്ടു വന്നത്... | |||
മതം എന്നത് ഒരു വ്യക്തിയുടെ മാത്രം സ്വാതന്ത്ര്യമല്ല , മറിച്ച് അനേകം പൊതുനന്മകളുടെ സമാഹാരം ആണെന്ന് തിരിച്ചറിയുമ്പോഴാണ് അത്തരം സമൂഹങ്ങൾക്ക് കാലാ കാലങ്ങളോളം നിലനിൽപ്പ് ഉണ്ടാവുക . | |||
അത് ഒരു ചരിത്ര സത്യമാണ്... അടിസ്ഥാനതത്വങ്ങളിലും കാലത്തിന്റെ നന്മകളിലും, വളർച്ചയുടെ പാതകളിലും പല മത സമൂഹങ്ങളും വ്യത്യസ്തരാണെങ്കിലും അവയോരോന്നും മുന്നോട്ടുവയ്ക്കുന്ന നന്മയുടെ പാതകൾ ഒന്ന് തന്നെയാണെന്ന് പറയാം... ആരു പറഞ്ഞുവന്നോ എപ്പോൾ പറഞ്ഞുവെന്നോ ഇത്തരം സ്നേഹവചനങ്ങളുടെ സ്ഥായിയായ നിലനിൽപ്പിനെ കുറിച്ച് ഓർക്കുമ്പോൾ അന്വേഷിക്കേണ്ടതായി കാണുന്നില്ല... | |||
പ്രവാചകനെന്നോ, നബിയെന്നോ , ഗുരുക്കന്മാർ എന്നോ ഈ നന്മ സൂക്തങ്ങളുടെ വക്താക്കളായി നിർവ്വചിക്കേണ്ടതില്ല.... ക്രൈസ്തവനെന്നോ, മുസൽമാനെന്നോ ഹിന്ദു വെന്നോ ഇത്തരം സമൂഹങ്ങളെ വേർതിരിക്കേണ്ടതുമില്ല..... പൊതുവേ സസ്യാഹാരിയായ മനുഷ്യന് മേൽപ്പറഞ്ഞ സമൂഹങ്ങളിലെ വ്രതാനുഷ്ഠാനങ്ങളിൽ സ്വീകാര്യനാവാൻ രൂപീകരിക്കപ്പെട്ട നിർദ്ദേശങ്ങളിലും, പൊതു നയങ്ങളിലും ഉൾപ്പെട്ടവയാണ് മാംസ വർജ്ജനവും ,സംഭോഗ വിരക്തിയും.. ഇത്തരം സമീപനങ്ങൾ നമുക്കു ചുറ്റുമുള്ള മത സമൂഹങ്ങളിൽ നോമ്പായും, വ്രതമായും കാലാകാലങ്ങളായി സ്വീകരിക്കപ്പെട്ടു പോരുകയും ചെയ്യുന്നു.... ഏകമനസ്സോടെ, അർപ്പിതമായ സമീപനങ്ങളിലൂടെ ഇത് അനുവർത്തിക്കുന്ന സമൂഹങ്ങളിലാണ് ഇതിന്റെ പ്രസക്തി വർധിക്കുന്നതും.... | |||
ദൈവത്തോടുകൂടെ ആയിരിക്കുക എന്ന ലക്ഷ്യത്തിലേക്ക് ഒരു മനുഷ്യനെ കൂട്ടിക്കൊണ്ടുപോകുന്ന അനേകം നന്മകളിൽ ഏറ്റവും പരിഗണനാർഹമായ ഒന്നാണ് നോമ്പ്... നോമ്പിലെ നന്മകളും, വ്യവഹാര വ്യതിയാനങ്ങളും അതിന്റെ പൂർണ്ണ അർത്ഥത്തിൽ പ്രാവർത്തികമാക്കുമ്പോഴാണ് ആ സമൂഹം പരിവർത്തനത്തിന്റെ തലത്തിലേക്ക് കടക്കുന്നത് എന്ന് നിസ്സംശയം പറയാൻ കഴിയും... ഒരുവൻ നോമ്പെടുക്കുന്നത് മറ്റുള്ളവരെ അറിയിക്കുന്നതിനു പരിയായി അവന്റേതു മാത്രമായ വ്യവഹാരങ്ങളിൽ അഭിലഷണീയമായ മാറ്റങ്ങൾ വരുത്തി അത് പൊതു സമൂഹത്തിൽ പ്രതിഫലിപ്പിക്കുന്നതിന്റെ വിജയത്തിൽ കൂടി ആവണമെന്നാണ് നോമ്പു നോക്കുന്ന ഓരോ പൊതുസമൂഹവും ആഗ്രഹിക്കുന്നത്... ഈ ആഗ്രഹം ഒരു പരിധിവരെ സ്വാർത്ഥമായ തലത്തിൽ കൊണ്ടുവരുന്നതിൽ ഇസ്ലാം മത വിഭാഗം വലിയൊരളവ് വരെ വിജയിച്ചിട്ടുണ്ട് എന്ന് പറയാൻ കഴിയും... | |||
