"എം.എ.ഐ.എച്ച്.എസ് മുരിക്കടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 15: | വരി 15: | ||
പ്രമാണം:30065 2022 214.jpg | പ്രമാണം:30065 2022 214.jpg | ||
പ്രമാണം:30065-2022 215.jpg | പ്രമാണം:30065-2022 215.jpg | ||
പ്രമാണം:30065 2022 216.jpg | |||
</gallery><p style="text-align:justify"> | </gallery><p style="text-align:justify"> | ||
'''1942-ൽ എസ്റ്റേറ്റ് ഫാക്ടറിയോടുചേർന്ന ഒരു ഷെഡിൽ ഒരാശാന്റെ ശിക്ഷണത്തിൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ചു. എന്നാൽ തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂളിൽ വരുവാനോ പഠിക്കുവാനോ താൽപ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നൽകിയാണ് കുട്ടികളെ ക്ലാസ്സിൽ കൊണ്ടുവന്നിരുന്നത്. അങ്ങനെ താൽക്കാലികമായി ആ ഷെഡിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുൾ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളർന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാർത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂൾ ' (എം. എ. ഐ. ഹൈസ്കൂൾ) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേർഡ് ഡി. ഇ. ഓ. നാരായണയ്യർ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ. തുടർന്ന് ഇ. ശങ്കരൻപോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടൻമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുപോലും അക്കാലത്ത് കാൽനടയായി കുട്ടികൾ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.'''</p> | '''1942-ൽ എസ്റ്റേറ്റ് ഫാക്ടറിയോടുചേർന്ന ഒരു ഷെഡിൽ ഒരാശാന്റെ ശിക്ഷണത്തിൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ചു. എന്നാൽ തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂളിൽ വരുവാനോ പഠിക്കുവാനോ താൽപ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നൽകിയാണ് കുട്ടികളെ ക്ലാസ്സിൽ കൊണ്ടുവന്നിരുന്നത്. അങ്ങനെ താൽക്കാലികമായി ആ ഷെഡിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുൾ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളർന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാർത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂൾ ' (എം. എ. ഐ. ഹൈസ്കൂൾ) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേർഡ് ഡി. ഇ. ഓ. നാരായണയ്യർ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ. തുടർന്ന് ഇ. ശങ്കരൻപോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടൻമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുപോലും അക്കാലത്ത് കാൽനടയായി കുട്ടികൾ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.'''</p> |
15:41, 3 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചരിത്രത്തിലൂടെ......
-
ചരിത്രത്തിന്റെ പടവുകൾ കടന്ന് മുൻപോട്ട്.....
ആലപ്പുഴ മങ്കൊമ്പിലെ പ്രസിദ്ധമായ കിഴക്കേമഠത്തിലെ വിദ്യാസമ്പന്നനും പുരോഗമനതൽപരനുമായ എൻ. വിശ്വനാഥ അയ്യർ- സ്കൂൾ സ്ഥാപകൻ 1928-ൽ മുരുക്കടിയിൽ വന്നു. അക്കാലത്ത് എസ്റ്റേറ്റ് മാനേജരായിരുന്ന നടേശൻ എന്നയാളിൽനിന്നും എസ്റ്റേറ്റ് വിലയ്ക്കു വാങ്ങി. നടേശന്റെ ഭാര്യ മീനാംബികയുടെ പേരിലായിരുന്ന സ്ഥലം, പിന്നീട് മുരുകാടി(മുരുകന്റെ സ്ഥലം) എന്നറിയപ്പെടുകയും പിൽക്കാലത്ത് മുരുക്കടി ആയി മാറുകയും ചെയ്തു.
സാധാരണക്കാരായ ആളുകൾ വന്യമൃഗങ്ങളേയും മലമ്പനി, പ്ലേഗ് തുടങ്ങിയ മാരകരോഗങ്ങളേയും ഭയപ്പെട്ട് ഹൈറേഞ്ചിലേയ്ക്ക് വരുവാൻ മടിച്ചിരുന്ന കാലയളവിലാണ് വിശ്വനാഥഅയ്യർ മുരുക്കടിയിൽ താമസം ഉറപ്പിച്ചത്. തന്റെ എസ്റ്റേറ്റിൽ പണിയെടുത്തിരുന്ന നിരക്ഷരരായ നൂറുകണക്കിന് തൊഴിലാളികൾക്ക്, വേലചെയ്താൽ കിട്ടുന്ന വേതനം എത്രയെന്ന് മനസ്സിലാക്കുവാനോ ആത് ഒപ്പിട്ട് വാങ്ങുവാനോ വേണ്ട പരിജ്ഞാനം ഇല്ലായിരുന്നു. ഈ ദുഃസ്ഥിതിക്ക് പരിഹാരം ഉണ്ടാക്കുന്നതിനായി തൊഴിലാളികളുടെ കുഞ്ഞുങ്ങൾക്ക് അക്ഷരാഭ്യാസം കൊടുക്കുന്നതിനായി വിശ്വനാഥഅയ്യർ (മുരുക്കടി സ്വാമി) തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ സരസ്വതീ മന്ദിരത്തിന് ആരംഭം കുറിച്ചത്.