സഹജീവികളെ തുല്യരായി കാണുകയും, അവരുടെ കഷ്ടതകളിൽ ഒരു കണ്ണുണ്ടാവുകയും അത്തരം വിഭാഗങ്ങളുടെ കണ്ണീരൊപ്പുകയും ചെയ്യുമ്പോൾ മാത്രമാണ് ഓരോ ആത്മീയ ആചാര്യന്മാരും വിവക്ഷിച്ചിട്ടുള്ള നോമ്പിന്റെ ലക്ഷ്യങ്ങൾ നേടാൻ കഴിയുകയുള്ളൂ.... ഈ ലക്ഷ്യത്തെ മുൻനിർത്തിയുള്ള പ്രവർത്തനങ്ങൾ മുസ്ലീം സഹോദരങ്ങളുടെ നോമ്പു കാലഘട്ടങ്ങളിൽ ദൃശ്യമാകാറുണ്ട് എന്ന് നിസ്സംശയം പറയാൻ സാധിക്കും... ഓരോരുത്തരുടെയും നോമ്പ് സ്വന്തം മനസ്സിൽ ആണ് എന്ന് പറയാൻ കഴിയുമെങ്കിലും അവർ ഉൾക്കൊള്ളുന്ന സമൂഹത്തിൽ അതിന്റെ പ്രതിഫലനങ്ങൾ ദൃശ്യം ആകുമ്പോഴാണ് അതിന് പ്രസക്തി വർദ്ധിക്കുന്നത്.... ഇത്തരം ഒരു വലിയ നന്മ ഇസ്ലാംമതത്തിലെ നോമ്പിൽ കാണുവാൻ കഴിയും എന്ന് ആത്മാർത്ഥമായി ഞാൻ വിശ്വസിക്കുന്നു.... | |||
ഇന്ന് ഓരോ മനുഷ്യനും ജീവിക്കുന്നത് അവനവന്റെ സാമ്പത്തികമായ ഉന്നമനം ലക്ഷ്യമാക്കിയാണ്... ഓരോ ദിവസവും എങ്ങനെയെങ്കിലും കഴിഞ്ഞുകൂടുക എന്നതിലുപരിയായി ഭാവിയിലേക്ക് എന്തെങ്കിലും കരുതിവെക്കുക എന്നതും അവരുടെ ലക്ഷ്യം ആണല്ലോ... ഇത്തരം സാമ്പത്തിക അടിത്തറകളും,ദുരാഗ്രഹങ്ങളും വെടിഞ്ഞ് ഒരു മാസ കാലഘട്ടത്തിൽ അല്ലാഹുവിന്റെ സവിധത്തിൽ ആയിരിക്കുക എന്ന ആഗ്രഹം പൂർണ്ണമായി പ്രാവർത്തികമാക്കുന്ന തരത്തിലാണ് മുസ്ലിം സഹോദരങ്ങളുടെ നോമ്പ് കാലഘട്ടം അനുഷ്ഠിക്ക പ്പെടുന്നത് എന്ന് ഞാൻ മനസ്സിലാക്കുന്നു.. | |||
അതിന് ആധാരമായ ചില ദൃശ്യ വസ്തുതകൾ ഞാൻ പങ്കു വയ്ക്കട്ടെ.. ഒന്നാമതായി സാമ്പത്തികമായ എല്ലാ മോഹങ്ങളും ഒരു കാലയളവിലേക്ക് മാറ്റി വെക്കുക എന്നത് ഇസ്ലാം മത സമൂഹം പ്രാവർത്തികമാക്കുന്നു എന്നതാണ്.. | |||
ഓരോ മുസ്ലിം സഹോദരനും അവർ ഏർപ്പെട്ടിരിക്കുന്ന ജീവിത മേഖലകളിൽ നിന്നും അല്പ കാലത്തേക്ക് മാറിനിൽക്കുകയും അവർ അല്ലാഹുവിന്റെ ഇഷ്ടം എന്ന ജീവിത പാതയിലേക്ക് മാറ്റുകയും ചെയ്യുന്നു... നിസ്കാര സമയം കൂട്ടുകയും അതിനനുസരിച്ച് അവരുടെ നിത്യ ജീവിത ക്രമത്തിൽ മാറ്റം വരുത്തുകയും ചെയ്യുന്നു... കച്ചവടക്കാർ അവരുടെ കച്ചവടത്തിൽ ഇടവേളകൾ പ്രാവർത്തികമാക്കുന്നു... ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന എല്ലാ വിഭാഗം സ്ഥാപനങ്ങളും നോമ്പ് കാലയളവിൽ അടച്ചിടുന്നു.... | |||
നിത്യാരാധന കൂടുതൽ പ്രാധാന്യം കൊടുത്ത് അനുദിന ജീവിതം ക്രമീകരിക്കുന്നു... | |||
ഭൂരിഭാഗം സഹോദരങ്ങളും ഇത് പ്രാവർത്തികമാക്കാൻ ശ്രമിക്കുന്നു എന്നത് എന്റെ അനുഭവസാക്ഷ്യം.. | |||
പാടിപ്പുകഴ്ത്തേണ്ട അനേകം നന്മകളിൽ ഏറ്റവും ശ്ലാഘനീയമായി ഞാൻ പങ്കുവെക്കാനാഗ്രഹിക്കുന്ന ഒരു നന്മയാണ് സക്കാത്ത്... ധനവാൻ എന്നോ, സാധാരണക്കാരനെന്നോ പരിഗണന പുലർത്താതെ ജീവിതത്തിൽ പ്രയാസങ്ങൾ അനുഭവിക്കുന്ന എല്ലാ സഹോദരങ്ങൾക്കും ജാതിമത പരിഗണന കൂടാതെ അവശ്യ വസ്തുക്കൾ വിതരണം ചെയ്യുക എന്നത് ഈ നോമ്പ് കാലഘട്ടത്തിലെ പുണ്യ പ്രവർത്തിയായി മുസ്ലീം പൊതു സമൂഹം വിലയിരുത്തുന്നു.. ഇത് വിലയിരുത്തൽ മാത്രമല്ല പ്രാവർത്തികമാക്കാനും ഈ സഹോദരങ്ങൾ ശ്രമിക്കുന്നു എന്നത് കണ്ടുമറന്ന അനേകം പുണ്യ ശീലങ്ങളിൽ സൗരഭ്യം വിടർത്തുന്ന ഒന്നായി ഞാൻ കരുതുന്നു... | |||
ഭക്ഷണത്തിന് ദൗർലഭ്യം നേരിടുന്ന അഥവാ മൂന്നുനേരവും വിശപ്പിന്റെ നോവ് അറിയുന്ന സഹോദരങ്ങൾക്ക് റംസാൻ മാസക്കാലയളവിൽ സംതൃപ്തിയുടെ പുണ്യം പകരാൻ ഈ കർമ്മത്തിന് സാധിക്കുന്നു എന്നത് ഞാൻ കണ്ട പുണ്യ പ്രവൃത്തികളിൽ ഏറ്റവും ശ്രേഷ്ഠമാണ്.. അയൽപക്കത്തുള്ളവർക്കും, സമീപസ്ഥ സഹോദരങ്ങൾക്കും ഏറ്റവും ആശ്വാസമായി ഇത്തരം പരിഗണന എത്തുന്നു എന്നത് മറ്റുള്ളവർ കണ്ടു പഠിക്കേണ്ട ഒരു പാഠമാണ്.... | |||
വിശക്കുന്നവനു ഭക്ഷണം കൊടുക്കുക എന്നത് ഏറ്റവും വലിയ പുണ്യ പ്രവൃത്തിയായി എല്ലാ ആത്മീയ ഗുരുക്കന്മാരും പറഞ്ഞുവെച്ചിട്ടുണ്ട്.... അല്ലാഹുവിന്റെ സവിധത്തിൽ അനുഷ്ഠിച്ചു തീർക്കേണ്ട അനേകം പുണ്യകർമ്മങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നത് വിശക്കുന്നവന് | |||
കൊടുക്കുന്ന ഭക്ഷണവും അടിസ്ഥാന ആവശ്യങ്ങളുടെ അഭാവത്താൽ ഉഴലുന്ന സഹോദരങ്ങൾക്ക് അത് നൽകുക എന്നതും കൂടിയാണ്.... മുഹമ്മദ് നബിയുടെ നന്മ വചനങ്ങളിൽ ഏറ്റവും വലിയ പുണ്യകർമ്മമായി സക്കാത്ത് പരിഗണിക്കപ്പെടുന്നു എന്നത് ഇസ്ലാം മത വിഭാഗം എത്രമാത്രം നന്മകളുടെ കൂടാരം രൂപപ്പെടുത്തി എന്നതിന്റെ അടയാളം കൂടിയാണ്... | |||
സാധാരണ നിസ്കാര സമയങ്ങളേക്കാൾ ഏറെ സമയം നോമ്പ് കാലഘട്ടങ്ങളിൽ വിനിയോഗിക്കുന്നു എന്നതും മുസ്ലിം സഹോദരങ്ങളുടെ ആത്മീയ തേജസിന്റെ തിളക്കം കൂട്ടുന്നു ... വെറും പ്രാർത്ഥന മാത്രമല്ല സഹോദരങ്ങളുടെ കണ്ണീരൊപ്പുക എന്നത് ഏറ്റവും വലിയ പ്രാർത്ഥനയായി ഇതിനൊപ്പം കൂട്ടിച്ചേർക്കപ്പെടുന്നു എന്നതും ഞാനറിഞ്ഞ നോമ്പ് കാലഘട്ടത്തിലെ പ്രിയ നന്മയായി പരിഗണിക്കാം... | |||