1942-ൽ എസ്റ്റേറ്റ് ഫാക്ടറിയോടുചേർന്ന ഒരു ഷെഡിൽ ഒരാശാന്റെ ശിക്ഷണത്തിൽ കുടിപ്പള്ളിക്കുടമായി ആരംഭിച്ചു. എന്നാൽ തൊഴിലാളികളുടെ കുട്ടികൾക്ക് സ്കൂളിൽ വരുവാനോ പഠിക്കുവാനോ താൽപ്പര്യം ഇല്ലായിരുന്നു. എസ്റ്റേറ്റ് ജീവനക്കാരെ ലയങ്ങളിലയച്ച് മിഠായിയും മറ്റ്ഭക്ഷണസാധനങ്ങളും നൽകിയാണ് കുട്ടികളെ ക്ലാസ്സിൽ കൊണ്ടുവന്നിരുന്നത്. അങ്ങനെ താൽക്കാലികമായി ആ ഷെഡിൽ ഒന്നു മുതൽ നാലുവരെയുള്ള ക്ലാസ്സുൾ ആരംഭിച്ചു. ഈ കൊച്ചു സ്ഥാപനം പടിപടിയായി വളർന്ന് ഒരു ഹൈസ്കൂളായി മാറുകയും സ്വാമി ഈ സ്കൂളിന് തന്റെ പിതാവിന്റെ സ്മരണാർത്ഥം ' മങ്കൊമ്പ് ആണ്ടി അയ്യർ ഹൈസ്കൂൾ ' (എം. എ. ഐ. ഹൈസ്കൂൾ) എന്ന് നാമകരണം നടത്തുകയും ചെയ്തു. റിട്ടയേർഡ് ഡി. ഇ. ഓ. നാരായണയ്യർ ആയിരുന്നു സ്കൂളിന്റെ പ്രഥമ പ്രധാനാദ്ധ്യാപകൻ. തുടർന്ന് ഇ. ശങ്കരൻപോറ്റി പ്രധാനാദ്ധ്യാപകനായി. വണ്ടൻമേട്, വണ്ടിപ്പെരിയാർ തുടങ്ങിയ ദൂരസ്ഥലങ്ങളിൽ നിന്നുപോലും അക്കാലത്ത് കാൽനടയായി കുട്ടികൾ ഇവിടെ പഠിക്കുവാനെത്തിയിരുന്നു.
ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സുളിൽ പഠിപ്പിച്ചിരുന്ന അദ്ധ്യാപകർക്ക് മാനേജർ 25 രൂപാ വീതം മാസശമ്പളം നൽകിരുന്നു. എന്നാൽ നാലാംക്ലാസ്സുവരെ ആകെ 18 ഡിവിഷനുകളായപ്പോൾ ഗവൺമെന്റ് അംഗീകാരത്തിനായി ശ്രമമാരംഭിച്ചു. കുമളി എൽ. പി. സ്കൂളിൽ നിന്നും വിരമിച്ച ജോൺസാറിന്റെ ശ്രമഫലമായി ചോറ്റുപാറയിലനുവദിക്കപ്പെട്ട സ്കൂൾ, കെട്ടിടവും സ്ഥലസൗകര്യവുമില്ലാത്ത കാരണത്താൽ മുരുക്കടിയിലേക്ക് മാറ്റി അനുവദിച്ചു. തിരുവല്ല ഡി. ഇ. ഓ-യുടെ അധികാരപരിധിയിലായിരുന്ന സ്കൂളിന് അംഗീകാരം ലഭിക്കുവാൻ സ്വാമിയുടെ സുഹൃത്തായിരുന്ന അന്നത്തെ ഡി. ഇ. ഓ. എം. കെ. രാമൻ സഹായിച്ചു. മങ്കൊമ്പ്, പുളിങ്കുന്ന് എന്നീ സ്ഥലങ്ങളിൽ നിന്നുള്ളവരായിരുന്നു ആദ്യകാല അദ്ധ്യാപകർ.'
.....തിരികെ പോകാം..... |
---|