എല്ലാവിധ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ചില ഒഴിവുകഴിവുകൾ പല സമൂഹങ്ങളും പുലർത്തി കാണുന്നു... ഉദ്ദേശിക്കപ്പെട്ട പല നന്മകളും ഇത്തരം മാർഗ്ഗത്തിലൂടെ അനുഷ്ഠിക്കാതെ പോവുകയും ചെയ്യുന്നു.... വെറുമൊരു കർമ്മമായി ചെയ്തു തീർക്കുക എന്നത് പല സമൂഹങ്ങളിലേയും ആചാരാനുഷ്ഠാനങ്ങളിൽ കടന്നുവരുന്നത് കാണാവുന്നതാണ്... നോമ്പെടുക്കുന്ന കാലഘട്ടങ്ങൾ വിരലിലെണ്ണാവുന്ന തലത്തിലേക്ക് ചുരുക്കുന്ന പ്രവണതയാണ് ആധുനിക സമൂഹം പുലർത്തുന്നത്... അതിനൊക്കെ അവരുടേതായ ന്യായീകരണങ്ങളും കാണും... എന്നാൽ ഇതിൽ നിന്നും തികച്ചും വിഭിന്നമായ മാർഗമാണ് മുസ്ലിം പൊതു സമൂഹം അവരുടെ നോമ്പ് കാലഘട്ടങ്ങളിൽ പ്രാവർത്തികമാക്കുന്നത് എന്നത് ഏവരും കണ്ടു പഠിക്കേണ്ട ഒരു വസ്തുതയാണ്.. ഇതിൽ യാതൊരു വിധ വലിപ്പച്ചെറുപ്പങ്ങളും ഇല്ല എന്നതും ഈ സമൂഹത്തിന്റെ നോമ്പിന്റെ പവിത്രതയായി കരുതാം... ബലവാൻ എന്നോ, അശക്തൻ എന്നോ രോഗിയെന്നോ ആരോഗ്യവാനാനെന്നോ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള യാതൊരു പരിഗണനയും നോമ്പ് കാലഘട്ടങ്ങളിലെ അനുഷ്ഠാനങ്ങളിൽ കാണുന്നില്ല എന്നത് പുണ്യ റംസാൻ മാസത്തിലെ ഏറ്റവും വലിയ പുണ്യകർമ്മമായി കരുതാവുന്നതാണ്... വെറും ഒരു കരുതൽ മാത്രമല്ല, മേൽപ്പറഞ്ഞ എല്ലാ വിഭാഗം സഹോദരങ്ങളും അല്ലാഹുവിന്റെ ഇഷ്ടത്തിന് അനുസരിച്ച് പ്രവർത്തിക്കാൻ ശ്രദ്ധിക്കുന്നു എന്നത് മുസ്ലിം പൊതു സമൂഹത്തിന്റെ നോമ്പിലെ നന്മകളിൽ പ്രഥമ പരിഗണനയ്ക്കായി സമർപ്പിക്കാം..... | |||
ഞാൻ കണ്ടറിഞ്ഞ അഥവാ തൊട്ടറിഞ്ഞ നോമ്പ് കാലം പല തലങ്ങളിലാണ്.... | |||
ഒന്ന് പൊതുസമൂഹത്തിലും രണ്ട് ഞാൻ കൈകാര്യം ചെയ്യുന്ന കുട്ടികളിലുമായാണ്... പറയാൻ കാരണമുണ്ട്... ഞാനൊരു അധ്യാപകനാണ്... മലപ്പുറം ജില്ലയിലെ സ്കൂളുകളിലും, കാസർഗോഡ് ജില്ലയിലെ സ്കൂളുകളിലും ,നിലവിൽ കണ്ണൂർ ജില്ലയിലെ സ്കൂളിലും കുട്ടികളുമൊത്ത് പ്രവർത്തിക്കുവാൻ സാധിച്ചു ...സാധിച്ചു കൊണ്ടിരിക്കുന്നു... അവരെ പലരീതിയിലും മനസ്സിലാക്കിയിട്ടുണ്ട്... എങ്കിലും ഇസ്ലാം മത വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങളിൽ നോമ്പ് കാലഘട്ടങ്ങളിൽ കണ്ടുവരുന്ന അനുഷ്ഠാനത്തിന്റെ തീവ്രത ഹൃദയംകൊണ്ട് സ്വീകരിക്കുകയും അനുഭവിക്കുകയും ചെയ്ത ആളാണ് ഞാൻ... | |||
ചൊട്ടയിലെ ശീലം ചുടല വരെ എന്ന ചൊല്ലുണ്ടല്ലോ... അത് തികച്ചും അന്വർത്ഥമാക്കുന്ന രീതിയിൽ ആണ് ഇസ്ലാം മത വിഭാഗത്തിൽ പെട്ട കുഞ്ഞുങ്ങൾ പെരുമാറുന്നത്ത്.. അഥവാ അത് പ്രാവർത്തികമാക്കുന്നത് എന്നു പറയുവാൻ ഞാൻ ഞാൻ ആഗ്രഹിക്കുന്നു..ആഹാരം വർജ്ജിക്കുന്നതിലൂടെ ആഗ്രഹങ്ങളും വർജ്ജിക്കുക എന്ന വലിയ ചെയ്തികളുടെ ചെറിയ നേർസാക്ഷ്യമായി ഈ കുട്ടികളുടെ പെരുമാറ്റരീതികൾ എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്... ഉമിനീര് പോലും ഇറക്കാതെ ശാരീരികമായ ഊർജ്ജസ്വലത അല്ലാഹു ആഗ്രഹിക്കുന്ന നന്മകളുടെ പ്രതിരൂപം ആക്കാൻ ഈ കുഞ്ഞുങ്ങൾ ശ്രമിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.... ഇതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന വലിയൊരു സത്യം കൂടിയുണ്ട്... അനുസരണ എന്ന നിത്യസത്യം... മുതിർന്നവർ ചെയ്യുന്നതും പ്രാവർത്തികമാക്കുന്നതും മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കുന്നതുമായ കാര്യങ്ങൾ എങ്ങനെ ആയിരിക്കും എന്നതിന്റെ ഒരു നേർസാക്ഷ്യം കൂടിയാണ് ഈ കുട്ടികൾ... കുട്ടികളിലൂടെ മുതിർന്നവരിലേക്ക് അല്ലെങ്കിൽ മുതിർന്നവരിൽ നിന്ന് കുട്ടികളിലേക്ക്.....അങ്ങനെ അനുസരണയും വിധേയത്വവും ഉള്ള ഒരു സ്നേഹ സാമ്രാജ്യത്തിലേക്ക് ആണ് ഈ സഹോദര വിഭാഗം നോമ്പുകാലത്ത് ഒരു യാത്ര ചെയ്യുന്നത് എന്ന് ഞാൻ കണ്ടറിഞ്ഞ സത്യം... | |||
.ഈ സത്യം എല്ലാവരുമായി പങ്കുവെക്കാനും ആഗ്രഹിക്കുന്നു.... | |||
ഈ നോമ്പുകാലഘട്ടത്തിൽ അനുഷ്ഠിക്കുന്ന സക്കാത്തുകൾക്കൊന്നും യാതൊരുവിധ പരിഗണനകളും വിലങ്ങുതടി ആകുന്നില്ല എന്നത് എടുത്തു പറയേണ്ടുന്ന ഒരു സത്യമാണ്... കുടിൽ എന്നോ കൊട്ടാരം എന്നോ വലിപ്പച്ചെറുപ്പമില്ലാതെ ഓരോ മുസ്ലിം സഹോദരനും സക്കാത്തിന്റെ നന്മ അനുഭവിക്കുന്നു എന്നത് മാനുഷികമായ നന്മകളിൽ ഏറ്റവും എടുത്തു പറയേണ്ടുന്ന ഒരു വസ്തുതയാണ്.... | |||
കാണം വിറ്റും ഓണം ഉണ്ണണം എന്നത് കാലാകാലങ്ങളായി ചൊല്ലി കേട്ട ഒരു പഴഞ്ചൊല്ലാണ്... ഇസ്ലാം മത വിഭാഗത്തിലെ നോമ്പിനെക്കുറിച്ച് ആലോചിക്കുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഇതിന്റെ മറ്റൊരു വകഭേദമാണ്... ഇവിടെ ഉണ്ണുക അല്ല മറിച്ച് മറ്റുള്ളവരെ ഊട്ടുകയാണ് ചെയ്യപ്പെടുന്നത്.. ആ നന്മയാണ് ഈ നോമ്പ് കാലഘട്ടം മറ്റുള്ളവർക്ക് മുന്നിൽ അനാവൃതമാക്കുന്നുതും... | |||
ഒരു ഇതര സമുദായക്കാരൻ എന്ന നിലയിലും മനുഷ്യസഹജമായ ചില അത്ഭുതങ്ങൾ എന്നിൽ കുടിയിരിക്കുന്നു എന്നതിനാലും മറ്റു സമുദായങ്ങളിലെ ആചാര അനുഷ്ഠാനങ്ങളെ അല്പം ആകാംക്ഷയോടെയും കൗതുകത്തോടെയുമാണ് കാണാറ്... എന്നാൽ റംസാൻ നോമ്പ് കാല ഘട്ടങ്ങളിൽ മുസ്ലിം സമുദായത്തിലെ സഹോദരങ്ങൾ പുലർത്തുന്ന നിഷ്ഠയും പുണ്യകർമ്മങ്ങളും ഏറ്റവും ഉജ്ജ്വലം എന്നേ പറയാൻ കഴിയൂ.... കുറവുകളേക്കാൻ ഏറെ പുണ്യങ്ങളുടെ പൂക്കാലം പുലർത്തുന്ന അനുഭവങ്ങളുടെ നേർസാക്ഷ്യമാണ് ഈ കാലഘട്ടങ്ങളിൽ ഇസ്ലാംമതത്തിലെ സഹോദരങ്ങൾ പുലർത്തുന്നത്... അതിന് അവരെ അഭിനന്ദിക്കാതിരിക്കാൻ കഴിയില്ല... | |||
കാണപ്പെടുന്ന സഹോദരനെ സ്നേഹിക്കാൻ കഴിയാത്തവന് കാണപ്പെടാത്ത ദൈവത്തെ സ്നേഹിക്കാൻ കഴിയില്ല എന്ന ഈശ്വരവചനം ഉണ്ട്...കാണപ്പെടുന്ന ദൈവങ്ങളാണ് നമുക്ക് ചുറ്റുമുള്ള സഹോദരങ്ങൾ... ഈ സഹോദരങ്ങൾക്ക് ഒരു മാസക്കാലം എങ്കിലും അവർക്ക് ആവശ്യമുള്ള നന്മകൾ ചെയ്തു കൊടുക്കാൻ സാധിക്കുന്നു വെങ്കിൽ ഏറ്റവും വലിയ പുണ്യം... | |||
ഇതിന് മറ്റൊരു വകഭേദം കൂടിയുണ്ട്... റംസാൻ മാസ കാലയളവിൽ പുലർത്തുന്ന സക്കാത്തും മറ്റു പുണ്യ കർമ്മങ്ങളും കേവലം ഒരു മാസത്തേക്ക് അല്ല മറിച്ച് ജീവിതകാലം മുഴുവൻ നിർവഹിക്കേണ്ടുന്ന ജീവിത ചെയ്തികളുടെ തുടക്കം മാത്രമാണ് എന്ന് ഈ നോമ്പ് കാലഘട്ടം ഓരോ മുസ്ലിം സഹോദരനെയും ഓർമിപ്പിക്കുന്നു... ഓരോരുത്തർക്കും ഈശ്വരൻ അനുവദിച്ചിരിക്കുന്ന ജീവിത കാലഘട്ടങ്ങളിലേക്ക് പുലർത്തേണ്ടുന്ന പുണ്യ കർമ്മങ്ങളുടെ ആദ്യപടിയാണ് ഈ നോമ്പുകാലം... പ്രായഭേദമന്യേ തുല്യരായി ഓരോ മുസ്ലിം സഹോദരങ്ങളും ഈ പുണ്യ കർമ്മങ്ങളുടെ കൂടാരത്തിലേക്ക് നടന്നടുക്കുന്നു എന്നത് മറ്റുള്ളവർ കണ്ടു പഠിക്കേണ്ട ഒരു ജീവിത സാക്ഷ്യം..... | |||
ഒരു മനുഷ്യന് ആഗ്രഹങ്ങൾ പലതാണ്... വയറുനിറച്ച് രുചിയുള്ള ഭക്ഷണവും, പ്രിയപ്പെട്ട വരോടൊത്തുള്ള വാസവും , ജീവിതപങ്കാളി യോടുള്ള സംയോഗവും ഒക്കെ അവന്റെ ആഗ്രഹങ്ങളിൽ പ്രഥമപരിഗണന നൽകിയിരിക്കുന്ന കാര്യങ്ങളാണ്...നമുക്ക് ഏറ്റവും ഇഷ്ടമുള്ളതും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതും ആയ കാര്യങ്ങൾ വർജിക്കുക എന്നത് ഏതൊരു മനുഷ്യനും പെട്ടെന്ന് പ്രാപ്തമാക്കാൻ കഴിയുന്നതല്ല... എന്നിരുന്നാലും ആഗ്രഹങ്ങൾക്ക് ഒരുപരിധിവരെ കടിഞ്ഞാൺ ഇടുകയും ,ഈ കടിഞ്ഞാൺ വഴി ഓരോരുത്തരിലും വന്നു ചേരുന്ന നന്മയുടെ ഒരു അംശം ചുറ്റുമുള്ള സഹോദരങ്ങളിൽ പകർന്നുകൊടുക്കുക എന്നത് നോമ്പിൻറെ ലക്ഷ്യമായി മുസ്ലിം സഹോദരങ്ങൾ കാണുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു... ഉള്ളതുകൊണ്ട് തുല്യമായി എല്ലാവർക്കും കൊടുക്കുകയും തങ്ങളുടെ ചെയ്തികൾ കൊണ്ട് മറ്റുള്ളവരെ കൊടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു എന്നതും നോമ്പുകാലം മുന്നോട്ടുവെക്കുന്ന അനേകം നന്മകളിൽ ഒന്നാണ്... പൊതുസമൂഹം കണ്ടു പഠിക്കേണ്ടതും കേട്ടു പഠിക്കേണ്ടതും ആയ കാര്യം... മറ്റുള്ളവരാൽ ശ്രദ്ധിക്കപ്പെടുന്ന ഒരു നന്മ കുടിയിരിക്കുന്ന മനുഷ്യരായി ഒരു ജനവിഭാഗം മാറുമ്പോൾ അവരുമായി സംവദിക്കുന്ന എല്ലാവരിലേക്കും ഈ അനുഗ്രഹത്തിന്റെ പാഠങ്ങൾ പകർന്നാടുപ്പെടും... അത് സത്യം.. | |||
എല്ലാ ജീവജാലങ്ങളിലും ഈശ്വരസാന്നിധ്യം കുടികൊള്ളുന്നു എന്നതാണ് സത്യം... അതായത് ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രതി പുരുഷന്മാർ തന്നെ എന്ന്... നമുക്കു ചുറ്റുമുള്ള ഓരോ സഹോദരങ്ങളും അല്ലാഹുവിന്റെ പ്രതി പുരുഷന്മാർ തന്നെയാണ്... ചുറ്റുമുള്ള മനുഷ്യരിലാണ് ഈശ്വരനെ കാണേണ്ടത്.... അത്തരം ഒരു കാഴ്ചയാണ് നോമ്പ് കാലഘട്ടത്തിൽ നന്മകൾ ചെയ്യുന്ന ഓരോ മുസ്ലിം സഹോദരനും ലക്ഷ്യം വെക്കുന്നതും.. ഇതിന് അപവാദമായി കുറച്ചുപേർ കണ്ടേക്കാം... എങ്കിലും അക്കൂട്ടത്തിൽ പെടുന്ന ഒരാളും പ്രത്യക്ഷമായി നോമ്പിന്റെ ലക്ഷ്യങ്ങളിൽ നിന്ന് വ്യതിചലിക്കുന്നില്ല എന്നതും ഹിതമായ ഒരു കാര്യമാണ്... അതായത് ഭൂരിപക്ഷ ഹിതത്തിനൊപ്പം എല്ലാ മനസ്സുകളും ചേരാൻ കൊതിക്കുന്നു എന്നതാണ് യാഥാർത്ഥ്യം.... | |||
കൃത്യനിഷ്ഠ, സഹാനുഭൂതി, സഹോദര സ്നേഹം, പരിഗണന, ആചാര അനുഷ്ഠാനങ്ങളിലെ തിരിച്ചറിയപ്പെടുന്ന നന്മകൾ, ദാനധർമങ്ങൾ ജീവിതക്രമം ആകുന്ന അവസ്ഥ, ഏത് ആ ഗ്രഹത്തെയും കുറച്ചുകാലത്തേക്കെങ്കിലും ത്യജിക്കാനുള്ള മനസ്ഥിതി, ലാഭത്തിനും കോപത്തിനും ഒന്നും പിടികൊടുക്കാത്ത മാനസികാവസ്ഥ എന്നിവയൊക്കെ ഓരോ റംസാൻ കാലവും മുസ്ലിം സമുദായത്തിന് മാത്രമല്ല പൊതു സമൂഹത്തിനും കൊണ്ടുവരുന്ന നന്മകളുടെ കൊട്ടാരമായി കരുതുവാനാണ് എനിക്ക് ഏറെ ഇഷ്ടം.. | |||
നോമ്പ് അഥവാ നോയമ്പ് എന്ന് വിളിക്കുന്ന കാലഘട്ടം കുഴിച്ചുമൂടപ്പെട്ടതോ നിയന്ത്രിച്ചതോ ആയ ആഗ്രഹങ്ങളുടെ ചീട്ടുകൊട്ടാരം അല്ല... ഓരോ നോമ്പ് കാലഘട്ടത്തിന്റേയും അവസാനം ത്യജിക്കപ്പെട്ടവ വീണ്ടും ഒരു മനുഷ്യന്റെ ജീവിതത്തിലേക്ക് ഒന്നിച്ച് കടന്നുകൂടുന്ന കാലഘട്ടവും ആകരുത്.... വലിയ പെരുന്നാളോ ചെറിയ പെരുന്നാളോ ആവട്ടെ അവയുടെ ആഘോഷം ഓരോ മുസ്ലിം സഹോദരനും ജീവിതത്തിലെന്നും പുലർത്തേണ്ട നന്മകളുടെ വിളംബരമായി കരുതണം... അവയോരോന്നും ജീവിതാവസാനം വരെ കൊണ്ടു നടക്കും എന്നുള്ള പ്രതിജ്ഞ കൂടിയാവണം....അതുവഴി അത്തരമൊരു ജീവിത വീക്ഷണം പുലർത്തുന്ന സമുദായത്തിലെ സഹോദരങ്ങളുമായി ഒത്തൊരുമയൊടെ ജീവിക്കാൻ ആഗ്രഹിക്കുന്ന മനസ്സിന്റെ ഉടമയാകാനും ഞാൻ ആഗ്രഹിക്കുന്നു... | |||
കൊല്ലരുത്, വ്യഭിചാരം ചെയ്യരുത്, മോഷ്ടിക്കരുത്, കള്ളസാക്ഷ്യം പറയരുത്,കോപിക്കരുത്, അന്യന്റെവസ്തുക്കൾ ആഗ്രഹിക്കരുത് എന്നിങ്ങനെ ധാരാളം അരുതായ്മകൾ അനേകം ശരികളിലേക്ക് പരിവർത്തനം ചെയ്യേപ്പെടേണ്ടുന്ന കാലഘട്ടമാണ് ഓരോ നോമ്പും.... ഒരു തരത്തിൽ പറഞ്ഞാൽ സാധ്യമായക്കാവുന്ന പിഴവുകൾക്കുമേൽ ബോധപൂർവ്വമായ ചില ഓർമ്മപ്പെടുത്തലുകൾ.... അതിന് വിധേയമാവുകയാണ് ഓരോ മുസ്ലിം സഹോദരനും ഈ നോമ്പ് കാലഘട്ടത്തിലൂടെ.... | |||
നോമ്പുകാലം ഒരു തുടക്കമാണ്.... സ്വയം നന്മയെ പുൽകി മറ്റുള്ളവരെ കൂടി നന്മയുടെ വക്താക്കൾ ആക്കാൻ ശ്രമിക്കുന്ന ഹൃദയ വിശാലതയുള്ള സ്നേഹിക്കാൻ മാത്രം അറിയുന്ന ഒരു മനുഷ്യൻ ആകാനുള്ള കാലം... അങ്ങനെ അനുഗ്രഹിക്കപ്പെട്ട ഓരോ മനുഷ്യജന്മങ്ങൾക്കും അവരവരുടെ ജീവിത സായാഹ്നം വരെ സഹജീവികളെ അറിഞ്ഞ് അവരുടെ ആഗ്രഹങ്ങളിലും, ആവശ്യങ്ങളിലും ഒരു താങ്ങായി, തണലായി രൂപപ്പെടാൻ കഴിയട്ടെ ഓരോ നോമ്പുകാലവും.... നന്മയുടെ ആൾരൂപങ്ങളായി മുസ്ലിം സഹോദരങ്ങൾ മറ്റുള്ളവർക്ക് മാതൃകയാവുന്ന കാലവും കൂടി ഓരോ നോമ്പുകാലവും നമുക്കു മുന്നിലേക്ക് കൊണ്ടുവരും എന്ന് ഞാൻ പ്രത്യാശിക്കുന്നു .. ജാതിമത ഭേദങ്ങളും മറ്റ് വർണ്ണ വ്യത്യാസങ്ങളും ഈ പ്രത്യാശക്ക് മേൽ ആണിയടിക്കാതിരിക്കട്ടെ... | |||
ഞാനും പ്രതീക്ഷയോടെ കാത്തിരിക്കുന്നു....അല്ലാഹുവിൻറെ നന്മകൾ ജീവിതത്തിലുടനീളം പുലരുന്ന കാലഘട്ടത്തിനായ്.... | |||
'''ജിജോ ജേക്കബ്''' | |||
'''ജി യു പി സ്കൂൾ മുഴക്കുന്ന്''' | |||
'''7560921227''' | |||
<nowiki>*</nowiki>'''പ്രബന്ധമത്സരം*''' | |||
'''ഡയലോഗ് സെൻറർ കണ്ണൂർ നടത്തിയ റമദാൻ പ്രബന്ധരചന മത്സരത്തിൽ ആശ പി.വി (അധ്യാപിക,പ്രോ ഗ്രസീവ് ഇംഗ്ളീഷ് സ്കൂൾ പഴയങ്ങാടി )ഒന്നാം സ്ഥാനവും, ജിജോ ജേക്കബ് (അധ്യാപകൻ മുഴക്കുന്ന് ഗവ: യു.പി സ്കൂൾ)രണ്ടാം സ്ഥാനവും നേടി''' | |||
'''ഇസ്ലാമിലെ വ്രതാനുഷ്ഠാനം എന്ന വിഷയത്തിൽ രചന നടത്തിയതിന്...''' | |||